നിങ്ങള്‍ വര്‍ക്ക്ഹോളിക്കാണോ?

Posted By: Super
Subscribe to Boldsky

ഓഫിസില്‍ നിന്ന് വൈകിയെത്തുമ്പോള്‍ പലരും നിങ്ങളോട് ജോലി കഴിയാന്‍ താമസിച്ചോ എന്ന് ചോദിച്ചിട്ടുണ്ടാകും. ജോലിയിലുള്ള അമിതാവേശത്തെയാണ് വര്‍ക്ക്ഹോളിക് എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

ശാരീരിക ആരോഗ്യം തന്നെ കെടുത്തിക്കളയാന്‍ ഇത് ഇടയാക്കും. നിങ്ങളൊരു വര്‍ക്ക് ഹോളിക്കാണോ എന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന എട്ട് കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

കുടുംബ ജീവിതം വട്ടപ്പൂജ്യം

കുടുംബ ജീവിതം വട്ടപ്പൂജ്യം

നിങ്ങള്‍ അവഗണിക്കുന്നതായി കുടുംബാംഗങ്ങള്‍ക്ക് തോന്നുന്നുണ്ടാകും. അത് അവര്‍ പ്രകടിപ്പിച്ചിട്ടുമുണ്ടാകും. ഇതിന് നിങ്ങളുടെ മറുപടി നിങ്ങള്‍ വളരെ സമ്മര്‍ദ്ധത്തിലാണെന്നും നിരന്തരമായി ജോലി ചെയ്താലേ ജോലി നിലനിര്‍ത്താനാവൂ എന്നുമായിരിക്കും. തന്മൂലം നിങ്ങള്‍ക്ക് കടുംബത്തോടൊപ്പവും പങ്കാളിക്കൊപ്പവും കഴിയാന്‍ സാധിക്കാതെ വരുകയും ചെയ്യും.

തൊഴിലും ജീവിതവും തമ്മിലുള്ള ബാലന്‍സ് ഇല്ലായ്മ

തൊഴിലും ജീവിതവും തമ്മിലുള്ള ബാലന്‍സ് ഇല്ലായ്മ

ഇതൊരു വെല്ലുവിളിയാണ്. വീട്ടിലേക്ക് ഏറെ സംഘര്‍ഷങ്ങളോടെ നിങ്ങള്‍ എത്തിച്ചേരുന്നു. മാനസികസംഘര്‍ഷങ്ങള്‍ക്ക് പുറമേ ശാരീരിക പ്രശ്നങ്ങളും നിങ്ങളെ അലട്ടും. നിങ്ങളുടെ ജോലിയും തൊഴിലും തമ്മിലുള്ള സന്തുലനം നഷ്ടപ്പെട്ടിരിക്കും.

അവസാനിക്കാത്ത ജോലി

അവസാനിക്കാത്ത ജോലി

ശരിക്കുള്ള ജോലിസമയമല്ല ഇവിടെ പ്രശ്നം. നിങ്ങള്‍ സദാസമയവും ഓഫിസുമായി ബന്ധപ്പെട്ടിരിക്കും. അതിന് ആധുനിക സംവിധാനങ്ങളുണ്ട്. കംപ്യൂട്ടറോ, മൊബൈലോ ഓഫാക്കുകയെന്നത് നിങ്ങള്‍ക്ക് ഏറെ ആശങ്കയുണ്ടാക്കും. വീട് ഒരു ഒാഫീസ് തന്നെയാകും. മാനേജ്മെന്‍റ് തലത്തിലുള്ള ആളാണ് നിങ്ങളെങ്കില്‍ പ്രത്യേകിച്ചും. സഹപ്രവര്‍ത്തകരുടെ ഇടയില്‍ നിങ്ങള്‍ പരിതാപകരമായ ഒരു ഉദാഹരണമായി മാറും.

നിദ്രാഹാനി

നിദ്രാഹാനി

ഫോണ്‍ അടുത്ത് വെച്ചാവും നിങ്ങള്‍ ഉറങ്ങുക. അതില്‍ നിന്നുള്ള വെളിച്ചം നിങ്ങളുടെ നിദ്ര തടസ്സപ്പെടുന്നു എന്നതിന്‍റെ സൂചനയാണ്. തടസങ്ങളില്ലാത്ത ഉറക്കം ഭൂതകാലത്തിലെ ഒരു അവസ്ഥയായി മാറും. വിദഗ്ദരുടെ അഭിപ്രായത്തില്‍ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് അകന്ന് മാറി കിടക്കുന്നത് നല്ല ഉറക്കം നല്കും.

ഒഴിവ് ദിനങ്ങളില്ല

ഒഴിവ് ദിനങ്ങളില്ല

ഫോണ്‍ ഓഫ് ചെയ്യാനും ജോലിയെ മറക്കാനും സാധിക്കാതെ വരുന്നു. ഒരു ദിവസം ജോലി ഒഴിവാക്കിയാലും ഫോണ്‍ ഓഫ് ചെയ്യാന്‍ നിങ്ങള്‍ മടിക്കും. ഇത് ശരിക്കും ജോലി മറ്റുള്ളവരെ എല്പിക്കുന്നതിന്‍റെ പ്രശ്നമാണ്. മറ്റ് ടീം അംഗങ്ങളോടൊപ്പം ജോലിയില്‍ സഹകരിക്കാന്‍ പഠിച്ചാല്‍ നിങ്ങള്‍ക്ക് ഒഴിവ് ദിനം ആസ്വദിക്കാനും, ഓഫിസില്‍ നിന്ന് അകന്ന് മാറി നില്‍ക്കാനും സാധിക്കും.

ആരോഗ്യ പ്രശ്നങ്ങള്‍

ആരോഗ്യ പ്രശ്നങ്ങള്‍

ആരോഗ്യപരമായ പ്രശ്നങ്ങള്‍ നിങ്ങളെ ബാധിച്ച് തുടങ്ങും. ഹൃദയസംബന്ധമായ തകരാറുകള്‍, ലഹരി ഉപയോഗം, ഉത്കണ്ഠ, ഭാരം കുറയല്‍, നിദ്രാരാഹിത്യം എന്നിവ ഇത്തരം പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

സാമൂഹികമായ ചടങ്ങുകളില്‍ നിന്ന് വിട്ട് നില്‍ക്കല്‍

സാമൂഹികമായ ചടങ്ങുകളില്‍ നിന്ന് വിട്ട് നില്‍ക്കല്‍

സാമൂഹികമായ ചടങ്ങുകളില്‍ നിന്ന് വിട്ട് നില്‍ക്കല്‍ - കുടുംബത്തോടും സൂഹൃത്തുക്കളോടുമൊപ്പമുള്ള പൊതു ചടങ്ങുകളെ നിങ്ങള്‍ ഒഴിവാക്കും. ഇത് അസ്വസ്ഥതയായി നിങ്ങള്‍ക്ക് തോന്നിത്തുടങ്ങും. നിങ്ങള്‍ ജോലിക്ക് അടിമപ്പെടും, എന്നാല്‍ ജീവിതം സംതൃപ്തികരമോ, സഫലമോ ആയിരിക്കില്ല.

Read more about: pulse സ്പന്ദനം
English summary

7 Signs You Are An Extreme Workaholic

Are you a workaholic? We decided to take a closer look at the early signs of workaholism and what you can do to stop them in their tracks.