For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസഫലം (3-8-2018 - വെള്ളി)

|

ഗ്രഹാധിപന്മാരുടെ വ്യത്യസ്തമായ ആപേക്ഷികനില ഓരോ നിമിഷാർദ്ധത്തിലും മാറിക്കൊണ്ടേയിരിക്കുന്നു. അതിനാനുപാതികമായ ജീവിതസാഹചര്യങ്ങൾ സർവ്വ ചരാചരങ്ങളിലും അനുനിമിഷം സംഭവിക്കുന്നു.3-8-2018 ലെ ദിവസഫലം വായിക്കൂ

അവയെ മുൻകൂട്ടി അറിയുവാനും വേണ്ടുന്ന പരിഷ്‌കാരങ്ങൾ കൈക്കൊണ്ട് ആശ്വാസത്തിലും സന്തോഷത്തിലും ഓരോ ദിവസത്തെയും കടന്നുപോകുവാനും ജ്യോതിഷപ്രവചനങ്ങൾ വഴിയൊരുക്കുന്നു. ഓരോ രാശിയിലും വന്നുചേർന്നിരിക്കുന്ന ഇന്നത്തെ ഫലങ്ങളെക്കുറിച്ച് ജ്യോതിഷത്തിന് എന്താണ് പറയുവാനുള്ളതെന്ന് നോക്കാം.

 മേടം

മേടം

അനുകൂല സാഹചര്യങ്ങൾകൊണ്ട് ഇന്നത്തെ ദിവസം വളരെ മഹനീയമാണ്. ശരിയായ സ്ഥാനത്ത് ശ്രദ്ധ കേന്ദ്രീകരിച്ച് നിലകൊള്ളുക എന്നതാണ് താങ്കൾ അനുവർത്തിക്കേണ്ട പ്രധാന കാര്യം.

ഒരു ബന്ധത്തെ സുദൃഢമാക്കുവാനുള്ള അവസരത്തെ പ്രത്യാശിക്കുകയാണെങ്കിൽ, അത്തരം കാര്യങ്ങൾ അവതരിപ്പിക്കുവാൻ ഏറ്റവും അനുയോജ്യമായ ദിവസം ഇതാണ്. വാഹനങ്ങൾ ഓടിക്കുമ്പോൾ ജാഗരൂകമായിരിക്കുക. തീരുമാനങ്ങളുടെയും നിർദ്ദേശങ്ങളുടെയും കാര്യത്തിൽ ആഴത്തിലുള്ള ചിന്ത ഉണ്ടായിരിക്കണം.

 ഇടവം

ഇടവം

ഒരു ഉല്ലാസയാത്രയിൽ എന്നപോലെയായിരിക്കും ഇന്നത്തെ ദിവസം താങ്കളെ സംബന്ധിച്ച് കടന്നുപോകുന്നത്. താങ്കളുടെ നാവിൻതുമ്പിലുള്ള മൃദുഭാഷണങ്ങൾക്കുമുന്നിൽ തൊഴിൽ വ്യവഹാരങ്ങൾ മുട്ടുമടക്കും. അങ്ങനെ വിജയത്തിലേക്ക് താങ്കൾ എത്തിച്ചേരും.

ദിവസപ്രയാണം മുന്നിലേക്ക് നീളുന്തോറും, വിഷയങ്ങളിലെ താല്പര്യം താങ്കളിൽ കുറേശ്ശെ കുറഞ്ഞുവരാം. സായാഹനത്തിൽ കൂടുതൽ വികാരഭരിതമാകുവാൻ ശ്രമിക്കരുത്. സാമൂഹിക കൂട്ടായ്മകളിൽനിന്നും സ്‌നേഹവായ്പും ദയാവായ്പും താങ്കൾക്ക് അനുഭവേദ്യമാകും.

 മിഥുനം

മിഥുനം

പ്രധാനപ്പെട്ട യോഗങ്ങളിൽ താങ്കൾ ഇന്ന് മിക്കവാറും പങ്കെടുക്കാതെ സ്വയം പ്രതിരോധിച്ച് നിലകൊള്ളുന്നതായി സൂചനകൾ കാണുന്നു. മാത്രമല്ല തൊഴിൽസ്ഥാനങ്ങളിൽ കാര്യങ്ങൾ ചെയ്ത് പൂർത്തിയാക്കുന്നതിനുവേണ്ടി മാനസ്സികമായി കൂടുതൽ അദ്ധ്വാനിക്കുവാനുള്ള സാധ്യതയും കാണുന്നു. സായാഹ്നത്തിൽ പ്രേമഭാജനവുമായി ചേർന്ന് മനോഹരമായൊരു മൃഷ്ടാന്നഭോജനം പ്രതീക്ഷിക്കാം.

 കർക്കിടകം

കർക്കിടകം

ഹ്രസ്വകാല ലക്ഷ്യങ്ങളെയെല്ലാം വിജയകരമായി പൂർത്തിയാക്കിയശേഷം ദീർഘകാല ലക്ഷ്യങ്ങളിലേക്ക് ഇന്നേദിവസം ശ്രദ്ധ കേന്ദ്രീകരിക്കാം.

ഇതിനോടകംതന്നെ പ്രത്യേകമായ ചില ലക്ഷ്യങ്ങൾ നേടിയിരിക്കുന്നു എന്നതിനാൽ, വിശ്രമവേള പ്രവർത്തനങ്ങൾക്കുവേണ്ടി കുറച്ചുസമയം ചിലവഴിക്കപ്പെടാം. സായാഹ്നത്തിലെ താങ്കളുടെ കാര്യപരിപാടികളിൽ കുടുംബാംഗങ്ങൾക്ക് ഉചിതമായ പ്രാതിനിധ്യം ഉണ്ടായിരിക്കും.

 ചിങ്ങം

ചിങ്ങം

ഇഷ്ടപ്പെട്ടവരാലും പ്രിയപ്പെട്ടവരാലും ആവരണം ചെയ്യപ്പെട്ട് താങ്കളിന്ന് കാണപ്പെടാം. താങ്കളുടെ വികാരവിചാരങ്ങളെയും ഭാവപ്രകടനങ്ങളെയും ഉൾക്കൊള്ളുവാൻ അവർക്ക് കഴിയും. ഉല്ലാസകരമായ ചങ്ങാത്തത്തിൽ താങ്കളുടെ ഇന്നത്തെ ദിവസം കഴിഞ്ഞുപോകും.

പ്രത്യേകമായ എന്തെങ്കിലും ലഭിക്കുന്നതിനുവേണ്ടി കുറച്ചുനേരം അഭിലഷിക്കുകയാണെങ്കിൽ, അപ്പോൾത്തന്നെ അതിനെ നേടിയെടുക്കാൻ താങ്കൾക്ക് കഴിയും. ഇന്ന് തുടങ്ങുന്ന ബന്ധങ്ങൾ സുദീർഘകാലത്തോളം നിലനിൽക്കും.

 കന്നി

കന്നി

കിടപ്പാടം, വസ്ത്രം, രണ്ടുനേരത്തെ മൃഷ്ടാന്നഭോജനം എന്നിവയാണ് പ്രത്യക്ഷമായും കുടുംബത്തിനുവേണ്ടി ദിവസവും താങ്കൾ കരുതുന്നത്.

എന്നാൽ ഇന്ന്, ആഡംബരങ്ങളെക്കൂടെ എങ്ങനെ ഉൾപ്പെടുത്താം എന്ന ചിന്തയാൽ വിഷമിക്കാൻ സാദ്ധ്യതയുണ്ട്. പുതിയ ചില ധാരകൾ തൊഴിലിൽ കൈക്കൊണ്ടാലും. സായാഹ്നമാകുമ്പോഴേക്കും വിഭവസമൃദ്ധമായ ഒരു സദ്യ കുടുംബാംഗങ്ങൾക്കുവേണ്ടി ക്രമീകരിക്കുവാൻ താങ്കൾക്കാകും.

 തുലാം

തുലാം

ഭാവി ലക്ഷ്യങ്ങളെയും വിജയങ്ങളെയും സംബന്ധിച്ചുള്ള ആരോഗ്യകരമായ ചിന്തകൾ ഉടലെടുപ്പിക്കുവാൻ വേണ്ടുന്ന സമയം താങ്കളിന്ന് കണ്ടെത്തുവാൻ സാദ്ധ്യതയുണ്ട്. കാര്യങ്ങളെല്ലാം വിചാരിച്ചതുപോലെ താങ്കളുടെ മാർഗ്ഗത്തിൽത്തന്നെയാണ് നിലകൊള്ളുന്നത്.

മാത്രമല്ല മദ്ധ്യാഹ്നത്തോടുകൂടി താങ്കളുടെ പദ്ധതികൾ മനോഹരമായി നിർവ്വഹിക്കപ്പെടും. സായാഹ്നത്തിൽ പ്രിയപ്പെട്ടവരുമായി ചിലവഴിക്കുവാൻ കുറച്ചുസമയം കണ്ടെത്തിയാലും. ചലച്ചിത്രമോ സായാഹ്നസദ്യയോ വളരെ മെച്ചമായി തോന്നുന്നു. ജീവിതത്തെ അതിന്റെ എല്ലാ പ്രൗഢിയോടുംകൂടി ആസ്വദിച്ചാലും.

 വൃശ്ചികം

വൃശ്ചികം

ബന്ധങ്ങളുടെ മാസ്മരികതയിൽ താങ്കളിന്ന് ഉഴലാം. മാന്ത്രികദണ്ഡ് ചുഴറ്റി പാലങ്ങളെ പണിതുയർത്തൂ. രഹസ്യമായ ചില ഇടപെടലുകളിലോ കൂടിക്കാഴ്ചകളിലോ താങ്കളിന്ന് ബന്ധപ്പെടാം. നടത്തപ്പെടുന്ന എല്ലാ നീക്കങ്ങളിലും തികച്ചും ഓജസ്സോടും നിർലജ്ജവുമായി താങ്കളിന്ന് നിലകൊള്ളും. കണ്ണഞ്ചിപ്പിക്കുന്ന ഒരു പ്രകാശധാരയെ അവശേഷിപ്പിച്ചുകൊണ്ട് മഹത്വത്തിന്റെ പാതയിലേക്കാണ് താങ്കളിന്ന് നടന്നുകയറുന്നത്.

 ധനു

ധനു

കലാകായിക സംരഭങ്ങളാണ് താങ്കളുടെ ഇഷ്ടങ്ങളെങ്കിൽ, ഒരു വിജയിയായി ഇന്നത്തെ ദിവസത്തിൽ മടങ്ങുവാനാകും എന്നാണ് പ്രവചനങ്ങളിൽ കാണുന്നത്.

ദിവസത്തിന്റെ അപരാഹ്നം കഴിയുമ്പോൾ നിസ്സാരമായ ചില വിഘ്‌നങ്ങളെ അഭിമുഖീകരിക്കാം. എങ്കിലും അവയൊന്നും താങ്കളെ അത്രത്തോളം ബാധിക്കണമെന്നില്ല. പ്രതിസന്ധികളുടെ ഘട്ടത്തിൽ സഹായഹസ്തം നീട്ടുവാനാകുന്ന ആത്മാർത്ഥതയുള്ള സഹകാരികൾ ഇന്ന് താങ്കൾക്കുണ്ടാകും എന്നത് വളരെ സൗഭാഗ്യകരമാണ്.

 മകരം

മകരം

താങ്കൾക്കുള്ളിലും ചുറ്റിലുമായി അസന്തുലനത്തിൽ നിലകൊള്ളുന്ന എല്ലാറ്റിനെയും ശരിയാക്കുവാൻ സഹായിക്കുന്ന തരത്തിൽ മുന്നിലേക്ക് നയിക്കുന്ന അനുകൂലാത്മകമായ മനോഭാവത്തോടെ എല്ലാ ദിവസവും എഴുന്നേൽക്കണമെന്നില്ല.

എന്തായാലും, ഇന്ന് താങ്കൾ അത്തരത്തിലുള്ള ഉന്നതാവേശ മനോഭാവത്തിലാണ്. വീട്ടിലായിരിക്കുമ്പോൾ, കുടുംബത്തിന്റെ ആത്മവിശ്വാസം നേടിയെടുക്കാൻ താങ്കൾ പ്രയത്‌നിക്കും. അതേസമയം തൊഴിൽമേഖലയിൽ, മുഴുവൻ ദിവസവും കഠിനാദ്ധ്വാനത്തിലായിരിക്കും. മാത്രമല്ല മതിയായ പാരിതോഷികവും അതിലൂടെ ലഭ്യമാകും.

 കുംഭം

കുംഭം

വിജയങ്ങളുടേതായ ഒരു ദിവസമാണിന്ന്. സുഹൃത്തുക്കളുമായി നിലകൊള്ളുന്ന വെല്ലുവിളികൾ എന്തുതന്നെയായാലും, അന്തിമവിജയം ഇന്ന് താങ്കളുടേതായിരിക്കും. എതിരാളികൾക്ക് പരിമിതികളുടെ ദിവസമാണ്. ഇത് താങ്കളുടെ ദിവസമാണ്. താങ്കളുടെ നായക വിക്രിയകൾ കാരണമായി പ്രതിച്ഛായയ്ക്കും നവീകരണമുണ്ടാകും. വ്യക്തിപരമായി ഉണ്ടാകുവാൻ സാദ്ധ്യതയുള്ള എല്ലാ നേട്ടങ്ങളെയും ആസ്വദിച്ചുകൊള്ളുക.

 മീനം

മീനം

അരക്ഷിതത്വത്തിന്റേതായ തോന്നലുകൾ നിലകൊള്ളുന്നതുകൊണ്ട് ഇന്നത്തെ ദിവസം താങ്കളെ സംബന്ധിച്ച് അത്ര ശുഭകരമായിരിക്കുകയില്ല. എങ്കിലും, അപലപിക്കുവാനുള്ള മാനസ്സികാവസ്ഥയിലേക്ക് അത്രവേഗം ആഴ്ന്നുപോകണമെന്നില്ല. സായാഹ്നമാകുമ്പോഴേക്കും ആത്മസുഹൃത്തുമായുള്ള സംയോഗത്തിലൂടെ ആനന്ദത്തിന്റേതായ നിമിഷങ്ങൾ താങ്കൾക്ക് വന്നുചേരും.

English summary

daily-horoscope-3-8-2018

Astrology will help you to plan your day. read out the zodiac prediction of the day
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more