ദിവസഫലം (01-04-2018, ഞായറാഴ്ച)

Posted By: Prabhakumar TL
Subscribe to Boldsky

ഏവര്‍ക്കും വളരെ താല്പര്യമുള്ള വിഷയമാണ് ഭാവിപ്രവചനം. ദിവസഫലം, വാരഫലം, വാര്‍ഷികഫലം എന്നിങ്ങനെ വ്യത്യസ്തമായ സമയദൈര്‍ഘ്യത്തെ ദ്യോതിപ്പിച്ചുകൊണ്ട് ഭാവിപ്രവചനം നടത്തപ്പെടുന്നു. ഓരോ ദിവസത്തെയും കാര്യങ്ങള്‍ മുന്‍കൂട്ടി അറിയുവാന്‍ കഴിയുന്നത് വളരെ കൗതുകകരവും രസകരവുമായ കാര്യമാണ്. "എനിക്കിന്ന് ഭാഗ്യമുണ്ടോ?" "ഉദ്ദേശിച്ച കാര്യം നടക്കാന്‍ സാദ്ധ്യതയുണ്ടോ?" "ആരോഗ്യം തൃപ്തികരമായിരിക്കുമോ?" "സാമ്പത്തികനേട്ടം ഉണ്ടാകുമോ?" എന്നിങ്ങനെ വിവിധ കാര്യങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞാല്‍ നന്നായിരുന്നു എന്ന് എല്ലാവരും ആഗ്രഹിക്കുന്നു. അതിനുവേണ്ടിയുള്ള ശ്രമമാണ് ജ്യോതിഷത്തെ അടിസ്ഥാനമാക്കിയുള്ള ഭാവിപ്രവചനങ്ങള്‍.

വ്യക്തിപരവും തൊഴില്‍പരവുമായ കാര്യങ്ങളെക്കുറിച്ച് ഒരു മുന്‍ധാരണ ഉണ്ടാകുവാന്‍ ഈ ഭാവിഫലങ്ങള്‍ നമ്മെ പ്രാപ്തരാക്കുന്നു. മാത്രമല്ല, ഭാവിയില്‍ ഉണ്ടായേക്കാവുന്ന ദോഷഫലങ്ങളെ കണ്ടെത്തി, അവയൊന്നും ബാധിക്കാതെ ഒഴിഞ്ഞുമാറിപ്പോകുവാനുള്ള കൗശലവും ഭാവിപ്രവചനങ്ങള്‍ നമുക്ക് നല്‍കുന്നു. ഓരോ രാശിയിലെയും നാളുകാര്‍ക്കുവേണ്ടിയുള്ള ദിവസഫലങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.

മേടം (അശ്വതി, ഭരണി, കാര്‍ത്തികയില്‍ ആദ്യത്തെ പതിനഞ്ച് നാഴിക)

മേടം (അശ്വതി, ഭരണി, കാര്‍ത്തികയില്‍ ആദ്യത്തെ പതിനഞ്ച് നാഴിക)

ഏപ്രില്‍ 1, ഞായര്‍ഃ നിങ്ങളുടെ മുന്നിലുള്ളത് വളരെ വലിയ ഒരു വെല്ലുവിളിയാണ്. എല്ലാം ശരിയായിട്ടാണ് ചെയ്യുന്നതെന്ന് നിങ്ങള്‍ക്ക് തോന്നാം. കൂടെയുള്ളവരാരും നിങ്ങളുടെ ഉദ്യമത്തില്‍ സഹായിക്കുകയോ, നിങ്ങളുടെ ഉദ്യമത്തെ വിശ്വസിക്കുകയോ ചെയ്യുന്നില്ല. ഇത് നിങ്ങളുടെ മനസ്സില്‍ വല്ലാത്ത പിരിമുറുക്കം സൃഷ്ടിക്കാം. ചിലപ്പോള്‍ നിങ്ങളുടെ സ്വസ്ഥതയെത്തന്നെ ഇത് നശിപ്പിക്കാം, അതുമല്ലെങ്കില്‍ ഇപ്പോള്‍ ചെയ്യുന്ന കാര്യത്തില്‍ വെറും വിഡ്ഢിയായിപ്പോയില്ലേ എന്നൊരു ഭയം നിങ്ങളുടെ മനസ്സിനെ വേട്ടയാടാം. അതുകൊണ്ട് ഒന്നുംതന്നെ പൂര്‍ണ്ണമായി ചെയ്യേണ്ടതില്ല, എന്നാല്‍ നിങ്ങളുടെ കഴിവിന്റെ പരമാവധി വളരെ നന്നായി പ്രയത്‌നിക്കുകയും ചെയ്യുക. മറ്റുള്ളവര്‍ നിങ്ങളെ അംഗീകരിക്കുന്നില്ല എന്നതും, നിങ്ങളോട് യോജിക്കുന്നില്ല എന്നതും നിങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലായ്മചെയ്യാം. അതുകൊണ്ട് അത്തരം കാര്യങ്ങളെ ഗൗനിക്കാതെ മുന്നോട്ടുപോകുക. വിജയം നിങ്ങള്‍ക്കുള്ളതാണ്.

ഇടവം (കാര്‍ത്തികയില്‍ 15 നാഴിക മുതല്‍ 60 നാഴിക, രോഹിണി, മകയിരത്തില്‍ ആദ്യത്തെ 30 നാഴിക)

ഇടവം (കാര്‍ത്തികയില്‍ 15 നാഴിക മുതല്‍ 60 നാഴിക, രോഹിണി, മകയിരത്തില്‍ ആദ്യത്തെ 30 നാഴിക)

മത്സരക്കളിയില്‍ എന്തെങ്കിലും നേടിയെടുക്കുന്നതിനുവേണ്ടി ക്ഷമയോടെ കാത്തിരിക്കുന്ന കളിക്കാരനെപ്പോലെയാണ് നിങ്ങള്‍. ശാന്തമായിരുന്നാല്‍ ഒന്നുംതന്നെ സംഭവിക്കാനില്ല എന്ന് നിങ്ങള്‍ക്ക് തോന്നാം. സമാധാന നിലപാടും, പോയാല്‍ പോകട്ടെ എന്നുള്ള നിലപാടും നിങ്ങള്‍ക്ക് കരുത്തുപകരും എന്ന് നിങ്ങള്‍ ശരിക്കും വിശ്വസിക്കുന്നു. അങ്ങനെതന്നെ ആയിരിക്കണമെന്ന് വിചാരിക്കുകയാണെങ്കില്‍, പ്രത്യേകിച്ചും ഏതെങ്കിലും ബന്ധത്തിന്റെ കാര്യത്തിലാണെങ്കില്‍, ഈ മനോഭാവത്തില്‍ മാറ്റംവരുത്തുക. സ്വയം പകര്‍ന്നാല്‍ മാത്രമേ, നിങ്ങള്‍ക്ക് അതില്‍നിന്നും കോരിയെടുക്കുവാന്‍ കഴിയൂ. നിങ്ങളുടെ വികാരവിചാരങ്ങളെ പ്രകടിപ്പിക്കുവാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് ഒരുപക്ഷേ മറ്റുള്ള ആര്‍ക്കെങ്കിലും അറിയേണ്ട ആവശ്യമുണ്ടായിരിക്കാം. പ്രകടിപ്പിക്കാതിരിക്കുന്ന സ്‌നേഹം ചിലപ്പോള്‍ ആര്‍ക്കും പ്രയോജനപ്പെട്ടെന്ന് വരുകയില്ല.

മിഥുനം (മകയിരത്തില്‍ 30 നാഴിക മുതല്‍ 60 നാഴിക, തിരുവാതിര, പുണര്‍തത്തില്‍ 45 നാഴിക)

മിഥുനം (മകയിരത്തില്‍ 30 നാഴിക മുതല്‍ 60 നാഴിക, തിരുവാതിര, പുണര്‍തത്തില്‍ 45 നാഴിക)

പലരും ബന്ധപ്പെട്ടിരിക്കുന്ന ഒരു പരിതഃസ്ഥിതിയില്‍ ശരിയായ കാര്യം ചെയ്യുവാന്‍ നിങ്ങള്‍ ശ്രമിക്കുകയാണ്. പക്ഷേ ഏതാണ് കൃത്യമായ ശരി എന്ന് നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. നിങ്ങളെ സംബന്ധിച്ച് ഇതാണ് ഏറ്റവും വിഷമംപിടിച്ച പ്രശ്‌നം. നിങ്ങളുടെ മുന്നില്‍ എല്ലാം പ്രഹേളികപോലെയാണ്. ഒന്നിലും നിശിതമായ നിലപാടൊന്നും എടുക്കേണ്ടതില്ല. ഇവിടെ അനുവര്‍ത്തിക്കേണ്ട കാര്യം നിങ്ങളുടെ ആവശ്യങ്ങളെ തിട്ടപ്പെടുത്തുക എന്നതാണ്. തുടര്‍ന്ന് ബന്ധപ്പെട്ടിരിക്കുന്ന മറ്റുള്ളവരുടെ ആവശ്യങ്ങളെയും കണ്ടറിയുക. നിങ്ങള്‍ക്ക് മറ്റുള്ളവരെ തൃപ്തിപ്പെടുത്തുവാന്‍ കഴിയുകയില്ല, കാരണം ഓരോരുത്തര്‍ക്കും ശരിയെക്കുറിച്ച് അവരുടേതായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരിക്കും. തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രക്രിയയില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍, ശരിയായ പാതയിലൂടെയായിരിക്കും നിങ്ങള്‍ നീങ്ങുന്നത്. സധൈര്യം മുന്നോട്ടുപോകുക. ശരി നിങ്ങളുടെ കൂടെയാണ്.

കര്‍ക്കിടകം (പുണര്‍തത്തില്‍ 45 നാഴിക മുതല്‍ 60 നാഴിക, പൂയം, ആയില്യം)

കര്‍ക്കിടകം (പുണര്‍തത്തില്‍ 45 നാഴിക മുതല്‍ 60 നാഴിക, പൂയം, ആയില്യം)

എന്തെങ്കിലും പുതിയ അവസരങ്ങള്‍ നിങ്ങളെത്തേടി എത്തും. അപ്പോള്‍ ചില വിട്ടുവീഴ്ചകള്‍ നിങ്ങള്‍ക്ക് ചെയ്യേണ്ടതായിവരും. ഒരുപക്ഷേ, നിങ്ങള്‍ക്ക് നിങ്ങളുടെ ഏതെങ്കിലും വാഗ്ദാനത്തോട് കൂറുപുലര്‍ത്തുവാന്‍ കഴിയാതെവരും. അതുമല്ലെങ്കില്‍, ഏതെങ്കിലും തരത്തില്‍ ആരെയെങ്കിലും നിരാശപ്പെടുത്തേണ്ടിവരും. വാക്കുകള്‍ക്കും ബന്ധങ്ങള്‍ക്കും വിലകല്പിക്കുന്ന വ്യക്തിയാണ് നിങ്ങള്‍. അതുകൊണ്ട് സ്വയം ബലികഴിക്കാന്‍ നിങ്ങള്‍ തയ്യാറാകും. എന്നാല്‍ കാര്യങ്ങളെ വളരെ കൃത്യമായി കൈകാര്യം ചെയ്യാമെങ്കില്‍ ആരെയും വേദനിപ്പിക്കാതെയും സ്വയം കുറ്റപ്പെടുത്താതെയും നിങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ കഴിയും. ശരിയായ കാര്യം തന്നെയാണ് നിങ്ങള്‍ ചെയ്യുന്നത്. വിഷയങ്ങളുടെ ഗൗരവവും പ്രാധാന്യവും മറ്റുള്ളവരെക്കൂടി ബോധ്യപ്പെടുത്തുവാന്‍ ശ്രമിക്കുക. നിങ്ങളെ പരിഗണിക്കുന്നവര്‍ നിങ്ങളുടെ അവസരങ്ങള്‍ നഷ്ടപ്പെടുവാന്‍ ആഗ്രഹിക്കുകയില്ല.

 ചിങ്ങം (മകം, പൂരം, ഉത്രത്തില്‍ ആദ്യത്തെ 15 നാഴിക)

ചിങ്ങം (മകം, പൂരം, ഉത്രത്തില്‍ ആദ്യത്തെ 15 നാഴിക)

നിങ്ങള്‍ നിങ്ങളുടെ ശരിയായ പാതയിലാണ് നിങ്ങുന്നത്. പക്ഷേ, പലയിടത്തുനിന്നും, ഒരുപക്ഷേ നിങ്ങള്‍ക്ക് വളരെ വേണ്ടപ്പെട്ട ആരില്‍നിന്നെങ്കിലും, കുറ്റപ്പെടുത്തലുകള്‍ ഉണ്ടാകാം. നിങ്ങളുടെ ധിക്കാരമോ അഹങ്കാരമോ ആണ് നിങ്ങളെക്കൊണ്ട് അത് ചെയ്യിക്കുന്നതെന്ന് അവര്‍ വാദിക്കാം. എല്ലാം നിങ്ങളുടെ വെറും തോന്നലുകളാണെന്ന് നിങ്ങളെ ധരിപ്പിക്കുവാന്‍ അവര്‍ ശ്രമിക്കാം. പക്ഷേ ശരി നിങ്ങളുടെ ഭാഗത്താണ്. നിങ്ങള്‍ ചെയ്തതുതന്നെയാണ് യഥാര്‍ത്ഥമായ കാര്യം. നിങ്ങളുടെ മാര്‍ഗ്ഗത്തില്‍ കുടുതലായി വീണ്ടും ഇതൊക്കെ ഉണ്ടാകാം. പക്ഷേ നിങ്ങളുടെ ഗ്രഹങ്ങള്‍ നിങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് മനസ്സില്‍ ശരിയെന്ന് തോന്നുന്നത് ചെയ്തുകൊള്ളുക. മറ്റുള്ളവര്‍ അത് എങ്ങനെ കാണുന്നു എന്നോ, അതുമല്ലെങ്കില്‍ മറ്റുള്ളവര്‍ അതിനെ ഗൗനിക്കുന്നുണ്ട് എന്നോ ഒന്നും ചിന്തിക്കാതെ സധൈര്യം മുന്നോട്ട് പോകുക. നിങ്ങളുടെ കാഴ്ചപ്പാടുകള്‍ ശരിതന്നെയാണ്.

കന്നി (ഉത്രത്തില്‍ 15 നാഴിക മുതല്‍ 60 നാഴിക, അത്തം, ചിത്തിരയില്‍ ആദ്യത്തെ 30 നാഴിക)

കന്നി (ഉത്രത്തില്‍ 15 നാഴിക മുതല്‍ 60 നാഴിക, അത്തം, ചിത്തിരയില്‍ ആദ്യത്തെ 30 നാഴിക)

എന്തിലെങ്കിലും നാവ് പിഴച്ചുപോയതിനെക്കുറിച്ച് നിങ്ങള്‍ വളരെയധികം ഉത്കണ്ഠാകുലനായിരിക്കുന്നു. പറഞ്ഞുപോയത് വിഡ്ഢിത്തമായെന്നോ, അതുമല്ലെങ്കില്‍ അസ്ഥാനത്തായിപ്പോയി എന്നോ ആയിരിക്കും നിങ്ങളുടെ വേവലാതി. ചിലപ്പോള്‍ രോഷാകുലമായ ഒരു മാനസ്സികാവസ്ഥയില്‍ നിങ്ങള്‍ ആയിരുന്നിരിക്കാം. അതുമല്ലെങ്കില്‍ ഒട്ടും സ്വീകാര്യമല്ലാത്ത അവസരമായിരിക്കാം ഉണ്ടായിരുന്നത്. അതുകൊണ്ടായിരിക്കാം അത്തരമൊരു സംഭഷണ സാഹചര്യം ഉടലെടുത്തത്. ഇതില്‍ യാതൊന്നുംതന്നെ മോശമായി കരുതേണ്ടതില്ല. അതിനെയോര്‍ത്ത് ലജ്ജിക്കേണ്ട ആവശ്യവുമില്ല. ഒരുപക്ഷേ നിങ്ങളുടെ മനസ്സില്‍നിന്നും വെളിവാകേണ്ടതും, മറ്റൊരാള്‍ അത് കേള്‍ക്കേണ്ടിയിരുന്നതും ആയിരിക്കാം. ക്രമേണ ഇത് നിങ്ങള്‍ക്ക് ബോധ്യപ്പെടും. അതുകൊണ്ട് ഇപ്പോള്‍ അതൊന്നും ഓര്‍ത്ത് മനസ്സിനെ വ്യാകുലപ്പെടുത്തേണ്ടതില്ല. മുന്നോട്ടുള്ള പ്രയാണം തടസ്സമില്ലാതെ നടക്കട്ടെ.

തുലാം (ചിത്തിരയില്‍ 30 നാഴിക മുതല്‍ 60 നാഴിക, ചോതി, വിശാഖത്തില്‍ ആദ്യത്തെ 45 നാഴിക)

തുലാം (ചിത്തിരയില്‍ 30 നാഴിക മുതല്‍ 60 നാഴിക, ചോതി, വിശാഖത്തില്‍ ആദ്യത്തെ 45 നാഴിക)

മറ്റുള്ളവരുടെമേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്പിക്കുന്നത് ഇപ്പോള്‍ നല്ലതല്ല. അങ്ങനെ ആരെയെങ്കിലും നിയന്ത്രിച്ച് വരച്ച വരയില്‍ നിറുത്തുവാന്‍ ശ്രമിക്കുകയാണെങ്കില്‍, സ്വന്തം കഴിവുകളില്‍ അത് മങ്ങലേല്പിക്കും. ചിലപ്പോള്‍ ഏതെങ്കിലും പദ്ധതികള്‍ നടപ്പിലാക്കുവാനുള്ള ശ്രമത്തിലായിരിക്കും നിങ്ങള്‍. അതിനുവേണ്ടി നിങ്ങളുടെതന്നെ നിയമങ്ങളും ഉണ്ടായിരിക്കും. എല്ലാം അങ്ങനെതന്നെ ആയിരിക്കണമെന്ന് ഈ അവസരത്തില്‍ വാശിപിടിക്കുന്നത് ഉചിതമാകുകയില്ല. ചുറ്റുപാടുമുള്ള വ്യക്തിബന്ധങ്ങളോടോ, അതുമല്ലെങ്കില്‍ ബന്ധപ്പെട്ട മറ്റ് വ്യക്തികളോടോ ഒരു മൃദുസമീപനം മതിയാകും കാര്യങ്ങള്‍ ശരിയാംവണ്ണം മുന്നോട്ട് നീങ്ങുവാന്‍. അഥവാ ആരെങ്കിലും താങ്കളുടെ നിയന്ത്രണരേഖവിട്ട് മാറിപ്പോകുകയാണെങ്കില്‍, പ്രോത്സാഹനാത്മകമായ നേരിയ ഉപദേശങ്ങള്‍ ആകാം. ത്വരിതഗതിയില്‍ നേടിയെടുക്കണമെന്ന മനോഭാവം ഒഴിവാക്കുക. കാര്യങ്ങള്‍ക്ക് അല്പം സാവകാശം ഉണ്ടായിരിക്കുന്നതാണ് ഉചിതം.

വൃശ്ചികം (വിശാഖത്തില്‍ 45 നാഴിക മുതല്‍ 60 നാഴിക, അനിഴം, തൃക്കേട്ട)

വൃശ്ചികം (വിശാഖത്തില്‍ 45 നാഴിക മുതല്‍ 60 നാഴിക, അനിഴം, തൃക്കേട്ട)

ഉദ്ദേശശുദ്ധിയും മനഃസ്ഥൈര്യവും ഉണ്ടെങ്കിലും കാര്യങ്ങളൊന്നും അല്പംപോലും മുന്നോട്ടുപോകുന്നില്ല. അക്ഷീണമായ പ്രയത്‌നം ഉണ്ടെങ്കിലും ഒന്നും ശരിയാകുന്നില്ല എന്ന തോന്നല്‍ ഉണ്ടാകാം. പക്ഷേ, നിങ്ങള്‍ ഒന്നും വിട്ടുകളയേണ്ട ആളല്ല. ഒരുപക്ഷേ, പഴയ നഷ്ടങ്ങളെയൊക്കെ വിട്ടുകളഞ്ഞാലോ എന്ന് ചിന്തിക്കാം. വളരെ മുന്നിലാണെന്ന ഒരു തോന്നല്‍ ആയിരിക്കാം അതിന് പ്രേരകമായി നിലകൊള്ളുന്നത്. എന്നാല്‍ ഉദ്ദേശിച്ച കാര്യം നടക്കാതെ ഒരിക്കലും മുന്നിലാണെന്ന് ചിന്തിക്കുവാന്‍ കഴിയുകയില്ല. കാരണം വലിയ പ്രത്യാശകളായിരിക്കാം നിങ്ങള്‍ ഇതിനുവേണ്ടി നല്‍കിയിട്ടുള്ളത്. നിരാശപ്പെടേണ്ട ആവശ്യം ഒട്ടുംതന്നെയില്ല. നിങ്ങള്‍ വെറും ഒരു ചുവടുമാത്രം അകലത്തിലാണ്. ഉന്‌മേഷത്തോടെ മുന്നോട്ടുപോകുക. വിജയം തൊട്ടടുത്തുതന്നെ നിലകൊള്ളുന്നു എന്ന് ചിന്തിച്ചുകൊള്‍ക.

ധനു (മൂലം, പൂരാടം, ഉത്രാടത്തില്‍ ആദ്യത്തെ 15 നാഴിക)

ധനു (മൂലം, പൂരാടം, ഉത്രാടത്തില്‍ ആദ്യത്തെ 15 നാഴിക)

വളരെ കഠിനമായ പഠനത്തിലാണ്. അതുമല്ലെങ്കില്‍ വളരെ തീവ്രമായി എന്തെങ്കിലും നേടുന്നതിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ജീവതത്തില്‍ വളരെ വലിയ സൗഭാഗ്യങ്ങള്‍ നേടിത്തരും എന്നുള്ള എന്തെങ്കിലും ആയിരിക്കും ഇപ്പോള്‍ നിങ്ങളുടെ മുന്നിലുള്ള ലക്ഷ്യം. നിങ്ങളുടെ ഉദ്യമത്തില്‍ വളരെ പ്രാഗത്ഭ്യം നിങ്ങള്‍ക്ക് ഉണ്ടായിരിക്കാം. പക്ഷേ, എവിടെയോ എന്തോ കുഴപ്പമില്ലേ എന്ന് നിങ്ങള്‍ സന്ദേഹപ്പെടാം. പലതും വളരെ ലാഘവത്തോടെ നിങ്ങളുടെ അടുത്ത് എത്തിച്ചേരുമെങ്കിലും, ഇതുമാത്രം അത്ര എളുപ്പമായി അനുഭവപ്പെടുന്നില്ല. കൂടുതല്‍ ആസ്വാദ്യതയോടെ അതിനെ നേടുവാനുള്ള മാര്‍ഗ്ഗങ്ങള്‍ വളരെ നന്നായി നിങ്ങള്‍ മനസ്സിലാക്കും. അതുകൊണ്ട് ഒരു ഹിതപരിശോധനയുടെ ആവശ്യമില്ല. സധൈര്യം മുന്നോട്ടുപോകുക. ദോഷങ്ങള്‍ ഒന്നും മുന്നില്‍ കാണുന്നില്ല.

മകരം (ഉത്രാടത്തില്‍ 15 നാഴിക മുതല്‍ 60 നാഴിക, തിരുവോണം, അവിട്ടത്തില്‍ ആദ്യത്തെ 30 നാഴിക)

മകരം (ഉത്രാടത്തില്‍ 15 നാഴിക മുതല്‍ 60 നാഴിക, തിരുവോണം, അവിട്ടത്തില്‍ ആദ്യത്തെ 30 നാഴിക)

പല വികാരങ്ങളും നിങ്ങളുടെ മുഖത്ത് നിഴലിക്കുന്നുണ്ട്. പ്രത്യേകിച്ചും മാറിപ്പോയ ഒരു സാഹചര്യത്തിന്‌മേലുള്ള നിങ്ങളുടെ അമര്‍ഷവും നിരാശയും. അതുമല്ലെങ്കില്‍ നഷ്ടപ്പെട്ടുപോയ ഒരു സൗഭാഗ്യത്തെക്കുറിച്ചുള്ള വിഷമം നിങ്ങളില്‍ ദര്‍ശിക്കുവാനാകും. പക്ഷേ, നിങ്ങള്‍ക്കത് മനസ്സിലാകുകയില്ല. ഇത് നിങ്ങളുടെ പ്രയത്‌നങ്ങളുടെ മാര്‍ഗ്ഗത്തെ മാറ്റിമറിച്ചിരിക്കുകയാണ്. മറ്റുള്ളവര്‍ തിരിച്ചറിയാതിരിക്കുവാന്‍ വികാരവിചാരങ്ങളെ അമര്‍ത്തിപ്പിടിക്കാന്‍ നിങ്ങള്‍ ശ്രമിക്കുകയാണ്. പക്ഷേ സ്വയം വിഡ്ഢിയാകുവാന്‍ മാത്രമേ ഇത് ഉപകരിക്കുന്നുള്ളൂ. ഒട്ടും വിഷമിക്കാതിരിക്കൂ. നിങ്ങളുടെ സ്‌നേഹവികാരങ്ങളെ പ്രകടിപ്പിക്കാന്‍ ശ്രമിക്കൂ, പ്രത്യേകിച്ചും നിരാശയുണ്ടാകാന്‍ കാരണമായ ദിശകളില്‍ പ്രകടമാക്കൂ. അങ്ങനെ ചെയ്താല്‍ തിരികെ ലഭിക്കുന്ന ഊര്‍ജ്ജം വളരെ വലിയ പ്രഭാവത്തിലായിരിക്കും. മുന്നോട്ടുള്ള പ്രയാണത്തില്‍ സന്ദേഹം തെല്ലുമേ വേണ്ടതില്ല.

കുംഭം (അവിട്ടത്തില്‍ 30 നാഴിക മുതല്‍ 60 നാഴിക, ചതയം, പൂരുരുട്ടാതിയില്‍ ആദ്യത്തെ 45 നാഴിക)

കുംഭം (അവിട്ടത്തില്‍ 30 നാഴിക മുതല്‍ 60 നാഴിക, ചതയം, പൂരുരുട്ടാതിയില്‍ ആദ്യത്തെ 45 നാഴിക)

വളരെയധികം മനഃക്ലേശവും പിരിമുറുക്കവും ഇപ്പോള്‍ നിങ്ങള്‍ അനുഭവിക്കുന്നുണ്ട്. പക്ഷേ, അതൊന്നും നിങ്ങളുടെ മനസ്സിന്റെ സംഭാവനയല്ല. ചിലപ്പോള്‍ പ്രഭാതവും, മദ്ധ്യാഹ്നവും, സായാഹ്നവും എല്ലാം വളരെ വിരസവും, മ്ലാനവുമായി തോന്നാം. അതൊന്നും കാര്യമാക്കേണ്ടതില്ല. അന്തീക്ഷവായുവിലെ ഊര്‍ജ്ജനിലയുമായി ബന്ധപ്പെട്ട കാര്യമാണിത്. അതിനാല്‍ ഇതില്‍ ഉത്കണ്ഠപ്പെടേണ്ട ആവശ്യമേയില്ല. ഇവിടെ അനുവര്‍ത്തിക്കേണ്ട പ്രയോജനകരമായ കാര്യം, ഇപ്പോള്‍ നിങ്ങളില്‍ വ്യാപരിച്ചിരിക്കുന്ന ഊര്‍ജ്ജത്തെ ഉപയോഗപ്രദമാക്കിമാറ്റുക എന്നതാണ്. അങ്ങനെയെങ്കില്‍, അത് നിങ്ങളെ ക്ലേശിപ്പിക്കുന്നതിന് പകരം നിങ്ങളുടെ ശക്തിയായി മാറും. ആ ശക്തിയെ നിങ്ങളുടെ അപൂര്‍ണ്ണമായി നിലകൊള്ളുന്ന പദ്ധതികളെ പൂര്‍ത്തിയാക്കുവാന്‍ പ്രയോജനപ്പെടുത്തുക, അതുമല്ലെങ്കില്‍ മറ്റേതെങ്കിലും ദൗത്യത്തെ വിജകരമാക്കുവാന്‍വേണ്ടി വിനിയോഗിക്കുക.

 മീനം (പൂരുരുട്ടാതിയില്‍ 45 നാഴിക മുതല്‍ 60 നാഴിക, ഉത്രട്ടാതി, രേവതി)

മീനം (പൂരുരുട്ടാതിയില്‍ 45 നാഴിക മുതല്‍ 60 നാഴിക, ഉത്രട്ടാതി, രേവതി)

നന്മകള്‍ പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് നിങ്ങള്‍. നിങ്ങളൊരു ദുര്‍വാശിക്കാരനോ, നിര്‍ബന്ധബുദ്ധിക്കാരനോ, മനഃപൂര്‍വ്വം ദോഷം പ്രവര്‍ത്തിക്കുന്നവനോ അല്ല, മാത്രമല്ല നിങ്ങള്‍ പറയുന്നതിന് അപ്പുറത്ത് കാര്യങ്ങള്‍ ഇല്ല എന്നുള്ള പ്രകടനങ്ങളും നിങ്ങളിലില്ല. മറ്റുള്ളവരോടൊപ്പം നിങ്ങള്‍ പ്രയത്‌നിക്കുന്നു. കാരണം പൊതുനന്മയെ നിങ്ങള്‍ ഇഷ്ടപ്പെടുന്നു. പക്ഷേ, ഇന്നേ ദിവസം ചില നിയന്ത്രണങ്ങള്‍ നിങ്ങള്‍ കൈക്കൊള്ളേണ്ടതായിട്ടുണ്ട്. എന്തെങ്കിലും ഒരു മാറ്റം ആവശ്യമാണെന്ന് കാണുകയാണെങ്കില്‍, മറ്റുള്ളവരുടെ അഭിപ്രായത്തിന് കാത്തുനില്‍ക്കേണ്ടതില്ല. അത് നിങ്ങളുടെ മര്‍ക്കടമുഷ്ടി എന്നവണ്ണം ചെയ്തുകൊള്ളുക. ഈയൊരവസരത്തില്‍ മറ്റുള്ളവരും ഇങ്ങനെതന്നെ പാലിക്കണമെന്ന് നിങ്ങള്‍ക്ക് നിര്‍ബന്ധബുദ്ധി ആകാം. എങ്കിലേ കാര്യങ്ങള്‍ ശരിയായ മാര്‍ഗ്ഗത്തില്‍ നീങ്ങുകയുള്ളൂ.

English summary

Today's fortune

Forget what others think. It's not easy, but it's necessary. Be proud of who you are and what you've accomplished, and don't measure yourself by any standards that don't fit. The main question is, are you happy?Read your fortune of the day.