ഈ ദിവസത്തെ രാശി ഫലം നല്‍കുന്ന സൂചന

By Anjaly Ts
Subscribe to Boldsky

കുടുംബത്തിലെ താളപ്പിഴകളില്‍ അസ്വസ്ഥരാകാത്തവര്‍ അപൂര്‍വമായിരിക്കും. ഓരോ കുടുംബാംഗത്തിന്റേയും വൈവിധ്യമാര്‍ന്ന ചിന്തകള്‍ ഒത്തിണക്കത്തോടെ പോകുമ്പോള്‍ കുടുംബം സന്തുഷ്ടമാകുന്നു. എന്നാല്‍ ഓരോ വ്യക്തിയുടേയും ചിന്തകള്‍, തീരുമാനങ്ങള്‍ എന്നിവയെ എല്ലാം നിയന്ത്രിക്കാനുള്ള ശക്തി പ്രപഞ്ചത്തിന് ഉണ്ടെന്നാണ് ആര്‍ഷ ഭാരത സംസ്‌കാര പ്രകാരമുള്ള വിശ്വാസം.

ഇങ്ങനെ ഗ്രഹങ്ങളുടെ സ്ഥാന ചലനങ്ങള്‍ക്ക് അനുസരിച്ച് ഓരോ വ്യക്തിയുടേയും ചിന്തകള്‍, തീരുമാനങ്ങള്‍ എന്നിവയിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചുള്ള സൂചന രാശി ഫലങ്ങള്‍ നല്‍കും. ഏപ്രില്‍ അഞ്ച് വ്യാഴാഴ്ചയിലെ രാശിഫലം

മേടം

മേടം

ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കാത്ത അജണ്ടയുമായി മുന്നോട്ടു പോകുന്ന വ്യക്തികളെ ആയിരിക്കാം നിങ്ങള്‍നേരിട്ടു കൊണ്ടിരിക്കുന്നത്. എന്നാല്‍ അവരുമായുള്ള ആശയ വിനിമയത്തിലെ സൈക്കോളജി നിങ്ങള്‍ക്ക് തീരെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതായി വരും. നിങ്ങളുടെ ഉയര്‍ന്ന മേലധികാര സ്ഥാനത്തുള്ള വ്യക്തികളായിരിക്കാം ഇങ്ങനെ എതിര്‍ ചേരിയില്‍ വരിക എന്നതാണ് പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്.

എന്താണ് അവരുടെ നീക്കങ്ങളില്‍ തെറ്റായിട്ടുള്ളത് എന്ന് നിങ്ങള്‍ക്ക് അറിയാം എങ്കിലും തുറന്നു പറഞ്ഞാല്‍ നിങ്ങളെയത് പ്രതികൂലമായി ബാധിക്കും എന്ന തോന്നലില്‍ മൗനം പാലിക്കാനായിരിക്കും നിങ്ങള്‍ക്ക് തോന്നുക. നയതന്ത്രവും, കൗശലവുമാണ് ഇവിടെ പ്രധാനം. നിശ്ചയദാര്‍ഡ്യം ഉണ്ടെങ്കില്‍ ഏറ്റെടുക്കുന്ന ഏത് പ്രവര്‍ത്തിയും വിജയിപ്പിക്കാന്‍ നിങ്ങള്‍ക്ക് ഈ സമയം സാധിക്കും. പോസിറ്റീവായ പുതിയ ആശയങ്ങള്‍ നിങ്ങളുടെ പക്കലുണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. മുന്നേറാന്‍ നിങ്ങള്‍ക്ക് സാധിക്കും. എന്നാല്‍ മറ്റ് വ്യക്തികളില്‍ നിന്നും നേരിടുന്ന ബുദ്ധിമുട്ടുകളെ ഗൗരവത്തോടെ കാണാതിരിക്കുക. അത് പ്രശ്‌നത്തെ വലുതാക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളു.

ഇടവം

ഇടവം

ഒരു ജോലി മികച്ച രീതിയില്‍ കൈകാര്യം ചെയ്തതിന്റെ പ്രതിഫലം ആസ്വദിക്കാനുള്ള സമയമാണ് ഇപ്പോള്‍ നിങ്ങളിലേക്ക് എത്തുന്നത്. ജോലി ഭാരം നിങ്ങളെ അലോസരപ്പെടുത്താതെ കടന്നു പോകും. അധിക ജോലി ഫലപ്രദമായി കൈകാര്യം ചെയ്യാവുന്ന രീതിയില്‍ ജീവിതചൈര്യയില്‍ മാറ്റം വരുത്തുന്നതായിരിക്കും നിങ്ങളെ സഹായിക്കുക.

നിങ്ങളുടെ നിലവാരം ഇത്ര വലിയ രീതിയില്‍ ഉറപ്പിച്ച് മറ്റുള്ളവര്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍, സ്ഥിരതയാര്‍ന്ന പ്രകടനം നിങ്ങളില്‍ നിന്നും മറ്റുള്ളവര്‍ പ്രതീക്ഷിക്കുന്നത് എന്തിന് എന്നോര്‍ത്ത് നിങ്ങള്‍ അത്ഭുതപ്പെടുന്നത് എന്തിനാണ്? മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് ആശയ വിനിമയത്തിന്റെ സമയത്താണ്. ബുധന്റെ സ്വാധീനഫലമായി ആശയവിനിമയം നടത്തുമ്പോള്‍ നിങ്ങള്‍ക്ക് കുഴപ്പങ്ങള്‍ നേരിട്ടേക്കാം. എന്താണ് പറഞ്ഞത് എന്ന കാര്യം പോലും നിങ്ങള്‍ മറന്നുപോയേക്കാം. ഫോക്കസ് നിലനിര്‍ത്തി ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കുക.

മിഥുനം

മിഥുനം

സൗഹൃദ വലയത്തില്‍ നിന്നും ലഭിക്കുന്ന സ്‌നേഹം ഇല്ലാതായെന്ന തിരിച്ചറിവില്‍ ഞെട്ടേണ്ട കാര്യമില്ല. ഈസ്റ്റര്‍ പിന്നിടുമ്പോള്‍, ജീവിതത്തിന്റെ തിരക്കില്‍പ്പെട്ട് നിങ്ങള്‍ ഒറ്റപ്പെട്ടതായി തോന്നിയേക്കാം. നിങ്ങള്‍ നല്‍കുന്ന സ്‌നേഹത്തിനും സൗഹൃദത്തിനും പകരം വയ്ക്കുന്ന രീതിയില്‍ അല്ല അവരുടെ ഭാഗത്ത് നിന്നുമുള്ള പ്രവര്‍ത്തികള്‍ എന്ന് നിങ്ങള്‍ കരുതും ഈ സമയം. സാമൂഹ്യ ജീവിതത്തെ നേരിടുന്നതില്‍ ഒരു പുതിയ തന്ത്രമാണ് നിങ്ങള്‍ രൂപപ്പെടുത്തേണ്ടത്. ജീവിതത്തില്‍ മുന്നിലെത്താന്‍ സാധ്യതയുള്ള കാര്യങ്ങളെ കുറിച്ച് ജാഗരൂകരായിരിക്കുക.

കര്‍ക്കടകം

കര്‍ക്കടകം

ആഘോഷങ്ങള്‍ ഒരുപാടാകുന്നത് നിങ്ങളുടെ ആരോഗ്യത്തെ തന്നെ ഈ സമയം ബാധിച്ചു തുടങ്ങും. സന്തോഷം തേടിയുള്ള പോക്ക് അമിതമാവുകയും, മറ്റുള്ളവര്‍ക്ക് വേണ്ടി ഏത് സമയവും ലഭ്യമാകുവാനുള്ള നിങ്ങളുടെ ശ്രമവും അതിരുവിടുകയും ചെയ്യുമ്പോള്‍ രണ്ടറ്റത്ത് നിന്നും മെഴുകുതിരി ഒരേ സമയം കത്തി തീരുന്നത് പോലെയാകും ഇത്. നിങ്ങള്‍ ഒരു അതിര്‍വരമ്പ് നിശ്ചയിക്കുക. എന്താണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത് എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുക. ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളുടെ വൈകാരികതയുടെ ഫലവുമാകാം. എന്നാല്‍ എന്ത് സംഭവിച്ചാലും എടുത്തു ചാടി തീരുമാനങ്ങള്‍ എടുക്കാതിരിക്കുക. മറ്റുള്ളവര്‍ക്ക് ആകര്‍ഷണം തോന്നുന്ന തരത്തിലുള്ള ജീവിതമായിരിക്കും നിങ്ങളുടേത്. അതുകൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാവാന്‍ അവര്‍ ആഗ്രഹിക്കും. വൈവിധ്യമാര്‍ന്ന ഭക്ഷണവും, പാനിയങ്ങളും, മറ്റ് നൂറ് നൂറ് ആഘോഷ ഘടകങ്ങളും അടങ്ങിയതായിരിക്കും ഈ ആകര്‍ഷണം. എന്നാല്‍ അമിതമായി ഇതിന് പിന്നാലെ പോകാതിരിക്കുക.

ചിങ്ങം

ചിങ്ങം

വളരെ അധികം ആലോചനയ്ക്ക് വിധേയമാക്കിയതിന് ശേഷം ഒരു പദ്ധതിയേയോ, ആശയത്തേയോ കുറിച്ച് നിങ്ങള്‍ എത്തിച്ചേര്‍ന്ന നിഗമനം ഈ സമയം പാടെ തിരിഞ്ഞു വരും. ആദ്യം നിങ്ങള്‍ കരുതിയിരുന്നത് പോലെ ആയിരിക്കുകയേ ഇല്ല ഇപ്പോള്‍ ആ കാര്യം. പകരം പദ്ധതി തേടി ഈ സമയം പോകുന്നത് ഉചിതമായിരിക്കില്ല. എന്നാല്‍ ഇപ്പോള്‍ മാറി മറിഞ്ഞിരിക്കുന്ന ആ കാര്യത്തില്‍ നിന്നും നിങ്ങള്‍ക്ക് പോസിറ്റീവായി എന്തെങ്കിലും നല്‍കാന്‍ സാധിക്കുന്നുണ്ടോ എന്ന് നോക്കുക.

യാത്ര, വിദ്യാഭ്യാസപരമായ കാര്യങ്ങള്‍, നിയമ കാര്യങ്ങള്‍ എന്നിവ ബുധന്റെ സ്വാധീനഫലമായി നിങ്ങളെ വളരെ അധികം ആശയക്കുഴപ്പത്തിലാക്കും. എന്താണ് നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് എന്നുവെച്ചാല്‍ അത് ചിന്തിക്കാതെ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുക. നിങ്ങളോട് അടുത്ത് നിന്നിരുന്ന വ്യക്തി അകന്ന് പോവുക എന്നൊന്നും ഈ ദിവസങ്ങളില്‍ സംഭവിച്ചേക്കാം. ഇത് നിങ്ങളെ കൂടുതല്‍ സ്വയം പര്യാപ്തരാക്കും.

 കന്നി

കന്നി

കുടുംബപരമായ ചില കാര്യങ്ങള്‍ അലട്ടുമെങ്കിലും വലിയ പ്രശ്‌നത്തിലേക്ക് അവ ഇപ്പോള്‍ വളരില്ല. സൂര്യന്റേയും ചന്ദ്രന്റേയും സ്വാധീനഫലമായി കുടുംബത്തില്‍ സന്തോഷം ഉണ്ടാവുകയും, പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കുകയും, നിങ്ങളുടെ സ്‌നേഹം അവരോട് പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കുകയും ചെയ്യും. വാഹനത്തെ കുറിച്ചുള്ള ചിന്തകളും ഈ സമയം നിങ്ങളിലേക്ക് കടന്നു വരും. പുതിയ വാഹനം വാങ്ങിക്കുന്നതോ, കയ്യിലുള്ള ഒന്ന് നിലനിര്‍ത്തുന്നതോ സംബന്ധിച്ചായിരിക്കും ഈ ചിന്ത. സദാചാര പൊലിസിന്റെ അതിക്രമത്തിന് ഇരയാവാതിരിക്കാനും ഈ സമയം നിങ്ങള്‍ ശ്രദ്ധിക്കണം. പൊതുബോധത്തില്‍ നിന്നും വിട്ട് സ്വന്തം നിലപാട് ഉയര്‍ത്തി പിടിക്കുന്ന നിങ്ങള്‍ക്ക് നേരെ സദാചാര പൊലിസിന്റെ കടന്നു കയറ്റം ഉണ്ടായേക്കാം.

തുലാം

തുലാം

ശുക്രന്‍ എട്ടാം പാദത്തില്‍ നില്‍ക്കുന്നതിന്റെ ഫലമായി പ്രശ്‌നങ്ങളുടെ അടിത്തട്ടിലേക്കാകും തുലാം രാശിക്കാര്‍ക്ക് ഈ സമയം ഇറങ്ങേണ്ടി വരിക. അപൂര്‍വമായ ഈ രാശിസ്ഥാനം ആത്മീയ ഉള്‍ക്കാഴ്ചയും നിങ്ങള്‍ക്ക് നല്‍കും. വര്‍ഷങ്ങളായി നിങ്ങളിലുണ്ടായിരുന്ന സൈക്കോളജിക്കല്‍ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ പരിഹരിക്കപ്പെടുകയും ചെയ്യും. നിങ്ങളുടെ ഉള്ളില്‍ നിന്നുമുള്ള ഈ ശുദ്ധികലശം വലിയ നേട്ടമായിരിക്കും. പക്ഷേ അത് എളുപ്പമുള്ള കാര്യമല്ല എന്ന് ഓര്‍ക്കുക. മാനസീക ഊര്‍ജം എല്ലാകാലത്തേയും വെച്ച് ഉയര്‍ന്ന അളവിലായിരിക്കും ഇപ്പോള്‍. എന്നാല്‍ ശാരീരിക ഊര്‍ജം വളരെ കുറവുമായിരിക്കും. വേഗം സ്വയം കത്തിതീരാന്‍ അനുവദിക്കാതിരിക്കുക.

വൃശ്ചികം

വൃശ്ചികം

ശുക്രന്റെ സാന്നിധ്യഫലമായി വൃശ്ചികം രാശിക്കാര്‍ക്ക് തങ്ങളുടെ വ്യക്തി ബന്ധങ്ങള്‍ കൂടുതല്‍ ദൃഡമാക്കാന്‍ സാധിക്കും. പ്രണയം, വിവാഹം, പ്രധാനപ്പെട്ട കൂട്ടുകെട്ടുകള്‍ എന്നിവയെല്ലാം ഈ സമയം കൂടുതല്‍ ശക്തമാകും. ശുക്രന്‍ ഭാഗ്യവും, മംഗങ്ങളും കൊണ്ടുവരുന്നതിന് ഒപ്പം നിങ്ങളുടെ വേണ്ടപ്പെട്ടവരെ കൂടാതെ മുന്നിലെത്തുന്ന മറ്റെല്ലാരില്‍ നിന്നും സ്‌നേഹം നിറഞ്ഞ പരിഗണന നിങ്ങള്‍ക്ക് നേടിത്തരികയും ചെയ്യും. എന്നാല്‍ ഈ സാഹചര്യത്തില്‍ കുറച്ച് ഉഴപ്പാനുള്ള പ്രവണത നിങ്ങള്‍ക്കുണ്ടാകും. ഉഴപ്പാതെ, സാഹചര്യം നല്‍കുന്ന അനുകൂല ഘടകങ്ങള്‍ മുതലെടുത്ത് മുന്നോട്ടു പോയാല്‍ നിങ്ങള്‍ക്ക് വിജയിക്കാനാവും. ജോലി സംബന്ധമായ യാത്രയോ, മറ്റെന്തിനെങ്കിലും വേണ്ടിയുള്ള യാത്രയോ നിങ്ങളുടെ മുന്നിലേക്ക് എത്തും.

ധനു

ധനു

ചന്ദ്രനില്‍ നിന്നും സൂര്യനിലേക്ക് ഗ്രഹം മാറുമ്പോള്‍ ധനുക്കൂറുകാര്‍ക്ക് വൈകാരികതയെ നിയന്ത്രിച്ചു നിര്‍ത്തുന്നതിനുള്ള പ്രശ്‌നം ഉടലെടുക്കും. മുന്‍പ് എളുപ്പത്തില്‍ കൈകാര്യം ചെയ്തിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ വൈകാരികമായി നിങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി തോന്നും. നെഗറ്റീവ് ചിന്തകള്‍ക്ക് സ്ഥാനം നല്‍കാതെ കാര്യങ്ങളില്‍ മുഴുകുക എന്നതാണ് ഈ പ്രശ്‌നത്തെ മറികടക്കുന്നതിന് നിങ്ങള്‍ ചെയ്യേണ്ടത്.

സാമ്പത്തികമായി എങ്ങിനെ ഒരു സ്ഥിരതയില്‍ എത്താമെന്നും, കുറച്ച് പണം എങ്ങിനെ സേവ് ചെയ്യാം എന്നുമുള്ള ചിന്തയ്ക്ക് ചുറ്റുമാകും ഈ സമയം നിങ്ങള്‍. കാര്യങ്ങളെ വ്യക്തിപരമായി നേരിടാനുള്ള നിങ്ങളുടെ പ്രവണത നിങ്ങളുടെ നിയന്ത്രണം വിട്ട് വളരുകയും നിങ്ങള്‍ക്ക് പ്രതികൂലമാവുകയും ചെയ്യും.

 മകരം

മകരം

അന്യോനം വര്‍ത്തിക്കുന്നതില്‍ നിന്നും ചന്ദ്രനും, ബുധനം പിന്നിലോട്ട് വലിയുന്നതിന്റെ ഫലമായി മുന്‍പ് നിശ്ചയിച്ചിരുന്ന കുടുംബാംഗങ്ങളുടെ ഒത്തുച്ചേരലോ, അവധി ആഘോഷമോ നീട്ടിവയ്‌ക്കേണ്ടി വരും. ഈ ഒത്തുകൂടലിനെ കുറുച്ചുള്ള ആശയവിനിമയത്തിനിടയില്‍ വന്നുപെട്ട പാകപ്പിഴ നിങ്ങളെ വല്ലാതെ നിരാശയിലാഴ്ത്തും. കുട്ടികള്‍ക്കുള്ളിലും ഈ ഒത്തുകൂടല്‍ ഒഴിവായി പോയത് സങ്കടം തീര്‍ക്കും. എന്നാല്‍ എല്ലാവരേയും ചേര്‍ത്ത് വെച്ച് സംസാരിക്കുക. അവരുടെ പദ്ധതികളും നിങ്ങളുടേതും തുറന്നു പറയുക. മറ്റുള്ളവരെ പൂര്‍ണമായും മനസിലാക്കുന്നതിനുള്ള മനസ് ഇപ്പോള്‍ നിങ്ങള്‍ക്കുണ്ട്

കുംഭം

കുംഭം

സുഹൃത്തുകള്‍ ഉപകാരപ്പെടും വിധം നിങ്ങള്‍ക്ക് വേണ്ടി ഈ സമയം പ്രവര്‍ത്തിക്കും. എന്നാല്‍ ഈഗോയുടെ പുറത്ത് സഹായം വേണ്ട എന്ന രീതിയിലുള്ള പ്രതികരണം നിങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാവരുത്. സഹായിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്ന മറ്റൊരാള്‍ മുന്‍പ് നിങ്ങളെ പറ്റിച്ചതിന്റെ ഫലമായിട്ടായിരിക്കും ഇപ്പോള്‍ സഹായങ്ങള്‍ സ്വീകരിക്കാന്‍ നിങ്ങള്‍ക്ക് മനസ് വരാത്തത്.

എന്നാല്‍ ഈ നിലപാട് എല്ലാ സുഹൃത്തുക്കളുടെ അടുത്തും സ്വീകരിക്കുന്നത് എന്തിനാണ്? വര്‍ഷങ്ങളായി എല്ലാ സമയത്തും ഒപ്പം നിന്നിട്ടുള്ള സുഹൃത്തുക്കളെ തിരിച്ചറിയുക, അവരെ കൂടെ കൂട്ടുക. ബന്ധങ്ങളിലെ ഉടമ്പടികള്‍ ലംഘിക്കപ്പെടുമ്പോള്‍ വീഴുന്ന വിള്ളലുകളും നിങ്ങളുടെ മുന്നിലുണ്ടാകും.

മീനം

മീനം

ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് അനുകൂലമായി ചന്ദ്രന്‍ പത്താം പാദത്തില്‍ വരുമ്പോള്‍ ജോലിയില്‍ നിങ്ങള്‍ക്ക് സംതൃപ്തി അനുഭവപ്പെടും. ബുധന്‍ പിന്നിലേക്ക് മറയുന്നതിനെ തുടര്‍ന്ന് തുടര്‍ന്ന് പോന്നിരുന്ന നിങ്ങളുടെ ജീവിതചൈര്യകളില്‍ തടസം നേരിടും. എന്നാലിത് കുറഞ്ഞ് സമയത്തേക്ക് മാത്രമേ ഉണ്ടാവുകയുള്ളു. ഷെഡ്യൂളുകള്‍ ഇതിലൂടെ താളം തെറ്റും. എന്നാല്‍ ഫലപ്രദമായ ആശയ വിനിമയത്തിലൂടെ ഭാവിയില്‍ ഈ താളം തെറ്റലുകള്‍ ഉണ്ടാകുന്നതില്‍ നിന്നും രക്ഷപെടാം. ഭാവിയിലേക്ക് കൂടുതല്‍ ശ്രദ്ധകൊടുക്കുന്ന കാലമാണ് കടന്ന് പോകുന്നത് എങ്കിലും ഇപ്പോഴുള്ള നിമിഷങ്ങള്‍ ആസ്വദിക്കുക. പ്രണയ ജീവിതത്തില്‍, ഓരോ നിമിഷവും ആസ്വദിക്കാനുള്ള ചിന്ത പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ടുവരും. ചിന്തകളെ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കുക എന്നതാണ് പ്രധാനമായും ഈ സമയം വേണ്ടത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Thursday Horoscope

    plan your whole day and prepare yourself for the various events going to happen. Choose your zodiac sign and read your Horoscope based on astrology. Find out what the future holds for you.
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more