ഇന്നത്തെ ദിവസം എങ്ങിനെയാകും? ശനിയാഴ്ചത്തെ രാശി ഫലം നോക്കാം

Posted By: anjaly TS
Subscribe to Boldsky

സാങ്കേതികമായി ഏറെ മു്‌ന്നോട്ടു പോയിരിക്കുന്ന ലോകം എങ്കിലും പ്രപഞ്ചത്തിന് നമ്മുടെ ഓരോരുത്തരുടേയും ജീവിതവുമായുള്ള ബന്ധം പൊതുവെ അംഗീകരിക്കപ്പെട്ടതാണ്. അതിന് പ്രതികൂലവും അനുകൂലവുമായുള്ള പ്രതികരണങ്ങള്‍ ഉയരുന്നുണ്ട് എങ്കിലും.

ഓരോ ദിവസത്തിലും ഓരോ കണക്കു കൂട്ടലുമായാണ് നമ്മള്‍ തുടങ്ങുന്നത്. രാശി ഫലങ്ങള്‍ ഈ കണക്കു കൂട്ടലുകള്‍ക്ക് കൃത്യത നല്‍കുകയും മുന്നില്‍ സംഭവിക്കാന്‍ പോകുന്നതിനെ കുറിച്ച് വ്യക്തമായ ചിത്രം നമുക്ക് നല്‍കുകയും ചെയ്യും. മാര്‍ച്ച് 21, ശനിയാഴ്ചയിലെ രാശി ഫലം.

മേടം

മേടം

പങ്കാളി അടുത്തില്ലാത്തതിന്റെ വിരഹം നിങ്ങളെ വേട്ടയാടാന്‍ സാധ്യതയുള്ള നാളുകളാണ് ഇത്. ഒറ്റപ്പെടലും മടുപ്പും ഈ ദിവസങ്ങളില്‍ നിങ്ങള്‍ക്ക് തോന്നും. നിങ്ങളുടെ പങ്കാളിക്കും ഇതേപോലെ നിങ്ങളില്ലാത്ത വിടവ് അനുഭവപ്പെടുന്നുണ്ടാകും. എന്നാല്‍ അവര്‍ തിരിച്ചെത്തുന്നത് വരെ എന്തെങ്കിലും പ്രവര്‍ത്തികളില്‍ മുഴുകാന്‍ നിങ്ങള്‍ ശ്രമിക്കുക. വാനയോ, മറ്റ് കലാപരമായ കഴിവുകളില്‍ ശ്രദ്ധ കൊടുക്കുകയോ ആവാം. ഈ സമയം വേഗം കടന്നു പോകും. വിരഹത്തിന്റെ ദൈര്‍ഘ്യം അധികം തോന്നുന്നതിന് മുന്‍പ് തന്നെ നിങ്ങള്‍ ഒന്നാവുകയും ചെയ്യും.

ഇടവം

ഇടവം

സാമ്പത്തികമായി ലക്ഷ്യം വയ്ക്കുന്ന നേട്ടം തൊട്ടരികെ എത്തി നില്‍ക്കും. എന്നാല്‍ ആ നേട്ടം പൂര്‍ണമായും കൈപ്പിടിയില്‍ ഒതുക്കണം എങ്കില്‍ ഒരു നൂറായിരം കടമ്പകള്‍ ഇനിയും കടക്കേണ്ട അവസ്ഥയിലായിരിക്കും. ഇത് നിങ്ങളെ താത്കാലികമായി നിരാശപ്പെടുത്തും. നിരാശ താത്കാലികം മാത്രമാണെന്ന് പറഞ്ഞല്ലോ. ആ കടമ്പകള്‍ നിരാശ മാറ്റിവെച്ച് ഓരോന്നോരോന്നായി മറികടക്കുക. അങ്ങിനെ മുന്നോട്ടു പോകുമ്പോള്‍ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ആശങ്കയില്‍ നില്‍ക്കാതെ വേഗം കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ ശ്രമിക്കുക.

മിഥുനം

മിഥുനം

ചുറുചുറുക്കോടെയുള്ള നിങ്ങളുടെ പ്രവര്‍ത്തി അനിവാര്യമായി വരുന്ന ദിവസമാണ് മുന്നിലുള്ളത്. ജോലിയില്‍ സഹപ്രവര്‍ത്തകര്‍ വരുത്തിയ കാലതാമസം നിങ്ങളെ കഠിനാധ്വാനം ചെയ്യുന്നതിന് നിര്‍ബന്ധമാക്കുകയും ഒറ്റയടിക്ക് ഓരോന്ന് ചെയ്ത് തീര്‍ക്കേണ്ട അവസ്ഥയില്‍ എത്തിക്കുകയും ചെയ്യും. അത് നിങ്ങളെ വല്ലാതെ അലോസരപ്പെടുത്തും. എന്നാല്‍ അവരുടെ ഭാഗത്ത് നിന്നും അങ്ങിനെ ഒരു സമീപനം വരുവാന്‍ എന്തെങ്കിലും കാരണങ്ങളുണ്ടാവും. എന്നാലത് അവര്‍ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കാത്തതാവും. നിങ്ങള്‍ക്ക് എത്ര മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമോ അത് ചെയ്യുക. മറ്റുള്ളവര്‍ക്കും അവരുടെ മികച്ചത് ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുക. നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ നടന്നില്ല എങ്കില്‍, ഇത് ലോകാവസാനം അല്ല എന്ന് ചിന്തിക്കുക.

കര്‍ക്കടകം

കര്‍ക്കടകം

ഒരു യാത്ര പോകേണ്ട സാഹചര്യം നിങ്ങള്‍ക്ക് മുന്നിലുണ്ടാകും. ജോലിസംബന്ധമായ യാത്രയാണെങ്കിലും നിങ്ങള്‍ ഒരുപാട് ആഗ്രഹിച്ചിരുന്ന യാത്രയാകും ഇത്. എന്നാല്‍ ഈ യാത്ര മാറ്റിവയ്‌ക്കേണ്ട സാഹചര്യമായിരിക്കും വരിക. യാത്ര മാറ്റിവെച്ചു എന്ന വിവരം നിങ്ങളെ നിരാശപ്പെടുത്തും. എന്നാല്‍ യാത്ര മാറ്റിവയ്ക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്, ഒഴിവാക്കാന്‍ അല്ല എന്ന് ഓര്‍ക്കുക. പ്ലാന്‍ ചെയ്ത പ്രകാരം നിങ്ങള്‍ക്ക് ആ യാത്ര പൂര്‍ത്തീകരിക്കുവാനുള്ള എല്ലാ അനുകൂല സാഹചര്യവുമാണ് ഇപ്പോഴുള്ളത്. യാത്രയ്ക്ക് വേണ്ടി ഒരുങ്ങുന്നതിന് വേണ്ടിയുള്ള സമയമാണ് ഈ വൈകിക്കലിലൂടെ ലഭിച്ചിരിക്കുന്നത് എന്ന് വിശ്വസിക്കുക. യാത്ര തുടങ്ങുന്നതിന് മുന്‍പ് നിങ്ങള്‍ പൂര്‍ണമായും സജ്ജമായിരിക്കും. ദിവസം ആസ്വദിക്കുക.

ചിങ്ങം

ചിങ്ങം

അതിയായി ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിയുമായി പ്ലാന്‍ ചെയ്തിരുന്നത് പ്രകാരം സമയം പങ്കിടാന്‍ നിങ്ങള്‍ക്ക് ഈ ദിവസം സാധിക്കില്ല. ഈ കൂടിക്കാഴ്ച മാറ്റിവയ്‌ക്കേണ്ടി വരുന്നത് നിങ്ങളെ നിരാശരാക്കും. ഉള്ളിലുള്ള അരക്ഷിതാവസ്ഥ ഉണരുകയും, ആ വ്യക്തിക്ക് നിങ്ങളെ കാണുന്നതിന് ഒരു ആഗ്രഹവുമില്ലേ എന്ന ചോദ്യം മനസില്‍ ശക്തമായി ഉയരുകയും ചെയ്യും. എന്നാല്‍ ഇത്തരത്തിലുള്ള ചിന്തകളിലേക്ക് വീഴാതിരിക്കുക. കൂടിക്കാഴ്ച മാറ്റിവയ്ക്കാന്‍ മതിയായ എന്തെങ്കിലും കാരണം ഉണ്ടായിരിക്കുമെന്ന് മനസിലാക്കുക. ഇപ്പോള്‍ മുടങ്ങിയെങ്കിലും കൂടുതല്‍ ആസ്വദിക്കാന്‍ സാധിക്കുന്ന വിധത്തില്‍ മറ്റൊരു ദിവസം നിങ്ങള്‍ക്ക് ലഭിക്കും.

കന്നി

കന്നി

ഏറ്റവും പ്രിയപ്പെട്ട ഒരു വ്യക്തിയെ വീട്ടിലേക്ക് ക്ഷണിച്ച് അവരെ സ്വീരിക്കാന്‍ ഒരുങ്ങിയാവും നിങ്ങളുടെ ദിവസത്തിന്റെ തുടക്കം. എന്നാല്‍ പറഞ്ഞ സമയത്ത് ഇവര്‍ എത്തണമെന്നില്ല. അവര്‍ എത്താതിരിക്കുന്നത് നിങ്ങളെ ചെറുതായി അസ്വസ്ഥരാക്കും. വൈകിയാലും അവര്‍ നിങ്ങളുടെ ക്ഷണം സ്വീകരിച്ച് എത്തും. ട്രാഫിത് കുരുക്കോ, ഏതെങ്കിലും ഫോണ്‍ കോളുകളോ, സൂപ്പര്‍ മാര്‍ക്കറ്റിലെ വലിയ ക്യൂവില്‍ പെട്ടതോ എല്ലാമാകാം അവര്‍ വൈകുന്നതിനുള്ള കാരണം. ക്ഷമയോടെ കാത്തിരിക്കുക. അവര്‍ നിങ്ങളുടെ അടുത്തേക്ക് എത്തും.

തുലാം

തുലാം

സുഹൃത്തിന്റേയോ, ജീവിത പങ്കാളിയുടേയോ വൈകാരികമായ ഫോണ്‍കോളായിരിക്കും നിങ്ങളിലേക്ക് എത്തുക. പ്രശ്‌നങ്ങളില്‍ വലയുന്ന അവരുടെ പ്രയാസങ്ങള്‍ നിങ്ങളില്‍ ഇറക്കി വയ്ക്കാനാവും അവരുടെ ഭാഗത്ത് നിന്നുമുള്ള ശ്രമം. എന്നാല്‍ നിങ്ങളാണെങ്കില്‍ ഈ ദിവസം നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ പ്ലാന്‍ ചെയ്തിട്ടുണ്ടാകും. അതെല്ലാം ഇവര്‍ക്ക് വേണ്ടി മാറ്റി വയ്ക്കാന്‍ നിങ്ങള്‍ താത്പര്യപ്പെടില്ല. രാത്രി ഭക്ഷണത്തിന് ഒപ്പമിരുന്ന് കാര്യങ്ങള്‍ സംസാരിക്കാമെന്നോ മറ്റൊരു ഓപ്ഷന്‍ അവരുടെ മുന്നിലേക്ക് നിങ്ങള്‍ വയ്ക്കുക. എന്നിട്ട് നിങ്ങള്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ വേഗത്തില്‍ തീര്‍ക്കാന്‍ ശ്രമിക്കുക.

വൃശ്ചികം

വൃശ്ചികം

സാമ്പത്തിക ഞെരുക്കും ഈ ദിവസങ്ങളില്‍ വൃശ്ചികരാശിക്കാരെ അസ്വസ്ഥരാക്കിയേക്കാം. നിങ്ങളുടെ പദ്ധതികളെ ഇത് താളം തെറ്റിക്കും. ചില അഡ്ജസ്റ്റുമെന്റുകള്‍ക്ക് നിങ്ങള്‍ മുതിരം എങ്കിലും സാമ്പത്തിക ഞെരുക്കും കുറച്ച് ദിവസങ്ങളോളം തുടരും. വായനയോ, പാട്ട് ആസ്വദിക്കലോ ആയി ഈ സമയം നിങ്ങള്‍ റിലാക്‌സ്ഡ് ആവാന്‍ ശ്രമിക്കുക. ഇവ നിങ്ങളെ സമാധാനപ്പെടുത്തുന്നതിന് ഒപ്പം പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഒരു വഴി നിങ്ങള്‍ക്ക് കാട്ടിത്തരും. ഈ സമയം കടന്നുപോയി കഴിഞ്ഞാല്‍ ഈ ഞെരുക്കങ്ങളെല്ലാം വിട്ടകലും.

ധനു

ധനു

പ്രണയ ബന്ധങ്ങള്‍ നിങ്ങളെ വല്ലാതെ അസ്വസ്ഥരാക്കും ഈ ദിവസങ്ങളില്‍. ഇത് നിങ്ങളെ പേടിപ്പെടുത്തുകയും ചെയ്യും. എല്ലാ അര്‍ഥത്തിലും ഉറയ്ക്കാത്ത ബന്ധമായിരുന്നിരിക്കാം നിങ്ങളുടേത്. അല്ലെങ്കില്‍ രണ്ടു പേര്‍ക്കിടയിലും ഏതെങ്കിലും തരത്തിലുള്ള തര്‍ക്കം ഉടലെടുത്തിരിക്കാം. എന്നാല്‍ കൂടുതല്‍ ആശങ്കപ്പെടേണ്ടതില്ല. നിങ്ങളെ ആശ്വസിപ്പിക്കുന്ന വാക്കുകള്‍ പങ്കാളിയുടെ ഭാഗത്ത് നിന്നുമുണ്ടാകും. ക്ഷമയോടെ അവരുമായി സംസാരിക്കുക. നിങ്ങളുടെ ശബ്ദത്തിലെ പേടിയോ, നിരാശയോ അവരെ നെഗറ്റീവ് രീതിയില്‍ ചിന്തിപ്പിക്കുന്നതിന് പ്രേരിപ്പിച്ചേക്കാം.

മകരം

മകരം

എല്ലാ അര്‍ഥത്തിലും നിങ്ങളെ തൃപ്തിപ്പെടുത്തുന്ന റൊമാന്റിക് മൂഡായിരിക്കും ഈ ദിവസം ലഭിക്കുക. എന്നാല്‍ നിങ്ങള്‍ ആത്മനിയന്ത്രണം പാലിക്കണം. അധികം നാളുകള്‍ പിന്നിടാത്ത റിലേഷന്‍ഷിപ്പാണ് നിങ്ങളുടേത് എങ്കില്‍ പങ്കാളിക്കുള്ളില്‍ ഒരു പേടി പോകാതെ കിടക്കുന്നുണ്ടാവും. വളരെ നാളുകളായുള്ള ബന്ധമാണെങ്കിലും ഒരു അനുകൂലമല്ലാത്ത ഫീല്‍ പങ്കാളിയിലുണ്ടായേക്കും. നിങ്ങള്‍ക്കുള്ളിലെ റൊമാന്റിക് ഫീലിനെ കവിതയുടേയോ, പാട്ടിന്റേയോ, പെയിന്റിങ്ങിന്റേയോ രൂപത്തിലേക്ക് മാറ്റുക.

കുംഭം

കുംഭം

ആവശ്യത്തിലധികം പണം ചിലവിടേണ്ടി വരും എന്ന കാരണം കൊണ്ട് ചില ഒത്തുകൂടലുകളില്‍ നിന്നും നിങ്ങള്‍ വിട്ടുനിന്നേക്കും. സുഹൃത്തുക്കളുമായി ഒത്തുകൂടുമ്പോള്‍ പണം നിങ്ങള്‍ കയ്യഴിഞ്ഞ് ചിലവാക്കിയേക്കും. എന്നാല്‍ അതിന്റെ പേരില്‍ ഈ ഒത്തുകൂടലുകളില്‍ നിന്നും പിന്മാറേണ്ടതില്ല. ചെക്ക് ബുക്കും ക്രഡിറ്റ് കാര്‍ഡും വീട്ടില്‍ വെച്ചിട്ട് പോവുക. കയ്യില്‍ അത്യാവശ്യത്തിനുള്ള പണം മാത്രം കരുതുക.

മീനം

മീനം

സഹപ്രവര്‍ത്തകരിലൊരാളില്‍ നിന്നുമുള്ള പ്രണയാഭ്യര്‍ഥന നിങ്ങളെ ഞെട്ടിക്കും. ആദ്യം നിങ്ങളെ ഇത് ഒന്ന് അസ്വസ്ഥരാക്കും. ആ ഒരു കാഴ്ചപ്പാടില്‍ നിങ്ങള്‍ ഒരിക്കലും ആ വ്യക്തിയെ അതിന് മുന്‍പ് സങ്കല്‍പ്പിച്ചിട്ടുണ്ടാവില്ല. എങ്കിലും എടുത്ത് ചാടി തീരുമാനമെടുക്കാതിരിക്കുക. വ്യക്തമായി ചിന്തിക്കുക. ചിലപ്പോള്‍ നിങ്ങള്‍ക്കും അനുകൂല മറുപടി ഉണ്ടായേക്കാം. ചിലപ്പോള്‍ തിരിച്ചും. കയ്യില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കാതിരിക്കുക. ആ വ്യക്തി നിങ്ങളുടെ മാതൃക പുരുഷനാകില്ലെന്ന് ആര് കണ്ടു!

Read more about: zodiac sign ജീവിതം
English summary

Sunday Fortune

Horoscope is an astrological chart which is calculated with the relevance of date, time and birth place of a person. This can influence a person's character, his education, career and whole life.