ഏപ്രില്‍ 2, തിങ്കളാഴ്ചത്തെ രാശി ഫലം

Posted By: anjaly TS
Subscribe to Boldsky

ഇന്നത്തെ ദിവസം എങ്ങനെ ആയിരിക്കും എന്ന ആശങ്കയോടെയായിരിക്കും രാവിലെ ഉറക്കമുണരുക, നമ്മളില്‍ പലരും.

ചെയ്യാന്‍ തയ്യാറാക്കി വെച്ചിട്ടുള്ള പദ്ധതികള്‍ വിജയകരമായി മുന്നോട്ടു പോവുമോ, അല്ലെങ്കില്‍ തടസങ്ങള്‍ നേരിടുമോ എന്നതിലൂന്നിയെല്ലാം നമുക്ക് ആശങ്ക ഉണ്ടാകും.

മേടം

മേടം

നിങ്ങള്‍ സാക്ഷാത്കരിക്കാന്‍ ആഗ്രഹിക്കുന്ന ലക്ഷ്യം അപ്രായോഗികമാണെന്നായിരിക്കും നിങ്ങളോട് ഏറ്റവും അടുപ്പമുള്ള വ്യക്തിയില്‍ നിന്നും അഭിപ്രായം വരിക. എന്നാല്‍ ആ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ എളുപ്പം സാധിക്കും എന്ന വിധത്തിലായിരിക്കും നിങ്ങള്‍ പെരുമാറുക. ഇതിനര്‍ഥം നിങ്ങള്‍ പ്രായോഗിക ബുദ്ധിയില്ലാത്തവരാണ് എന്നല്ല. മറിച്ച് അവസരങ്ങളെ പ്രയോജനപ്പെടുത്തുവാന്‍ ഇഴകീറി പരിശോധിക്കുകയും, സാധ്യതകളെ പ്രായോഗിക തലത്തില്‍ വിലയിരുത്തുകയും ചെയ്യുന്നവരാണ് നിങ്ങള്‍. നിങ്ങള്‍ക്കുള്ള ഉള്‍ക്കാഴ്ച മറ്റുള്ളവര്‍ക്ക് ഇല്ലാത്തതും, നിങ്ങളുടെ വഴി അവര്‍ക്ക് വ്യക്തമല്ലാത്തതുമെല്ലാമാകും നിങ്ങള്‍ക്ക് നേരെ അവര്‍ വിമര്‍ശനം ഉന്നയിക്കുന്നതിനുള്ള കാരണം. നിങ്ങളുടെ കണക്കു കൂട്ടലുകളില്‍ വിശ്വസിച്ച് മുന്നോട്ടു പോവുക.

 ഇടവം

ഇടവം

ഒരു ദിവസം ആരോഗ്യപരമായി എന്ത് മാറ്റം നിങ്ങള്‍ക്കുണ്ടായി എന്ന് വ്യക്തമായി അറിയുന്നതിനുള്ള ഉപകരണം നിങ്ങള്‍ക്ക് വാങ്ങാം. എത്ര കലോറി ഒരു ദിവസം കുറച്ചു, എത്ര നന്നായി നിങ്ങള്‍ ഉറങ്ങിയെന്നോക്കെ ഇത് പറയും. ആരോഗ്യ സംരക്ഷണത്തില്‍ സ്വയം നിഗമനത്തില്‍ എത്തിച്ചേരുന്നതിന് പകരം ഈ നിഗമനങ്ങള്‍ നിങ്ങളെ സഹായിക്കും. ഇതേ പോലെ ജീവിതത്തിലെ മറ്റ് കാര്യങ്ങള്‍ അളക്കുന്നതിന് മറ്റൊരാളില്‍ നിങ്ങള്‍ സഹായം തേടിയാലോ? അവര്‍ പറയുന്ന അഭിപ്രായങ്ങളായിരിക്കും നിങ്ങളുടെ അവസാന വാക്ക്. നിങ്ങള്‍ക്കുള്ള അഭിപ്രായങ്ങള്‍ പോലും നിങ്ങള്‍ മാറ്റിവയ്ക്കും. എന്നാല്‍ ആ രീതി മാറ്റിയേ മതിയാവു. നിങ്ങളില്‍ തന്നെ വിശ്വാസം വെച്ച് നിങ്ങളുടെ അഭിപ്രായങ്ങളും, നിഗമനങ്ങളും അംഗീകരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കണം.

മിഥുനം

മിഥുനം

തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രശ്‌നങ്ങളും, ഇതിനെ തുടര്‍ന്നുള്ള നിരാശയും നിങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിച്ചേക്കാം. എങ്ങിനെ ഇങ്ങനെ ഒരു അവസ്ഥയിലേക്ക് എത്തി എന്ന് നിങ്ങള്‍ക്ക് തന്നെ അറിയാനാവില്ല. ഇത് നിങ്ങളെ തളര്‍ത്തുകയും, ആത്മവിശ്വാസം കളയുകയും ചെയ്യും. ഈ പ്രശ്‌നങ്ങളെല്ലാം ചുമക്കാനുള്ള ശേഷി നിങ്ങള്‍ക്കില്ലെന്നും തോന്നി തുടങ്ങും. നിങ്ങളുടെ താളം തെറ്റി എങ്കിലും, പ്രശ്‌നങ്ങളില്‍ മാനസികമായി തളര്‍ന്നു എങ്കിലും ജീവിതം സുഖമായി ഒഴുകുന്ന ഘട്ടത്തിലേക്ക് ഈ സമയം നിങ്ങള്‍ എത്തും. പ്രശ്‌നങ്ങളെ അതിജീവിച്ച് കാര്യങ്ങളെ നിങ്ങള്‍ നേരിട്ടു തുടങ്ങുമ്പോള്‍ സാധാരണ നിലയിലേക്ക് ജീവിതം എത്തി തുടങ്ങും. മുന്‍പ് നിങ്ങള്‍ക്ക് നേരിടേണ്ടി വന്ന ആപത്തുകളെ വിലയിരുത്തുന്നത് അവസാനിപ്പിക്കുക. ജീവിതത്തെ അതിന്റെ ഒഴുക്കിന് വിടുക.

കര്‍ക്കടകം

കര്‍ക്കടകം

തെറ്റായി പോകാന്‍ സാധ്യതയുളള എല്ലാം തെറ്റായി തന്നെ പോകുമെന്ന് മര്‍ഫിയുടെ നിയമത്തിന് സമാനമായിരിക്കും നിങ്ങളുടെ തോന്നല്‍. കഴിഞ്ഞ നാളുകളില്‍ പ്രതിസന്ധികളും, ബുദ്ധിമുട്ടുകളും ഇല്ലാതെ നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിച്ച ഒന്ന് ഈ അടുത്ത് ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ല എന്നതായിരിക്കും ഇങ്ങനെ ഒരു ചിന്ത നിങ്ങളിലേക്ക് എത്തിക്കുന്നത്. എന്നാല്‍ അനുകൂലമായി വരുന്ന നക്ഷത്രങ്ങള്‍ നിങ്ങളെ കൂടുതല്‍ ആക്ടീവാക്കുകയും, ശരിയായ രീതിയില്‍ കാര്യങ്ങള്‍ എത്തിക്കുകയും ചെയ്യും. നല്ലത് പ്രതീക്ഷിച്ച് മുന്നോട്ടു പോവുക.

ചിങ്ങം

ചിങ്ങം

ഒരു ഏറ്റുമുട്ടലിലേക്ക് എത്താതെ നേരിടുന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായിരിക്കും നിങ്ങളുടെ ശ്രമം. ഒരു മാറ്റത്തിനായി നിങ്ങള്‍ ശബ്ദം ഉയര്‍ത്തിയാല്‍ ആ പ്രശ്‌നവുമായി ബന്ധപ്പെട്ട വ്യക്തി ഏറ്റുമുട്ടലിനായി എത്തുകയോ, തടസം നില്‍ക്കുകയോ ചെയ്യുമെന്നായിരിക്കും നിങ്ങളുടെ ചിന്ത. ആ വ്യക്തിയെ പ്രകോപിപ്പിക്കുന്ന രീതിയിലാണ് നിങ്ങള്‍ ഇടപഴകുകയും ചെയ്യുന്നത് എങ്കില്‍ പിന്നെ പറയുകയും വേണ്ട. അവരെ ശത്രുപക്ഷത്ത് നിര്‍ത്തുകയാണ് ഇതിലൂടെ നിങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ പ്രൊഫഷണല്‍ രീതിയിലാണ് നിങ്ങള്‍ ഇവരെ നേരിടുന്നത് എങ്കില്‍ അങ്ങിനെ ആയിരിക്കില്ല കാര്യങ്ങള്‍ നടക്കുന്നത്. നിങ്ങളുടെ ആശയങ്ങള്‍ ഫലപ്രദമായി അവരെ ധരിപ്പിക്കുവാന്‍ ശ്രമിക്കുക. ഇപ്പോഴുള്ള സാഹചര്യത്തിന് ഫലപ്രദമായി മാറ്റം കൊണ്ടുവരാന്‍ എങ്ങിനെ നിങ്ങളുടെ ആശയത്തിലൂടെ സാധിക്കും എന്നും അവരെ ബോധ്യപ്പെടുത്തുക.

കന്നി

കന്നി

കഠിനമായ, ഇരുട്ട് നിറഞ്ഞ വഴികളിലൂടെയാണ് മുന്നോട്ട് പോകുന്നത് എങ്കില്‍ പോലും, എങ്ങിനെ ലക്ഷ്യത്തില്‍ എത്തണം എന്ന് നിങ്ങള്‍ക്ക് അറിയാം എങ്കില്‍, അതിന് നിങ്ങള്‍ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട് എങ്കില്‍, ലക്ഷ്യത്തില്‍ എത്താനാവും. നിങ്ങള്‍ തയ്യാറാക്കിയ പ്ലാനില്‍ ഇപ്പോള്‍ ഇല്ലാതെയായുള്ളത് പ്ലാന്‍ തന്നെയാണെന്ന് പറയാം. നിങ്ങള്‍ക്ക് വഴി കണ്ടെത്തി മുന്നോട്ടു പോകാന്‍ സാധിക്കും എന്നായിരിക്കും പ്രതീക്ഷ. ചിലപ്പോള്‍ സാധിക്കുകയും ചെയ്യും. എന്നാല്‍ കഠിനമായ വഴിയായിരിക്കും അത്. സ്വസ്ഥമായി ഇരുന്നു ആലോചിക്കുക, തന്ത്രങ്ങള്‍ മെനയുക, ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിനായിട്ട്. എന്താണ് നിങ്ങള്‍ക്ക് വേണ്ടത് എന്നത് സംബന്ധിച്ചും വ്യക്തമായ ധാരണ മനസില്‍ ഉണ്ടാക്കുക. എല്ലാ പദ്ധതിയോടെയും മുന്നോട്ടു പോയാല്‍, നിങ്ങള്‍ക്ക് എളുപ്പമുള്ള യാത്ര ലഭിക്കും.

തുലാം

തുലാം

ഒരുപാട് നാള്‍ നിങ്ങള്‍ സംരക്ഷിച്ച, അല്ലെങ്കില്‍ നിങ്ങള്‍ ചേര്‍ത്തു പിടിച്ച ഒരു കാര്യത്തില്‍ വ്യക്തമായ നിലപാടും, ധാരണയും നിങ്ങള്‍ക്കുണ്ടാകും. അതിനെ ആരെങ്കിലും ചോദ്യം ചെയ്യുകയോ, വെല്ലുവിളിക്കുകയോ ചെയ്താല്‍ നിങ്ങളുടെ നിലപാടിലും, വിശ്വാസത്തിലും ഉറച്ചു നിന്നായിരിക്കും പ്രതികരണം നിങ്ങള്‍ നടത്തുക. എന്നാല്‍ നാളുകള്‍ പിന്നിടുമ്പോള്‍ നിങ്ങളുടെ നിലപാടില്‍ മാറ്റം വരും. മറ്റൊരാളുടെ അഭിപ്രായം ഈ അവസരത്തില്‍ തേടുകയും, അവരുടെ അഭിപ്രായത്തേയും നിര്‍ദേശത്തേയും കുറിച്ച് ചിന്തിക്കുകയുമാണ് വേണ്ടത്. നിങ്ങളുടെ നിലപാടുകളില്‍ മാറ്റം വരേണ്ട സമയമായോ എന്ന് നോക്കുക.

വൃശ്ചികം

വൃശ്ചികം

ഏതെങ്കിലും റിയാലിറ്റി ഷോയോ അതുമായി ബന്ധപ്പെട്ട പരിപാടികളോ കാണാനിടയായാല്‍, കഴിവുള്ള എത്രയോ കൂട്ടം ആളുകളുടെ ചുറ്റുമാണ് എന്ന തോന്നല്‍ നിങ്ങളിലുണ്ടാവും. കഴിവുള്ളവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ ലോകമെന്നും നിങ്ങള്‍ക്ക് തോന്നിയേക്കും. ഏതെങ്കിലും തരത്തില്‍ കഴിവുകള്‍ ഉള്ള വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ കഴിവിനെ കൂടുതല്‍ പരിപോഷിപ്പിക്കാനുള്ള തോന്നല്‍ നിങ്ങള്‍ക്കുണ്ടാവും. കഴിവിനെ പ്രയോജനപ്പെടുത്തി കൂടുതല്‍ ഉയരത്തിലേക്ക് എത്തണമെന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ടാകും. എന്നാല്‍ ഒരു പേടിയായിരിക്കും നിങ്ങളെ പിടികൂടുക. പക്ഷേ മറ്റാര്‍ക്കും ഇല്ലാത്ത പ്രത്യേകതകള്‍ നിറഞ്ഞ കഴിവിന് ഉടമയായിരിക്കും നിങ്ങള്‍. നിങ്ങളെ പോലെ മറ്റൊരാളും ഉണ്ടാകില്ല. നിങ്ങള്‍ക്ക് മുന്നില്‍ ഉള്ളവരെ കുറിച്ച് ആലോചിച്ച് പേടിക്കാതിരിക്കുക. നിങ്ങളിലുള്ള ഏറ്റവും മികച്ചത് നല്‍കാന്‍ ശ്രമിക്കുക. നിങ്ങള്‍ ചെയ്യുന്നത് ഏറ്റവും നന്നായി ചെയ്യുവാനും ശ്രമിക്കുക.

ധനു

ധനു

ശക്തമായ വികാരങ്ങള്‍ക്ക് ഉടമയായിരിക്കും നിങ്ങള്‍. എന്നാല്‍ നിങ്ങള്‍ അത് വേണ്ടവിധം ഉപയോഗപ്പെടുത്തുന്നില്ല എന്ന് മാത്രമല്ല, പ്രതികൂലമായി അവ നിങ്ങളെ ബാധിക്കുകയും ചെയ്യും. സങ്കടവും ദേഷ്യവും പിടിമുറുക്കുമ്പോള്‍ നിങ്ങള്‍ പറയുന്നതും ചെയ്യുന്നതുമെല്ലാം ആ വികാരങ്ങള്‍ക്ക് അടിമപ്പെട്ടായിരിക്കും. നിങ്ങളിലുള്ള ആത്മ നിയന്ത്രണം നഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ വികാരങ്ങളെ ഒളിപ്പിച്ചു വയ്ക്കാനായിരിക്കും നിങ്ങള്‍ ഇഷ്ടപ്പെടുക. എന്നാലിപ്പോള്‍, എന്താണോ നിങ്ങള്‍ക്ക് തോന്നുന്നത് അത് തുറന്ന് പ്രകടിപ്പിക്കുകയാണ് നിങ്ങള്‍ ധനു രാശിക്കാര്‍ ചെയ്യേണ്ടത്. അതിനെ കുറിച്ച് ആദ്യം ചിന്തിക്കുമ്പോള്‍ നിങ്ങള്‍ക്ക് അതത്ര സുഖമായി തോന്നില്ല. എന്നാല്‍ തോന്നലുകളെ മറ്റൊരാളോട് പ്രകടിപ്പിക്കാന്‍ കഴിയുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ സ്വതന്ത്രരാണെന്ന് തോന്നും.

മകരം

മകരം

സ്വയം ഇഷ്ടപ്പെടാത്ത എന്തെങ്കിലും ഒന്ന് നിങ്ങളെന്ന വ്യക്തിക്കുള്ളില്‍ ഉണ്ടാകും. അതിനെ കുറിച്ചായിരിക്കും ഇപ്പോള്‍ നിങ്ങള്‍ തലപുകഞ്ഞ് ആലോചിക്കുക. എന്നാല്‍ ഈ കാര്യത്തിലേക്ക് നിങ്ങള്‍ കൂടുതല്‍ ശ്രദ്ധകൊടുക്കുന്നത് നിങ്ങളെ കൂടുതല്‍ അസ്വസ്ഥരാക്കാന്‍ മാത്രമേ ഉപകരിക്കു. നിങ്ങളുടെ വീഴ്ചയാണ് അതെന്ന തോന്നലും പിടികൂടും. എന്നാല്‍ മറ്റുള്ളവര്‍ ശ്രദ്ധിക്കുക കൂടി ചെയ്യാത്ത ചെറിയ കാര്യത്തെ വലുതാക്കി കാണുകയാണ് നിങ്ങള്‍. നിങ്ങളില്‍ സ്വയം ഇഷ്ടമില്ലാത്തതായി തോന്നുന്ന കാര്യത്തെ ഊതിവീര്‍പ്പിക്കാതിരിക്കുക. നിങ്ങളുടെ വ്യക്തിത്വത്തിന്റെ ഭാഗമായ എന്തെങ്കിലും മാറ്റണം എന്ന് തോന്നുന്നുണ്ടെങ്കില്‍ അത് ചെയ്യുക. എന്നാലപ്പോള്‍ തന്നെ, ചെയ്യാന്‍ സാധിക്കുന്ന നല്ല കാര്യങ്ങളിലേക്ക് ശ്രദ്ധ കൊണ്ടുവരിക.

കുംഭം

കുംഭം

സ്വതന്ത്രരായിരിക്കും പൊതുവെ കുംഭം രാശിക്കാര്‍. മറ്റു വ്യക്തികളുടെ സ്വാധീനം ഇല്ലാതെ തന്നെ തീരുമാനങ്ങള്‍ എടുക്കാന്‍ ഇവര്‍ക്കാകും. നിങ്ങളുടെ വഴിയില്‍ നിങ്ങള്‍ക്ക് തന്നെ കൂടുതല്‍ സുരക്ഷിതത്വം അനുഭവപ്പെടും. എന്നാലിപ്പോള്‍ നിങ്ങളോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന ഒരാളുടെ സമ്മതം നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതായി വരും. നിങ്ങളുടെ നേട്ടങ്ങളില്‍ ഒന്ന് പൂര്‍ത്തീകരിക്കുവാന്‍ ഇതില്ലാതെ സാധിക്കില്ല. എന്നാല്‍ ആ വ്യക്തി വലിയ മതിപ്പ് പ്രകടിപ്പിക്കില്ല എങ്കില്‍ പോലും നിങ്ങള്‍ക്ക് ആ അനുവാദം ലഭിക്കും.

മീനം

മീനം

മൃദുവും ശാന്തവുമായി മാനസികാവസ്ഥയോടെയായിരിക്കും ഈ ദിവസങ്ങളില്‍ നിങ്ങള്‍ മുന്നോട്ടു പോവുക. ഇതിന് മുന്‍പ് നിങ്ങള്‍ക്കുണ്ടായിരുന്നതിനേക്കാള്‍ സന്തോഷം നിറഞ്ഞ മാനസികാവസ്ഥയായിരിക്കും അനുഭവപ്പെടുക. എങ്കിലും കൂടുതല്‍ ഗൗരവമേറിയ കാര്യങ്ങള്‍ നിങ്ങള്‍ നേരിടേണ്ടതായുണ്ട് എന്ന് നിങ്ങള്‍ക്ക് ബോധ്യമകും. എന്നാല്‍ സീരിയസായ ആ കാര്യം ചെയ്യുന്നതിനുള്ള മാനസിക ബലം നിങ്ങള്‍ക്കുണ്ടെന്ന് മനസിലാക്കുക. ലളിതമായി കടന്നുപോകുന്ന ഒരു ദിവസമായി ഇതിനെ മാറ്റിയെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

English summary

Know About April 2nd

Read here to learn the zodiac sign's deeper meaning and how you can use their powers to your advantage.
Story first published: Monday, April 2, 2018, 7:00 [IST]