ഏപ്രില്‍ 3 ചൊവ്വാഴ്ചത്തെ രാശി ഫലം

Posted By: anjaly TS
Subscribe to Boldsky

മുന്‍ ധാരണകള്‍ മുന്നില്‍ നിര്‍ത്തി ഓരോന്ന് ചിന്തിച്ചു കൂട്ടി പ്രതീക്ഷകള്‍ അസ്തമിച്ചിരിക്കുന്നവരും, യാഥാര്‍ഥ്യ ബോധമില്ലാതെപ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നവരും നിറഞ്ഞതാണ് നമ്മുടെ ലോകം.

ഈ അവസരങ്ങളിലാണ് രാശി ഫലങ്ങള്‍ നിങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കുന്നത്.

മേടം

മേടം

മുന്നോട്ടു വയ്ക്കുന്ന ഓരോ ചുവടിലും അതുവരെ നല്‍കാത്ത വിധം ശ്രദ്ധ നിങ്ങള്‍ ഈ ദിവസങ്ങളില്‍ പതിപ്പിക്കും. എന്തുകൊണ്ടാണ് ഇത്ര ശ്രദ്ധ കൊടുത്ത് ഓരോ വാക്കും പറയുന്നത് എന്ന് നിങ്ങള്‍ക്ക് തന്നെ തോന്നിപ്പോകും. ശരിയായ സമയത്ത്, ശരിയായ വ്യക്തിയോട്, ശരിയായ കര്യമാണോ പറയുന്നത് എന്ന് സ്വയം പരിശോധിച്ചുകൊണ്ടിരിക്കുകയായിരിക്കും നിങ്ങള്‍. എന്നാല്‍ നിരന്തരം ഇങ്ങനെ ആത്മ പരിശോധന നടത്തി മുന്നോട്ടു പോകുന്നത് നിങ്ങളെ ഭ്രാന്ത് പിടിപ്പിക്കും എന്ന് ഓര്‍ക്കുക. എല്ലാം ഇങ്ങനെ ഗൗരവത്തോടെ നിരീക്ഷിക്കാതിരിക്കാന്‍ ശ്രമിക്കുക.

ഇടവം

ഇടവം

ശാന്തസ്വഭാവക്കാരും, സംവാദങ്ങളുടെ സമയത്ത് വസ്തുതകള്‍ മുന്നില്‍ നിര്‍ത്തി സംസാരിക്കുന്നവരുമാണ് ഇടവം രാശിക്കാര്‍. യാഥാര്‍ഥ്യ ബോധത്തോടെയായിരിക്കും നിങ്ങള്‍ ഓരോ വാദഗതിയും മുന്നോട്ടു വയ്ക്കുക. സത്യം മറച്ചു വയ്‌ക്കേണ്ടതിന്റെ ആവശ്യകത ഇല്ല എന്നത് കൊണ്ട് തന്നെ വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ നിങ്ങള്‍ മടിക്കില്ല. എന്നാല്‍ നിങ്ങള്‍ കുറച്ച് കരുതലോടെയിരിക്കണം. കാരണം, മറ്റൊരു വ്യക്തിയുടെ സ്വകാര്യതയിലേക്കാവും ക്ഷണിക്കപ്പെടാതെ നിങ്ങള്‍ കടന്നു കയറുന്നത്. ഒരു വിവരം അറിയാന് ഇടയായാല്‍, ആ വിവരം ഒരിക്കലും അറിയാന്‍ പാടില്ലാത്ത വ്യക്തിയുടെ മുന്നിലായിരിക്കും നിങ്ങള്‍ തുറന്നു പറയുന്നത്.

മിഥുനം

മിഥുനം

ഏകാഗ്രതയോട് കൂടി മുന്നോട്ടു പോകുവാനുള്ള കഴിവാണ് ഇപ്പോള്‍ നിങ്ങളിലേക്ക് എത്തിയിരിക്കുന്നത്. ഈ സാഹചര്യത്തെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. കാരണം, ഈ ഏകാഗ്രത അധിക നാള്‍ നിങ്ങള്‍ക്ക് ലഭിക്കണം എന്നില്ല. കാറ്റില്‍ പറന്നു നടക്കുന്ന ഇല പോലെയാവും ഒരു സമയം കഴിഞ്ഞാല്‍ നിങ്ങളുടെ മനസ്. ഒരു കാര്യത്തില്‍ ശ്രദ്ധ പൂര്‍ണമായും നല്‍കി മുന്നോട്ടു പോകാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. ചില വ്യക്തികളെ മുന്നില്‍ വരുന്നതില്‍ നിന്നും വിലക്കേണ്ടിയും വരും. എന്നാലത് വലിയ പ്രശ്‌നം സൃഷ്ടിക്കില്ല. നിങ്ങള്‍ക്ക് എന്താണ് ചെയ്യാന്‍ സാധിക്കുന്നത് എന്നു വെച്ചാല്‍ അത് ചെയ്യുക.

കര്‍ക്കടകം

കര്‍ക്കടകം

സമൂഹത്തില്‍ നിന്നും ഒറ്റപ്പെടാന്‍ ശ്രമിക്കുമ്പോള്‍ സൂക്ഷിക്കുക. വ്യക്തികളുമായി ഇടപഴകുന്നതിന് നിങ്ങള്‍ ഈ സമയം വിസമ്മതിക്കും. സമയം പങ്കിടാന്‍ മാത്രം വിലമതിക്കുന്നവരല്ല ആ വ്യക്തികള്‍ എന്നായിരിക്കും നിങ്ങളുടെ ചിന്ത. നിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് പ്രധാനം എന്ന ചിന്തയായിരിക്കും നിങ്ങളെ നയിക്കുക. എന്നാല്‍ ഒറ്റപ്പെട്ടത് കൊണ്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കില്ല. വ്യക്തികളുമായി ഈ സമയം കൂടുതല്‍ ഇടപഴകുകയാണ് വേണ്ടത്.

ചിങ്ങം

ചിങ്ങം

അറിവിന്റെ നിറകുടമാണ് നിങ്ങളെന്ന സ്വയം തോന്നലായിരിക്കും ചിങ്ങരാശിക്കാരെ ഈ ദിവസം നയിക്കുക. ബുദ്ധിപരമായി വളരെ മുന്നില്‍ നില്‍ക്കുന്ന വ്യക്തി ആയിരിക്കാം നിങ്ങള്‍. ഓരോ വിഷയത്തിലും അതീവ ജ്ഞാനിയെ പോലെ നിങ്ങള്‍ സംസാരിക്കും. വിവരമില്ലാത്ത, പക്വതയില്ലാത്ത രീതിയില്‍ പെരുമാറുന്നവരോട് വെറുപ്പായിരിക്കും നിങ്ങള്‍ക്ക് തോന്നുക. എന്നാല്‍ വിധി കര്‍ത്താവിനെ പോലെ പെരുമാറുകയല്ല നിങ്ങളുടെ ജോലി. ഒരു വിഷയവുമായി ബന്ധപ്പെട്ട് മറ്റുള്ളവര്‍ക്കുള്ള അറിവ് വര്‍ധിപ്പിക്കുവാന്‍ അവരെ സഹായിക്കുക.

കന്നി

കന്നി

ഒരിക്കല്‍ ഒരു കാര്യം തീരുമാനിച്ച് ഉറപ്പിച്ചു കഴിഞ്ഞാല്‍, പിന്നെ ആര് വിചാരിച്ചാലും കന്നി രാശിക്കാരെ മാറ്റാന്‍ സാധിക്കില്ല. നിങ്ങളുടെ വഴികളില്‍ നിങ്ങള്‍ തൃപ്തരും, കല്ലില്‍ കൊളുത്തുവെച്ചത് പോലുള്ള പദ്ധതികളില്‍ സന്തുഷ്ടരും ആയിരിക്കും. സ്വയം ശക്തമായി നില്‍ക്കാനുള്ള ഈ കരുത്ത് മറ്റുള്ളവരുടെ പിന്തുണയും നിങ്ങള്‍ക്ക് നേടിത്തരും. വിശ്വസ്തരായിരിക്കും നിങ്ങള്‍ എന്നതിന് പുറമെ മറ്റുള്ളവര്‍ക്ക് അഭയം നല്‍കാന്‍ തക്ക കരുത്തും നിങ്ങള്‍ക്കുണ്ടാവും. എന്നാല്‍ നിങ്ങളുടെ കഴിവില്‍ സ്വയം തോന്നുന്ന അനാവശ്യ സംശയങ്ങള്‍ ഒഴിവാക്കുക. തലയെടുപ്പോടെ, അഭിമാനത്തോടെ മുന്നോട്ടു പോകുവാനുള്ള സമയമാണ് നിങ്ങള്‍ക്ക് ഇപ്പോള്‍.

തുലാം

തുലാം

വസ്തുതകളിലേക്ക് വരുമ്പോള്‍ നിങ്ങള്‍ തുലാം രാശിക്കാരുടെ കാര്‍ക്കശ്യം ഹിമാലയം കടക്കും. പരുക്കനായിട്ടായിരിക്കും നിങ്ങളുടെ പ്രതികരണങ്ങള്‍. ജീവിതത്തില്‍ അത് നിങ്ങളെ പ്രതികൂലമായി ബാധിക്കും. എങ്ങിനെ പ്രതികരിക്കുന്നു, എങ്ങിനെ ചിന്തിക്കുന്നു എന്നതില്‍ എല്ലാം ഒരു അരക്ഷിതാവസ്ഥയായിരിക്കും നിങ്ങളെ കടന്നുപിടിക്കുക. എന്നാല്‍ പുറമെ നിന്ന് നോക്കുന്നവര്‍ക്ക് നിങ്ങളുടെ ഉള്ളില്‍ നടക്കുന്ന ഈ പ്രശ്‌നത്തെ കുറിച്ച് യാതൊരു സൂചനയും ഉണ്ടാവില്ല. പുറമെ കരുത്തരായിട്ടായിരിക്കും നിങ്ങള്‍ പ്രത്യക്ഷപ്പെടുക. കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കിടുന്നതില്‍ മടി കാണിക്കാതിരിക്കുക.

വൃശ്ചികം

വൃശ്ചികം

ഒറ്റപ്പെട്ടത് പോലൊരു തോന്നലായിരിക്കും ഈ ദിവസം നിങ്ങള്‍ക്കുണ്ടായേക്കുക. നിങ്ങള്‍ക്കുള്ളത് പോലെ വന്യമായ ചിന്തകള്‍ മറ്റാര്‍ക്കുമില്ല എന്നൊക്കെയായിരിക്കും നിങ്ങളുടെ തോന്നല്‍. എന്നാല്‍ നിങ്ങളുടേതിന് സമാനമായ ചിന്തയില്‍ എത്രപേര്‍ മുന്നോട്ടു പോകുന്നു എന്ന അറിവ് നിങ്ങളെ ആശ്ചര്യപ്പെടുത്തും. നിങ്ങളുടെ ഈ ചിന്തകള്‍ മറ്റ് ചിലരുമായി പങ്കുവയ്ക്കാന്‍ നിങ്ങള്‍ മുതിരണം. അത് അസഹനീയമായി തോന്നേണ്ടതില്ല. ഒറ്റയ്ക്കല്ല നിങ്ങളെന്നും, ഒപ്പം പിന്തുണയുമായി ഒരു കൂട്ടമുണ്ടെന്നും ഓര്‍ക്കുക.

ധനു,

ധനു,

മറ്റൊരാള്‍ക്ക് ജീവിതത്തില്‍ ഒരു പുതിയ പാഠം പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നു എങ്കില്‍ നിങ്ങള്‍ അതില്‍ നിന്നും പിന്മാറരുത്. നിങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ഉപകാരപ്പെടുന്ന വ്യക്തി നിങ്ങളുടെ ലോകത്തുണ്ട്. ശരിയായ വഴി അവര്‍ക്ക് മുന്നില്‍ കാണിച്ചു കൊടുക്കുവാനുള്ള ക്ഷമയും, വാക്കുകളുടെ ശുദ്ധിയും നിങ്ങളിലുണ്ട്. അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുന്നതില്‍ നിന്നും പിന്‍വാങ്ങാതിരിക്കുക. അറിവ് പകര്‍ന്നു നല്‍കുമ്പോള്‍ നിങ്ങളുടേയും, നിങ്ങള്‍ക്ക് ചുറ്റുമുള്ളവരുടേയും സാഹചര്യങ്ങളില്‍ പോസിറ്റീവായ മാറ്റം ഉണ്ടാകുന്നു.

മകരം

മകരം

ഒരു കാര്യത്തിന് വേണ്ടി അതിന്റെ ആദ്യ ചുവടു വയ്ക്കാന്‍ നിങ്ങള്‍ വിസമ്മതിക്കും. എങ്ങിനെ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നു എന്ന് നോക്കിയിട്ടാവാം ചുവടുവയ്ക്കല്‍ എന്ന ചിന്തയായിരിക്കും നിങ്ങളെ പിടികൂടുക. നിങ്ങളുടെ നീക്കങ്ങള്‍ക്ക് തടസം നേരിടുകയും ചെയ്യാം. എന്തുകൊണ്ടെന്ന ചോദ്യത്തിന് നിങ്ങളുടെ പക്കല്‍ ഉത്തരമുണ്ടാകാന്‍ ഇടയില്ല. നിങ്ങളുടെ അന്തര്‍ജ്ഞാനവുമായി മുന്നോട്ടു പോവുക. സുരക്ഷിതമായ വഴിയിലൂടെ തന്നെയാണ് മുന്നോട്ടു പോകുന്നത് എന്ന് വിശ്വസിച്ച് ഓരോ ചുവടും വയ്ക്കുക.

കുംഭം

കുംഭം

ഈ ദിവസം മുന്നോട്ട് പോകുംതോറും അസ്വസ്ഥത നിങ്ങളില്‍ കൂടി വരും. വ്യക്തികളുമായുള്ള സംസാരങ്ങളില്‍ നിയന്ത്രണം പാലിച്ചായിരിക്കും നിങ്ങള്‍ മുന്നോട്ടു പോയത്. സംസാര പ്രിയരായ നിങ്ങളുടെ ഭാഗത്ത് നിന്നും എന്തുകൊണ്ട് ഇങ്ങനെ ഒരു സമീപനം ഉണ്ടായി എന്നോര്‍ത്ത് നിങ്ങള്‍ തന്നെ അമ്പരക്കും. എന്താണ് ഈ സംസാരങ്ങള്‍ക്കിടയില്‍ പറയേണ്ടത് എന്നതിന് കുറിച്ച് വ്യക്തതയില്ലാതെ വന്നതോ, അല്ലെങ്കില്‍ ഈ വ്യക്തികളോട് തുറന്ന് സംസാരിക്കാന്‍ മടിച്ചതോ ആവാം കാരണം. ഇതില്‍ നിരാശപ്പെടേണ്ട കാര്യമില്ല. ആ പഴയ സംസാര ശൈലി നിങ്ങള്‍ക്ക് തിരികെ ലഭിക്കുക തന്നെ ചെയ്യും.

മീനം

മീനം

അശുഭ ചിന്തകള്‍ കടന്നു കൂടുന്ന സമയമാണ് ഇത്. പ്രതീക്ഷകളറ്റായിരിക്കും മുന്നോട്ടു പോവുക നിങ്ങള്‍. വട്ടം ചുറ്റുന്നത് പോലെ തോന്നും. ചെയ്തു കൂട്ടുന്നതെല്ലാം എന്തിനാണെന്ന ചോദ്യം പിടികൂടും. ഈ ചിന്തകളില്‍ നിന്നും പതിയെ പതിയെ നിങ്ങള്‍ക്ക് പുറത്തു കടക്കാം. സാധ്യമല്ലെന്ന് തോന്നും. എന്നാല്‍ പ്രതീക്ഷകള്‍ നിറച്ച് വീണ്ടും ജീവിതത്തിലേക്ക് വരേണ്ടത് അനിവാര്യമാണ് എന്ന തോന്നല്‍ ശക്തമാകുമ്പോള്‍ നിങ്ങള്‍ ഈ അശുഭ ചിന്തകളെല്ലാം മറികടക്കാനുള്ള ശ്രമം നടത്തും.

English summary

Fortune of Tuesday

Read out if the zodiac sign tells about any new opportunities, if today's' the day to take a chance on love, or if you should be questioning an important relationships' motives.