ദിവസഫലം (17-5-2018 - വ്യാഴം)

Posted By: Prabhakumar TL
Subscribe to Boldsky

നിരന്തരമായ മാറ്റങ്ങളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന സംഭവപരമ്പരകളുടെ ഭാവിസാന്നിദ്ധ്യത്തെ വെളിവാക്കുവാനാണ് ജ്യോതിഷപ്രവചനങ്ങൾ ശ്രമിക്കുന്നത്.

അടുത്ത ഓരോ നിമിഷത്തിലും എന്താണ് നിലകൊള്ളുന്നതെന്ന് അറിയുക തികച്ചും സന്തോഷകരമായ കാര്യമാണ്.

 മേടം

മേടം

അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരു നിരാശ ആഴ്ചയിലെ മറ്റെല്ലാ ദിവസങ്ങളെയും മോശമാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. പക്ഷേ അങ്ങനെ സംഭവിക്കില്ല. എതിർദിശയിൽ വന്നുകൊണ്ടിരുന്ന എന്തെങ്കിലും കണ്ടതിന്റെ ഞെട്ടൽ താങ്കളിൽ പെട്ടെന്ന് ഒരു അസംതുലനം സൃഷ്ടിച്ചിരിക്കുന്നു. ഇതിൽനിന്നും മോചിക്കപ്പെട്ട് ശരിയായ മാർഗ്ഗത്തിൽ നിലകൊള്ളുവാൻ താങ്കൾക്ക് കഴിയും.

ഇത് വെറുമൊരു നിരാശമാത്രമാണ്. അല്ലാതെ ഒരു പരാജയമല്ല. മറ്റ് ധാരാളം മാർഗ്ഗങ്ങൾ താങ്കൾക്ക് തിരഞ്ഞെടുക്കുവാനായി നിലകൊള്ളുന്നു. ഇനിയും താങ്കൾക്ക് വിജയത്തെ കണ്ടെത്താവുന്നതേയുള്ളൂ. ഇത്തരം സംഭവങ്ങൾ തടസ്സമാകുന്നതിനുപകരം, പ്രേരകമായി മാറട്ടെ.

 ഇടവം

ഇടവം

അത്യധികം ക്ലേശകരമായി ആസൂത്രണംചെയ്‌തെടുത്ത എന്തോ ഒന്ന് വിചാരിച്ചതുപോലെ നടക്കുന്നില്ല. താങ്കളുടെ ഗവേഷണത്തിൽ വളരെയധികം പ്രാവീണ്യമുള്ള ഒരാളാണ് താങ്കൾ എന്നതുകൊണ്ടും, വളരെയധികം വിലയിരുത്തലുകൾക്കുശേഷമാണ് ഏതൊരു പദ്ധതിയേയും താങ്കൾ തുടങ്ങുന്നത് എന്നതുകൊണ്ടും, അത് താങ്കൾക്ക് ഞെട്ടൽ തന്നെയായിരിക്കും.

പക്ഷേ എല്ലാ വളവുകളെയും തിരിവുകളെയും എല്ലാവർക്കും പ്രവചിക്കാൻ കഴിഞ്ഞെന്ന് വരുകയില്ല. സാഹചര്യങ്ങളാണ് താങ്കളെ സുരക്ഷിതത്വത്തിനും അപ്പുറത്തേക്ക് കൊണ്ടുപോയത്. ഇത് പാതയുടെ അന്ത്യസ്ഥാനമല്ല. ഇപ്പോൾ അറിയാവുന്ന കാര്യങ്ങൾ ഉപയോഗിച്ച് വീണ്ടും തുടങ്ങുക. എല്ലാം മംഗളകരമായിത്തീരും.

 മിഥുനം

മിഥുനം

ഉള്ളിൽ നടക്കുന്ന പ്രക്ഷോഭത്തെ പ്രകടിപ്പിക്കുവാൻ താങ്കൾക്ക് കഴിയുകയില്ല. പറയാൻ തയ്യാറാകാത്ത കാര്യങ്ങൾ താങ്കളിലുണ്ട്. അതുപോലെ പ്രകടിപ്പിക്കാൻ ആഗ്രഹിക്കാത്ത വികാരങ്ങളുമുണ്ട്. താങ്കളുടെ മനസ്സിലും ആത്മാവിലും അവയെ തങ്ങിനിൽക്കുവാൻ വിടുകയാണെങ്കിൽ, അത് താങ്കളെ ദുഃഖത്തിലാഴ്ത്തും.

മനസ്സിൽ തോന്നുന്ന കാര്യങ്ങളെക്കുറിച്ച് നന്നായി മനസ്സിലാക്കിയശേഷം സ്വാഭാവികമായ ലോകത്തിൽ ആശ്വാസം കണ്ടെത്താൻ ശ്രമിക്കുക. ശാന്തത പകർന്നുനൽകാൻ കഴിയുന്ന ഒരു അന്തരീക്ഷം സ്വയം തയ്യാറാക്കിയെടുക്കുക. സംഗീതമാസ്വദിക്കുക, നടക്കാൻ പോകുക, അങ്ങനെ മനസ്സിനെ ശാന്തമാക്കുവാൻ കഴിയും.

 കർക്കിടകം

കർക്കിടകം

പുതിയ ഒരു സംരംഭം തുടങ്ങുവാൻ വേണ്ടുന്ന നല്ല കുറെ ആശയങ്ങൾ താങ്കൾക്കുണ്ട്. ജീവിതത്തിൽ വളരെയധികം ധനം സമ്പാദിക്കണമെന്ന ഒരു മോഹം ഇപ്പോൾ താങ്കളിൽ ഉടലെടുത്തിരിക്കുന്നു. അതിനെ പ്രായോഗികമാക്കുവാൻ താങ്കളുടെ പുതിയ ആശയങ്ങൾ സഹായിക്കും എന്ന് താങ്കൾ കരുതുന്നു. പക്ഷേ ഇനിയും പലതും താങ്കൾ നേടുവാനുണ്ട്.

പരിചയസമ്പന്നരായ സുഹൃത്തുക്കളിൽനിന്നുള്ള ഉപദേശങ്ങൾക്ക് ഒരുപക്ഷേ താങ്കൾക്ക് പോകേണ്ട ശരിയായ മാർഗ്ഗം ചൂണ്ടിക്കാണിക്കാൻ കഴിഞ്ഞെന്നിരിക്കും. അത്തരത്തിലുള്ള എന്തെങ്കിലും ബാഹ്യസഹായത്തിനുശേഷം മാത്രമേ പുതിയ സംരംഭങ്ങളിൽ ചുവടുവയ്ക്കാവൂ.

 ചിങ്ങം

ചിങ്ങം

താങ്കളുടെ ലോകത്തിലെ ഒരു പ്രത്യേക വ്യക്തിയോട് വളരെ കാലമായി താങ്കൾ വളരെയധികം ദീനാനുകമ്പയുള്ളവനും, പ്രോത്സാഹകനും, നല്ല ധാരണകളുള്ളവനുമായി കാണപ്പെടുന്നു. എന്നാൽ തിരിഞ്ഞുനോക്കുകയാണെങ്കിൽ, ആ വ്യക്തിയ്ക്ക് എപ്പോഴും ആവശ്യങ്ങൾ മാത്രമേയുള്ളൂ എന്ന് കാണുവാനാകും.

ആ വ്യക്തിയോട് താങ്കൾക്ക് എന്തോ കടപ്പാടുണ്ട്. കാരണം എല്ലാ കാര്യങ്ങളിലും വളെരെയധികം കരുതൽ ഏറ്റെടുക്കുവാൻ താങ്കൾ ശുഷ്‌കാന്തി കാട്ടുന്നു. എന്നാൽ ആ വ്യക്തി എന്തുകൊണ്ടും പലതരത്തിലുള്ള കഴിവുകളെ ഉൾക്കൊണ്ടിരിക്കുന്ന വ്യക്തിയെന്നാണ് കാണപ്പെടുന്നത്. അതിനാൽ ആ വ്യക്തിക്ക് സ്വന്തം കാലിൽനിന്ന് നേട്ടങ്ങളുണ്ടാക്കുവാൻ വേണ്ടുന്ന സഹായങ്ങളാണ് ഇപ്പോൾ താങ്കൾ ചെയ്യേണ്ടത്.

 കന്നി

കന്നി

പ്രത്യേകമായ ഒരു ആവശ്യകതയിന്‌മേൽ താങ്കൾ വളരെയധികം ശ്രദ്ധ കൈക്കൊണ്ടിരിക്കുകയാണ്. വിശാലമായ ചിത്രത്തെ നോക്കി താങ്കൾ വിഷാദമൂകനാകുകയാണ്. കഴിയുന്നതും വേഗത്തിൽ കാര്യങ്ങളെ ക്രമപ്പെടുത്തിയെടുക്കണമെന്ന് താങ്കൾ ആഗ്രഹിക്കുന്നു. കാരണം ഇപ്പോൾ താങ്കൾ കാണുന്ന ക്രമരാഹിത്യം താങ്കളെ അസ്വസ്ഥനാക്കുന്നു.

എല്ലാറ്റിനെയും ഒരുമിച്ച് ഏറ്റെടുക്കുന്നതിന് പകരം ഏതെങ്കിലും ഒരു വെല്ലുവിളിയെ മാത്രം തിരഞ്ഞെടുക്കാൻ ശ്രമിക്കുക. പടിപടിയായി കാര്യങ്ങളെ മുന്നോട്ട് കൊണ്ടുപോകുവാൻ തയ്യാറാകുക. എല്ലാറ്റിനെയും ഒരുമിച്ച് കൈക്കൊള്ളുവാൻ തുനിയുമ്പോൾ വീണുപോകും. അങ്ങനെ ഓരോരോ ചുവടുകളായി സമീപിക്കുകയാണെങ്കിൽ, ഉദ്ദേശിക്കുന്ന ദൗത്യത്തെ വേഗത്തിൽ നേടുവാൻ താങ്കൾക്ക് കഴിയും.

 തുലാം

തുലാം

ആവശ്യമായ എന്തിനോവേണ്ടി ആരെയോ ആശ്രയിച്ച് താങ്കൾ നിലകൊള്ളുകയാണ്. എവിടെയോ ബന്ധിക്കപ്പെട്ടതുപോലെയും പിന്നിലേക്ക് വലിക്കപ്പെട്ടതുപോലെയും താങ്കൾക്ക് തോന്നാം. എന്തായാലും ഈ ആശ്രിതത്വം അധികനാൾ നീണ്ടുപോകുകയില്ല.

എന്നാൽ ഇടയ്ക്ക് ഈ കൂട്ടുകെട്ടിൽനിന്നും താങ്കൾ വേറിടേണ്ടിയിരിക്കുന്നു. ആ വ്യക്തി അധികാരം താങ്കളിൽ പ്രയോഗിച്ചിരിക്കുകയാണ്. മാത്രമല്ല ഇടപെടാൻ അത്ര കൊള്ളാവുന്ന വ്യക്തിയുമല്ല. വളരെവേഗം താങ്കൾ സ്വതന്ത്രമാകും. നല്ലതിനുവേണ്ടിയാണ് ഈ കെട്ടിൽ വീണിരിക്കുന്നതെന്നാണ് ചിന്തിക്കുന്നതെങ്കിൽ, അത് വളരെ മെച്ചമായിരിക്കും.

 വൃശ്ചികം

വൃശ്ചികം

ആശയവിനിമയം ഒരു വെല്ലുവിളിയായി ഇന്ന് താങ്കളിൽ നിലകൊള്ളുകയാണ്. പ്രത്യേകിച്ചും താങ്കൾക്കും താങ്കളുടെ പ്രിയപ്പെട്ട വ്യക്തിയ്ക്കും ഇടയിൽ. ഇന്നത്തെ ദിവസത്തിൽ ചിന്താക്കുഴപ്പമുണ്ടാക്കുന്ന ചിലതുണ്ട്. അവയുമായി ബന്ധപ്പെടുമ്പോൾ, ചില പ്രധാനപ്പെട്ട വിവരങ്ങൾ കൈമാറ്റം ചെയ്യുവാൻ കഴിയാതെ താങ്കൾ കുഴങ്ങും.

മൂടൽമഞ്ഞുപോലെയുള്ള ഒരു പരിതഃസ്ഥിതിയിൽ കാര്യങ്ങളെ കൈകാര്യം ചെയ്യേണ്ടത്, കഴിയുന്നിടത്തോളം ഭംഗിയായി വളരെ സംഘടിതമായ രീതിയിൽ കാര്യങ്ങളെ സ്വയം വ്യക്തമാക്കുക എന്നതാണ്. പട്ടികകൾ തയ്യാറാക്കി ആസൂത്രണം ചെയ്യുക. പ്രധാനപ്പെട്ടവ ഏതൊക്കെയെന്ന് ഒന്നൊന്നായി പരിശോധിക്കുകയാണെങ്കിൽ, പിശകുകളുണ്ടാകുവാനുള്ള സാദ്ധ്യത അവശേഷിക്കുകയില്ല.

 ധനു

ധനു

ആരോ താങ്കളെപ്പറ്റി വളരെയധികം ആരാഞ്ഞുകൊണ്ടിരിക്കുന്നു. ആ വ്യക്തി ആവശ്യപ്പെടുന്നത് നൽകാൻ താങ്കൾ തയ്യാറാണ്. ബന്ധങ്ങളെ കേടുപാടുപോക്കി നന്നാക്കിയെടുക്കുവാനുള്ള ആഗ്രഹം താങ്കൾക്ക് ഉണ്ടാകാം. മാത്രമല്ല വളരെയധികം കരുതലുള്ള ഒരാളായി കാണപ്പെടുവാൻ താങ്കൾ ആഗ്രഹിക്കുകയും ചെയ്യുന്നു.

അത് വളരെ കുലീനമാണ്. എന്നാൽ അതിന് സമാനമായ മറ്റെന്തെങ്കിലും ഉണ്ടോയെന്നറിയുവാൻ ഒന്ന് തിരിഞ്ഞുനോക്കുന്നത് നന്നായിരിക്കും. ആ വ്യക്തി തന്നെയാണ് ശരിക്കും ആവശ്യമുള്ള വ്യക്തിയെങ്കിൽ, താങ്കളുടെ സംഭാഷണത്തിന് അർത്ഥമുണ്ട്. മനസ്സുതുറന്ന് സംസാരിക്കുക. അത് ഗുണകരമാകും.

 മകരം

മകരം

ഒരു ബന്ധവുമായി മുന്നോട്ടുപോകുവാനുള്ള അതിയായ ആഗ്രഹം താങ്കൾക്ക് ഉണ്ടാകാം. അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും തരത്തിലുള്ള സാഹസികതയുമായി മുന്നോട്ടുപോകുവാനുള്ള ത്വര ഉണ്ടാകാം. എന്നാൽ താങ്കൾക്കുവേണ്ടി വളരെയധികം കരുതലുള്ള ഒരാൾ താങ്കളുടെ ഇപ്പോഴത്തെ അവസ്ഥ പിശകാണെന്ന് കാണാം.

വർണ്ണാങ്കിതമായ സ്ഫടികത്തിലൂടെ ആ വ്യക്തിയേയോ, ഈ ലോകത്തെ മെത്തത്തിലോ നോക്കിക്കാണുവാനാണ് താങ്കൾ ശ്രമിക്കുന്നതെന്ന് ആ വ്യക്തിക്ക് തോന്നാം. മറ്റ് മാർഗ്ഗങ്ങളൊന്നും ഇല്ല എന്നതിനാൽ ആ വ്യക്തി പറയുന്നത് കേൾക്കുക. പരിതഃസ്ഥിതികളെ ആരോഗ്യകരമായ രീതിയിൽ അവലോകനം ചെയ്യുവാൻ കഴിയുന്നതുവരെ വിഷയങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കുക.

 കുംഭം

കുംഭം

താങ്കളിൽനിന്ന് ആരോ എന്തോ പ്രതീക്ഷിക്കുന്നുണ്ട്. അതുമല്ലെങ്കിൽ മറ്റെന്തിനോവേണ്ടി താങ്കളോട് ആവശ്യപ്പെടുന്നു. വരികൾക്കിടയിലുള്ള അകലം തിരിച്ചറിയുവാൻവേണ്ടും കഴിവുള്ള വ്യക്തിയാണ് താങ്കൾ. പക്ഷെ താങ്കൾ നിരാകരിക്കേണ്ടതില്ല. നേരിട്ടുവന്ന് എന്താണ് വേണ്ടതെന്ന് പറയുവാൻ ആ വ്യക്തിയ്ക്ക് ആശങ്കയുണ്ടായിരിക്കാം.

പ്രോത്സാഹനത്തിലൂടെയും ഊഷ്മളമായ ഭാവത്തിലൂടെയും താങ്കൾക്ക് ആ വ്യക്തിയെ സഹായിക്കാം. എപ്പോഴും തുറന്ന സമീപനമുണ്ടായിരിക്കാൻ താങ്കൾ ആഗ്രഹിക്കുന്നു. അങ്ങനെയാകുമ്പോൾ സന്ദേഹത്തിനും വ്യാഖ്യാനത്തിനും ആവശ്യം ഉണ്ടാകുന്നില്ല. തുറന്ന സമീപനവും സത്യസന്ധതയുമാണ് ആദ്യമായി വേണ്ടതെന്ന കാര്യം താങ്കൾ ഓർമ്മപ്പെടുത്തുക.

 മീനം

മീനം

വളരെ ഗൗരമായതെന്തോ നേടിയെടുക്കുന്നതിനുവേണ്ടി തിരശ്ശീലയ്ക്ക് പിന്നിൽനിന്നുകൊണ്ട് താങ്കൾ പ്രവർത്തിക്കുകയാണ്. താങ്കളുടെ ദൗത്യത്തിന്റെ പരിസമാപ്തിയിൽ എത്തുവാൻ പോകുകയാണെന്ന കാര്യത്തിൽ താങ്കൾക്ക് അഭിമാനംകൊള്ളുവാനാകും. പ്രശംസിക്കപ്പെടുന്നത് താങ്കൾ ഇഷ്ടപ്പെടുന്നു.

താങ്കളുടെ കഠിനാദ്ധ്വാനത്തിന്റെ ആഴവും പരപ്പും മറ്റുള്ളവർ കാണാതെ പോകുമോ എന്ന് താങ്കൾ ആശങ്കപ്പെടുന്നു. പക്ഷേ അവർ താങ്കളുടെ പ്രയത്‌നങ്ങളെ കാണും. വെളിച്ചത്തിലേക്ക് ഇറങ്ങിവരുവാനുള്ള ഒരു പ്രേരണ ഉണ്ടാകും. പക്ഷേ അത് താങ്കളെ മന്ദഗതിയിലാക്കും. ഇപ്പോൾ എങ്ങനെയാണോ, അങ്ങനെതന്നെ മുന്നോട്ടുപോകുവാൻ ശ്രമിക്കുക. സമയമാകുമ്പോൾ താങ്കളുടെ മഹത്തായ പ്രവർത്തനം അംഗീകരിക്കപ്പെടും.

English summary

Daily Horoscope 17-5-2018

Know your daily horoscope, Read out the prediction of the day. Plan your day accordingl
Story first published: Thursday, May 17, 2018, 7:00 [IST]