ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനാവുന്നില്ലേ?

Posted By: anjaly TS
Subscribe to Boldsky

പ്രതിസന്ധികളെ എപ്പോള്‍ വിട്ടകലും, മുന്നോട്ടു കുതിക്കുവാന്‍ ഉതകുന്ന സമയമാണോ ഇതെല്ലാം എന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് സൂചന നല്‍കുന്നവയാണ് രാശി ഫലങ്ങള്‍.

ഇന്ന് ഏപ്രില്‍ ആറ് വെള്ളിയാഴ്ചയിലെ രാശി ഫലം നോക്കാം.

മേടം

മേടം

വീട്ടു ജോലികളിലും മറ്റ് ഉത്തരവാദിത്വങ്ങളിലും മുഴുകി ഇരിക്കുന്നതിന് പകരം മനസില്‍ കൊണ്ട് നടന്ന ഒരു സ്വപ്‌നം സാക്ഷാത്കരിക്കാനായിരിക്കും ഈ ദിവസം നിങ്ങള്‍ മുന്നിട്ടിറങ്ങുക. ആ സ്വപ്‌നത്തിലേക്ക് എത്തുന്നതിന് വേണ്ടി ആത്മസമര്‍പ്പണത്തോടെ നിങ്ങള്‍ നീങ്ങും. ഉത്തരവാദിത്വങ്ങളില്‍ മുഴുകി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന നിങ്ങള്‍ ഉള്ളിലുണ്ടായിരുന്ന മനോഹര സ്വപ്‌നങ്ങളെ എല്ലാം മനസില്‍ തന്നെ കുഴിച്ചു മൂടുകയായിരുന്നു ഇതുവരെ. എന്നാല്‍ ഉത്തരവാദിത്വങ്ങളെല്ലാം പിന്നിലേക്ക് മാറ്റിവെച്ച് ആ സ്വപ്‌ന സാക്ഷാത്കാരത്തിനായി ധൈര്യമായി മുന്നോട്ടു പോവുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. എത്ര സമയം നിങ്ങളതിന് വേണ്ടി ചിലവഴിച്ചു എന്നതാണ് വിഷയം. ആ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് വേണ്ട അവസരങ്ങള്‍ മുന്നിലെത്തിക്കുന്നതിന് അനുകൂലമായിട്ടാണ് നക്ഷത്രങ്ങള്‍ മേടം രാശിക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നത്.

 ഇടവം

ഇടവം

ജോലി സംബന്ധമായോ, പണം സമ്പാദിക്കുന്നതുമായോ ബന്ധപ്പെട്ട് ചില പ്രയാസങ്ങള്‍ ഈ ദിവസം നിങ്ങള്‍ നേരിടേണ്ടതായി വരും. ആരെങ്കിലും നിങ്ങളോട് എന്തെങ്കിലും അന്വേഷിക്കുന്നതോ, ആവശ്യപ്പെടുന്നതോ ആയ ഘട്ടം വരുമ്പോള്‍ തെറ്റായത് പറയാന്‍ നിങ്ങള്‍ പേടിക്കും. നിങ്ങളുടെ സാമ്പത്തിക സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള അന്വേഷണമോ ആവശ്യപ്പെടലോ ആകാം അത്. നിങ്ങള്‍ അതിനെ കുറിച്ചോര്‍ത്ത് ആധി പിടിക്കുന്നത് സ്വാഭാവികം. എന്നാല്‍ നക്ഷത്രങ്ങളുടെ സ്ഥാനപ്രകാരം നിങ്ങള്‍ ആധി പിടിക്കേണ്ട കാര്യമില്ല എന്നാണ് വ്യക്തമാകുന്നത്. ഈ പ്രശ്‌നം നേരിടുമ്പോള്‍ നിങ്ങളുടെ മുന്നിലുള്ള സാധ്യതകള്‍ എന്തൊക്കെയാണെന്ന് നോക്കുക. എന്നിട്ട് എന്ത് മറുപടി നല്‍കണം എന്ന് ആലോചിക്കുക. തയ്യാറെടുപ്പോടെ ഈ പ്രശ്‌നത്തെ നേരിടുമ്പോള്‍ വളരെ എളുപ്പും അതിനെ അതിജീവിക്കാന്‍ സാധിക്കും.

മിഥുനം

മിഥുനം

ജീവിതത്തില്‍ ഒരു വലിയ മാറ്റം വരുത്തുന്നതിനെ കുറിച്ചുള്ള ചിന്തയാകാം ഈ സമയം നിങ്ങളുടെ മനസില്‍ കടന്നു കൂടുക. ജീവിത സാഹര്യത്തില്‍ നിന്നോ, ജോലി സംബന്ധമായോ, റിലേഷന്‍ഷിപ്പിലോ ഉള്ള മാറ്റമാകാം ഇത്. എന്നാല്‍ അതിനെ കുറിച്ച് ഓര്‍ത്ത് ടെന്‍ഷനാവേണ്ട കാര്യമില്ല. നിങ്ങള്‍ക്ക് മാറ്റത്തിനുള്ള സമയമാണ് ഇത്. ആ മാറ്റത്തിന് വേണ്ടി നിങ്ങള്‍ ഈ സമയം ചെയ്യുന്നതെല്ലാം നല്ല രീതിയില്‍ തന്നെ വരും. എന്നാല്‍ ഒരു തീരുമാനം എടുക്കുന്നതിന് മുന്‍പ്, പണ്ട് ഈ തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ റിസല്‍ട്ട് എന്തായിരുന്നു എന്ന് വിലയിരുത്തുക. അതില്‍ നിന്നും ലഭിക്കുന്ന പാഠം മുന്‍ നിര്‍ത്തി വേണം ഇപ്പോള്‍ തീരുമാനം എടുക്കാന്‍. നിങ്ങളോട് തന്നെ നീതി പുലര്‍ത്താന്‍ ശ്രമിച്ചാല്‍ സന്തോഷത്തോടെയുള്ള മുന്നോട്ടു പോക്കിന് അത് സഹായകമാകും.

കര്‍ക്കടകം

കര്‍ക്കടകം

മാറ്റം നിങ്ങള്‍ക്ക് ചുറ്റും പറക്കുന്നുണ്ട്. ഒന്ന് ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കത് മനസിലാക്കാനാവും. മുന്നില്‍ എത്തിയ ചില അനുഭവങ്ങള്‍ വരാനിരിക്കുന്ന നല്ലതിന്റെ സൂചനയായിരിക്കും നിങ്ങള്‍ക്ക് നല്‍കിയിരിക്കുക. നല്ല നിമിത്തങ്ങളാണ് നിങ്ങള്‍ക്ക് മുന്നിലേക്കെത്തുന്നത്. എന്നാല്‍ വേവലാധി പിടിക്കുന്ന നിങ്ങള്‍ക്കുള്ളിലെ നെഗറ്റീവ് എനര്‍ജി പ്രവര്‍ത്തിച്ച് ആ അനുകൂല ഘടകങ്ങളെ ഇല്ലാതാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങളെ ആശ്വസിപ്പിക്കാനും വിശ്വസിപ്പിക്കുവാനും വേണ്ടിയാണ് പ്രപഞ്ചം ഇത്തരം നിമിത്തങ്ങളെ നിങ്ങളുടെ മുന്നിലേക്ക് കൊണ്ടുവരുന്നത്. ആ നിമിത്തങ്ങളെ പോസിറ്റീവായി മാത്രമേ കാണേണ്ടതുള്ളു. നിങ്ങള്‍ പ്രതീക്ഷിക്കുന്നത് സംഭവിക്കും എന്ന ആത്മവിശ്വാസത്തോടെ ഈ ദിവസം ധൈര്യമായി മുന്നോട്ടു പോവുക.

ചിങ്ങം

ചിങ്ങം

ഒരു പ്രശ്‌നവുമായി ആരെങ്കിലും നിങ്ങളുടെ മുന്നിലേക്ക് ഈ ദിവസം എത്തും. ആ പ്രശ്‌നത്തിന് പ്രശ്‌നപരിഹാരം കണ്ടെത്തേണ്ട ഉത്തരവാദിത്വം നിങ്ങള്‍ക്ക് ഏറ്റെടുക്കേണ്ടതായും വരും. ഈ വ്യക്തിയാണെങ്കില്‍ കുറച്ച് അഭിനയമൊക്കെ കൈവശമുള്ള വിരുതനാണെന്ന വസ്തുത നിങ്ങള്‍ക്ക് അറിയുകയും ചെയ്യാമായിരിക്കും. അതുകൊണ്ട് തന്നെ എന്തിലേക്കാണ് ഇറങ്ങിച്ചെല്ലുന്നതെന്ന അസ്വസ്ഥത നിങ്ങളിലുണ്ടാകും. മറ്റുള്ളവരില്‍ നിന്നും സഹായം ലഭിക്കുന്നതിനായി ചെറിയ കാര്യങ്ങളെ വരെ പെരുപ്പിച്ചു കാണിക്കുകയെന്നതും ഇവരുടെ സ്വഭാവത്തിന്റെ ഭാഗമായിരിക്കും. അത് നിങ്ങള്‍ മനസില്‍ വെച്ച് പ്രവര്‍ത്തിക്കുക. ഈ വ്യക്തി പ്രശ്‌നത്തില്‍പ്പെടുമ്പോഴെല്ലാം നിങ്ങള്‍ സഹായഹസ്തവുമായി ചെന്നാല്‍ അവര്‍ക്ക് പ്രശ്‌നങ്ങളെ സ്വയം നേരിടാനുള്ള കരുത്ത് ഇല്ലാതെയാവും. ആത്മവിശ്വാസവും ഉണ്ടാകില്ല. നിങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാം. എന്നാല്‍ റെഡിമെയ്ഡ് ഉത്തരം നല്‍കാതിരിക്കുക.

കന്നി

കന്നി

ഒരു പദ്ധതിയെ അല്ലെങ്കില്‍ സാഹചര്യത്തെ എങ്ങിനെ നേരിടണം എന്നത് സംബന്ധിച്ച് മറ്റൊരാളുടെ അഭിപ്രായം നിങ്ങള്‍ തേടിയിട്ടുണ്ടാകും. എന്നാല്‍ അവര്‍ നല്‍കിയ നിര്‍ദേശം വേണ്ടവിധം പ്രയോജനപ്പെടുന്നില്ല എന്നത് കൊണ്ട് തന്നെ നിങ്ങളത് ഉപേക്ഷിക്കും. എന്നാല്‍ ആ വ്യക്തി, അല്ലെങ്കില്‍ മറ്റുള്ളവര്‍ ചിന്തിക്കുക, നിങ്ങള്‍ മറ്റുള്ളവരുടെ ആശയങ്ങള്‍ക്ക് ഒരു വിലയും നല്‍കുന്നില്ല എന്നായിരിക്കും. നിങ്ങളുടെ ചിന്തകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാത്തതിന്റെ ഫലമാണ് ഇത്. പുതിയ ആശയം നിങ്ങള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് ഫലം കാണിക്കുകയും, മറ്റുള്ളവരുടെ ആശയങ്ങള്‍ എന്തുകൊണ്ട് ഫലം കാണുന്നില്ല എന്ന് വ്യക്തമാക്കുകയും ചെയ്താല്‍ നിങ്ങളുടെ വിശ്വാസ്യത വര്‍ധിക്കും. അതിലൂടെ നിങ്ങളുടെ നേതൃത്വഗുണം വര്‍ധിപ്പിക്കാനും സാധിക്കും.

തുലാം

തുലാം

നിങ്ങള്‍ക്ക് അതിയായി വേണമെന്ന് തോന്നുന്ന എന്തിലെങ്കിലും ഊന്നിയുള്ള ആശയങ്ങളെ കൂടുതല്‍ ശക്തമാക്കിയാല്‍ അത് നിങ്ങളെ ഒരു ചുവരിനുള്ളില്‍ തളച്ചിടുന്നത് പോലെയാകും. ഒരു വലിയ ലക്ഷ്യം മുന്നില്‍ നിര്‍ത്തിയാവും നിങ്ങളത് ചെയ്യുക. ആ ആഗ്രഹം നിങ്ങളില്‍ വല്ലാതെ ശക്തമാവുകയും, അത് സാധിക്കാതെ വന്നാല്‍ എങ്ങിനെ മുന്നോട്ടു പോകും എന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലെത്തുകയും ചെയ്യും. എന്നാല്‍ നിരാശ നിങ്ങള്‍ക്ക് യോജിക്കുന്ന ഒന്നല്ല എന്ന് തിരിച്ചറിയൂ. ആ നിരാശകൊണ്ട് ഒരു ഗുണവും ലഭിക്കില്ല. പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല എങ്കില്‍ അതിനെ അതിജീവിക്കാന്‍ സാധിക്കും എന്ന് വിശ്വസിക്കുക.

വൃശ്ചികം

വൃശ്ചികം

മുന്നിലെത്തിയ ഒരു പുതിയ അവസരത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ വിലയിരുത്തുവാനുള്ള നിങ്ങളുടെ പ്രാവിണ്യം നഷ്ടപ്പെട്ടത് പോലെ തോന്നും. ഒരു ആഗ്രഹത്തെ വസ്തുതകള്‍ നിരത്തി വിലയിരുത്തി ശരി തെരഞ്ഞെടുക്കുന്നതിന് കഴിവുള്ള വ്യക്തി തന്നെയാണ് നിങ്ങള്‍. എന്നാല്‍ ഈ സമയം, വളരെ നാളുകളായി നിങ്ങള്‍ ആഗ്രഹിച്ചിരുന്ന ഒന്ന് മുന്നിലെത്തി കഴിയുമ്പോള്‍ അതിനെ വിലയിരുത്തി തീരുമാനം എടുക്കാന്‍ നിങ്ങള്‍ക്കാകില്ല. അതിശോക്തിയില്ലാതെ അഭിപ്രായം നല്‍കുമെന്ന് ഉറപ്പുള്ള സുഹൃത്തിനെ ഈ സമയം നിങ്ങള്‍ക്ക് സമീപിക്കാം. മറ്റൊരു വ്യക്തിയില്‍ നിന്നും യഥാര്‍ഥ വസ്തുത അറിയുമ്പോള്‍ മുന്നോട്ടു പോകുവാനുള്ള ആത്മവിശ്വാസം അത് നല്‍കും.

ധനു

ധനു

ചിന്തകള്‍, സ്വപ്‌നങ്ങള്‍, വാക്കുകള്‍ എന്നിങ്ങനെ നിങ്ങള്‍ ഈ പ്രപഞ്ചത്തിന് മുന്‍പാകെ വയ്ക്കുന്നവയെല്ലാമാണ് നിങ്ങളുടെ ജീവിതത്തിന്റെ ബ്ലൂപ്രിന്റ്. നല്ല മുന്നേറ്റങ്ങള്‍ നിങ്ങള്‍ കാഴ്ച വയ്ക്കുമ്പോള്‍ യാഥാര്‍ഥ്യത്തിലേക്കാണ് നിങ്ങളെത്തുന്നത്. നിങ്ങള്‍ക്കുള്ളിലെ ശക്തി പൂര്‍ണമായും തിരിച്ചറിയേണ്ട സമയമാണ് ഇത്. പേടിപ്പെടുത്തുന്ന ചിന്തകള്‍ ഉള്ളിലുള്ളത് വിജയങ്ങളെ തടസപ്പെടുത്തും. വലിയ നേട്ടങ്ങളിലൊന്ന് വരാനുണ്ട്. അതിനാല്‍ പ്രതീക്ഷ കൈവിടാതെ മുന്നോട്ടു പോകുക

മകരം

മകരം

നിങ്ങളെ പിടികൂടിയ ഒരു പേടിയെ മാറ്റുന്നതിനായി കുറേയേറെ സമയവും, ഊര്‍ജവും നിങ്ങള്‍ ചിലവഴിച്ചു. ചില സന്ദര്‍ഭത്തില്‍ തെറ്റായി കാര്യങ്ങള്‍ നടന്നേക്കാം എന്നത് സംബന്ധിച്ച് നിങ്ങള്‍ മുന്‍കൂട്ടി കണക്കു കൂട്ടലുകള്‍ നടത്തി വെച്ചിട്ടുണ്ടാകും. എന്നാല്‍ നിയന്ത്രണം വിടാതെ നിങ്ങള്‍ മുന്നോട്ടു പോയാല്‍ പേടിപ്പെടുത്തുന്ന ഈ ഒന്നും സംഭവിക്കില്ല. നിങ്ങള്‍ ആ പേടിയില്‍ കടിച്ചു തൂങ്ങുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഒരു ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വേണ്ട അഭിനിവേശം ഉള്ളിലുണ്ട് എങ്കില്‍ നിങ്ങള്‍ വിജയിക്കുക തന്നെ ചെയ്യും.

കുംഭം

കുംഭം

നിങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കുന്നതിനേക്കാള്‍ കൂടുതല്‍ നിങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടാകും. അതിനാല്‍ ആ വ്യക്തി ഒരുപാട് നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുകയും ചെയ്യുന്നു. വാഗ്ദാനം ചെയ്തത് പാലിക്കാന്‍ സാധിക്കുന്ന വിധം ജീവിതം എന്നുണ്ടാകും എന്നായിരിക്കും നിങ്ങളുടെ ചിന്ത. നിങ്ങള്‍ക്ക് എന്തെങ്കിലും വേണമെന്ന അതിയായ ആഗ്രഹവും ഈ സമയം ഉടലെടുക്കും. അത് സാധിക്കുമെന്നായിരിക്കും നിങ്ങളുടെ വിശ്വാസം. സാധിക്കുകയും ചെയ്യും. നിങ്ങള്‍ നല്‍കിയ വാഗ്ദാനത്തെ ഓര്‍ത്ത് ആകുലപ്പെടുന്നതിന് പകരം അതിനെ പ്രചോദനമാക്കാന്‍ നിങ്ങള്‍ ശ്രമിക്കുക. നിശ്ചയദാര്‍ഡ്യത്തോടെ മുന്നോട്ടു പോയാല്‍ നിങ്ങളെ ആര്‍ക്കും തടയാനാവില്ല.

മീനം

മീനം

ഒരു പഴയ ബന്ധത്തില്‍ വന്ന മാറ്റം നിങ്ങള്‍ ഒറ്റപ്പെട്ടിരിക്കുന്ന എന്ന തോന്നലിലേക്ക് നിങ്ങളെ നയിക്കും. കാര്യങ്ങളെ മനസിലാക്കാന്‍ നിങ്ങള്‍ക്ക് തന്നെ കഴിയാതെ വരും. എന്നാല്‍ പുതിയൊരു വ്യക്തി നിങ്ങളുടെ ജീവിതത്തിലേക്ക് വന്നിട്ടുണ്ടാകും, അല്ലെങ്കില്‍ വരും. മറ്റൊരാളും നിങ്ങള്‍ക്കായി നല്‍കാത്തത് അവര്‍ നല്‍കും. കുടുംബത്തിലെ ആരെങ്കിലും ആകാം ഇത്. അല്ലെങ്കില്‍ സുഹൃദ് വലയത്തിലേയോ, പ്രണയ ബന്ധത്തിലേയോ ആവാം. നിങ്ങള്‍ക്ക് വിശ്വസിക്കാനും, നിങ്ങളെ പ്രചോദിപ്പിക്കാനും മുന്നോട്ടു കുതിക്കാനുമെല്ലാം ഇവര് നിങ്ങളെ പ്രേരിപ്പിക്കും. ഈ ബന്ധം വളരെ പതുക്കെ മുന്നോട്ടു കൊണ്ടുപോവുക. ശ്രദ്ധയോടെ ആ ബന്ധം വളര്‍ത്തുക.

English summary

April sixth Horoscope

Rashi Phalam given here is based on the ancient principles of Vedic Astrology. These predictions will help you plan all important aspects of your life such as health, wealth, love, and career.
Story first published: Friday, April 6, 2018, 7:00 [IST]