For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശനിമാറ്റം ഭാഗ്യം നല്‍കുന്നതാര്‍ക്ക്

|

നക്ഷത്രഫലം എന്നത് ജ്യോതിഷത്തിലെ പ്രധാനപ്പെട്ടൊരു ഭാഗമാണ്. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങളില്‍പ്പെടുന്നവരാണ് നാമോരോരുത്തരും. അതുപോലെ തന്നെ ഗ്രഹങ്ങളില്‍ പ്രധാനപ്പെട്ടതാണ് ശനിയും. ശനിയുടെ സ്ഥാന മാറ്റം നിങ്ങളുടെ രാശിഫലത്തിലും പ്രതിഫലിക്കാറുണ്ട്. 2020 ജനുവരി 24ലെ ശനിമാറ്റം ചില നക്ഷത്രക്കാര്‍ക്ക് ഭാഗ്യം വരുത്തുന്നു. ശനിമാറ്റം കാരണം നിങ്ങളുടെ ജീവിതത്തിലുണ്ടാവുന്ന ഉയര്‍ച്ച താഴ്ച്ചകള്‍ ഈ ലേഖനത്തിലൂടെ നിങ്ങള്‍ക്ക് വായിക്കാം.

Most read: 27 നക്ഷത്രത്തിന്‍റെ ഉപാസനമൂർത്തിയും സമ്പൂര്‍ണഫലവും

മേടം രാശി

മേടം രാശി

(അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം വരെ ജനിച്ചവര്‍ക്ക്)

ശനിയുടെ പ്രതിലോമ ചലനം നിങ്ങളുടെ വിജയത്തിലേക്കുള്ള വഴിയില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കാം. നിങ്ങളുടെ ശ്രമഫലങ്ങള്‍ വൈകിയേക്കാം. നിങ്ങളുടെ ജീവിതത്തിലെ മറ്റെല്ലാ മേഖലകളെയും ശല്യപ്പെടുത്തുന്ന സമ്മര്‍ദ്ദത്തിനും പിരിമുറുക്കത്തിനും ഇരയാകാം. ആരോഗ്യം ശരാശരിയായിരിക്കും. അലര്‍ജി, ചൊറിച്ചില്‍, മുഖക്കുരു മുതലായ ചര്‍മ്മരോഗങ്ങള്‍ ബാധിക്കും. ചുമതലകള്‍ നിര്‍വഹിക്കുന്നതിന് ആവശ്യമായ ധൈര്യവും ഉത്സാഹവും ഉണ്ടാകില്ല.

ഇടവം രാശി

ഇടവം രാശി

(കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം)

നിങ്ങള്‍ക്കും നിങ്ങളുടെ പിതാവിനും ഇടയിലുള്ള അസ്വാരസ്യങ്ങളുണ്ടാവും. പിതാവിന്റെ ആരോഗ്യം ശ്രദ്ധിക്കണം. നിങ്ങളുടെ ജോലിസ്ഥലത്തെ ഫലങ്ങളില്‍ നിരാശ തോന്നാം. ജോലി അന്വേഷിക്കുന്നവര്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ തുടങ്ങുക. വര്‍ഷത്തിന്റെ മധ്യത്തില്‍ ജോലി മാറുന്നത് ഒഴിവാക്കുക. രാഹുവിന്റെ യാത്രാമാര്‍ഗം കാരണം നിങ്ങളുടെ സംസാരം ശ്രദ്ധിക്കണം. പാലിക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ നല്‍കരുത്.

മിഥുനം രാശി

മിഥുനം രാശി

(മകയിരം രണ്ടാംപകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം)

ജോലിയില്‍ കാലതാമസമുണ്ടാകും. നിങ്ങളുടെ അധ്വാനത്തിന്റെ ഫലത്തിനായി കാത്തിരിക്കേണ്ടി വന്നേക്കാം. അപ്രതീക്ഷിത പ്രശ്‌നങ്ങള്‍ വരും. സാമ്പത്തിക സ്ഥിതി കൂടുതല്‍ വഷളായേക്കാം. വിദേശ യാത്രകള്‍ക്ക് അനുകൂലമാണ്. നിയമപരമായ കാര്യങ്ങളില്‍ വിജയിക്കാന്‍ സാധ്യതയുണ്ട്. കരിയറുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക. മുതിര്‍ന്നവരില്‍ നിന്നും ഉപദേശം തേടുക.

Most read: കൊറോണ വൈറസ്; ലോകം മുഴുവൻ ജാഗ്രതയിൽ പ്രതിരോധം ശക്തം

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

(പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം)

ബിസിനസ്സുമായും തൊഴിലുമായി ബന്ധപ്പെട്ട ചില നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാനാകും. പൂര്‍ത്തിയാക്കാത്ത ജോലികള്‍ പൂര്‍ത്തിയാക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ആമുകൂല്യങ്ങളുണ്ടാവും. നിങ്ങളുടെ കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കണം. അശ്രദ്ധമായ ഡ്രൈവിംഗ് ഒഴിവാക്കുക. നിങ്ങളുടെ ബന്ധുക്കളുടെ പിന്തുണയുണ്ടാവും. ആരോഗ്യം ശ്രദ്ധിക്കുക. വിവാദപരമായ കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. പണം സൂക്ഷിച്ച് ചെലവഴിക്കുക.

ചിങ്ങം രാശി

ചിങ്ങം രാശി

(മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം)

ശനിമാറ്റം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കും. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ബുദ്ധിമുട്ടുണ്ടാക്കാം. വ്യക്തിജീവിതവും തൊഴിലും സന്തുലിതമാക്കുക. നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ സൂക്ഷിക്കുക. വര്‍ഷത്തിന്റെ മധ്യത്തില്‍ ജോലി മാറ്റം വേണ്ട. നിങ്ങളുടെ നഷ്ടപ്പെട്ട സ്‌നേഹം തിരിച്ചുലഭിക്കും.

കന്നി രാശി

കന്നി രാശി

(ഉത്രം അവസാന മുക്കാല്‍ഭാഗം അത്തം, ചിത്തിര, ആദ്യപകുതി)

വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് ശനിമാറ്റം അനുഗ്രഹമാകും. അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസം നേടാനാകും. എന്തെങ്കിലും നീക്കത്തിന് മുമ്പ് നന്നായി ചിന്തിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ പ്രയാസമുണ്ടാകും. ജോലിസ്ഥലത്ത് പൊരുത്തക്കേടുകളുണ്ടാവും. മാതാപിതാക്കളുടെ പുന്തണ നേടും. വര്‍ഷത്തിന്റെ മധ്യത്തില്‍ സ്ഥലമോ വാഹനമോ വാങ്ങുന്നത് ഒഴിവാക്കുക.

Most read:ലൈംഗികബന്ധത്തിന് ശേഷം സ്പേം പുറത്തേക്കോ, ഗർഭതടസ്സം

തുലാം രാശി

തുലാം രാശി

(ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം)

അഹംഭാവം നിങ്ങളുടെ ബന്ധങ്ങളെയും കരിയറിനെയും നശിപ്പിക്കും. ഒരു പ്രോജക്റ്റ് നിങ്ങളുടെ കൈയില്‍ വരും. നിക്ഷേപം നല്ല ആശയല്ല. ശനിയുടെ പ്രതിലോമ ചലനത്തിനിടെ നിങ്ങളുടെ അമ്മയുമായി വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. ഹ്രസ്വ യാത്രകള്‍ നടത്താവുന്നതാണ്. സെപ്റ്റംബര്‍ മാസത്തിനുശേഷം നിങ്ങള്‍ക്ക് ഒരു വിദേശ യാത്രയുണ്ടാവാം.

വൃശ്ചികം രാശി

വൃശ്ചികം രാശി

(വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

നിങ്ങള്‍ക്ക് അലസത അനുഭവപ്പെടാം, കൃത്യസമയത്ത് ജോലി പൂര്‍ത്തിയാക്കില്ല. ബിസിനസ്സ് വിപുലീകരിക്കുന്നതിന് അവസരങ്ങള്‍ ലഭിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നിങ്ങളുടെ അമ്മയുമായുള്ള പൊരുത്തക്കേടുകള്‍ സംഭവിക്കാം. ഒരു സുഹൃത്തിന്റെ സഹായം അനുഗ്രഹമായിത്തീരും. തടസ്സങ്ങള്‍ മറികടന്ന് വിജയത്തിലേക്കുള്ള വഴിയൊരുക്കും. അക്കാദമിക് രംഗത്ത് മികച്ച പ്രകടനം നടത്താന്‍ കഴിയും.

ധനു രാശി

ധനു രാശി

(മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം)

നിങ്ങളുടെ ജീവിതത്തില്‍ ശ്രദ്ധേയമായ ചില മാറ്റങ്ങള്‍ വരും. പുതിയതായി എന്തെങ്കിലും ആരംഭിക്കും. നിങ്ങളുടെ ബിസിനസ്സ് അല്‍പം ഞെരുക്കത്തിലാവും. പണം ലഭിക്കുന്നതിന് ചില കാലതാമസങ്ങളുണ്ടാകാം. ഈ വര്‍ഷം വിദേശയാത്ര നല്ലതാവില്ല. നിങ്ങളുടെ പിതാവിന്റെ പിന്തുണയും അമ്മയുടെ അനുഗ്രഹവും ഒപ്പമുണ്ടാകും.

മകരം രാശി

മകരം രാശി

(ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം)

നിങ്ങള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടാം. മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും. വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഒരു പുതിയ വീട് വാങ്ങുന്നതിന് സാധ്യതയുണ്ട്. ഡ്രൈവിംഗ് സമയത്ത് സ്വയം ശ്രദ്ധിക്കുക.

കുംഭം രാശി

കുംഭം രാശി

(അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം)

നിങ്ങളുടെ ജോലിഭാരവും സമ്മര്‍ദ്ദവും വര്‍ദ്ധിക്കും. എങ്കിലും കഠിനാധ്വാനത്തിലൂടെ പ്രതികൂല സാഹചര്യങ്ങളെ നേരിടാനാവും. ചില പ്രിയപ്പെട്ടവര്‍ നിങ്ങളില്‍ നിന്ന് അകലുന്നതായി തോന്നാം. അതേസമയം, ചില ആളുകള്‍ അടുക്കും. തെറ്റിദ്ധാരണകള്‍ നിങ്ങളും പങ്കാളിയും തമ്മില്‍ വിള്ളല്‍ സൃഷ്ടിച്ചേക്കാം. നിങ്ങള്‍ക്ക് ഒരു പുതിയ വീടോ വാഹനമോ വാങ്ങാം. പണം നിക്ഷേപങ്ങള്‍ ചിന്തിച്ചെടുക്കുക.

മീനം രാശി

മീനം രാശി

(പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉതൃട്ടാതി, രേവതി)

ശനിമാറ്റം നിങ്ങളുടെ ജീവിതത്തിന്റെ മിക്കവാറും എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തും. കഠിനാധ്വാനത്തിലൂടെ മാത്രമേ നല്ല ഫലങ്ങള്‍ നേടാനാകൂ. ഈ കാലയളവില്‍ ധാരാളം അവസരങ്ങള്‍ കൈവരും. സമൂഹത്തില്‍ പേരും പ്രശസ്തിയും നേടും. ഇണയുമായി നല്ല ബന്ധം പുലര്‍ത്തും. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. ആരോഗ്യം മികച്ചതാവും. മാതാപിതാക്കളുടെ പിന്തുണയും അനുഗ്രഹവും നിങ്ങളെ സഹായിക്കും.

English summary

Saturn Transit 2020: Effects on Each Zodiac Signs

Saturn is the planet most feared. Read the effects of Saturn Transit 2020 on 12 zodiac signs.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X