For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശത്രുദോഷത്തെ പരിഹരിക്കും വഴിപാടുകള്‍

|

വഴിപാട് നടത്തുന്നവരാണ് നമ്മളില്‍ എല്ലാവരും. അല്‍പം വിശ്വാസമുള്ളവര്‍ക്ക് അല്‍പം കൂടുതല്‍ വഴിപാടുകള്‍ നടത്തുന്നവരാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ശത്രു ദോഷങ്ങള്‍ ചിലപ്പോള്‍ ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു എന്നാണ് വിശ്വാസം. ജീവിതത്തില്‍ പല തരത്തിലാണ് തടസ്സങ്ങള്‍ ഉണ്ടാക്കുന്നത്. എന്നാല്‍ അതിനെ മാറ്റിയെടുക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

<strong>most read: ചവി‌ട്ടി നിൽക്കും മണ്ണിൽ വാസ്തു ദോഷമോ,സൂചനകൾ ഇതാണ്</strong>most read: ചവി‌ട്ടി നിൽക്കും മണ്ണിൽ വാസ്തു ദോഷമോ,സൂചനകൾ ഇതാണ്

എന്നാല്‍ ശത്രു ദോഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ക്ഷേത്രങ്ങളില്‍ എന്തൊക്കെ വഴിപാടുകള്‍ നടത്താം എന്ന് നോക്കാം. ശത്രുദോഷത്തിന് പരിഹാരം കാണുന്നതിന് ക്ഷേത്രത്തില്‍ എന്തൊക്കെ വഴിപാടുകള്‍ നടത്താം എന്ന് നോക്കാം. ഇതിലൂടെ നിങ്ങളുടെ ശത്രു ദോഷത്തിന് ഒരു പരിധി വരെ പരിഹാരം കാണാവുന്നതാണ്. ശത്രുദോഷത്തിനെ പരിഹരിക്കാന്‍ എന്തൊക്കെ വഴിപാടുകളിലൂടെ സാധിക്കും എന്ന് നോക്കാം.

നാഗങ്ങള്‍ക്ക് ഈ വഴിപാട്

നാഗങ്ങള്‍ക്ക് ഈ വഴിപാട്

ശത്രുദോഷത്തിന് പരിഹാരം കാണുന്നതിന് നാഗങ്ങള്‍ക്ക് ഉപ്പും മഞ്ഞളും വഴിപാടായി നല്‍കുന്നത് നല്ലതാണ്. ഇത് ജീവിതത്തില്‍ ഐശ്വര്യത്തിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ ശത്രുദോഷത്തിന് നാഗങ്ങള്‍ക്ക് വഴിപാട് നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ശത്രുദോഷ പരിഹാരമാണ്.

 പഞ്ചഗവ്യം

പഞ്ചഗവ്യം

സുബ്രഹ്മണ്യ സ്വാമിക്ക് പഞ്ചഗവ്യ അഭിഷേകം നടത്തുന്നതും ശത്രുദോഷ പരിഹാരമായി നടത്തുന്ന വഴിപാടുകളില്‍ ഒന്നാണ്. മാത്രമല്ല നാരങ്ങ മാല, എണ്ണ കൊണ്ട് അഭിഷേകം എന്നിവയും ശത്രു ദോഷപരിഹാരമായുള്ള വഴിപാടുകളാണ്.

ചെമ്പരത്തി മാല

ചെമ്പരത്തി മാല

ചെമ്പരത്തി മാല ഭദ്രകാളി ക്ഷേത്രത്തില്‍ വഴിപാട് നല്‍കുന്നതും ശത്രുദോഷ പരിഹാരമാണ്. ചുവന്ന പട്ട്, ചെത്തിപ്പൂമാല എന്നിവയും വഴിപാടായി സമര്‍പ്പിച്ചാല്‍ അത് ശത്രുദോഷത്തിന് പരിഹാരം നല്‍കുന്നു.

ശിവന് പട്ട് ചാര്‍ത്തല്‍

ശിവന് പട്ട് ചാര്‍ത്തല്‍

ശിവക്ഷേത്രത്തിലും ശത്രുസംഹാര വഴിപാടുകള്‍ നടത്താവുന്നതാണ്. ശിവക്ഷേത്രത്തില്‍ തേന്‍ അഭിഷേകം, കറുത്ത പട്ട് ചാര്‍ത്തല്‍ എന്നിവ ശത്രു ദോഷ പരിഹാരമായി നടത്താവുന്ന വഴിപാടുകളില്‍ ഒന്നാണ്.

അയ്യപ്പ സ്വാമിക്ക് ഭസ്മാഭിഷേകം

അയ്യപ്പ സ്വാമിക്ക് ഭസ്മാഭിഷേകം

ശത്രുദോഷ പരിഹാരത്തിനായി അയ്യപ്പക്ഷേത്രത്തില്‍ ഭസ്മാഭിഷേകവും എരുക്കുമാലയും വഴിപാടായി നല്‍കണം. ഇത് രണ്ടും നല്‍കുന്നത് നല്ലതാണ്. ഇത് ശത്രുദോഷ പരിഹാരമായി കണക്കാക്കാവുന്ന വഴിപാടുകളാണ്.

ഹനുമാന് വെറ്റില മാല

ഹനുമാന് വെറ്റില മാല

ഹനുമാന്‍ സ്വാമിക്ക് വെറ്റില മാല സമര്‍പ്പിക്കാവുന്നതാണ്. ഇത് വെറ്റിലയും നാരങ്ങയും കൂടി ചേര്‍ത്തതായിരിക്കണം. ശത്രു ദോഷത്തിന് ഇത്രയധികം ഫലപ്രദമായ വഴിപാടുകള്‍ വേറെ ഇല്ല. ഇത് ശത്രുസംഹാരത്തിന് ഏറ്റവും ഫലം നല്‍കുന്നവ തന്നെയാണ്.

English summary

powerful Remedies for Enemy Problem

we have listed some powerful Remedies for Enemy Problem, check it out.
Story first published: Friday, March 8, 2019, 18:06 [IST]
X
Desktop Bottom Promotion