For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്ഷേത്രത്തില്‍ നിന്ന് പ്രസാദവും തീര്‍ത്ഥവും സ്വീകരിക്കുമ്പോള്‍ ദോഷം വരാതിരിക്കാന്‍

|

ക്ഷേത്ര ദര്‍ശനത്തിന് എത്തുമ്പോള്‍ തീര്‍ത്ഥവും ചന്ദനവും പൂവും നല്‍കുന്നത് എന്തുകൊണ്ടും ഒഴിച്ച് കൂടാനാവാത്ത ഒരു ചടങ്ങാണ്. ക്ഷേത്ര ദര്‍ശനത്തിന് എത്തുമ്പോള്‍ പ്രധാനമായും തീര്‍ത്ഥം ലഭിക്കുന്നുണ്ട്. വലതു കൈ കൊണ്ട് തീര്‍ത്ഥം സേവിക്കുന്നത് മുതല്‍ തുടങ്ങുന്നു കാര്യങ്ങള്‍. എന്നാല്‍ വലതു കൈയ്യിലാണ് എപ്പോഴും തീര്‍ത്ഥം സേവിക്കേണ്ടത്. ക്ഷേത്ര ദര്‍ശനത്തിന് എത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്നാല്‍ ക്ഷേത്രത്തില്‍ നിന്ന് പ്രസാദം സ്വീകരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

<strong>Most read:ഐശ്വര്യം നിറയാന്‍ കര്‍ക്കിടകമാസം ഇത് ചെയ്യൂ</strong>Most read:ഐശ്വര്യം നിറയാന്‍ കര്‍ക്കിടകമാസം ഇത് ചെയ്യൂ

ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്. പ്രസാദം വാങ്ങിക്കുമ്പോഴും തീര്‍ത്ഥം വാങ്ങിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ അത് നെഗറ്റീവ് എനര്‍ജിയാണ് ഉണ്ടാക്കുന്നത്. എന്തൊക്കെ കാര്യങ്ങളാണ് പ്രസാദം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാവുന്നതാണ്.

 തീര്‍ത്ഥം വാങ്ങുമ്പോള്‍

തീര്‍ത്ഥം വാങ്ങുമ്പോള്‍

തീര്‍ത്ഥം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചിലതുണ്ട്. വലതു കൈയ്യിലാണ് തീര്‍ത്ഥം സ്വീകരിക്കേണ്ടത്. അത് വളരെയധികം ശ്രദ്ധിക്കേണ്ടത്. അല്‍പം തീര്‍ത്ഥം മാത്രം വാങ്ങിക്കുവാന്‍ പാടുകയുള്ളൂ. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. തീര്‍ത്ഥം അല്‍പം സേവിച്ച ശേഷം മുഖത്തും ശിരസിലും ചെറിയ രീതിയില്‍ തളിക്കേണ്ടതുണ്ട്. അതിന് ശേഷം മാറിടത്തിലും തളിക്കാന്‍ ശ്രദ്ധിക്കണം. മുഖത്തും തലയിലും സ്പര്‍ശിച്ച ശേഷമാണ് നെഞ്ചില്‍ തീര്‍ത്ഥം തളിക്കേണ്ടത്.

ചന്ദനം സ്വീകരിക്കുമ്പോള്‍

ചന്ദനം സ്വീകരിക്കുമ്പോള്‍

ചന്ദനം സ്വീകരിക്കുന്ന കാര്യത്തിലും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ഭഗവാന്റെ പ്രസാദമാണ് ചന്ദനം. ഇരുകൈകള്‍ കൊണ്ട് വേണം ചന്ദനവും പൂവും സ്വീകരിക്കേണ്ടത്. ഇടതു കൈയ്യിലേക്ക് ചന്ദനം വാങ്ങിയ ശേഷം മോതിര വിരല്‍ കൊണ്ട് വേണം ചന്ദനം തൊടേണ്ടത്. സ്ത്രീകള്‍ നെറ്റിക്ക് പുറമേ കഴുത്തിലും പുരുഷന്‍മാര്‍ നെഞ്ചിലുമാണ് ചന്ദനം തൊടേണ്ടത്. ഇത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ വിപരീത ഫലമാണ് ഉണ്ടാക്കുന്നത്.

പുഷ്പങ്ങള്‍ ചൂടുമ്പോള്‍

പുഷ്പങ്ങള്‍ ചൂടുമ്പോള്‍

പൂജിച്ച പുഷ്പങ്ങള്‍ ആണ് ക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന പ്രസാദം. പൂജിച്ച പുഷ്പങ്ങള്‍ ഇരു കൈ കൊണ്ടും സ്വീകരിച്ച് വലതു കൈ കൊണ്ട് ഇടതേ ചെവിയിലും ഇടത് കൈ കൊണ്ട് വലതേ ചെവിയിലും ആണ് ചൂടേണ്ടത്. സ്ത്രീകള്‍ പുഷ്പമെടുത്ത് മുടിയില്‍ ചൂടേണ്ടതും ആണ്. എന്നാല്‍ ബാക്കി വരുന്ന പുഷ്പങ്ങള്‍ ഒരു കാരണവശാലും കളയാന്‍ പാടില്ല. മാത്രമല്ല ചവിട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. ഇത് കൂടാതെ ക്ഷേത്ര ദര്‍ശനത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്നും നോക്കാവുന്നതാണ്.

പാദരക്ഷ പുറത്ത്

പാദരക്ഷ പുറത്ത്

ക്ഷേത്രത്തില്‍ പാദരക്ഷ ഉപയോഗിച്ച് കടക്കാന്‍ പാടുകയില്ല. ക്ഷേത്രമതില്‍ക്കെട്ട പുണ്യഭൂമിയാണ്. മാത്രമല്ല ക്ഷേത്രത്തില്‍ നഗ്‌നപാദത്തോട് കൂടി കടക്കുമ്പോള്‍ ആരോഗ്യത്തിനുത്തമമെന്ന് കണ്ടു പിടിക്കപ്പെട്ടിട്ടുള്ള ഭൗമകാന്തിക പ്രസരണം ശരീരത്തിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഒരു കാരണവശാലും പാദരക്ഷകളോട് കൂടി ക്ഷേത്രത്തിലേക്ക് കടക്കാന്‍ പാടുകയില്ല.

 പുരുഷന്‍മാര്‍ മേല്‍വസ്ത്രം ധരിക്കുമ്പോള്‍

പുരുഷന്‍മാര്‍ മേല്‍വസ്ത്രം ധരിക്കുമ്പോള്‍

ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ പുരുഷന്‍മാര്‍ മേല്‍വസ്ത്രം ധരിക്കരുതെന്നതാണ് ആചാരം. വിഗ്രഹത്തിനു മുന്‍പില്‍ സമാന്തരമായി തൊഴുത് നില്‍ക്കുന്ന വ്യക്തിയില്‍ ഈശ്വര ചൈതന്യം നേരിട്ട് പതിക്കുന്നതിനു വേണ്ടിയാണ് പുരുഷന്‍മാര്‍ മേല്‍വസ്ത്രം ധരിയ്ക്കരുതെന്നു പറയുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

ആര്‍ത്തവകാലത്തെ ക്ഷേത്രദര്‍ശനം

ആര്‍ത്തവകാലത്തെ ക്ഷേത്രദര്‍ശനം

ആര്‍ത്തവ കാലത്ത് സ്ത്രീകളുടെ ശാരീരികോഷ്മാവില്‍ വ്യത്യാസം വരും. ഈ ശരീരോഷ്മാവിന്റെ വ്യത്യാസം ദേവബിംബത്തേയും സ്വാധീനിയ്ക്കും. ഇത് വിഗ്രഹത്തിലെ ചൈതന്യത്തില്‍ വ്യത്യാസം വരുത്തുന്നു. അതുകൊണ്ടാണ് ആര്‍ത്തവനാളില്‍ സ്ത്രീയ്ക്ക് ക്ഷേത്ര പ്രവേശനം അനുവദിയ്ക്കാത്തത്.

 പ്രദക്ഷിണം വെയ്ക്കുന്നതെന്തിന്

പ്രദക്ഷിണം വെയ്ക്കുന്നതെന്തിന്

പ്രദക്ഷിണം വെയ്ക്കുന്നതാണ് ക്ഷേത്രദര്‍ശനത്തിലെ പ്രധാന ചടങ്ങ്. കുട്ടികള്‍ക്കും പ്രായമയവര്‍ക്കും പെട്ടെന്ന് ചെയ്യാവുന്ന ഒരു വ്യായാമമുറയാണ് ക്ഷേത്രപ്രദക്ഷിണം. വലത്തോട്ടാണ് പ്രദക്ഷിണം വെയ്ക്കേണ്ടതും. ഇതോടെ നാം ഭഗവാനിലേക്ക് കൂടുതല്‍ അടുക്കുന്നു എന്നതാണ് സാരം.

English summary

how to receive prasada from temple

How to receive puja prasada from temple, read on.
X
Desktop Bottom Promotion