For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിതൃദോഷം നിങ്ങളെ വേട്ടയാടുന്നുവോ, ലക്ഷണങ്ങളിതാ

|

പിതൃദോഷം എന്താണെന്ന് പലർക്കും അറിയില്ല. എന്നാൽ പിതൃദോഷം എന്ന് പലരും കേട്ടിട്ടുണ്ടാവും. എന്താണ് അതെന്ന് അറിയുന്നതിന് എല്ലാവർക്കും താൽപ്പര്യമില്ലേ? പിതൃദോഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടി പല വഴികളും പരിഹാരമാർഗ്ഗങ്ങളും വഴിപാടുകളും നമ്മൾ ചെയ്യാറുണ്ട്. മരിച്ചു പോയ കാരണവന്‍മാരുടെ മോക്ഷത്തിനും അവരുടെ അനുഗ്രഹത്തിനുമായി ബലിയിടുക എന്ന വിശ്വാസം നമുക്കിടയില്‍ ഉണ്ട്. എന്നാല്‍ ഇവര്‍ക്ക് മോക്ഷപ്രാപ്രതി ലഭിച്ചോ എന്ന് എങ്ങനെ അറിയാം? പലപ്പോഴും എത്രയൊക്കെ വഴിപാടും പൂജയും ചെയ്തിട്ടും പല പ്രാര്‍ത്ഥനകളും വിഫലമാകും.

<strong>most read: 106 കിലോയിൽ നിന്ന് 58ലേക്ക്, അനു തടി കുറച്ച രഹസ്യം</strong>most read: 106 കിലോയിൽ നിന്ന് 58ലേക്ക്, അനു തടി കുറച്ച രഹസ്യം

പലപ്പോഴും ജീവിതത്തിൽ എന്തൊക്കെ ചെയ്തിട്ടും ചില ദോഷങ്ങൾ വിട്ടുമാറാതെ നിൽക്കുന്നു. എന്താണ് ഇതിന് പിന്നിൽ എന്ന് ചിന്തിക്കുമ്പോഴാണ് അതിന് പിന്നിൽ പിതൃദോഷം എന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇതില്‍ നിന്നെല്ലാം അതിന്റെ കാരണം പിതൃദോഷമാണെന്ന് പല അനുഭവങ്ങളില്‍ നിന്നും മനസ്സിലാകും. പിതൃദോഷമാണ് നിങ്ങളുടെ കുടുംബത്തിനെങ്കില്‍ അതെങ്ങനെ മനസ്സിലാക്കാം എന്ന് നോക്കാം. നമുക്ക് ലഭിക്കുന്ന സൂചനകളിലൂടെ ഇതിനെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കും.

കുട്ടികളില്ലാതിരിക്കുക

കുട്ടികളില്ലാതിരിക്കുക

എത്ര നേർച്ചയും കാഴ്ചയും ചികിത്സയും നടത്തിയിട്ടും കുട്ടികള്‍ ഉണ്ടാവുന്നില്ലേ? വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും കുട്ടികളുണ്ടാവാതിരിയ്ക്കുന്നത് പലപ്പോഴും പിതൃദോഷത്തിന്റെ ഫലമാണ്. ഇതിനനുസൃതമായ പരിഹാര കര്‍മ്മങ്ങള്‍ ചെയ്യുകയാണ് ചെയ്യേണ്ടത്. അതിന് വേണ്ടി കാര്യങ്ങൾ അറിയുന്ന വിദഗ്ധരെ സമീപിച്ച് കൃത്യമായ പരിഹാരം ചെയ്യേണ്ടത് അത്യാവശ്യമാണ്.

രോഗങ്ങള്‍മാത്രം

രോഗങ്ങള്‍മാത്രം

പലപ്പോഴും എത്രയൊക്കെ ശ്രദ്ധിച്ചാലും നിങ്ങളെ രോഗങ്ങൾ വളരെയധികം പിടികൂടുന്നു. എന്തൊക്കെ ചികിത്സിച്ചിട്ടും ഇതിന് പരിഹാരം കാണുന്നതിന് കഴിയാത്ത അവസ്ഥയുണ്ടെങ്കിൽ അവിടെ പിതൃദോഷത്തെക്കുറിച്ച് സംശയിക്കേണ്ടതാണ്. കുടുംബത്തില്‍ എപ്പോഴും രോഗങ്ങള്‍ പിടിപെടുന്നതും ചികിത്സയില്‍ നിന്ന് മുക്തി ലഭിയ്ക്കാത്തതും എല്ലാം പിതൃദോഷം മൂലമായിരിക്കും.

എപ്പോഴും വഴക്ക്

എപ്പോഴും വഴക്ക്

നിങ്ങളിൽ എപ്പോഴും വഴക്ക് മാത്രം ഉണ്ടാവുന്നുണ്ടോ? എത്രയൊക്കെ ശ്രദ്ധയോടെ ജീവിച്ചിട്ടും വഴക്ക് മാത്രമാണോ ഫലം? കുടുംബത്തില്‍ എപ്പോഴും കലഹത്തിനു സമാനമായ അവസ്ഥ നിലനില്‍ക്കുക. അതിന് പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും ഇല്ലാത്തതും ശ്രദ്ധേയം. ഇതിന്റെ അർത്ഥവും നിങ്ങളിൽ പിതൃദോഷം ഉണ്ടെന്നതാണ്.

വിവാഹം നടക്കാതിരിക്കുക

വിവാഹം നടക്കാതിരിക്കുക

പ്രായമേറെയായിട്ടും വിവാഹം ന‌ടക്കാത്ത അവസ്ഥയുണ്ടെങ്കിൽ അൽപം ശ്രദ്ധിക്കണം. കാരണം പിതൃദോഷമുള്ളവരിൽ ഇത്തരം അവസ്ഥകൾ പലപ്പോഴും വിവാഹത്തിന് വരെ തടസ്സം സൃഷ്ടിക്കുന്നു. വിവാഹത്തിന് സമയമായെങ്കിലും എത്രയൊക്കെ ശ്രമിച്ചിട്ടും വിവാഹം നടക്കാതിരിയ്ക്കുമ്പോൾ ജ്യോത്സ്യനെ കണ്ട് കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രദ്ധിക്കുക.

സാമ്പത്തികമായി തകർച്ച

സാമ്പത്തികമായി തകർച്ച

സാമ്പത്തികമായി തകർച്ച എപ്പോഴും നേരിടുന്ന അവസ്ഥയുണ്ടെങ്കിൽ അതും കുടുംബത്തിൽ അനിഷ്‌ടമായതെന്തോ സംഭവിച്ചു എന്നതാണ് സൂചിപ്പിക്കുന്നത്. എന്തെങ്കിലും കാരണം കൊണ്ട് സാമ്പത്തികാവസ്ഥ താളം തെറ്റുന്നത്. പ്രത്യേകിച്ച് കുടുംബത്തിന് യാതൊരു വിധത്തിലുള്ള ഗുണങ്ങള്‍ ഉണ്ടാവാതിരിയ്ക്കുക. ഇതെല്ലാം പിതൃദോഷത്തിന്റെ ലക്ഷണങ്ങളാണ്.

പ്രാര്‍ത്ഥന വിഫലം

പ്രാര്‍ത്ഥന വിഫലം

എത്രയൊക്കെ പ്രാര്‍ത്ഥിച്ചിട്ടും വഴിപാട് കഴിച്ചിട്ടും യാതൊരു ഫലവും ഇല്ലാതിരിയ്ക്കുന്നതും പിതൃദോഷം കൊണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ദൈവത്തോട് കരഞ്ഞപേക്ഷിച്ചിട്ടും പല കാര്യങ്ങളിലും ഫലം കാണാതിരിക്കുന്ന അവസ്ഥയുണ്ടെങ്കിൽ അതിന് വേണ്ട പരിഹാര ക്രിയകൾ ചെയ്യുന്നതിന് ശ്രദ്ധിക്കണം.

അധോഗതി മാത്രം ഉണ്ടാവുക

അധോഗതി മാത്രം ഉണ്ടാവുക

എന്ത് കാര്യം ചെയ്യുമ്പോഴും പുരോഗതി ഇല്ലാതെ അധോഗതിയിലേക്ക് പോവുന്ന അവസ്ഥയുണ്ടെങ്കിലും വളരെയധികം ശ്രദ്ധിക്കണം. കാരണം അതിന്റെ അർത്ഥം നിങ്ങളുടെ കുടുംബത്തിന് പിതൃദോഷം ഉണ്ടെന്നത് തന്നെയായിരിക്കും. ഇത്തരം ദോഷങ്ങള്‍ കൊണ്ടു തന്നെയായിരിക്കും പലപ്പോഴും ഈ ബുദ്ധിമുട്ടുകൾ നേരിടുന്നത്.

image courtesy

English summary

how does sin affect your life

how does forefathers sin affect your life, take a look.
X
Desktop Bottom Promotion