For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശുഭകാര്യങ്ങള്‍ക്ക് ഉത്തമമല്ലാത്ത കാലം; ധനു സംക്രാന്തിയില്‍ ചെയ്യേണ്ടതും അരുതാത്തതുമായ കാര്യങ്ങള്‍

|

ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്കുള്ള സൂര്യന്റെ സഞ്ചാരത്തെ സംക്രാന്തി എന്നു വിളിക്കുന്നു. അത്തരത്തില്‍ ധനു രാശിയില്‍ സൂര്യന്‍ പ്രവേശിക്കുന്നത് ധനു സംക്രാന്തി എന്നറിയപ്പെടുന്നു. ഈ വര്‍ഷം ധനു സംക്രാന്തി വരുന്നത് ഡിസംബര്‍ 16 വെള്ളിയാഴ്ചയാണ്. ജ്യോതിഷ പ്രകാരം ഈ ദിവസം വൃശ്ചിക രാശിയില്‍ നിന്ന് സൂര്യന്‍ ധനു രാശിയിലേക്ക് പ്രവേശിക്കുന്നു.

Most read: ഡിസംബര്‍ 16ന് രൂപപ്പെടും ഈ ശുഭയോഗം; ഈ 3 രാശിക്കാര്‍ക്ക് അഭിവൃദ്ധിയും നേട്ടങ്ങളുംMost read: ഡിസംബര്‍ 16ന് രൂപപ്പെടും ഈ ശുഭയോഗം; ഈ 3 രാശിക്കാര്‍ക്ക് അഭിവൃദ്ധിയും നേട്ടങ്ങളും

സൂര്യന്‍ ധനുരാശിയിലോ മീനത്തിലോ നിലകൊള്ളുമ്പോള്‍ ആ സമയം ഖര്‍മ്മം എന്നറിയപ്പെടുന്നു എന്നാണ് വിശ്വാസം. ഹിന്ദുമതവിശ്വാസം അനുസരിച്ച് വിവാഹം, യജ്ഞോപവീതം, ഗൃഹപ്രവേശം അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള ആചാരങ്ങള്‍ പോലെയുള്ള മംഗളകരമായ പ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ നടത്തുന്നത് ശുഭകരമല്ല. ധനു സംക്രാന്തിയില്‍ നിങ്ങള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ എന്തൊക്കെയെന്ന് വായിച്ചറിയാം.

ധനു സംക്രാന്തിയുടെ പ്രാധാന്യം

ധനു സംക്രാന്തിയുടെ പ്രാധാന്യം

ധനു രാശിയില്‍ സൂര്യന്‍ സംക്രമണം നടത്തുന്ന കാലയളവില്‍ മംഗളകരമായ ഒരു പ്രവൃത്തിയും ചെയ്യാന്‍ പാടില്ല എന്നാണ് പറയപ്പെടുന്നത്. ഈ മാസത്തിലെ സംക്രാന്തി ദിനത്തില്‍ ഒരു പുണ്യ നദിയിലോ ഘട്ടിലോ സരോവരത്തിലോ ഇറങ്ങി സ്‌നാനം ചെയ്യുന്നതിന് വളരെയേറെ പ്രാധാന്യമുണ്ട്. ധനു സംക്രാന്തി നാളില്‍ നദീതീരത്ത് കുളിച്ച് സൂര്യന് ജലം അര്‍പ്പിക്കുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ ഒരാള്‍ക്ക് ശാന്തി ലഭിക്കുമെന്നും ഭക്തനാകുമെന്നും വിശ്വസിക്കപ്പെടുന്നു. ഇതുകൂടാതെ, ഈ ദിവസം ബുദ്ധിയും ജ്ഞാനവും ലഭിക്കുന്നതിന് സൂര്യനെ ആരാധിക്കുന്നതും പ്രധാനമാണ്.

ധനു സംക്രാന്തിയിലെ ആരാധന

ധനു സംക്രാന്തിയിലെ ആരാധന

ധനു സംക്രാന്തി ദിനത്തില്‍ ഭഗവാന്‍ സത്യനാരായണനെ ആരാധിക്കുന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. വാഴയില, പഴം, വെറ്റില, പഞ്ചാമൃതം, തുളസി മുതലായവ പൂജാ സമയത്ത് ഭഗവാന്‍ വിഷ്ണുവിന് നിവേദ്യമായി സമര്‍പ്പിക്കുന്നു. ഇതിനുശേഷം ലക്ഷ്മിദേവി, മഹാവിഷ്ണു, ബ്രഹ്‌മാവ് എന്നിവരുടെ ആരതി നടത്തുകയും എല്ലാവര്‍ക്കും ചരണാമൃതത്തിന്റെ പ്രസാദം നല്‍കുകയും ചെയ്യുന്നു. ഈ ദിവസം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നതിനാല്‍ യഥാവിധി അനുഷ്ഠാനങ്ങളോടെ ആരാധന നടത്തുന്നവര്‍ക്ക് ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളും നീങ്ങുകയും ആഗ്രഹങ്ങള്‍ സഫലമാകുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

Most read:ചാണക്യനീതി; മുജ്ജന്‍മ പുണ്യഫലത്താല്‍ ഈ ജന്‍മത്തില്‍ ഒരു വ്യക്തിക്ക് ലഭിക്കുന്ന സുഖങ്ങള്‍Most read:ചാണക്യനീതി; മുജ്ജന്‍മ പുണ്യഫലത്താല്‍ ഈ ജന്‍മത്തില്‍ ഒരു വ്യക്തിക്ക് ലഭിക്കുന്ന സുഖങ്ങള്‍

ധനു സംക്രാന്തി ശുഭമുഹൂര്‍ത്തം

ധനു സംക്രാന്തി ശുഭമുഹൂര്‍ത്തം

ഡിസംബറിലെ പൗഷമാസത്തിലെ കൃഷ്ണപക്ഷ അഷ്ടമി തിയ്യതിയില്‍ സൂര്യന്‍ വൃശ്ചികം വിട്ട് ധനുരാശിയില്‍ പ്രവേശിക്കും.

ധനു സംക്രാന്തി - ഡിസംബര്‍ 16 - രാവിലെ 10.11

ധനു സംക്രാന്തി പുണ്യകാലം - 1രാവിലെ 10:11 - 03:46 (ദൈര്‍ഘ്യം - 05 മണിക്കൂര്‍ 35 മിനിറ്റ്)

ധനു സംക്രാന്തി മഹാപുണ്യകാലം - രാവിലെ 10:11 - 11:56 (ദൈര്‍ഘ്യം - 01 മണിക്കൂര്‍ 45 മിനിറ്റ്)

ധനു സംക്രാന്തി പൂജാവിധി

ധനു സംക്രാന്തി പൂജാവിധി

ധനു സംക്രാന്തി ദിനത്തില്‍ അതിരാവിലെ എഴുന്നേറ്റാണ് സൂര്യദേവനെ ആരാധിക്കുക. ഇതിനുശേഷം സൂര്യദേവന് വെള്ളം സമര്‍പ്പിക്കുക. വെള്ളം, ധൂപം, പുഷ്പം മുതലായവ അര്‍പ്പിച്ച ശേഷം നിവേദ്യം അര്‍പ്പിക്കുക. സൂര്യഭഗവാന് അന്നദാനം നടത്തിയ ശേഷം ബാക്കിയുള്ളവര്‍ക്ക് പ്രസാദമായി മധുരം നല്‍കുക. സത്യനാരായണ ഭഗവാന്റെ കഥ ഈ ദിവസം പാരായണം ചെയ്യുക. വാഴയില, പഴം, വെറ്റില, തുളസി, ഡ്രൈ ഫ്രൂട്സ് തുടങ്ങിയവ പഴങ്ങള്‍ ഉപയോഗിച്ച് മഹാവിഷ്ണുവിനെ ആരാധിക്കുക. ലക്ഷ്മി ദേവിയുടെയും മഹാദേവന്റെയും ബ്രഹ്‌മാവിന്റെയും ആരതിയും ഈ ദിവസം നടത്തപ്പെടുന്നു.

Most read:വീടിന്റെ അടുക്കളയ്ക്ക് വാസ്തുപ്രകാരം ഈ നിറം നല്‍കൂ; ഭാഗ്യം ആകര്‍ഷിച്ചു വരുത്താംMost read:വീടിന്റെ അടുക്കളയ്ക്ക് വാസ്തുപ്രകാരം ഈ നിറം നല്‍കൂ; ഭാഗ്യം ആകര്‍ഷിച്ചു വരുത്താം

ധനു സംക്രാന്തി ദിനത്തില്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍

ധനു സംക്രാന്തി ദിനത്തില്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍

ഈ ദിവസം മംഗളകരമായ പ്രവൃത്തികള്‍ ചെയ്യുന്നച് ഒഴിവാക്കണം. ധനു രാശിയെ വിജയത്തിന്റെയും സമൃദ്ധിയുടെയും അടയാളമായി കണക്കാക്കുന്നു. ഈ സമയത്ത് വിവാഹം നടത്തിയാല്‍ ഒരു വ്യക്തി വൈകാരികവും ശാരീരികവുമായ ആനന്ദങ്ങളില്ലാതെ ജീവിതകാലം തള്ളിനീക്കേണ്ടിവരും. സമാധാനവും സമൃദ്ധിയും ഉണ്ടാകില്ല. ധനു ഖര്‍മ്മ സമയത്ത് ഒരു പുതിയ ബിസിനസ്സിലേക്കോ പുതിയ ജോലിയിലേക്കോ പ്രവേശിക്കുന്നത് ഒഴിവാക്കുക. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് ഇങ്ങനെ പറയുന്നത്. ഈ കാലയളവില്‍ ആരംഭിക്കുന്ന പുതിയ ജോലികള്‍ പാതിവഴിയില്‍ മുടങ്ങുകയും കടങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഈ കാലയളവില്‍ വീടുകളുടെ നിര്‍മ്മാണവും ഒഴിവാക്കണം. പുതിയ വസ്തുവില്‍ നിക്ഷേപിക്കുന്നതോ പഴയത് വില്‍ക്കുന്നതോ ഒഴിവാക്കുക.

Most read:സാഹചര്യങ്ങളെ ഭയപ്പെടാത്തവര്‍; ഞായറാഴ്ച ജനിച്ചവരുടെ സ്വഭാവവും പ്രത്യേകതകളുംMost read:സാഹചര്യങ്ങളെ ഭയപ്പെടാത്തവര്‍; ഞായറാഴ്ച ജനിച്ചവരുടെ സ്വഭാവവും പ്രത്യേകതകളും

ചെയ്യേണ്ട കാര്യങ്ങള്‍

ചെയ്യേണ്ട കാര്യങ്ങള്‍

പ്രണയവിവാഹത്തിനോ സ്വയംവരത്തിനോ സാധ്യതയുണ്ടെങ്കില്‍ വിവാഹം നടത്താം. ഇതുകൂടാതെ ജാതകത്തില്‍ വ്യാഴം ധനുരാശിയിലാണെങ്കില്‍ ഈ കാലയളവില്‍ മംഗളകരമായ ഏത് ജോലിയും നിങ്ങള്‍ക്ക് ചെയ്യാം. സ്ഥിരമായി നടക്കുന്ന ഒരു പ്രവൃത്തിയും ഖര്‍മ്മസമയത്ത് മാറ്റാന്‍ പാടില്ല. ജാതകത്തില്‍ പിതൃദോഷമുള്ള ആളുകള്‍ക്ക് ഈ മാസമാണ് ഏറ്റവും അനുയോജ്യമായ സമയം. അത്തരം വ്യക്തികള്‍ക്ക് അമാവാസി ദിവസങ്ങളില്‍ ബ്രാഹ്‌മണ ഭോജനം നടത്തുകയും അവര്‍ക്ക് വസ്ത്രവും ഭക്ഷണവും നല്‍കുകയും ചെയ്യുക. സൂര്യന് വെള്ളം അര്‍പ്പിക്കുക, പുണ്യസ്‌നാനം ചെയ്യുക, മന്ത്രങ്ങള്‍ ജപിക്കുക എന്നിവയെല്ലാം ആളുകള്‍ ഖര്‍മ്മസമയത്ത് ചെയ്യുന്ന ചില കാര്യങ്ങളാണ്.

English summary

Dhanu sankranti 2022: Things To Do And Avoid During Dhanu Sankranti

The entrance of the Sun in Sagittarius sign is known as Dhanu Sankranti. Here are the things you should do and avoid during dhanu sankranti.
Story first published: Friday, December 16, 2022, 11:58 [IST]
X
Desktop Bottom Promotion