For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ രാശിക്കാര്‍ക്ക് ഇന്ന് തൊഴില്‍ നേട്ടം

|

നേട്ടങ്ങളുടെ ഒരു പട്ടിക തന്നെ ഇന്നത്തെ ദിവസത്തില്‍ ചില രാശിക്കാര്‍ക്ക് കാണുന്നുണ്ട്. മീനം രാശിക്കാര്‍ക്ക് മിക്ക ജോലികളും തടസ്സമില്ലാതെ പൂര്‍ത്തിയാകും. സാമ്പത്തികമായി വളരെ ഭാഗ്യകരമായ ദിവസമാണ്. അതുപോലെ മിഥുനം രാശിക്കാരില്‍ ബിസിനസ്സുകാര്‍ക്ക് ഇന്ന് മികച്ച ദിവസമാണ്. ഇന്ന് ബിസിനസ്സ് ചെയ്യാന്‍ ശ്രമിക്കുകയാണെങ്കില്‍ അതില്‍ വിജയം നേടാനാകും. അതുപോലെ തന്നെ ഇന്ന് അല്‍പം ശ്രദ്ധിക്കേണ്ട രാശിക്കാരുമുണ്ട്. കൂടുതലറിയാന്‍ ഇന്നത്തെ രാശിഫലം വായിക്കാം.

Most read: ആല്‍മരം: ഭാരതീയരുടെ പുണ്യവൃക്ഷം

മേടം രാശി

മേടം രാശി

തൊഴില്‍രഹിതര്‍ക്ക് ഇന്ന് നല്ല വാര്‍ത്ത ലഭിക്കും. വളരെക്കാലത്തെ കഷ്ടപ്പാടുകള്‍ക്ക് ശേഷം നിങ്ങള്‍ക്ക് നല്ലൊരു ജോലി എന്ന സ്വപ്‌നം പൂവണിയാന്‍ സാധ്യതയുണ്ട്. സാമ്പത്തികമായും ദിവസം നല്ലതാണ്. ചെലവുകള്‍ സൂക്ഷിച്ചു മതി. നിങ്ങളുടെ സ്വകാര്യ ജീവിതം സന്തോഷകരമാകും. കുടുംബാംഗങ്ങഴില്‍ നിന്ന് വാത്സല്യം ലഭിക്കും. പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞേക്കില്ല. ആരോഗ്യം ശ്രദ്ധിക്കുക. ശൈത്യകാലരോഗങ്ങള്‍ക്ക് പിടികൊടുക്കാതിരിക്കുക.

ഇടവം രാശി

ഇടവം രാശി

ഏതെങ്കിലും മതപരമായതോ സാമൂഹ്യ പരിപാടിയിലോ പങ്കെടുക്കാം. നിര്‍ധനരെ സഹായിക്കുന്നതിലൂടെ മാനസിക സമാധാനം ലഭിക്കും. തൊഴില്‍ സാഹചര്യങ്ങള്‍ അനുകൂലമാണ്. നിങ്ങളുടെ മേലുദ്യോഗസ്ഥരില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. ബിസിനസുകാര്‍ ജോലിയില്‍ ഗൗരവമായിരിക്കണം. മുന്നോട്ടുള്ള യാത്രയ്ക്ക് ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. എന്നാല്‍ പ്രണയ ജീവിതത്തില്‍ ചില പ്രശ്‌നങ്ങളുണ്ടാകാം. പങ്കാളിയോട് നിങ്ങള്‍ സത്യസന്ധത പുലര്‍ത്തണം.

മിഥുനം രാശി

മിഥുനം രാശി

സാമ്പത്തികമായി ദിവസം പ്രയോജനകരമാകും. പുതിയ എന്തെങ്കിലും ജോലി അല്ലെങ്കില്‍ ബിസിനസ്സ് ചെയ്യാന്‍ ശ്രമിക്കുകയാണെങ്കില്‍ ഇന്ന് അതില്‍ വിജയം നേടാനാകും. ജോലിയുമായി ബന്ധപ്പെട്ട യാത്രയും സാധ്യമാണ്. കുടുംബ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കും. പ്രിയപ്പെട്ടവരുമായി മികച്ച സമയം ചെലവഴിക്കും. പങ്കാളിയുമായി ചെറിയ തര്‍ക്കങ്ങള്‍ക്ക് സാധ്യതയുണ്ട്. തീരുമാനങ്ങള്‍ സൂക്ഷിച്ചെടുക്കുക. പരിചയമില്ലാത്ത ആളുകളോട് ഇടപഴകുമ്പോള്‍ സൂക്ഷിക്കുക.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

ഓഫീസില്‍ ശ്രദ്ധയോടെ പെരുമാറുക. നിങ്ങളെ വിശ്വസിച്ച് മേലുദ്യോഗസ്ഥര്‍ ഏല്‍പിക്കുന്ന ജോലി സത്യസന്ധതയോടെ പൂര്‍ത്തിയാക്കുക. സാമ്പത്തികമായി ഇന്ന് പുരോഗതി ഉണ്ടാകും. ഇന്നത്തെ യാത്ര നിങ്ങള്‍ക്ക് സാമ്പത്തികമായി പ്രയോജനകരമാകും. ദാമ്പത്യ ജീവിതം സന്തുഷ്ടമായിരിക്കും. ദിവസത്തിന്റെ രണ്ടാം പകുതി ശ്രദ്ധിക്കേണ്ടതുണ്ട്. സംവാദങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമാണ് ദിവസം. പഠനത്തില്‍ താല്‍പ്പര്യമുണ്ടാകും ഒപ്പം ഗുരുക്കന്മാരുടെ പിന്തുണയും ഉണ്ടാകും. ആരോഗ്യം മികച്ചതായിരിക്കും.

ചിങ്ങം രാശി

ചിങ്ങം രാശി

വീട്ടിലെ ചെറിയ പ്രശ്‌നങ്ങള്‍ വലിയ തര്‍ക്കത്തിന് കാരണമാകും. രണ്ടുപേരും പരസ്പരം നിയന്ത്രിക്കുന്നതാണ് നല്ലത്. ഇണയുടെ സ്വഭാവത്തില്‍ കോപവും പ്രകോപനവും കണ്ടേക്കാം. ജോലിപരമായി ദിവസം അല്‍പ്പം ബുദ്ധിമുട്ടായിരിക്കും. മേലുദ്യോഗസ്ഥരുടെ പെരുമാറ്റം കടുപ്പമായിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ ഇന്ന് പരാജയപ്പെട്ടേക്കാം. സാമ്പത്തിക പരിമിതികള്‍ നെഗറ്റീവ് ചിന്തകള്‍ക്ക് വഴിവയ്ക്കും.

കന്നി രാശി

കന്നി രാശി

ക്ഷണിക്കപ്പെടാത്ത അതിഥികളുടെ വരവ് നിങ്ങളുടെ ദിവസം തിരക്കുള്ളതാക്കും. ചില പദ്ധതികള്‍ക്ക് തടസ്സമുണ്ടാകുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. സാമ്പത്തികം മികച്ചതല്ല. ഇന്ന് ചെലവേറിയ ദിവസമായിരിക്കും. ഓഫീസില്‍ മേലുദ്യോഗസ്ഥരോടുള്ള സമീപനം ആത്മവിശ്വാസത്തോടെയായിരിക്കുക. ബിസിനസ്സുകാര്‍ക്ക് ഇന്ന് പങ്കാളിയുടെ സഹായത്തോടെ വിജയം കാണാവുന്നതാണ്. ദാമ്പത്യ ജീവിതത്തില്‍ അനുയോജ്യത നിലനില്‍ക്കും. നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും.

തുലാം രാശി

തുലാം രാശി

സാമ്പത്തിക പ്രശ്നം കാരണം വീട്ടില്‍ കലഹമുണ്ടാകാം. മാതാപിതാക്കള്‍ നിങ്ങളോട് വളരെയധികം ദേഷ്യപ്പെടാന്‍ സാധ്യതയുണ്ട്. കുട്ടികളെക്കുറിച്ച് നിങ്ങള്‍ വളരെയധികം ആശങ്കാകുലരാകും. വ്യാപാരികള്‍ ഇന്ന് ജാഗ്രത പാലിക്കേണ്ടതുണ്ട്. നഷ്ടങ്ങള്‍ വന്നേക്കാം. നിങ്ങളുടെ സ്വഭാവത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ പല പ്രശ്‌നങ്ങളും ഒഴിവാക്കാനാകും.

വൃശ്ചികം രാശി

വൃശ്ചികം രാശി

സാമ്പത്തികമായി ദിവസം നല്ലതല്ല. ഇന്ന് നിങ്ങള്‍ പ്രതീക്ഷിച്ചിരുന്ന സാമ്പത്തികം ലഭിക്കില്ല. എങ്കിലും പരിശ്രമിക്കുക, ഉടന്‍ വിജയം ലഭിക്കും. നിങ്ങളുടെ ആരോഗ്യം വളരെ ശ്രദ്ധിക്കുക. ദീര്‍ഘകാല രോഗത്തിന്റെ പിടിയില്‍പെടാന്‍ സാധ്യതയുണ്ട്. വ്യക്തിബന്ധത്തില്‍ അഭിപ്രായവ്യത്യാസമുണ്ടാകും. കുടുംബാംഗങ്ങളുമായി തര്‍ക്കമുണ്ടാകാം. അത്തരം സാഹചര്യങ്ങളില്‍ സംസാരം ശ്രദ്ധിക്കുക. ഇന്ന് യാത്ര ഒഴിവാക്കുന്നതാണ് ഉചിതം.

ധനു രാശി

ധനു രാശി

ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ ബുദ്ധിമുട്ടായിരിക്കും. ഓഫീസിലെ ജോലിഭാരം നിങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇണയുടെ പിന്തുണ തേടുക. മാനസിക അസ്വസ്ഥത നിങ്ങളുടെ പ്രധാനപ്പെട്ട ജോലികള്‍ക്ക് തടസമാകും. സാമ്പത്തിക കാര്യത്തില്‍ ഇന്ന് നല്ല ദിവസമാണ്. ചെലവുകള്‍ കുറവായിരിക്കും. എന്നാല്‍ പ്രധാന ഇടപാടുകള്‍ക്ക് സമയം അനുകൂലമല്ല. വ്യാപാരികള്‍ ഇന്ന് പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക.

മകരം രാശി

മകരം രാശി

വളരെക്കാലത്തിനുശേഷം ഇന്ന് മാനസിക സമാധാനം അനുഭവപ്പെടും. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ വിനോദയാത്രയ്ക്ക് പോകാം. ജോലിപരമായി ഇന്ന് ഒരു പ്രധാന പദ്ധതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. വ്യാപാരികള്‍ക്ക് ബിസിനസ്സ് മെച്ചപ്പെടുത്തുന്നതിന് കൃത്യമായ തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. ജീവനക്കാര്‍ക്ക് ഒരു സാധാരണ ദിവസമായിരിക്കും. സാമ്പത്തികമായി ഇന്ന് വലിയ വിജയം നേടാന്‍ കഴിയും. ആരോഗ്യവും മികച്ചതായിരിക്കും.

കുംഭം രാശി

കുംഭം രാശി

സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധാപൂര്‍വ്വം തീരുമാനങ്ങള്‍ എടുക്കുക. ജോലിപരമായി ദിവസം നന്നായിരിക്കും. ഓഫീസില്‍ ജോലികള്‍ ഉത്തരവാദിത്തത്തോടെ പൂര്‍ത്തിയാക്കും. ബിസിനസ്സുകാര്‍ക്ക് ചില ആനുകൂല്യങ്ങള്‍ ലഭിക്കും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ അവസരം ലഭിച്ചേക്കാം. മാതാപിതാക്കളില്‍ നിന്ന് നിങ്ങള്‍ക്ക് ഗുണമുള്ള കാര്യങ്ങള്‍ കേള്‍ക്കാനാകും. നിങ്ങളുടെ രഹസ്യങ്ങള്‍ ഇന്ന് ആരുമായും പങ്കിടരുത്. ആരോഗ്യകാര്യത്തില്‍ അല്‍പ്പം അലസത അനുഭവപ്പെടും.

മീനം രാശി

മീനം രാശി

നിങ്ങളുടെ മിക്ക ജോലികളും തടസ്സമില്ലാതെ പൂര്‍ത്തിയാകും. സാമ്പത്തികമായി ഇന്ന് വളരെ ഭാഗ്യകരമായ ദിവസമാണ്. ഇന്ന് നടത്തുന്ന നിക്ഷേപം വളരെ ഗുണം ചെയ്യും. നിങ്ങളുടെ കുടുംബാംഗങ്ങളുമൊത്ത് സമയം ചെലവഴിക്കാനാകും. വളരെക്കാലമായി നിങ്ങളുടെ മനസ്സില്‍ സൂക്ഷിച്ച ആഗ്രഹം ഇന്ന് സഫലമാകും. വിദൂര സ്ഥലത്തെ ബന്ധുക്കളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കും. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. ഓഫീസില്‍ ജോലി അല്‍പ്പം തിരക്കു നിറഞ്ഞതായിരിക്കും.

English summary

Daily Horoscope For 3rd January 2020

Read your daily horoscope for 3rd January 2020 in Malayalam.
Story first published: Friday, January 3, 2020, 6:00 [IST]
X