For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൊട്ടതെല്ലാം അബദ്ധം ഈ രാശിക്കാര്‍ക്ക്

|

ഇന്നത്തെ ദിവസം പല രാശിക്കാര്‍ക്കും കഠിനതകള്‍ സമ്മാനിക്കുന്നതായി കാണുന്നു. പലരും ഇന്ന് അല്‍പം ശ്രദ്ധിക്കേണ്ടതായുണ്ട്. ചിലര്‍ക്ക് ചെറിയ രീതിയില്‍ ഇന്നത്തെ ദിവസം നല്ലതു നല്‍കുന്നു. അവരെയിന്ന് ഭാഗ്യം കടാക്ഷിച്ചിരിക്കുന്നു. എന്നാല്‍ മനസിലാക്കുക, നിങ്ങളുടെ എല്ലാ ദിവസവും ഒരുപോലെയാവില്ല. നാളെ രാശിചക്രത്തിലെ മാറ്റം നിങ്ങളെ കടാക്ഷിച്ചേക്കാം. അതു നിങ്ങളില്‍ തീര്‍ച്ചായായും നല്ലതു വരുത്തുകയും ചെയ്യും. ഇന്നത്തെ രാശിഫലത്തില്‍ മിക്കവര്‍ക്കും ചില ഏറ്റക്കുറച്ചിലുകള്‍ കാണുന്നു. നിങ്ങളുടെ ഇന്ന് എന്താണു നല്‍കുന്നതെന്നറിയാന്‍ രാശിഫലം വായിക്കൂ.

Most read: 27 നക്ഷത്രത്തിന്‍റെ ഉപാസനമൂർത്തിയും സമ്പൂര്‍ണഫലവും

മേടം രാശി

മേടം രാശി

നിങ്ങള്‍ക്ക് ഒരു പുതിയ ജോലി ആരംഭിക്കാന്‍ പറ്റിയ ദിവസമാണ്. പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ എല്ലാ ശ്രമങ്ങളും വിജയിക്കും. ബിസിനസ്സുകാര്‍ക്ക് ഏത് പ്രതിബന്ധത്തെയും മറികടക്കാന്‍ കഴിയും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. പ്രിയതമയ്‌ക്കൊപ്പം സ്‌നേഹനിര്‍ഭരമായ സമയം ചെലവഴിക്കും. കുട്ടിയുമായി ബന്ധപ്പെട്ട ഉത്കണ്ഠകള്‍ അകലും. സാമ്പത്തിക കാര്യത്തില്‍ ഇന്ന് കൂടുതല്‍ വിഷമിക്കേണ്ടതില്ല. നിങ്ങളുടെ ബജറ്റ് സന്തുലിതമാകും. ചെറിയ സാമ്പത്തിക ആനുകൂല്യങ്ങളും ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം അനുകൂലമായിരിക്കും.

ഇടവം രാശി

ഇടവം രാശി

നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകും. നിങ്ങളുടെ അനിയന്ത്രിതമായ കോപം വീടിന്റെ സമാധാനത്തെ ബാധിക്കും. ഓഫീസില്‍ നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കുക. നിങ്ങളുടെ പ്രശസ്തിക്ക് കളങ്കമുണ്ടാക്കുന്ന ഒന്നും ചെയ്യരുത്. നിങ്ങള്‍ക്ക് ഇന്ന് സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാം. സാമ്പത്തികമായി ഇന്ന് കുറച്ച് പുരോഗതി ഉണ്ടാകും. വായ്പ തിരിച്ചടക്കാന്‍ സാധിക്കും. നിങ്ങളുടെ ഇണയുമായുള്ള ബന്ധം വര്‍ധിക്കും.

മിഥുനം രാശി

മിഥുനം രാശി

ഇന്ന് നിങ്ങളുടെ മിക്കവാറും ജോലികള്‍ തടസ്സമില്ലാതെ പൂര്‍ത്തിയാകും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും മാനസികമായി ശക്തരാകുകയും ചെയ്യും. ജോലിസ്ഥലത്ത് നിങ്ങള്‍ കഠിനാധ്വാനം ചെയ്യും. ജോലിയിലും ബിസിനസ്സിലും വിജയം ലഭിക്കും. പങ്കാളിയുടെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടാകും. സാമ്പത്തികം നല്ല നിലയിലായിരിക്കും. സാമ്പത്തിക ആനുകൂല്യങ്ങള്‍ നേടാനാകും. ഇന്ന് ജോലിക്കായി യാത്ര ചെയ്യേണ്ടി വന്നേക്കാം. പ്രണയിതാക്കള്‍ക്കും നല്ല ദിവസമാണിന്ന്. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍ വിവാഹാലോചനകള്‍ വന്നേക്കാം.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

ഇന്ന് നിങ്ങള്‍ക്ക് പ്രതീക്ഷയുള്ളൊരു ദിവസമാണ്. വീട്ടിലെ അംഗങ്ങള്‍ തമ്മിലുള്ള അകല്‍ച്ച ഇന്ന് നീങ്ങും. ഇന്ന് ഗൃഹാന്തരീക്ഷം മികച്ചതായിരിക്കും. ജോലിസ്ഥലത്ത് തിരക്കുള്ള ദിവസമായിരിക്കും. ജോലിഭാരം വര്‍ധിക്കും. നിങ്ങളുടെ സഹപ്രവര്‍ത്തകരുമായി ഒത്തുപോകുക. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നേടാന്‍ കഴിയും. പുതിയ നിക്ഷേപത്തിന് ഇന്ന് നല്ല ദിവസമാണ്. നിങ്ങളുടെ ആരോഗ്യവും നല്ലതായിരിക്കും.

ചിങ്ങം രാശി

ചിങ്ങം രാശി

ഇന്ന് നിങ്ങളുടെ മാനസികാന്തരീക്ഷം മികച്ചതാവും. ജോലികള്‍ ഉത്സാഹത്തോടെ ചെയ്യും. ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് ജോലിയില്‍ എന്തെങ്കിലും മാറ്റം സാധ്യമാണ്. ഇന്ന് ബിസിനസുകാര്‍ക്ക് വലിയ ലാഭം നേടാന്‍ കഴിയും. നിങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ പിതാവുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ കുട്ടിക്ക് വിദ്യാഭ്യാസത്തില്‍ മികച്ച വിജയം നേടാന്‍ കഴിയും. ദാമ്പത്യ ജീവിതം ഇന്ന് സാധാരണമായിരിക്കും. വൈകുന്നേരം ഒരു അതിഥിയുടെ വരവ് പ്രതീക്ഷിക്കാം.

കന്നി രാശി

കന്നി രാശി

പണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ അകലും. സാമ്പത്തികമായി പുരോഗതിയുണ്ടാവും. ഇന്ന് നിങ്ങളുടെ പിതാവില്‍ നിന്നും നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലിക്കാര്‍ക്ക് ഇന്ന് അധ്വാനിക്കേണ്ടി വരും. നിങ്ങളുടെ ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ഏത് കാര്യത്തിലും വിജയം നേടാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് ഒരു കുടുംബാംഗവുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാം. അത്തരം സാഹചര്യത്തില്‍ വിവേകത്തോടെ പ്രവര്‍ത്തിക്കുക.

തുലാം രാശി

തുലാം രാശി

സാമ്പത്തിക രംഗത്ത് ഇന്ന് സമ്മിശ്ര ഫലങ്ങളാകും. പണം സമ്പാദിക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. നിങ്ങള്‍ക്ക് ഒരു മികച്ച സാമ്പത്തിക പദ്ധതി ആവശ്യമാണ്. വീട്ടില്‍ സമാധാനം നിലനിര്‍ത്താന്‍ നിങ്ങളുടെ കോപം അടക്കിനിര്‍ത്തുക. നിങ്ങളുടെ പങ്കാളിയുമായി ബന്ധത്തില്‍ മാധുര്യമുണ്ടാകും. ഇന്ന് ഏതെങ്കിലും മതസ്ഥലത്തു പോകാം. ജോലിക്കാര്‍ക്ക് സാധാരണ ദിവസമായിരിക്കും. ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയും. ആരോഗ്യം മോശമാണെങ്കില്‍ ഡോക്ടറെ സമീപിക്കുക.

വൃശ്ചികം രാശി

വൃശ്ചികം രാശി

സ്വകാര്യ ജീവിതം സന്തോഷകരമാകും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും. വീട്ടില്‍ ഏതെങ്കിലും മതപരിപാടി സംഘടിപ്പിക്കാനാകും. സാമ്പത്തികമായി ഇന്ന് ലാഭകരമായ ദിവസമായിരിക്കും. കൂടുതല്‍ പണം സമ്പാദിക്കാന്‍ കഴിയും. പഴയ വായ്പ തിരിച്ചടയ്ക്കാനാകും. ഇണയുമായുള്ള ബന്ധത്തില്‍ സ്‌നേഹമുണ്ടാകും. നിങ്ങളുടെ പ്രധാനപ്പെട്ട ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. ഓഫീസില്‍ നിങ്ങളുടെ മേലുദ്യോഗസ്ഥര്‍ ചില പ്രധാനപ്പെട്ട ജോലികള്‍ ഏല്‍പിക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

ധനു രാശി

ധനു രാശി

ഇന്ന് അല്‍പം ശ്രദ്ധിക്കേണ്ട ദിവസമാണ്. ഫലങ്ങള്‍ ലഭിക്കുമ്പോള്‍ മറുവശത്ത് നിങ്ങളുടെ ഉത്കണ്ഠയും വര്‍ദ്ധിച്ചേക്കാം. ആശുപത്രിയില്‍ ഇന്ന് അല്‍പം പണം ചെലവഴിക്കേണ്ടി വരും. ബിസിനസുകാര്‍ക്ക് ഇന്ന് ചില പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടിവന്നേക്കാം. പെട്ടെന്ന് നിങ്ങളുടെ പ്രവൃത്തികള്‍ വഴിമാറിപ്പോകാം. കഠിനാധ്വാനത്തിലൂടെ ഫലങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകും. പ്രണയിതാക്കള്‍ തമ്മില്‍ നല്ല ബന്ധമുണ്ടാകും. നിങ്ങളുടെ അമിതമായ കോപം ഒഴിവാക്കുക.

കൂടുതല്‍ വായിക്കാൻ: നാളെ വസന്ത പഞ്ചമി;ദുരിതമോചനവും സർവ്വൈശ്വര്യവും ഫലം

മകരം രാശി

മകരം രാശി

ദാമ്പത്യ ജീവിതത്തില്‍ സ്‌നേഹവും സമാധാനവും ഉണ്ടാകും. ജീവിത പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും. ജോലിസ്ഥലത്ത് സ്ഥിതി അനുകൂലമായിരിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥരില്‍ നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കും. ബിസിനസ്സുകാര്‍ക്ക് പുതിയ വലിയ പ്രോജക്റ്റ് നേടാനാകും. സ്വകാര്യ ജീവിതം സാധാരണ നിലയിലാകും. കുടുംബാംഗങ്ങളുമായുള്ള ബന്ധം ശക്തമായി തുടരും. മാതാപിതാക്കളുടെ സഹായമുണ്ടാകും. നിങ്ങളുടെ ദിനചര്യ കൈകാര്യം ചെയ്യുന്നത് ശ്രദ്ധിക്കുക.

കുംഭം രാശി

കുംഭം രാശി

രാവിലെ ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ഇന്ന് നിങ്ങള്‍ വിനോദത്തിനുള്ള മാനസികാവസ്ഥയിലായിരിക്കും. സാമ്പത്തിക രംഗത്തും മികച്ച ഫലങ്ങളുണ്ടാകാം. ചെലവുകള്‍ നിയന്ത്രിക്കുക. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. പങ്കാളിയുമായി മികച്ച ബന്ധം പുലര്‍ത്തും. ഇന്ന് നിങ്ങള്‍ എടുക്കുന്ന സുപ്രധാന തീരുമാനങ്ങള്‍ക്ക് പ്രിയപ്പെട്ടവരുടെ പിന്തുണയുണ്ടാകും. ഓഫീസിലെ ജോലികള്‍ ഇന്ന് വിജയകരമായി പൂര്‍ത്തിയാക്കും. നിങ്ങളുടെ ആരോഗ്യവും മികച്ചതായിരിക്കും.

മീനം രാശി

മീനം രാശി

ആരോഗ്യത്തിന്റെ കാര്യത്തില്‍ ജാഗ്രത പാലിക്കണം. ഇന്ന് ഏതെങ്കിലും തരത്തിലുള്ള അശ്രദ്ധ ഒഴിവാക്കുക. ദാമ്പത്യ ജീവിതത്തില്‍ അനുയോജ്യത ഉണ്ടാകും. പ്രതികൂല സാഹചര്യങ്ങളില്‍ നിങ്ങളുടെ പങ്കാളി പിന്തുണയ്ക്കും. ജോലിപരമായി യാത്ര ചെയ്യേണ്ടി വന്നേക്കാം. ബിസിനസുകാര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ അടുത്ത ആളുകള്‍ നിങ്ങളെ വഞ്ചിച്ചേക്കാം. സാമ്പത്തിക പ്രതിസന്ധിയില്‍ വീഴാന്‍ സാധ്യതയുണ്ട്. പെട്ടെന്നുള്ള പണനഷ്ടം നിങ്ങളെ സമ്മര്‍ദ്ദത്തിലാകും. കുടുംബ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെടും. പ്രണയിതാക്കളും ഇന്ന് അല്‍പം ശ്രദ്ധിച്ചു പെരുമാറുക.

English summary

Daily Horoscope For 29th January 2020

Read your daily horoscope for 29th January 2020 in Malayalam.
X