For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവിതം പ്രതിസന്ധിയിലാകും ഈ രാശിക്കാര്‍ക്ക്

|

രാശിപരമായി ഇന്നത്തെ ദിവസം പലരിലും നല്ല പല മാറ്റങ്ങളും കാണിക്കുന്നു. ചിലര്‍ക്ക് ഇന്നത്തെ ദിവസം വളരെ മികച്ചതാകുന്നു. അവര്‍ക്ക് ജോലിയില്‍ അഭിവൃദ്ധിയും കുടുംബബന്ധത്തില്‍ മനസ്സമാധാനവും കാണുന്നു. അത്തരക്കാര്‍ക്ക് സാമ്പത്തികമായി ദിവസം മികച്ചതാണ്. ബിസിനസ്സുകാര്‍ക്കും നേട്ടം കാണുന്നു. മറ്റുള്ളവര്‍ക്കും ഇന്നത്തെ രാശിഫലത്തില്‍ ചില ഏറ്റക്കുറച്ചിലുകള്‍ കാണുന്നു. ചിലര്‍ ഇന്ന് പ്രതിസന്ധികളിലൂടെ കടന്നുപോകുന്നു. നിങ്ങളുടെ ഇന്നത്തെ രാശിഫലം കൃത്യമായി അറിയാന്‍ വായിക്കൂ.

27 നക്ഷത്രത്തിന്‍റെ ഉപാസനമൂർത്തിയും സമ്പൂര്‍ണഫലവും

മേടം രാശി

മേടം രാശി

പണച്ചെലവ് കുറയ്ക്കാന്‍ ശ്രദ്ധിക്കുക. ചെലവുകളേക്കാള്‍ കൂടുതല്‍ ലാഭിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ബിസിനസുകാര്‍ക്ക് പുതിയ പ്രവൃത്തി തുടങ്ങും മുന്‍പ് ശരിയായി ചിന്തിക്കേണ്ടതുണ്ട്. തിടുക്കത്തില്‍ തീരുമാനമെടുക്കരുത്. ഇന്ന് നിങ്ങള്‍ക്ക് ഉയര്‍ച്ചതാഴ്ചകള്‍ നിറഞ്ഞ ദിവസമായിരിക്കും. വളരെ വികാരാധീനനായി തോന്നാം. നിങ്ങളുടെ ഊര്‍ജ്ജം പാഴാക്കരുത്. മനസ്സില്‍ നിന്ന് നെഗറ്റീവ് ചിന്തകള്‍ നീക്കുക. പ്രണയിതാക്കള്‍ക്ക് നല്ല ദിവസമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തിലും മെച്ചമുണ്ടാകും.

ഇടവം രാശി

ഇടവം രാശി

ഇന്ന് ജോലിസ്ഥലത്ത് ബുദ്ധിമുട്ടുള്ള ദിവസമായിരിക്കും. നിങ്ങളുടെ സഹപ്രവര്‍ത്തകരില്‍ നിന്ന് മോശം അനുഭവമുണ്ടാകും. അത്തരം ആളുകളുമായി ഇടപഴകുമ്പോള്‍ വിവേകത്തോടെ വേണം. ബിസിനസ്സുകാര്‍ക്ക് ഒരു മികച്ച ദിവസമായിരിക്കും. പ്രതീക്ഷിച്ചപോലെ നിങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ സ്‌നേഹവും സമാധാനവും ഉണ്ടാകും. വാഹനമോടിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുക, അല്ലാത്തപക്ഷം പരുക്കേല്‍ക്കാം. വിദ്യാര്‍ത്ഥികള്‍ പഠനത്തെ ഗൗരവമായി കാണുക. അശ്രദ്ധ നിങ്ങളുടെ ഭാവി പദ്ധതികളെ നശിപ്പിക്കും. സാമ്പത്തിക രംഗത്ത് ദിവസം നല്ലതല്ല. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധാപൂര്‍വ്വം തീരുമാനങ്ങള്‍ എടുക്കുക.

മിഥുനം രാശി

മിഥുനം രാശി

ജോലിസ്ഥലത്ത് കാര്യങ്ങള്‍ അനുകൂലമായിരിക്കും. ഓഫീസില്‍ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കുമെങ്കിലും പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യും. ബിസ്സിനസ്സുകാര്‍ക്ക് വളരെക്കാലമായി തുടരുന്ന ഏതൊരു ശ്രമവും ഇന്ന് വിജയിക്കും. പണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ച് തീരുമാനമെടുക്കുക. ചെലവുകള്‍ നിയന്ത്രിക്കുക. പ്രണയിതാക്കള്‍ക്ക് നല്ല ദിവസമാണ്. പ്രണയിനിയുമായി യാത്ര ചെയ്യാം.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

നിങ്ങള്‍ സന്തോഷവാനായിരിക്കും. വൈകാരിക പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടാം. ദാമ്പത്യജീവിതത്തില്‍ ധാരണയുണ്ടാകും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശക്തമായിരിക്കും. നിങ്ങളുടെ ബ്ലോക്കായ പണം നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ഇന്ന് നിങ്ങള്‍ക്ക് ഒരു പുതിയ വരുമാന മാര്‍ഗ്ഗം ലഭിക്കും. നിങ്ങളുടെ ശത്രുക്കളെ കരുതിയിരിക്കുക. ജോലിസ്ഥലത്ത് പോസിറ്റീവ് മാറ്റങ്ങളുണ്ടാവും. ഓഫീസിലെ നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും.

ചിങ്ങം രാശി

ചിങ്ങം രാശി

ഇന്ന് ചിന്തിച്ച് സംസാരിക്കുകയും പെരുമാറ്റം സന്തുലിതമായി നിലനിര്‍ത്തുകയും വേണം. ആരോടെങ്കിലും സംസാരിക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക. അയല്‍ക്കാര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാകും. നിങ്ങളുടെ വ്യക്തിജീവിതത്തില്‍ ഒരു വലിയ പ്രശ്നമുണ്ടാകാം. ചിന്തിക്കാതെ ഒരു തീരുമാനവും എടുക്കരുത്. ജോലിസ്ഥലത്ത് ഇന്ന് അനുകൂലമാണ്. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിച്ചേക്കാം. പങ്കാളിയുമായി ഐക്യമുണ്ടാകും, ഒപ്പം നിങ്ങളുടെ പ്രണയ ജീവിതം ആനന്ദകരമായിരിക്കും.

കന്നി രാശി

കന്നി രാശി

ദാമ്പത്യജീവിതത്തില്‍ ശ്രദ്ധിക്കുക. പ്രിയതമയുമായി ഒരു കറക്കമാകാം. എന്നാല്‍ വളരെയധികം പണം ചിലവഴിക്കുന്നത് അനുയോജ്യമല്ല. ഇന്ന് ഒരു വലിയ പ്രശ്‌നം പരിഹരിക്കപ്പെടും. ഓഫീസിലെ നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളുടെ ജോലിയെ തടസ്സപ്പെടുത്താന്‍ ശ്രമിക്കും. മതപരമായ പ്രവര്‍ത്തനങ്ങളോടുള്ള നിങ്ങളുടെ താല്‍പര്യം വര്‍ദ്ധിക്കും. ആരോഗ്യം ശ്രദ്ധിക്കുക. നിങ്ങളുടെ ഭക്ഷണത്തില്‍ ശ്രദ്ധാലുവായിരിക്കുകയും ശരീരഭാരം നിയന്ത്രിക്കാന്‍ ശ്രമിക്കുകയും വേണം.

തുലാം രാശി

തുലാം രാശി

നിങ്ങളുടെ വിഷമങ്ങള്‍ പ്രിയപ്പെട്ടവരോടു സംസാരിക്കുക. കുട്ടികളോട് കര്‍ശനമായി സംസാരിക്കാതിരിക്കുന്നതാണ് ഉചിതം. ദാമ്പത്യ ജീവിതത്തില്‍ സ്‌നേഹവും സമാധാനവും നിലനിര്‍ത്താന്‍ ഇണയുമായുള്ള പിണക്കങ്ങള്‍ തീര്‍ക്കുക. ഇന്ന് സാമ്പത്തിക രംഗത്ത് സമ്മിശ്ര ഫലമായിരിക്കും. പണത്തെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്ക വര്‍ദ്ധിച്ചേക്കാം. സാമ്പത്തികവുമായി ബന്ധപ്പെട്ട വലിയ ജോലികളൊന്നും ഇന്ന് ചെയ്യരുത്.

വൃശ്ചികം രാശി

വൃശ്ചികം രാശി

നിങ്ങള്‍ക്ക് നിരവധി പ്രശ്നങ്ങളുണ്ടാകും. മനസ്സ് അസ്വസ്ഥമായിരിക്കും, അതിനാല്‍ ഏതെങ്കിലും ജോലിയില്‍ ഏര്‍പ്പെടുന്നതില്‍ പ്രശ്നമുണ്ടാകും. അമ്മയുടെ ആരോഗ്യം വഷളാവും. വിവാഹിതര്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ഇണയില്‍ നിന്ന് പൂര്‍ണ്ണ സ്‌നേഹവും പിന്തുണയും ലഭിക്കും. പ്രണയിതാക്കള്‍ അല്‍പം ജാഗ്രത പാലിക്കുക. നിങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാകാം. സാമ്പത്തികമായി ഒരു സമ്മിശ്ര ദിവസമായിരിക്കും. വരവനുസരിച്ച് ചെലവഴിക്കുക. ജോലിക്കാര്‍ മേലുദ്യോഗസ്ഥരോട് മാന്യമായി പെരുമാറുക.

ധനു രാശി

ധനു രാശി

നിങ്ങളുടെ ആരോഗ്യത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുക. സിഗരറ്റ്, മദ്യം തുടങ്ങിയ മോശം ശീലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. സാമ്പത്തികമായി പുരോഗതി സാധ്യമാണ്. നിങ്ങളുടെ പഴയ പ്ലാനുകളില്‍ നിന്ന് നല്ല ആനുകൂല്യം ലഭിക്കും. പണം സമ്പാദിക്കാന്‍ കഴിയും. ഒരു പുതിയ ബിസിനസ്സില്‍ നിക്ഷേപിക്കാന്‍ ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കാം. ജോലിക്കാരര്‍ ഇന്ന് ഓഫീസില്‍ ശ്രദ്ധിക്കുക. നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം മാത്രം മതി. സ്വകാര്യ ജീവിതം സന്തോഷകരമാകും. ബന്ധുക്കളുമായുള്ള അടുപ്പം വീടിന്റെ അന്തരീക്ഷം ആനന്ദകരമാക്കും.

മകരം രാശി

മകരം രാശി

ഓഫീസില്‍ പ്രധാനപ്പെട്ട ഒരാളെ കണ്ടുമുട്ടാന്‍ കഴിയും. അവരുടെ ഉപദേശം നിങ്ങള്‍ക്ക് വഴിത്തിരിവാകും. സാമ്പത്തികം മികച്ചതായിരിക്കും. ഏതൊരു വലിയ നിക്ഷേപവും നടത്താം. ഇന്ന് നിങ്ങള്‍ നിങ്ങളുടെ എല്ലാ ജോലികളും എളുപ്പത്തില്‍ പൂര്‍ത്തിയാക്കുകയും നിങ്ങള്‍ക്കായി സമയം കണ്ടെത്തുകയും ചെയ്യും. നിങ്ങളുടെ ചങ്ങാതിമാരുമായും കുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തും. ആരെയെങ്കിലും സാമ്പത്തികമായി സഹായിക്കാനാകും.

കുംഭം രാശി

കുംഭം രാശി

ദാമ്പത്യജീവിതം ഇന്ന് അസ്വസ്ഥമാകാം. നിങ്ങളുടെ മനോഭാവം ഇണയുടെ മാനസികാവസ്ഥയെ നശിപ്പിക്കും. രണ്ടുപേരും തമ്മില്‍ തര്‍ക്കമുണ്ടാകാം. പ്രണയിതാക്കള്‍ക്ക് ഇന്ന് നല്ല ഫലങ്ങള്‍ ഉണ്ടാകില്ല. നിങ്ങളുടെ പങ്കാളിയുടെ മോശം പെരുമാറ്റം നിങ്ങളെ അസ്വസ്ഥമാക്കിയേക്കാം. വൈകുന്നേരം ഏതെങ്കിലും നല്ല വാര്‍ത്തകള്‍ പെട്ടെന്ന് ലഭിക്കുന്നതിലൂടെ നിങ്ങള്‍ക്ക് വളരെയധികം സന്തോഷം ലഭിക്കും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സാധാരണമായിരിക്കും.

മീനം രാശി

മീനം രാശി

ജോലിസ്ഥലത്ത് ഇന്ന് നല്ല ദിവസമല്ല. ഓഫീസ് അന്തരീക്ഷം പെട്ടെന്ന് വഷളാകും. നിങ്ങളുടെ മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ അതൃപ്തരാകും. മുമ്പ് നിങ്ങള്‍ക്ക് നല്‍കിയ ചില പ്രധാന ഉത്തരവാദിത്തങ്ങള്‍ നിങ്ങളില്‍ നിന്ന് പിന്മാറിയേക്കാം. സാമ്പത്തിക രംഗത്ത് ഇന്ന് നല്ല ദിവസമാണ്. വരുമാനം മികച്ചതായിരിക്കും. ധാരാളം പണം ലാഭിക്കാനാവും. പ്രണയിതാക്കള്‍ ഇന്ന് ശ്രദ്ധിക്കുക. പങ്കാളിയോട് സത്യസന്ധത പുലര്‍ത്തുക.

English summary

Daily Horoscope For 28th January 2020

Read your daily horoscope for 28th January 2020 in Malayalam.
Story first published: Tuesday, January 28, 2020, 6:00 [IST]
X