For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്പത്ത് ഒഴുകിയെത്തും ഈ രാശിക്കാര്‍ക്ക്‌

|

ഇന്നത്തെ ദിവസം നിങ്ങളില്‍ മിക്കവരിലും മികച്ചതായി കാണുന്നു. പലര്‍ക്കും നല്ല പല നേട്ടങ്ങളും ഇന്ന് വന്നുചേരുന്നതായിരിക്കും. സാമ്പത്തികമായി പലരും ഇന്ന് ഉന്നതിയിലായിരിക്കും. ബിസിനസ്സിലും നേട്ടം കാണുന്നുണ്ട്. ദാമ്പത്യം മിക്ക രാശിക്കാരിലും നന്നായി നിലനില്‍ക്കുന്നു. ഇന്നത്തെ ദിവസം അറിഞ്ഞു പെരുമാറിയാല്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകളില്‍ നിന്ന് രക്ഷപ്പെടാം. ഇന്നത്തെ രാശിഫലം കൃത്യമായി അറിയാന്‍ വായിക്കൂ.

Most read: ശനിദോഷം നീങ്ങാന്‍ നിങ്ങള്‍ ചെയ്യേണ്ടത്

മേടം രാശി

മേടം രാശി

സാമ്പത്തിക കാര്യങ്ങള്‍ ഇന്ന് നന്നായിരിക്കും. ഒരു പഴയ സ്വത്തിന്റെ വില്‍പന ഇന്നു നടക്കും. ജോലിസ്ഥലത്ത് ഇന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക. മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് ഇരയാകരുത്. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ അനുകൂലമായിരിക്കും. കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണയും സ്‌നേഹവും ലഭിക്കും. പങ്കാളിയുമായി ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. ഇന്ന് തലവേദന സംബന്ധമായ അസുഖം പിടിപെട്ടേക്കാം

ഇടവം രാശി

ഇടവം രാശി

ദാമ്പത്യജീവിതത്തില്‍ കുറച്ച് ശ്രദ്ധ ചെലുത്തുക. നിങ്ങളുടെ തിരക്കുള്ള ജീവിതത്തില്‍ നിന്ന് പങ്കാളിയോടൊത്ത് സമയം കണ്ടെത്താനും ശ്രമിക്കുക. ബിസിനസ്സുകാര്‍ക്ക് ഇന്ന് പ്രയോജനമുള്ള ദിവസമാണ്. കഠിനാധ്വാനത്തിന്റെ നല്ല ഫലങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികളുടെ കഠിനാധ്വാനം ഇന്ന് ഫലം കാണും. പരീക്ഷയില്‍ മികച്ച വിജയം നേടാനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തോട് അശ്രദ്ധ പാടില്ല. ഇന്ന് യാത്ര ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ ഭക്ഷണം ശ്രദ്ധിക്കുക.

Most read: ഈ കല്ലുകള്‍ ഒന്നിച്ചു ധരിച്ചാല്‍ ആപത്ത്‌

മിഥുനം രാശി

മിഥുനം രാശി

കുടുംബവുമായി ബന്ധപ്പെട്ട ഏത് തീരുമാനവും ഇന്ന് വളരെ ശ്രദ്ധാപൂര്‍വ്വം എടുക്കുക. സാമ്പത്തികം ഇന്ന് മെച്ചപ്പെടും. പെട്ടെന്ന് പുതിയ ഇടങ്ങളില്‍ നിന്ന് പണം ലഭിക്കും. ഇന്ന് തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഒരു മികച്ച ദിവസമായിരിക്കും. ഇന്ന് ഒരു വലിയ മാറ്റം കാണാനാവും. ദാമ്പത്യ ജീവിതത്തില്‍ കലഹമുണ്ടാകും. നിങ്ങളുടെ പങ്കാളിയുമായുള്ള സംഭാഷണത്തില്‍ സൗമ്യത പാലിക്കുക. ഇന്ന് യാത്രയ്ക്ക് ശുഭമാണ്. ആരോഗ്യം നിലനിര്‍ത്താന്‍ വ്യായാമം ചെയ്യുക.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

ഇന്ന് ഓഫീസിലെ അന്തരീക്ഷം മികച്ചതായിരിക്കില്ല. നിങ്ങളുടെ ജോലികള്‍ ശ്രദ്ധാപൂര്‍വ്വം ചെയ്യണം. മേലുദ്യോഗസ്ഥര്‍ക്ക് പരാതിപ്പെടാന്‍ അവസരം നല്‍കരുത്. ഇന്ന് നിങ്ങള്‍ക്ക് ചെറിയ കാര്യങ്ങളില്‍ ദേഷ്യം തോന്നാം. ഇത് സഹോദരങ്ങളോടുള്ള ബന്ധത്തില്‍ ചില വിള്ളലുണ്ടാക്കും. ജോലി സമ്മര്‍ദ്ദം നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ ഒരു ബ്രേക്ക് എടുക്കണം. സാമ്പത്തികം ഇന്ന് സാധാരണമായിരിക്കും. കുട്ടികളുടെ ഭാഗത്തുനിന്ന് കുഴപ്പങ്ങളുണ്ടാവും. ആരോഗ്യം ഇന്ന് ശ്രദ്ധിക്കുക.

ചിങ്ങം രാശി

ചിങ്ങം രാശി

സാമ്പത്തിക കാര്യങ്ങള്‍ ഇന്ന് ശ്രദ്ധിച്ചു മതി. നിക്ഷേപങ്ങള്‍ക്ക് പറ്റിയ സമയമല്ല. തിടുക്കം വേണ്ട. സാമ്പത്തിക തടസ്സങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കുക. ദാമ്പത്യ ജീവിതം നന്നായിരിക്കും. രണ്ടുപേരും തമ്മിലുള്ള തര്‍ക്കം അവസാനിക്കും. പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. പ്രണയ ജീവിതത്തിലും ചില മാറ്റങ്ങളുണ്ടാവും. നിങ്ങള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് പോകാം. ഇന്ന് ബന്ധുക്കളുടെ ഇടപെടല്‍ കാരണം വീട്ടില്‍ ഒരു തര്‍ക്കമുണ്ടാകാം. സംയമനം പാലിക്കുക.

Most read: ഹിന്ദുമതത്തില്‍ മൂന്നാം നമ്പര്‍ ദോഷമോ ?

കന്നി രാശി

കന്നി രാശി

ഇന്ന് നിങ്ങള്‍ക്ക് ഒരു മികച്ച ദിവസമായിരിക്കും. വളരെക്കാലത്തിനുശേഷം മാനസിക സമാധാനം അനുഭവപ്പെടും. നിങ്ങളുടെ ശ്രമങ്ങളില്‍ വിജയം നേടും. നിങ്ങള്‍ക്ക് നല്ല സാമ്പത്തിക നേട്ടം ലഭിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. കുടുംബവുമായുള്ള ബന്ധം ശക്തിപ്പെടുത്തും. സുഹൃത്തുക്കളുമായുള്ള സംവാദങ്ങളില്‍ സൗമ്യമായിരിക്കുക. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

തുലാം രാശി

തുലാം രാശി

ഇന്ന് നിങ്ങളുടെ ജീവിതത്തില്‍ ഒരു വലിയ മാറ്റത്തിന്റെ സൂചനയുണ്ട്. ഇത് ഒരു പുതിയ ദിശ നല്‍കും. കുടുംബജീവിതം സന്തോഷകരമാകും. നിങ്ങളുടെ പങ്കാളിയുമായുള്ള യോജിപ്പ് മികച്ചതാകും. ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിന് പരസ്പരം പിന്തുണയ്ക്കും. കുട്ടികളുടെ ഭാഗത്തുനിന്നും സന്തോഷം വരും. ഓഫീസില്‍ നിങ്ങള്‍ കഠിനാധ്വാനം ചെയ്യും. സാമ്പത്തികം ഇന്ന് സമ്മിശ്രമായിരിക്കും. വളരെയധികം ബുദ്ധിമുട്ടുകള്‍ക്ക് ശേഷം നിങ്ങള്‍ക്ക് പണം ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനം ഭാവിയില്‍ നേട്ടം ചെയ്യും. ആരോഗ്യത്തിന്റെ കാര്യം അല്‍പം ശ്രദ്ധിക്കുക.

വൃശ്ചികം രാശി

വൃശ്ചികം രാശി

ഇന്ന് നിങ്ങളുടെ ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കുക. പല്ലുവേദന നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്. സാമ്പത്തിക രംഗത്ത് ഇന്ന് വളരെയധികം ഗുണമുണ്ടാകും. ചില വലിയ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. എങ്കിലും സാമ്പത്തിക തീരുമാനങ്ങള്‍ ശ്രദ്ധിച്ചെടുക്കുക. ബിസിനസ്സുകാര്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ന് നിങ്ങള്‍ക്ക് കുറച്ച് നഷ്ടമുണ്ടാകാം. ജോലിക്കാര്‍ക്ക് കാര്യങ്ങള്‍ കുറച്ചുകൂടി അനുകൂലമാണ്. മേലുദ്യോഗസ്ഥര്‍ ജോലിയില്‍ സംതൃപ്തരാകും. കുടുംബജീവിതത്തില്‍ ചില പിരിമുറുക്കങ്ങള്‍ സാധ്യമാണ്.

Most read: കറുത്തപൂച്ചയും കാക്കയും; വിശ്വാസങ്ങളിലെ കളികള്‍

ധനു രാശി

ധനു രാശി

സാമ്പത്തിക രംഗത്ത് ദിവസം സമ്മിശ്രമായിരിക്കും. പണം കയ്യില്‍ വരും എന്നാല്‍ ചില വലിയ ചെലവുകളും ഉണ്ടാവും. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് ചില പ്രശ്‌നങ്ങള്‍ നേരിടാം. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കന്നവര്‍ക്ക് ചില തടസങ്ങളുണ്ടാവും. ഇന്ന് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പെട്ടെന്ന് ഒരു വലിയ പ്രശ്‌നം ഉണ്ടായേക്കാം. തീരുമാനങ്ങള്‍ ചിന്തിച്ചെടുക്കുക. അമിത ജോലി വേണ്ട, ആരോഗ്യം സംരക്ഷിക്കുക.

 മകരം രാശി

മകരം രാശി

സാമ്പത്തിക കാര്യങ്ങള്‍ ഇന്ന് നന്നായിരിക്കും. വായ്പയെടുത്ത് നിങ്ങള്‍ ഒരു വീടോ പുതിയ വാഹനമോ വാങ്ങാന്‍ പദ്ധതിയിടുകയാണെങ്കില്‍ അപേക്ഷിക്കാന്‍ സമയം അനുകൂലമാണ്. ജോലിസ്ഥലത്ത് ഇന്ന് മികച്ച ദിവസമായിരിക്കും. ബോണസ് ലഭിക്കാന്‍ സാധ്യതയുണ്ട്. ഇന്ന് നിങ്ങളുടെ കഠിനാധ്വാനം വളരെ വിലമതിക്കപ്പെടും. ബിസിനസ്സുകാര്‍ക്ക് പുതിയ ഓര്‍ഡര്‍ ലഭിക്കും. പ്രണയത്തിന്റെ കാര്യത്തില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടാം. നിങ്ങളുടെ കുടുംബം നിങ്ങളുടെ ബന്ധത്തെ അംഗീകരിച്ചേക്കില്ല. ആരോഗ്യം സാധാരണമായിരിക്കും.

കുംഭം രാശി

കുംഭം രാശി

ജോലിസ്ഥലത്ത് ഒരു നല്ല ദിവസമായിരിക്കും. പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. തിരക്കുകള്‍ നീക്കി ഇന്ന് നിങ്ങള്‍ കുടുംബജീവിതം സന്തോഷകരമാക്കും. സഹോദരങ്ങളുമായി ഇടപഴകുന്നത് നല്ലതായിരിക്കും. ഇന്ന് നിങ്ങളുടെ കുടുംബത്തോടൊപ്പം പൂര്‍ണ്ണമായും ആസ്വദിക്കും. ശക്തമായ സാമ്പത്തിക സാഹചര്യമുണ്ടാകും. ഇന്ന് നിങ്ങള്‍ക്ക് പണം ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തിലും ഇന്ന് മികച്ചതായിരിക്കും.

Most read: കാലിലെ കറുത്ത ചരട്; രഹസ്യമെന്ത് ?

മീനം രാശി

മീനം രാശി

ഇന്ന് നല്ല സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവിന് സാധ്യതയുണ്ട്. ജോലി സമ്മര്‍ദ്ദം കുറയുന്നതിനാല്‍ നിങ്ങള്‍ക്ക് വിശ്രമിക്കാന്‍ മതിയായ സമയം ലഭിക്കും. നിങ്ങളുടെ സഹോദരന്മാരുമായി ഉണ്ടായിരുന്ന അകല്‍ച്ച മാറും. ജോലിസ്ഥലത്ത് ഇന്ന് അല്‍പ്പം ശ്രദ്ധാലുവായിരിക്കണം. ബിസിനസ്സുകാരും ഇന്ന് ശ്രദ്ധിക്കുക. നിങ്ങളുടെ ഏതെങ്കിലും പദ്ധതികളെ നിങ്ങളുടെ എതിരാളികള്‍ തടസ്സപ്പെടുത്തിയേക്കാം. ദാമ്പത്യജീവിതം സന്തോഷകരമാകും. ആരോഗ്യവും നന്നായിരിക്കും.

English summary

Daily Horoscope For 14th February 2020

Read your daily horoscope for 14th February 2020 in Malayalam.
Story first published: Friday, February 14, 2020, 6:00 [IST]
X