For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉദരസംബന്ധ പ്രശ്‌നങ്ങള്‍ ഈ രാശിക്കാരെ അലട്ടും

|

നിങ്ങളുടെ ജീവിതത്തില്‍ വരുന്ന എല്ലാം, സന്തോഷം, ദു:ഖം, വിജയം, പരാജയം എന്നിവ ഗ്രഹങ്ങളുടെ ചലനത്തെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ ദിവസവുമായി ബന്ധപ്പെട്ട എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും നേടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇതിന്റെ ഏറ്റവും ലളിതമായ മാര്‍ഗം ദൈനംദിന രാശിഫലമാണ്. ഇന്നത്തെ ദിവസം എന്തൊക്കെ തടസങ്ങളും നേട്ടങ്ങളും നിങ്ങള്‍ക്കായി വരുന്നു എന്ന് മുന്‍കൂട്ടി അറിയാന്‍ രാശിഫലം വായിക്കൂ.

Most read: ജനനത്തീയതി പറയും നിങ്ങളുടെ ജോലി

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ)

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ)

ഇന്ന് നെഗറ്റീവ് ചിന്തകളില്‍ നിന്ന് വിട്ടുനില്‍ക്കുക. ദിവസത്തിന്റെ തുടക്കം നന്നായിരിക്കും. ശരിയായ ഫലങ്ങള്‍ ലഭിക്കുന്നതിന് നിങ്ങള്‍ കൂടുതല്‍ പരിശ്രമിക്കേണ്ടതുണ്ട്. ജോലിമാറ്റത്തിന് സമയം ഉചിതമല്ല. കുടുംബ ജീവിതത്തില്‍ സമാധാനം നിലനിര്‍ത്താന്‍ നിങ്ങളുടെ പെരുമാറ്റം മയപ്പെടുത്തുക. വരുമാനമാര്‍ഗം വര്‍ദ്ധിപ്പിക്കുന്നതിന് നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ)

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ)

പങ്കാളിത്തത്തില്‍ ബിസിനസ്സ് നടത്തുന്നവര്‍ തര്‍ക്കത്തിലേര്‍പ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ നിങ്ങളുടെ ഊര്‍ജ്ജത്തെ ശരിയായ ദിശയിലേക്ക് നയിക്കാനുള്ള സമയമാണിത്, അതിനാല്‍ ഉപയോഗശൂന്യമായ കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. ജോലിക്കാര്‍ക്ക് ഇന്ന് ചില ആശങ്കകള്‍ നേരിടേണ്ടിവന്നേക്കാം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും, എന്നാല്‍ വീട്ടിലെ പ്രായമായ അംഗങ്ങളെ പ്രത്യേകം ശ്രദ്ധിക്കുക.

Most read: ലക്ഷ്മീകടാക്ഷത്തിന് പതിവാക്കൂ ഈ ശീലങ്ങള്‍

 മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ)

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ)

ഇന്ന് നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍ ഒരു വെല്ലുവിളി നേരിടേണ്ടിവരും. ബുദ്ധിമുട്ടുള്ള ജോലികള്‍ വന്നുചേരുമെങ്കിലും നിങ്ങളുടെ കഠിനാധ്വാനം തുണയാകും. വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കും. പിതാവില്‍ നിന്ന് സാമ്പത്തിക ആനുകൂല്യങ്ങള്‍ സാധ്യമാണ്. ഇന്ന് നിങ്ങളുടെ ജീവിത പങ്കാളിക്കുമായി കൂടി അല്‍പം സമയം നീക്കിവയ്ക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം നല്ലതാണ്.

കര്‍ക്കിടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ)

കര്‍ക്കിടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ)

ഇന്ന് നിങ്ങളുടെ മനസ്സ് ശാന്തമായി തുടരും. മതപരമായ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്ക് കൂടുതല്‍ അനുഭവപ്പെടും. ജോലിയെക്കുറിച്ചുള്ള പ്രധാനപ്പെട്ട തീരുമാനമെടുക്കുന്നതിന് സമയം അനുകൂലമല്ല. വ്യാപാരികളും ഓരോ ഘട്ടവും ചിന്താപൂര്‍വ്വം മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് മാനസികമായും ശാരീരികമായും നല്ല ദിവസമാകും.

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ)

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ)

ബിസിനസ്സ് നടത്തുന്നവര്‍ക്ക് പരിശ്രമം ഫലം കാണാത്തതിനാല്‍ ആത്മവിശ്വാസം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍, എല്ലാം താല്‍ക്കാലികമാണെന്ന് ഓര്‍ക്കുക. ജോലിക്കാര്‍ക്ക് ഇന്ന് ചില അധിക ജോലികള്‍ ചെയ്യേണ്ടിവരാം. ഇന്ന് കുടുംബത്തോടൊപ്പം മികച്ച സമയം ചെലവഴിക്കാനുള്ള അവസരം ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും. നിങ്ങളുടെ ഇണയുടെ വൈകാരിക പിന്തുണ നിങ്ങളുടെ സ്‌നേഹം വര്‍ദ്ധിപ്പിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ സമയം അനുകൂലമാണ്.

Most read: ഈ രാശിക്കാര്‍ക്ക് ആരോഗ്യം ശ്രദ്ധിക്കേണ്ട മാസം

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ)

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ)

ഇന്ന് ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. തണുത്ത വെള്ളം, ശീതളപാനീയങ്ങള്‍ എന്നിവ ഒഴിവാക്കുക. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന് ചെലവ് ചുരുക്കേണ്ടതുണ്ട്. അധ്വാനിക്കുന്നവരുടെ ദിവസം സാധാരണമായിരിക്കും. പങ്കാളിത്തത്തില്‍ ചെയ്യുന്ന ഏത് പ്രവൃത്തിയില്‍ നിന്നും വ്യാപാരികള്‍ക്ക് നേട്ടമുണ്ടാകും. കുടുംബജീവിതത്തില്‍ ഏതെങ്കിലും പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഇന്ന് നിങ്ങളുടെ പ്രശ്‌നങ്ങള്‍ നീങ്ങും.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ)

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ)

കുടുങ്ങിയ ജോലികള്‍ പുനരാരംഭിക്കാന്‍ ദിവസം നല്ലതാണ്. ജോലി ചെയ്യുന്നവര്‍ക്ക് നിങ്ങളുടെ കഴിവുകള്‍ വെളിപ്പെടുത്താന്‍ അവസരം ലഭിക്കും. ഓഹരി വിപണിയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് നല്ല നേട്ടങ്ങള്‍ ലഭിക്കും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് പഴയ കടങ്ങള്‍ തിരിച്ചടയ്ക്കാന്‍ കഴിയും. ആരോഗ്യം സമ്മിശ്രമായിരിക്കും.

വൃശ്ചികം(ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ)

വൃശ്ചികം(ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ)

ഇന്ന് നിങ്ങള്‍ വ്യക്തിജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. ഇന്ന് നിങ്ങളുടെ കുടുംബവുമായി കൂടുതല്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടും. പണത്തിന്റെ കാര്യത്തില്‍ അശ്രദ്ധരാകരുത്. ജോലി ചെയ്യുകയാണെങ്കില്‍ ഇന്ന് സംയമനം പാലിക്കുക. രക്തസമ്മര്‍ദ്ദം അലട്ടുന്നവരാണെങ്കില്‍ ഇന്ന് ആരോഗ്യം ശ്രദ്ധിക്കുക.

Most read: ചൊവ്വയുടെ കുംഭരാശീ സംക്രമണം; നേട്ടം ഇവര്‍ക്ക്

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ)

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ)

വ്യാപാരികള്‍ക്ക് ദിവസം പ്രധാനമായിരിക്കും. നിങ്ങള്‍ വിവേകത്തോടെ പ്രവര്‍ത്തിക്കുകയാണെങ്കില്‍, നല്ല വിജയം നേടാനാകും. മുന്‍പ് നടത്തിയ ശ്രമങ്ങളുടെ ആനുകൂല്യം ഇന്ന് ലഭിക്കാന്‍ സാധ്യതയുണ്ട്. പണത്തിന്റെ സാഹചര്യം ശക്തമായിരിക്കും. നിങ്ങള്‍ക്ക് ഒരു വലിയ സാമ്പത്തിക തീരുമാനം എടുക്കാം. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും.

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ)

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ)

ജോലി ചെയ്യുന്നവര്‍ ഇന്ന് ജോലിയില്‍ പൂര്‍ണ ശ്രദ്ധ ചെലുത്തുക. വ്യാപാരികള്‍ക്ക് ചില നഷ്ടങ്ങള്‍ സാധ്യമാണ്. ഇന്ന് നിങ്ങള്‍ കുടുംബവുമായി ബന്ധപ്പെട്ട എന്തിനെക്കുറിച്ചും വളരെയധികം ആശങ്കാകുലരാകും, എന്നാല്‍ പങ്കാളിയുടെ സഹായത്തോടെ ഈ പ്രശ്‌നം നീക്കംചെയ്യപ്പെടും. മാതാപിതാക്കളുടെ ആരോഗ്യം നല്ലതായിരിക്കും. നിങ്ങള്‍ക്കും ആരോഗ്യകാര്യങ്ങള്‍ നന്നായിരിക്കും.

Most read: മകരം രാശി: ആശങ്കയേറ്റും മുന്നോട്ടുള്ള ജീവിതം

കുംഭം(ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ)

കുംഭം(ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ)

ഇന്ന് ഭക്ഷണം ശ്രദ്ധിക്കുക, വയറുവേദന അസ്വസ്ഥത വര്‍ദ്ധിച്ചേക്കാം. വീട്ടില്‍ ചെറിയ പ്രശ്‌നങ്ങള്‍ക്ക് സാധ്യമാണെങ്കിലും വൈകുന്നേരത്തോടെ എല്ലാം സാധാരണമാകും. നിങ്ങളുടെ പങ്കാളിയുമായി കുറച്ച് സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. ജോലിക്കാര്‍ ഇന്ന് പ്രതീക്ഷിച്ച ഫലം ലഭിക്കാത്തതിനാല്‍ നിരാശരായേക്കാം. ഇന്ന് വ്യാപാരികള്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക.

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ)

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ)

ആരെയും അമിതമായി വിശ്വസിക്കരുത്, ഇന്ന് നിങ്ങള്‍ കബളിപ്പിക്കപ്പെട്ടേക്കാം. നിങ്ങളുടെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ മറ്റുള്ളവരുടെ വാക്കുകേട്ട് എടുക്കാതിരിക്കുക. ഇന്ന് പെട്ടെന്ന് ചില സാമ്പത്തിക നേട്ടത്തിനു സാധ്യതയുണ്ട്. സഹോദരന്റെയോ സഹോദരിയുടെയോ പെരുമാറ്റത്തില്‍ നിങ്ങള്‍ക്ക് ഇന്ന് അസംതൃപ്തിയുണ്ടാകാം.

English summary

Daily Horoscope For 13th May 2020

Read your daily horoscope for 13th May 2020 in Malayalam.
Story first published: Wednesday, May 13, 2020, 6:00 [IST]
X