For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൂജാമുറിയിലൊരു നെല്ലിക്ക, ലക്ഷ്മീദേവി പടികയറിവരും

|

നെല്ലിമരത്തിനും നെല്ലിക്കക്കും പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ആരോഗ്യം മാത്രമല്ല സൗന്ദര്യവും കേശസംരക്ഷണവും എല്ലാം വളരെയധികം പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഇത് മാത്രമല്ല ചില ആത്മീയ ഗുണങ്ങളും ഇതിലുണ്ട്. എന്നാല്‍ വാസ്തുശാസ്ത്രപ്രകാരം നെല്ലിമരം നട്ടു പിടിപ്പിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഹിന്ദു വിശ്വാസപ്രകാരം നെല്ലി മരം വീട്ടുവളപ്പില്‍ വെച്ച് പിടിപ്പിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

വാസ്തുശാസ്ത്രപ്രകാരം പല വിധത്തില്‍ പ്രശ്‌നങ്ങള്‍ നമ്മുടെ വീട്ടില്‍ ഉണ്ടാവും. എന്നാല്‍ പലപ്പോഴും ഇതിന് വേണ്ടത്ര ശ്രദ്ധ കൊടുത്തില്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കാരണം വാസ്തുവിന് ഓരോ ദിവസം ചെല്ലുന്തോറും പ്രാധാന്യം കൂടിവരുന്ന അവസ്ഥയാണ് ഉള്ളത്. അതുകൊണ്ട് തന്നെ വീടിനു ചുറ്റും എന്ത് ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധിച്ച് മാത്രമേ കാര്യങ്ങള്‍ ചെയ്യാന്‍ പാടുകയുള്ളൂ.

<strong>Most read: സര്‍പ്പാരാധന ഈ നക്ഷത്രക്കാരുടെ ദുരിതമകറ്റും</strong>Most read: സര്‍പ്പാരാധന ഈ നക്ഷത്രക്കാരുടെ ദുരിതമകറ്റും

വാസ്തു ശാസ്ത്രപ്രകാരം ചില മരങ്ങള്‍ വീട്ടു വളപ്പില്‍ വെക്കുന്നത് അത്ര നല്ലതല്ല. എന്നാല്‍ ചില ദോഷഫലങ്ങള്‍ നല്‍കുമ്പോള്‍ ചിലത് നല്ല ഫലങ്ങളാണ് നല്‍കുന്നത്. ഹിന്ദു വിശ്വാസ പ്രകാരം വീട്ടില്‍ നെല്ലിമരം വെച്ച് പിടിപ്പിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ഐശ്വര്യത്തിലേക്കും സാമ്പത്തിക നേട്ടത്തിലേക്കും നയിക്കുന്നുണ്ട്.

വിഷ്ണുഭഗവാന്റെ അനുഗ്രഹം

വിഷ്ണുഭഗവാന്റെ അനുഗ്രഹം

വിഷ്ണുഭഗവാന്റെ അനുഗ്രഹം വളരെയധികം ഉള്ള ഒരു മരമാണ് നെല്ലി മരം. ശിവപ്രീതിക്ക് ഏറ്റവും മികച്ചത് കൂവള മരമാണെങ്കില്‍ വിഷ്ണുപ്രീതി നിറയെ ഉള്ള ഒന്നാണ് നെല്ലിമരം. നെല്ലിമരത്തില്‍ ഐശ്വര്യ പ്രതീകമായി ലക്ഷ്മീദേവിയും കുടികൊള്ളുന്നുണ്ട് എന്നാണ് വിശ്വാസം.

 അമൃതിന് തുല്യം

അമൃതിന് തുല്യം

അമൃതിന് തുല്യമാണ് നെല്ലിക്ക. കാരണം അത്രയധികം ആരോഗ്യ ഗുണങ്ങള്‍ ഇതിലുണ്ട്. ഇത് ഒട്ടനവധി സവിശേഷതകള്‍ ഉള്ള ഒന്നാണ്. ആത്മീയപരമായും ആരോഗ്യപരമായും എന്തുകൊണ്ടും മികച്ച് നില്‍ക്കുന്നതാണ് നെല്ലിക്ക. ഇത് ആരോഗ്യത്തിന് ഏറ്റവും മികച്ച ഗുണങ്ങള്‍ നല്‍കുന്നതോടൊപ്പം ഐശ്വര്യത്തിനും മികച്ചതാണ്.

 എവിടെ നട്ടു വളര്‍ത്തണം

എവിടെ നട്ടു വളര്‍ത്തണം

എവിടെ നെല്ലി നട്ടു വളര്‍ത്തണം എന്നത് വളരെയധികം ശ്രദ്ധേയമായ ഒരു കാര്യമാണ്. കാരണം ഓരോ മരത്തിനും ഓരോ തരത്തിലുള്ള സ്ഥാനം തൊടിയില്‍ നിശ്ചയിക്കണം. വീടിന്റെ കുബേര ദിക്കായ വടക്കു ഭാഗത്താണ് നെല്ലി നട്ടു വളര്‍ത്തേണ്ടത്. അതുകൊണ്ട് തന്നെ ഇത് കൂടുതല്‍ ഐശ്വര്യത്തിലേക്കും സാമ്പത്തിക നേട്ടത്തിലേക്കും നിങ്ങളെ എത്തിക്കുന്നുണ്ട്.

പൂജാമുറിയില്‍ നെല്ലിക്ക

പൂജാമുറിയില്‍ നെല്ലിക്ക

പൂജാമുറിയില്‍ ഒരു നെല്ലിക്ക ലക്ഷ്മീ സങ്കല്‍പ്പത്തില്‍ വെക്കൂ. ഇത് സാമ്പത്തിക അഭിവൃദ്ധിക്ക് കാരണമാകുന്നുണ്ട്. ലക്ഷ്മീ ദേവി സങ്കല്‍പ്പത്തിലാണ് നെല്ലിക്ക പൂജിക്കുന്നത്. ശുദ്ധമായി വൃത്തിയായി വേണം പൂജാമുറിയിലേക്ക് നെല്ലിക്ക വെക്കേണ്ടത്. ഇത് കടം ഇല്ലാതാക്കി സാമ്പത്തിക അഭിവൃദ്ധി വര്‍ദ്ധിപ്പിക്കുന്നുണ്ട്.

നെല്ലി മരത്തെ പൂജിക്കാന്‍

നെല്ലി മരത്തെ പൂജിക്കാന്‍

കാര്‍ത്തിക മാസത്തിലെ അക്ഷയ നവമി ദിനത്തില്‍ നെല്ലിമരത്തെ പൂജിക്കുന്നത് നല്ലതാണ്. ഇത് വീട്ടിലെ നെഗറ്റീവ് ഊര്‍ജ്ജത്തെ പൂര്‍ണമായും ഇല്ലാതാക്കി ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. നമ്മുടെ വീട്ടില്‍ വടക്കു ഭാഗത്ത് നട്ടു വളര്‍ത്തി പൂജിക്കുന്നതിലൂടെ നെഗറ്റീവ് ഊര്‍ജ്ജം ഇല്ലാതാക്കി പോസിറ്റീവ് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല നെല്ലിമരം അല്ലാത്ത മറ്റ് ചില മരങ്ങളെക്കുറിച്ചും നമുക്ക് നോക്കാം. ഇവ വീട്ടില്‍ വെക്കാന്‍ പാടുള്ളതാണോ അല്ലയോ എന്ന് നോക്കാം.

പുളി

പുളി

പുളി നമ്മുടെയെല്ലാവരുടേയും വീട്ടിലുള്ളതാണ്. എന്നാല്‍ പുളിമരത്തിന്റെ സ്ഥാനം തെക്കുവശത്തായിരിക്കണം എന്നതാണ് പ്രത്യകത. പുളിമരം മാത്രമല്ല അത്തിയും തെക്കുവശത്ത് വെയ്‌ക്കേണ്ട മരമാണ്. എന്നാല്‍ മാത്രമേ അത് വീടിനും വീട്ടുകാര്‍ക്കും ഗുണം ചെയ്യുകയുള്ളൂ.

മാവ്

മാവ്

വടക്കു വശത്ത് മാവ് വെയ്ക്കുന്നതാണ് വീടിനും വിട്ടിലെ അംഗങ്ങള്‍ക്കും ഗുണം ചെയ്യുന്നത്. കിഴക്ക് വശത്ത് പ്ലാവും പടിഞ്ഞാറ് വശത്ത് തെങ്ങും വയ്ക്കുന്നതും അഭിവൃദ്ധിയുണ്ടാക്കും. പേരാല്‍ വീട്ടിലുണ്ടാവുക ചുരുക്കമാണ് എന്നാലും പേരാല്‍ ഉണ്ടെങ്കില്‍ തന്നെ അതിന്റെ സ്ഥാനം വീടിന്റെ കിഴക്കു വശത്താകുന്നതാണ് ഉത്തമം.

കൂവളം

കൂവളം

കൂവളം, കൊന്ന, നെല്ലി, അശോകം, ചന്ദനം, വേങ്ങ, ചെമ്പകം, കരിങ്ങാലി തുടങ്ങിയ വൃക്ഷങ്ങള്‍ക്ക് ദോഷഫലങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവ വീടിന്റെ ഏത് ഭാഗത്തും വെയ്ക്കാം. എന്നാല്‍ പെട്ടെന്ന് പുഴകി വീഴുന്ന മരങ്ങളാണ് ഇവയെല്ലാം.

English summary

Amla: sacred tree for spiritual purity

Here we talking about the cultural and religious significance of amla tree. Read on.
Story first published: Friday, June 28, 2019, 18:06 [IST]
X
Desktop Bottom Promotion