Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
സര്‍പ്പാരാധന ഈ നക്ഷത്രക്കാരുടെ ദുരിതമകറ്റും
ജീവിതത്തിലെ ദോഷവും ഐശ്വര്യക്കേടും എപ്പോഴു നമ്മളില്‍ പലരേയും ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ്. എന്നാല്‍ ഇതിന് പിന്നിലുള്ള ദോഷങ്ങള്‍ എന്തൊക്കെയെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ജീവിതത്തിന്റെ ഏത് മേഖലകളിലായാലും ദുരിതവും കഷ്ടപ്പാടും ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. രാഹുവിന്റെ അനിഷ്ടസ്ഥിതിയാണ് പലപ്പോഴും നമ്മുടെ ജീവിതത്തിലെ ദോഷങ്ങള്‍ക്ക് കാരണമാകുന്നത്. ഇത് തിരിച്ചറിഞ്ഞ് അതിന് കൃത്യമായ പരിഹാരമാണ് ആദ്യം കാണേണ്ടത്.
രാഹുവിന്റെ അനിഷ്ട സ്ഥിതിയാണെങ്കില്‍ അത് ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നൂറും പാലും നടത്തുക, സര്‍പ്പപ്പാട്ട്, കളം പാട്ട് നടത്തുക, കാവുകളില്‍ വിളക്ക് വെക്കുക എന്നിവയെല്ലാം ചെയ്യേണ്ടതാണ്. സര്‍പ്പദോഷത്തിന് പരിഹാരം കാണുന്നതിനും ജീവിതത്തിലെ തീരാദുരിതങ്ങള്‍ ഇല്ലാതാക്കുന്നതിനും വേണ്ടി നമുക്ക് ചെയ്യാവുന്ന ചില വഴിപാടുകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഓരോ നക്ഷത്രക്കാര്‍ക്കും ഇതെല്ലാം ചെയ്യേണ്ടതാണ്.

സമ്പല്‍ സമൃദ്ധിക്ക്
സമ്പല്‍ സമൃദ്ധിക്കായി വെള്ളരി, ആയില്യം പൂജ, നൂറും പാലും എന്നിവയെല്ലാം ചെയ്യേണ്ടതാണ്. ഇത് തിരുവാതിര നക്ഷത്രക്കാര്‍ ചെയ്യുന്നതിലൂടെ അത് ജീവിതത്തില്‍ സമ്പല്‍ സമൃദ്ധി വര്‍ദ്ധിപ്പിക്കുന്നുണ്ട്. ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിന് ഇത് സഹായിക്കുന്നുണ്ട്.

വിദ്യാ വിജയത്തിന്
വിദ്യാ വിജയത്തിന് വേണ്ടി പുള്ളുവന്‍ പാട്ട്, ധാന്യം, ദിവ്യാഭരണങ്ങള്‍ എന്നിവയെല്ലാം ചെയ്യുന്നതും സമര്‍പ്പിക്കുന്നതും നല്ലതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. പുണര്‍തം നക്ഷത്രക്കാര്‍ക്ക് ഇത് ചെയ്യാവുന്നതാണ്.

ആരോഗ്യത്തിന്
ഉപ്പ് സര്‍പ്പ ദോഷങ്ങള്‍ക്ക് പരിഹാരമായി സര്‍പ്പപ്രീതിക്കും ആരോഗ്യത്തിനും വേണ്ടി നമുക്ക് ഉപ്പ് വഴിപാടായി നല്‍കാവുന്നതാണ്. ഇത് ജീവിതത്തില്‍ നിങ്ങള്‍ക്ക് നേട്ടങ്ങളും രോഗങ്ങളില്‍ നിന്ന് പരിഹാരവും നല്‍കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വഴിപാടായി നല്‍കുന്നത് നല്ലതാണ്.

ദീര്‍ഘായുസ്സിന്
ആയില്യം നക്ഷത്രക്കാര്‍ക്ക് ദീര്‍ഘായുസ്സിന് വേണ്ടി നെയ്യ് വഴിപാട് സമര്‍പ്പിക്കാവുന്നതാണ്. സര്‍പ്പക്കാവുകളില്‍ ആയില്യം നക്ഷത്രക്കാര്‍ നെയ്യ് വഴിപാട് നല്‍കുന്നത് ദീര്‍ഘായുസ്സിന് സഹായിക്കുന്നുണ്ട്. ഇത് സ്ഥിരമായി ചെയ്യുന്നതിലൂടെ അത് ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

സര്‍പ്പദോഷ പരിഹാരത്തിന്
സര്‍പ്പ ദോഷ പരിഹാരത്തിന് സര്‍പ്പ രൂപവും പുറ്റും മുട്ടയും വഴിപാടായി നല്‍കുന്നത് നല്ലതാണ്. ഇത് സര്‍പ്പദോഷ പരിഹാരത്തിന് സഹായിക്കുന്നുണ്ട്. ഏത് നക്ഷത്രക്കാര്‍ക്കും സര്‍പ്പദോഷ പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പുറ്റു മുട്ടയും സര്‍പ്പരൂപവും നല്‍കാവുന്നതാണ്. ഇത് സര്‍പ്പ ദോഷത്തെ പരിഹരിക്കാന്‍ സഹായിക്കുന്നുണ്ട്.

ഇഷ്ട കാര്യസിദ്ധിക്ക്
ഇഷ്ടകാര്യ സിദ്ധിക്ക് വേണ്ടി പാലും കദളിപ്പഴവും നെയ്പായസവും വഴിപാടായി നല്‍കാവുന്നതാണ്. ഇത് ചെയ്യുന്നത് ചിത്തിര നക്ഷത്രക്കാരെ ഇഷ്ട കാര്യ സിദ്ധിക്ക് സഹായിക്കുന്നുണ്ട്. എന്നാല്‍ ഇനി ഇത്തരം അവസ്ഥകളില്‍ ജീവിതത്തില്‍ മാറ്റം വരുത്തുന്നതിന് സഹായിക്കുന്നുണ്ട് ഈ വഴിപാടുകള്‍.

സര്‍പ്പ ദോഷ പരിഹാരത്തിന്
പായസ ഹോമം, പാലും പഴവും, അപ്പം, അവില്, കരിക്ക് എന്നിവയെല്ലാം വഴിപാടായി നല്‍കുന്നതിലൂടെ സര്‍പ്പ ദോഷ പരിഹാരത്തിന് സഹായിക്കുന്നുണ്ട്. സര്‍പ്പങ്ങളെ ഹിംസിച്ചിട്ടുണ്ടെങ്കില് അതിന് പരിഹാരം ഈ വഴിപാടുകളിലൂടെ നല്‍കുന്നത് നല്ലതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ സര്‍പ്പ ദോഷ പരിഹാരത്തിന് സഹായിക്കുന്നുണ്ട്.

ഐശ്വര്യത്തിന്
ഓരോ ദിവസത്തിനും അധിപതികളായി നാഗങ്ങളാണ് ഉള്ളത്. അതുകൊണ്ട് തന്നെ നാഗങ്ങളെ ആരാധിച്ച് കൊണ്ട് ദിവസം ആരംഭിച്ചാല്‍ അത് ഐശ്വര്യത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു എന്നാണ് വിശ്വാസം. ഞായറാഴ്ച അനന്തന്, തിങ്കള്‍ വാസുകി, ചൊവ്വ തക്ഷകന്, ബുധന്‍ കാര്ക്കോടകന്, വ്യാഴം പത്മന്, വെള്ളി മഹാപത്മന്‍, ശനി കാളിയന് എന്നിവരാണ് സ്മരിക്കേണ്ട നാഗ ദൈവങ്ങള്‍.



Click it and Unblock the Notifications
