For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനല്‍ക്കാലം ചെങ്കണ്ണിന്റെ കാലം; കരുതിയിരിക്കണം

|

ഒരു വേനല്‍ക്കാലത്തിലൂടെയാണ് നാമിപ്പോള്‍ കടന്നുപോകുന്നത്. ചൂട് ഇനിയും അതിക്രമിക്കുകയേ ഉള്ളൂ. കാരണം ഏപ്രില്‍, മെയ് മാസങ്ങള്‍ കൂടി നമുക്കു മുന്നിലുണ്ട്. അതിനാല്‍, ചൂട് തരംഗം ഒരു പ്രശ്‌നമാണ്. ഇത് പലരേയും പലവിധത്തില്‍ ബാധിക്കുകയും വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അമിതമായ ചൂട്, മലിനീകരണം, ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികള്‍ തുടങ്ങിയവ വേനല്‍ക്കാലങ്ങളില്‍ നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. അത്തരത്തില്‍, വേനല്‍ക്കാലത്ത് സാധാരണയായ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നാണ് നേത്ര അണുബാധ.

Most read: ക്ഷയരോഗ ചികിത്സയില്‍ ശ്രദ്ധിക്കണം ഈ ഭക്ഷണ ശീലംMost read: ക്ഷയരോഗ ചികിത്സയില്‍ ശ്രദ്ധിക്കണം ഈ ഭക്ഷണ ശീലം

വേനല്‍ക്കാലം ആരംഭിക്കുമ്പോള്‍ തന്നെ നേത്രരോഗികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നു. ഈ പ്രശ്‌നത്തിന് കാരണമാകുന്ന വിവിധ ഘടകങ്ങളുണ്ട്. ഈ ലേഖനത്തില്‍ വേനല്‍ക്കാലത്ത് നിങ്ങളുടെ കണ്ണ് സംരക്ഷിക്കാന്‍ ചെയ്യേണ്ട ചില വഴികള്‍ വായിച്ചറിയാം. ആദ്യം കണ്ണിനെ കേടുവരുത്തുന്ന ചില ഘടകങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മലിനീകരണം

മലിനീകരണം

വേനല്‍ക്കാലത്ത് അന്തരീക്ഷത്തിലെ പൊടിയുടെ വര്‍ദ്ധനവ് കണ്ണുകളെ വളരെയധികം ബാധിക്കുന്നു. വേനല്‍ക്കാലത്ത് പൊടിപടലങ്ങളും വര്‍ധിക്കുകയും അവയുടെ അവശിഷ്ടങ്ങള്‍ വായുവില്‍ വ്യാപിക്കുകയും കണ്ണുകളില്‍ അലര്‍ജി ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ചൊറിച്ചില്‍, പ്രകോപനം എന്നിവയ്ക്ക് കാരണമാകും.

അള്‍ട്രാവയലറ്റ് രശ്മികള്‍

അള്‍ട്രാവയലറ്റ് രശ്മികള്‍

അള്‍ട്രാവയലറ്റ് രശ്മികള്‍ മനുഷ്യര്‍ക്ക് വളരെ ദോഷകരമാണെന്ന് അറിയാമല്ലോ? അവ പല വിധത്തില്‍ കണ്ണുകളെ ബാധിക്കുന്നു. ഈ അള്‍ട്രാവയലറ്റ് രശ്മികള്‍ കണ്ണിന്റെ ഉപരിതലത്തില്‍ പെറ്റെര്‍ജിയം (ഒരു പാളി) രൂപപ്പെടുന്നതിന് കാരണമാകും. നേത്ര അണുബാധ പടരുന്നതിന്റെ പ്രധാന മാര്‍ഗ്ഗങ്ങളിലൊന്നാണ് ചെങ്കണ്ണ്. ഈ അണുബാധയുള്ള ഒരാളുമായി സമ്പര്‍ക്കം പുലര്‍ത്തുകയാണെങ്കില്‍ ചെങ്കണ്ണ് പടരും. വേനല്‍ക്കാലത്ത് ഇത് സാധാരണമായതിനാല്‍ ഇക്കാലങ്ങളില്‍ ഇത് പടരാനുള്ള സാധ്യത കൂടുതലാണ്.

Most read:ശീലമിതെങ്കില്‍ വിഷാംശം നീങ്ങി രക്തം ശുദ്ധിയാകുംMost read:ശീലമിതെങ്കില്‍ വിഷാംശം നീങ്ങി രക്തം ശുദ്ധിയാകും

സൂക്ഷ്മാണുക്കള്‍

സൂക്ഷ്മാണുക്കള്‍

കോണ്‍ടാക്റ്റ് ലെന്‍സുകള്‍ ധരിക്കുന്ന ആളുകള്‍ക്ക് വേനല്‍ക്കാലത്ത് അണുബാധ പടരാനുള്ള സാധ്യത കൂടുതലാണ്. കാരണം അവ പതിവായി വൃത്തിയാക്കേണ്ടതുണ്ട്. അമിതമായ ചൂടില്‍ നില്‍ക്കുന്നത് കണ്ണുകളെ ധാരാളം രോഗങ്ങള്‍ക്ക് ഇരയാക്കുന്നു. വിവിധതരം ബാക്ടീരിയകള്‍ ഉള്‍പ്പെടെയുള്ള എല്ലാത്തരം സൂക്ഷ്മാണുക്കളുമായും സമ്പര്‍ക്കം പുലര്‍ത്തുന്നതിനാല്‍, ഈ മാസങ്ങളില്‍ കണ്ണ് ചൊറിച്ചിലും വളരെ സാധാരണമാണ്.

സണ്‍ഗ്ലാസ് ധരിക്കുക

സണ്‍ഗ്ലാസ് ധരിക്കുക

നേത്ര അണുബാധ ഒഴിവാക്കാന്‍, പുറത്തിറങ്ങുമ്പോള്‍ സണ്‍ഗ്ലാസ് ധരിക്കുക, നിങ്ങളുടെ കണ്ണുകളില്‍ സ്പര്‍ശിക്കുകയോ തടവുകയോ ചെയ്യാതിരിക്കുക, തണുത്ത വെള്ളത്തില്‍ ഇടയ്ക്കിടെ കണ്ണ് കഴുകുക. ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികള്‍ ലെന്‍സിനും (തിമിരം) റെറ്റിനയ്ക്കും (മാക്യുലര്‍ ഡീജനറേഷന്‍) കേടുപാടുകള്‍ വരുത്തുന്നു, ശരിയായ അള്‍ട്രാവയലറ്റ് സംരക്ഷണ സണ്‍ഗ്ലാസുകള്‍ ഉപയോഗിച്ച് ഇത് ഒഴിവാക്കാം. ഗുണനിലവാരമില്ലാത്ത കണ്ണടകള്‍ കണ്ണിന് ദോഷകരമാണ്. അതിനാല്‍ നല്ല നിലവാരമുള്ള കണ്ണടകള്‍ തന്നെ ഉപയോഗിക്കുക.

Most read:ആശങ്ക നിറച്ച് കോവിഡ് രണ്ടാം തരംഗം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍Most read:ആശങ്ക നിറച്ച് കോവിഡ് രണ്ടാം തരംഗം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കോണ്‍ടാക്ട് ലെന്‍സ്

കോണ്‍ടാക്ട് ലെന്‍സ്

കോണ്‍ടാക്റ്റ് ലെന്‍സ് ദിവസേന വൃത്തിയാക്കുന്നത് ശ്രദ്ധിക്കുക. ശുപാര്‍ശ ചെയ്യുന്ന സമയത്തേക്കാള്‍ കൂടുതലായി ലെന്‍സ് ധരിക്കരുത്. നിശ്ചിത സമയപരിധിക്കുള്ളില്‍ ലെന്‍സ് മാറ്റുക. നീന്തുമ്പോള്‍ കോണ്‍ടാക്റ്റ് ലെന്‍സ് ധരിക്കരുത്. ജലജന്യ ബാക്ടീരിയകളില്‍ നിന്നും നീന്തല്‍ക്കുളത്തിലെ രാസവസ്തുക്കളില്‍ നിന്നും കണ്ണുകളെ സംരക്ഷിക്കുന്ന നീന്തല്‍ കണ്ണടകള്‍ ധരിക്കുക.

നേത്ര അണുബാധ തടയാന്‍

നേത്ര അണുബാധ തടയാന്‍

* ഇടയ്ക്കിടെ സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് കൈ കഴുകണം

* രോഗബാധിതരായ ആളുകളില്‍ നിന്ന് വിട്ടുനില്‍ക്കുക.

* ചെങ്കണ്ണ് ഉള്ള ആളുകളുമായി കിടക്കകളോ വസ്ത്രങ്ങളോ പങ്കിടുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം.

* കണ്ണുകള്‍ തുടയ്ക്കാന്‍ ശുദ്ധമായ ടിഷ്യു പേപ്പര്‍ ഉപയോഗിക്കേണ്ടതാണ്.

* കണ്‍ജങ്ക്റ്റിവിറ്റിസ് ഉള്ളവര്‍ പൊതു സ്ഥലങ്ങള്‍ ഒഴിവാക്കണം, ദേഹത്ത് സ്പര്‍ശിക്കുകയോ വസ്ത്രങ്ങള്‍ പങ്കിടുകയോ ചെയ്യരുത്

* കൈകള്‍ ശരിയായി വൃത്തിയാക്കിയല്ലാതെ കണ്ണുകള്‍ തടവരുത്.

* കണ്ണിന് ചുവപ്പ് ഉണ്ടെങ്കില്‍ കോണ്‍ടാക്റ്റ് ലെന്‍സുകള്‍ ധരിക്കരുത്

* ഐ ഡ്രോപ്പുകള്‍ പങ്കിടരുത്.

* വെള്ളരി, കക്കിരി കഷ്ണങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ കണ്ണുകള്‍ മസാജ് ചെയ്യുക.

* പച്ച ഇലക്കറികള്‍, പഴങ്ങള്‍, കാരറ്റ് തുടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

Most read:വേനലില്‍ ശീലമിതെങ്കില്‍ നേടാം ഇരട്ടി പ്രതിരോധശേഷിMost read:വേനലില്‍ ശീലമിതെങ്കില്‍ നേടാം ഇരട്ടി പ്രതിരോധശേഷി

English summary

Tips to Prevent Conjunctivitis and Red Eyes in Summer

There are various ways to protect your eyes from conjunctivitis and red eyes in summer. Take a look.
Story first published: Thursday, March 25, 2021, 10:21 [IST]
X
Desktop Bottom Promotion