For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൂടിയ കൊളസ്‌ട്രോള്‍ ഒതുക്കും ഉള്ളി ഒറ്റമൂലി

|

ഉള്ളി ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ ഇത് ആരോഗ്യത്തിന് എങ്ങനെ ഉപയോഗിക്കാം എന്നുള്ളതാണ് പലര്‍ക്കും അറിയേണ്ടത്. കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം വെല്ലുവിളിയാണ് നല്‍കുന്നത് എന്ന് നോക്കാവുന്നതാണ്. കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുമ്പോള്‍ അത് ഹൃദയാഘാതമടക്കമുള്ള പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നുണ്ട്. നമ്മുടെ പല ജീവിത പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ജീവിത ശൈലിയാണ് ആദ്യം മാറ്റേണ്ടത്. ഭക്ഷണം വ്യായാമക്കുറവ്, മാനസിക സമ്മര്‍ദ്ദം എന്നിവക്ക് പരിഹാരം കാണുന്നതിലൂടെ ഒരു പരിധി വരെ നമുക്ക് ഇനി കൊളസ്‌ട്രോളിനെ ഇല്ലാതാക്കാവുന്നതാണ്.

കാല്‍ കഴുകൂ, കളയാം രോഗങ്ങളെ എളുപ്പത്തില്‍കാല്‍ കഴുകൂ, കളയാം രോഗങ്ങളെ എളുപ്പത്തില്‍

എന്നാല്‍ ഉള്ളി കഴിക്കുന്നതിലൂടെ നമുക്ക് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. ഹൃദയാഘാതത്തിനും കാരണമാകുന്ന ശരീരത്തില്‍ നിന്ന് ചീത്ത കൊളസ്‌ട്രോള്‍ നീക്കംചെയ്യാന്‍ ചുവന്ന ഉള്ളി സഹായിക്കുന്നുവെന്ന് ഹോങ്കോങ്ങിലെ ചൈനീസ് സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി. ഇതിന്റെ ആദ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. സവാള ഉപയോഗിക്കുന്നതിലൂടെ എന്തൊക്കെയാണ് നിങ്ങള്‍ക്ക് കൊളസ്‌ട്രോള്‍ കുറക്കുന്നത് എന്ന് നമുക്ക് നോക്കാം.

സവാളയുടെ ആരോഗ്യ ഗുണങ്ങള്‍

സവാളയുടെ ആരോഗ്യ ഗുണങ്ങള്‍

ഇത് ശരീരത്തിലെ നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്തുന്നു, ഇത് ഹൃദ്രോഗങ്ങളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നിങ്ങള്‍ക്ക് എങ്ങനെയെല്ലാം സവാള ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. ഉള്ളിയിലും സവാളയിലും നമ്മുടെ ശരീരത്തിന് ആവശ്യമുള്ള വൈറ്റമിന്‍ ബി, വൈറ്റമിന്‍ ബി6, ഫോളിക് എന്നിവയും ഉള്ളിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി വളരെയധികം സഹായിക്കുന്നുണ്ട്.

കൊളസ്‌ട്രോള്‍ കുറക്കാന്‍

കൊളസ്‌ട്രോള്‍ കുറക്കാന്‍

കൊളസ്‌ട്രോള്‍ കുറക്കുന്നതിന് സവാള വളരെയധികം സഹായിക്കുന്നുണ്ട്. ഇവ വേവിച്ച് കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ പച്ചക്ക് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. വേവിക്കുമ്പോള്‍ ഉള്ളിയിലെ ക്വാര്‍സെറ്റിനും ബയോഫ്‌ളവനോയ്ഡുകളും ഇല്ലാതാവുകയാണ് ചെയ്യുന്നത്. ഉള്ളിയുടെ പുറന്തോല്‍ മാറ്റുമ്പോള്‍ ഇതെല്ലാം ഇല്ലാതാവുന്നതാണ് സത്യം. അതുകൊണ്ട് ഉള്ളി തോല്‍ കളയുമ്പോള്‍ അതിന്റെ പുറം തോല്‍ മാത്രം കളയാന്‍ ശ്രദ്ധിക്കുക. കൂടുതല്‍ തോല്‍ കളയാതിരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.

ക്വര്‍സെറ്റിന്റെ ഗുണങ്ങള്‍

ക്വര്‍സെറ്റിന്റെ ഗുണങ്ങള്‍

ധാരാളം ആരോഗ്യ ഗുണങ്ങള്‍ ക്വര്‍സെറ്റിന് ഉണ്ട്. ഇത് കൊളസ്‌ട്രോള്‍ കുറക്കുന്നതോടൊപ്പം തന്നെ ഹൃദയത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ഹാര്‍ട്ട് അറ്റാക്ക്, പക്ഷാഘാതം എന്നിവയെല്ലാം ഇല്ലാതാക്കുന്നതിനും ക്വാര്‍സെറ്റിന്‍ സഹായിക്കുന്നുണ്ട്. ഇത് കൊളസ്‌ട്രോള്‍ കുറക്കുന്നതോടൊപ്പം തന്നെ സ്‌ട്രെസ്സ് കുറക്കുന്നതിനും പൈല്‍സ് പോലുള്ള രോഗങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ക്യാന്‍സര്‍, എക്‌സിമ, ഡ്രൈസ്‌കിന്‍ എന്നിവയെല്ലാം ഇതിലൂടെ നമുക്ക് പരിഹരിക്കാവുന്നതാണ്.

പച്ചക്ക് കഴിക്കുക

പച്ചക്ക് കഴിക്കുക

പച്ചക്ക് ഉള്ളി കഴിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. കാരണം ഉള്ളിയില്‍ ഉള്ള സള്‍ഫൈഡിന്‍ എന്നൊരു ഘടകമാണ് കൊളസ്‌ട്രോള്‍ കുറക്കുന്നതിന് സഹായിക്കുന്നത്. ഇത് വേവിച്ച് കഴിക്കുന്നതിനേക്കാള്‍ പച്ചക്ക് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി കൊളസ്‌ട്രോള്‍ വില്ലനാവുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇതില്‍ ധാരാളംഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് മാത്രമല്ല ഇത് പ്രമേഹം പോലുള്ള രോഗങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതിനും ആരോഗ്യത്തിനും ഏറ്റവും മികച്ചതാണ് ഉള്ളി എന്ന കാര്യത്തില്‍ സംശയം വേണ്ട.

പച്ചക്ക് കഴിക്കുക

പച്ചക്ക് കഴിക്കുക

കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, സെലെനിയം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങള്‍ ഉള്ളിയില്‍ അടങ്ങിയിട്ടുണ്ട്. അണുബാധക്കെതിരെ പ്രവര്‍ത്തിക്കാനുള്ള ഉള്ളിയുടെ കഴിവ് ഏറെ പ്രസ്തമാണ്. നനവുള്ളിടത്തും, നീര്‍വാര്‍ച്ച ഉള്ളിടത്തും ഉള്ളി വളരും. വേണമെങ്കില്‍ പൂന്തോട്ടത്തിലോ, പച്ചക്കറിത്തോട്ടത്തിലോ വളര്‍ത്താം. ലോകമെങ്ങും നിരവധി ആഹാരപദാര്‍ത്ഥങ്ങളിലെ ഒരു പ്രധാന ഘടകമാണ് ഉള്ളി. മറ്റ് പച്ചക്കറിയിനങ്ങള്‍ക്കും, സസ്യങ്ങള്‍ക്കുമൊപ്പം വളരുമെന്നതിനാല്‍ സൗഹൃദ സസ്യം എന്നും ഉള്ളിയെ വിളിക്കുന്നു.

രക്തം കട്ടിയാകുന്നത് തടയാന്‍

രക്തം കട്ടിയാകുന്നത് തടയാന്‍

രക്തം കട്ടിയാകുന്നത് തടയാന്‍ ഉള്ളിക്ക് കഴിവുണ്ട്. രക്തത്തിലെ ചുവന്ന കോശങ്ങള്‍ കട്ടിയായി തീര്‍ന്നാല്‍ ഹൃദയത്തിനും, ധമനികള്‍ക്കും തകരാറുണ്ടാവും. ഇതിലൂടെ പല വിധത്തിലുള്ള രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഉള്ളി ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി ഉള്ളി കഴിക്കാവുന്നതാണ്.

English summary

How to Use Onion to Reduce High Cholesterol Levels

Here in this article we are discussing about how to use onion for high cholesterol. Read on.
Story first published: Thursday, April 30, 2020, 15:41 [IST]
X
Desktop Bottom Promotion