സെക്‌സ് ശേഷം സ്ത്രീകള്‍ ഇതു വേണം

Posted By:
Subscribe to Boldsky

സെക്‌സ് കേവലം ശാരീരിക സുഖത്തിനായുള്ള ഒന്നല്ല. ഇതിന് ആരോഗ്യഗുണങ്ങളും ധാരാളമുണ്ട്. സെക്‌സ് സമയത്ത് സ്ത്രീ പുരുഷ ശരീരത്തില്‍ പല മാറ്റങ്ങളും നടക്കുന്നുണ്ട്. ഇത് ആരോഗ്യപരമായ പല ഗുണങ്ങള്‍ക്കും കാരണമാകുന്ന ഒന്നു കൂടിയാണ്. ആരോഗ്യത്തിന് സഹായിക്കുന്ന പല ഹോര്‍മോണുകളും സെക്‌സ് വേളയില്‍ ശരീരത്തില്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നുണ്ടെന്നതാണ് വാസ്തവം.

സെക്‌സ് ആരോഗ്യകരമാകാം, ചിലപ്പോള്‍ അനാരോഗ്യം നല്‍കുന്നതും. പാലിയ്‌ക്കേണ്ട ചിട്ടകള്‍ പാലിയ്ക്കാതെ വരുമ്പോഴാണ് ഇത് സംഭവിയ്ക്കുക. ഇത് പലപ്പോഴും സ്ത്രീ പുരുഷന്മാര്‍ വരുത്തുന്ന പിഴവുകളിലൂടെയാണ് സംഭവിയ്ക്കുന്നത്.

സ്ത്രീ പുരുഷന്മാരുടെ ശരീരം വ്യത്യസ്തമാണ്. സെക്‌സിലും വേണ്ടത്ര ശുചിത്വവും ചിട്ടകളും പാലിക്കാതിരുന്നാല്‍ അണുബാധയുള്‍പ്പെടെയുള്ള പല രോഗങ്ങളും വരാന്‍ സാധ്യത കൂടുതലുമാണ്. പുരുഷനെ അപേക്ഷിച്ചു സ്ത്രീകള്‍ക്കാണ് ഇത്തരം രോഗങ്ങള്‍ കൂടുതല്‍ വരാന്‍ സാധ്യത. ഇതിനു കാരണം അവരുടെ ശരീരത്തിന്റെ പ്രത്യേകത തന്നെയാണ്.

സെക്‌സ് ആരോഗ്യഗുണങ്ങള്‍ക്കു പകരം അനാരോഗ്യം നല്‍കാതിരിയ്ക്കാന്‍ സ്ത്രീകള്‍ ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്. സെക്‌സ് ശേഷം സ്ത്രീകള്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍. ഇതെക്കുറിച്ചു കൂടുതലറിയൂ,

സെക്‌സിനു ശേഷം

സെക്‌സിനു ശേഷം

സെക്‌സിനു ശേഷം സ്വകാര്യഭാഗം കഴുകി വൃത്തിയാക്കുക. കാരണം സ്ത്രീകളുടെ വജൈനയില്‍ അണുബാധയ്ക്കുള്ള സാധ്യത ഏറെയാണ്. എന്നാല്‍ സോപ്പോ ലോഷനുകളോ ഉപയോഗിയ്ക്കരുത്. ഇത് ഈ ഭാഗത്തെ ആരോഗ്യകരമായ ബാക്ടീരിയകളെ കൊന്നൊടുക്കും.

സെക്‌സിനു ശേഷം മൂത്രമൊഴിയ്ക്കുന്നത്

സെക്‌സിനു ശേഷം മൂത്രമൊഴിയ്ക്കുന്നത്

സെക്‌സിനു ശേഷം മൂത്രമൊഴിയ്ക്കുന്നത് ആരോഗ്യപരകമായ കാരണങ്ങളാല്‍ ഏറെ നല്ലതാണ്. ഇത് അണുബാധകളകറ്റാന്‍ സഹായകമാണ്. ഇതുപോലെ സെക്‌സിനിടയിലും ഈ തോന്നലുണ്ടെങ്കില്‍ മൂത്രമൊഴിയ്ക്കാതിരിയ്ക്കരുത്. ഇത് യൂറിനറി ബ്ലാഡറിനു കേടാണെന്നു മാത്രമല്ല, സെക്‌സില്‍ അസുഖകരമായ തോന്നലുകളുണ്ടാക്കുകയും ചെയ്യും.

യൂറിത്ര

യൂറിത്ര

പുരുഷന്മാരേക്കാള്‍ സ്ത്രീകളുടെ യൂറിത്രയ്ക്കു നീളം കുറവാണ്. ഇത് ബാക്ടീരികള്‍ എളുപ്പത്തില്‍ ഉള്ളിലേയ്ക്കു കടക്കാനും അണുബാധയുണ്ടാക്കാനും സാധ്യതയുണ്ടാക്കുന്നു. ഇതുപോലെ കഴുകുമ്പോള്‍ മുന്നില്‍ നിന്നും പുറകിലേയ്ക്കു കഴുകുക. അല്ലെങ്കില്‍ ബാക്ടീരിയകള്‍ ഉള്ളിലേയ്ക്കു കടക്കാന്‍ എളുപ്പമാണ്.

ശരീരസ്രവങ്ങള്‍

ശരീരസ്രവങ്ങള്‍

സെക്‌സില്‍ സ്ത്രീയുടെ ശരീരസ്രവങ്ങള്‍ പുറന്തള്ളപ്പെടുന്നത് യൂറീത്രയിലൂടെയല്ല. ഇതുകൊണ്ടുതന്നെ ഉള്ളിലാകുന്ന ബാക്ടീരിയകള്‍ പുറത്തേയ്ക്കു സ്വാഭാവിക രീതിയില്‍ പോകാനുള്ള സാധ്യത കുറവാണ്. ഇതിനുള്ള വഴിയാണ് സെക്‌സിനു ശേഷമുള്ള മൂത്രവിസര്‍ജനം.

അണുബാധകള്‍

അണുബാധകള്‍

അണുബാധകള്‍ അടിക്കടിയുണ്ടാകുന്നവര്‍ സെക്‌സിനു ശേഷവും അല്ലാതെയും പ്രോബയോട്ടിക്‌സ് ഭക്ഷണങ്ങള്‍, അതായത് തൈരു പോലുള്ള കഴിയ്ക്കുന്നതു നല്ലതാണ് ഇത് അണുബാധ തടയാന്‍ സഹായിക്കുന്ന ആരോഗ്യകരമായ ബാക്ടീരിയയുടെ വളര്‍ച്ചയെ സഹായിക്കും.

വെള്ളം

വെള്ളം

സെക്‌സ് ശേഷം വെള്ളം കുടിയ്ക്കുക. കാരണം സെക്‌സൊരു വ്യായാമമായെടുക്കാം. ഇതുകൊണ്ടുതന്നെ ശരീരത്തില്‍ നിന്നും ജലനഷ്ടത്തിനു സാധ്യതയേറെയാണ്. ഇതിനു പകരമായി വെള്ളം കുടിയ്ക്കുക തന്നെ വേണം.

സുഗന്ധമുളള വൈപ്പുകള്‍

സുഗന്ധമുളള വൈപ്പുകള്‍

സുഗന്ധമുളള വൈപ്പുകള്‍. ടിഷ്യൂ ഉപയോഗിച്ചു സ്വകാര്യഭാഗം വൃത്തിയാക്കരുത്. ഇത് അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

കുളി

കുളി

ചിലര്‍ സെക്‌സ് ശേഷം കുളിയ്ക്കുന്നവരുണ്ട്. വജൈന കൂടുതല്‍ വികസിച്ചിരിയ്ക്കുന്ന സമയമായതുകൊണ്ട് അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിയ്ക്കുന്ന സമയമാണിത്. അതുകൊണ്ടുതന്നെ ഇതിനു ശേഷം കുളി, പ്രത്യേകിച്ചു ചൂടുവെള്ളത്തിലെ കുളി ഒഴിവാക്കുന്നതാണ് നല്ലത്.

Read more about: health body
English summary

Ladies Should Do These This After An Intercourse

Ladies Should Do These This After An Intercourse, read more to know about