For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തല മുട്ടി മുഴച്ചാല്‍ ഉടന്‍ പരിഹാരമിതാ

വീട്ടില്‍ തന്നെ നമുക്ക് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം, എങ്ങനെയെന്ന് നോക്കാം

|

കുട്ടികളിലാണ് ഈ അപകടം എപ്പോഴും പതിയിരിക്കുന്നത്. കാരണം കുട്ടികളുടെ ഓട്ടവും ചാട്ടവും തന്നെയാണ് ഇതിന് കാരണം. പലപ്പോഴും തല മുട്ടി അവിടെ മുഴച്ച് വരാറുണ്ട്. ചിലപ്പോള്‍ ആ ഭാഗം ചതയുകയും രക്തം കല്ലിക്കുകയും ചെയ്യുന്നു. ഇത് പലപ്പോഴും തലവേദന പോലുള്ള മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു.

പൊട്ടിയ പല്ലിന് വീട്ടില്‍ പരിഹാരംപൊട്ടിയ പല്ലിന് വീട്ടില്‍ പരിഹാരം

എന്നാല്‍ ഇത്തരത്തില്‍ തലയിടിച്ച് മുഴക്കുന്നത് അത്ര വലിയ പ്രശ്‌നമുള്ള കാര്യമല്ല. എന്നാല്‍ പലരിലും ഇത്തരം പ്രശ്‌നങ്ങള്‍ ദിവസങ്ങളോളം നില്‍ക്കും. വീട്ടില്‍ തന്നെ ഉടന്‍ തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്ന് നോക്കാം.

തണുപ്പ് വെക്കാം

തണുപ്പ് വെക്കാം

എവിടെയെങ്കിലും തട്ടി തല മുഴച്ചാല്‍ ഉടന്‍ തന്നെ അല്‍പം ഐസ് ക്യൂബ് അപകടം പറ്റിയ സ്ഥലത്ത് വെക്കാം. ഇത് അരമണിക്കൂര്‍ കൊണ്ട് തന്നെ ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ സഹായിക്കുന്നു. പാടു പോലുമില്ലാതെ തന്നെ ഇത്തരം പ്രശ്‌നങ്ങളെ ദിവസങ്ങള്‍ക്കുള്ളില്‍ ഇല്ലാതാക്കുന്നു.

 ഇളം ചൂട്

ഇളം ചൂട്

തണുപ്പ് മാത്രമല്ല ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇളം ചൂട് വെള്ളവും സഹായിക്കും. എവിടെയാണോ തട്ടിയത് ആ ഭാഗത്ത് ചെറു ചൂടുവെള്ളം കൊണ്ട് തടവുന്നത് വേദനയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 തല ഉയര്‍ത്തി കിടക്കുക

തല ഉയര്‍ത്തി കിടക്കുക

ഇത്തരം ഇടികളോ തട്ടലുകളോ ഉണ്ടായാല്‍ ഉടന്‍ തന്നെ തല ഉയര്‍ത്തി വെച്ച് കിടക്കാം. ഇത് നെറ്റി വീങ്ങുന്ന വേദനയില്‍ നിന്ന് ആശ്വാസം നല്‍കും.

 ടീ ബാഗ്‌സ്

ടീ ബാഗ്‌സ്

നെറ്റി മുട്ടിയാല് ആ ഭാഗത്ത് ഉടന്‍ തന്നെ ഒരു ടീബാഗ് നനച്ച് വെക്കുക. ഇത് വീക്കം കുറക്കുകയും വേദനയെ ഇല്ലാതാക്കുകയും ചെയ്യുന്നു.

 ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ നല്ലൊരു പരിഹാരമാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക്. വെള്ളത്തില്‍ അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മിക്‌സ് ചെയ്ത് ഇത് വേദനയുള്ള ഭാഗത്ത് ഉരസുക. ഇത്തരത്തില്‍ ചെയ്യുന്നത് വേദന മാറ്റുകയും വീക്കം കുറക്കുകയും ചെയ്യുന്നു. ദിവസവും രണ്ട് മൂന്ന് ദിവസം ഇത്തരത്തില്‍ ചെയ്യുക. ഇത് ചെയ്യുന്നത് പാടുപോലും മാറ്റിത്തരുന്നു.

ആവണക്കെണ്ണ

ആവണക്കെണ്ണ

ആവണക്കെണ്ണ കൊണ്ടും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. ആവണക്കെണ്ണയും തേനും മിക്‌സ് ചെയ്ത് ഇടിച്ച ഭാഗത്ത് പുരട്ടുക. അരമണിക്കൂറിനു ശേഷം ഇത് കഴുകിക്കളയണം. വേദനയും നീറ്റലും പുകച്ചിലും ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.

 മഞ്ഞള്‍

മഞ്ഞള്‍

ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ മഞ്ഞളിന് കഴിയും. അല്‍പം മഞ്ഞള്‍ വെളിച്ചെണ്ണയില്‍ മിക്‌സ് ചെയ്ത് മുഴക്കുന്ന ഭാഗത്ത് തേച്ച് പിടിപ്പിക്കാം. ഇത് നെറ്റിയിലെ നീരിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 ഉള്ളി

ഉള്ളി

ഉള്ളി നെടുകേ മുറിച്ച് അത് കൊണ്ട് ഇടി കിട്ടിയ ഭാഗത്ത് നല്ലതു പോലെ ഉരസുക. ഇത്തരത്തില്‍ ചെയ്യുന്നതും നെറ്റി ഇടിച്ച് ഭാഗത്തെ വേദനയും നീരും ഇല്ലാതാക്കുന്നു.

 വിശ്രമിക്കുക

വിശ്രമിക്കുക

വിശ്രമം എന്ത് അപകടം പറ്റിയാലും അത്യാവശ്യമുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ കുട്ടികളില്‍ ഇത്തരത്തില്‍ നെറ്റി ഇടിക്കുകയോ മുഴക്കുകയോ ചെയ്താല്‍ അവരെ വഴക്ക് പറയാതെ വിശ്രമിക്കാന്‍ സമയം നല്‍കുക.

Read more about: health ആരോഗ്യം
English summary

Home Remedies for Swelling on the Head

Home Remedies for Swelling on the Head from an Injury read on...
X
Desktop Bottom Promotion