മുളപ്പിച്ച വെളുത്തുള്ളിയും തേനും ഒരാഴ്ച

Posted By:
Subscribe to Boldsky

വെളുത്തുള്ളി സ്വാദു കൂട്ടാന്‍ വേണ്ടി മാത്രമല്ല, പല ആരോഗ്യപരമായ ഗുണങ്ങളും ഉള്‍ക്കൊള്ളുന്ന ഒന്നു കൂടിയാണ്. ആന്റിഓക്‌സിഡന്റുകളുടെ കലവറയായ ഇത് പല രോഗങ്ങളേയും തടഞ്ഞു നിര്‍ത്താന്‍ സാധിയ്ക്കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ അടങ്ങിയ ഒന്നു കൂടിയാണ്.

രാതനകാലം മുതല്‍ക്കേ നിരവധി രോഗങ്ങള്‍ക്കും രോഗാവസ്ഥകള്‍ക്കുമുള്ള ഔഷധമായി വെളുത്തുള്ളി ഉപയോഗിച്ച് വരുന്നു. സള്‍ഫര്‍ അടങ്ങിയ വസ്തുക്കളുടെ സാന്നിധ്യമാണ് വെളുത്തുള്ളിയുടെ രൂക്ഷ ഗന്ധത്തിന് കാരണം. ബാക്ടീരിയ,വൈറസ്, ഫംഗസ് പ്രതിരോധത്തിന് കാരണമായ അലിസിന്‍ ആണ് വെളുത്തുള്ളിയിലെ പ്രധാന ഘടകം. വെളുത്തുള്ളി അരിയുകയോ നുറുക്കുകയോ ചെയ്ത ശേഷം കുറച്ചുനേരം വെറുതെ വെച്ചാല്‍ മാത്രമേ അലിസിന്‍ കൂടുതലായി ഉണ്ടാകൂ.

സെലിനിയവും വെളുത്തുള്ളിയില്‍ ധാരാളം ടങ്ങിയിട്ടുണ്ട്. അലിസിനെ കൂടാതെ അജോയീന്‍, അലീന്‍ തുടങ്ങിയവ ശരീരത്തിലെ ദഹനവ്യവസ്ഥയിലും രക്തചംക്രമണ വ്യവസ്ഥയിലും ശരീര പ്രതിരോധ വ്യവസ്ഥയിലും ഗുണഫലങ്ങള്‍ ഉണ്ടാക്കുന്നതിന് പുറമെ രക്തസമ്മര്‍ദം കുറക്കുകയും ശരീരത്തിലെ വിഷാംശം നീക്കുകയും ചെയ്യും.

ഏറെ പോഷകങ്ങളും, ഔഷധഗുണങ്ങളുമടങ്ങിയ തേന്‍ പണ്ടു കാലം മുതല്‍ക്കേ ചര്‍മ്മസംരക്ഷണത്തിനായും, ആരോഗ്യത്തിനായും ഉപയോഗിച്ചുവരുന്നുണ്ട്. അത്ഭുതകരമായ ഗുണവിശേഷങ്ങളുള്ളതാണ് തേന്‍.

വെളുത്തുള്ളി സ്വാദു കൂട്ടാന്‍ വേണ്ടി മാത്രമല്ല, പല ആരോഗ്യപരമായ ഗുണങ്ങളും ഉള്‍ക്കൊള്ളുന്ന ഒന്നു കൂടിയാണ്. ആന്റിഓക്‌സിഡന്റുകളുടെ കലവറയായ ഇത് പല രോഗങ്ങളേയും തടഞ്ഞു നിര്‍ത്താന്‍ സാധിയ്ക്കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ അടങ്ങിയ ഒന്നു കൂടിയാണ്.

സാധാരണ വെളുത്തുള്ളിയെ അപേക്ഷിച്ച് മുളപ്പിച്ച വെളുത്തുള്ളിയ്ക്ക് ആരോഗ്യഗുണങ്ങള്‍ ഏറും. ഇതിലെ ആന്റിഓക്‌സിഡന്റുകളുടെ അളവു വര്‍ദ്ധിയ്ക്കും. മുളപ്പിച്ച വെളുത്തുള്ളിയും തേനും ചേര്‍ത്തുപയോഗിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇതിന്റെ ആരോഗ്യപരമായ സവിശേഷതകളെക്കുറിച്ചറിയൂ

ഊര്‍ജ്ജത്തിന്റെ കലവറ

ഊര്‍ജ്ജത്തിന്റെ കലവറ

ഊര്‍ജ്ജത്തിന്റെ കലവറയാണ് തേനും മുളപ്പിച്ച വെളുത്തുള്ളിയും ചേര്‍ന്ന മിശ്രിതം. എനര്‍ജി ഡ്രിങ്ക് കഴിക്കുന്നതു പോലെ തന്നെയാണ് പലപ്പോഴും ഈ മിശ്രിതം വെറും വയറ്റില്‍ കഴിക്കുന്നത്. ഇത് ദിവസം മുഴുവന്‍ ഉന്‍മേഷത്തോടെയിരിക്കാന്‍ സഹായിക്കുന്നു.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

ഈ കൂട്ടിന് രക്തധമനികള്‍ക്കു മുകളിലുള്ള കൊഴുപ്പിന്റെ പാളി നീക്കാനുള്ള കഴിവുണ്ട്. ഇതുവഴി രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. ഹൃദയാരോഗ്യത്തിന് ഗുണകരരം.

ഭക്ഷണത്തോട്

ഭക്ഷണത്തോട്

ചിലര്‍ക്ക് ഭക്ഷണത്തോട് അമിതാര്‍ത്തി ഉണ്ടാവുന്നു. അതിനെ പ്രതിരോധിക്കാനും കുറക്കാനും സഹായിക്കുന്ന മാര്‍ഗ്ഗമാണ് മുളപ്പിച്ച വെളുത്തുള്ളിയും തേനും ചേര്‍ന്ന മിശ്രിതം. ചുട്ട വെളുത്തുള്ളിയും തേനും മിക്‌സ് ചെയ്ത് വെറും വയറ്റില്‍ രാവിലെ കഴിക്കുന്നത് അമിത ഭക്ഷണശീലത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

സ്വാഭാവിക ആന്റിബയോട്ടിക്‌സ്

സ്വാഭാവിക ആന്റിബയോട്ടിക്‌സ്

മുളപ്പിച്ച വെളുത്തുള്ളിയില്‍ അലിസിന്‍ തോത് അധികമാണ്. ഇത് സ്വാഭാവിക ആന്റിബയോട്ടിക്‌സ് ഗുണം നല്‍കുന്നു.തേനും സ്വാഭാവിക പ്രതിരോധം നല്‍കുന്ന ഒന്നാണ്.

 പ്രതിരോധശേഷി

പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതിന് മുളപ്പിച്ച വെളുത്തുള്ളിയും തേനും ഏറെ നല്ലതാണ്. ചുമ, അണുബാധ, കോള്‍ജ് എന്നിവയ്‌ക്കെല്ലാം നല്ലൊന്നാന്തരം പരിഹാരമാണ് മുളപ്പിച്ച വെളുത്തുള്ളി.

ഏറെ നല്ലതാണ്. ചുമ, അണുബാധ, കോള്‍ജ് എന്നിവയ്‌ക്കെല്ലാം നല്ലൊന്നാന്തരം പരിഹാരമാണ് മുളപ്പിച്ച വെളുത്തുള്ളി.

അമിത വണ്ണവും

അമിത വണ്ണവും

അമിത വണ്ണവും തടിയുമാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന മറ്റൊന്ന്. എന്നാല്‍ ഇതിനെ ഫലപ്രദമായി ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി തേന്‍ മിശ്രിതം. ഇതെന്നും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ശീലമാക്കാം.

ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും തടയാന്‍

ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും തടയാന്‍

മുള വന്ന വെളുത്തുള്ളിയില്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. തേനും ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്.ഇതുകൊണ്ടുതന്നെ ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും തടയാന്‍ ഏറെ ഗുണകരമാണ്.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും ഫലപ്രദമായ ഒരു ഒറ്റമൂലിയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നും രാവിലെ വെറും വയറ്റില്‍ ഈ മിശ്രിതം കഴിച്ചാല്‍ മതി. മാനസിക സമ്മര്‍ദ്ദം, ഡിപ്രഷന്‍ തുടങ്ങിയ പ്രശ്‌നങ്ങളെ നിലക്ക് നിര്‍ത്താം.

ആന്റിബയോട്ടിക്‌സ്

ആന്റിബയോട്ടിക്‌സ്

മുളപ്പിച്ച വെളുത്തുള്ളിയില്‍ അലിസിന്‍ തോത് അധികമാണ്. ഇത് സ്വാഭാവിക ആന്റിബയോട്ടിക്‌സ് ഗുണം നല്‍കുന്നു.

ജലദോഷവും പനിയും

ജലദോഷവും പനിയും

ജലദോഷവും പനിയും പെട്ടെന്ന് മാറാന്‍ മുളപ്പിച്ച വെളുത്തുള്ളി സഹായിക്കുന്നു. മുളപ്പിച്ച വെളുത്തുള്ളി വെള്ളത്തില്‍ തിളപ്പിച്ച് ആ വെള്ളം കൊണ്ട് ആവി പിടിച്ചാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ജലദോഷവും പനിയും മാറും എന്നതാണ് സത്യം.

വായു കടക്കുന്ന ജാറിലിട്ട്

വായു കടക്കുന്ന ജാറിലിട്ട്

വായു കടക്കുന്ന ജാറിലിട്ട് വച്ചാല്‍ വെളുത്തുള്ളി മുളയ്ക്കാന്‍ എളുപ്പമാണ്. അല്‍പം പഴയ വെളുത്തുള്ളി, അതായത് ഉണങ്ങിയ രീതിയിലുള്ളവയാണ് എളുപ്പത്തില്‍ മുളയ്ക്കുക. വെളുത്തുള്ളിയിലെ ജലാംശം ഞെക്കി നീക്കി വയ്ക്കുന്നത് മുളയ്ക്കാന്‍ എളുപ്പമാക്കും.

ഒരു ഗ്ലാസ് ജാറില്‍

ഒരു ഗ്ലാസ് ജാറില്‍

ഒരു ഗ്ലാസ് ജാറില്‍ മുളപ്പിച്ച വെളുത്തുള്ളി ഇട്ട്‌

ഇതിനു മുകളിലൂടെ തേനൊഴിയ്ക്കുക. ഇത് ഒരു മരത്തവി കൊണ്ടിളക്കുക. ഇതില്‍ കുമികളകള്‍ ഇല്ലാതെ വേണം സൂക്ഷിയ്ക്കാന്‍. കഴിയുമെങ്കില്‍ ഗ്ലാസ് ജാറില്‍ മിശ്രിതത്തിനു മുകളില്‍ അരയിഞ്ചു സ്ഥലമെങ്കിലും ബാക്കി വയ്ക്കുക. നല്ലപോലെ വൃത്തിയില്‍ വായു കടക്കാതെ സൂക്ഷിച്ചു വച്ചാല്‍ ഈ മിശ്രിതം രണ്ടുവര്‍ഷം വരെ കേടുകൂടാതെയിരിയ്ക്കും.

വായു കടക്കാതെ അടച്ച്

വായു കടക്കാതെ അടച്ച്

ഈ ഗ്ലാസ് ജാര്‍ നല്ലപോലെ വായു കടക്കാതെ അടച്ച് സൂര്യപ്രകാശമേല്‍ക്കാത്ത ഒരു മുറിയില്‍ വയ്ക്കുക. ഒരാഴ്ചയ്ക്കു ശേഷം കഴിച്ചു തുടങ്ങാം. രാവിലെ വെറുംവയറ്റില്‍ തേനും വെളുത്തുള്ളിയും അടങ്ങിയ ഈ മിശ്രിതം ഓരോ സ്പൂണ്‍ വീതം കഴിയ്ക്കാം.

Read more about: health
English summary

Health Benefits Of Sprouted Garlic With Honey

Health Benefits Of Sprouted Garlic With Honey, Read more to know about
Story first published: Wednesday, November 1, 2017, 1:06 [IST]