ദിവസവും തേന്‍ കഴിയ്ക്കുമ്പോള്‍ സംഭവിയ്ക്കുന്നത്

Posted By:
Subscribe to Boldsky

തേനില് ആരോഗ്യഗുണങ്ങള്‍ ഏറും.തികച്ചും പ്രകൃതിദത്തമായ ഒന്നാണ് തേന്‍. ആന്റിഓക്‌സിഡന്റുകളാണ് തേനിന് ഈ പ്രത്യേക കഴിവു നല്‍കുന്നതും.

ഏറെ പോഷകങ്ങളും, ഔഷധഗുണങ്ങളുമടങ്ങിയ തേന്‍ പണ്ടു കാലം മുതല്‍ക്കേ ചര്‍മ്മസംരക്ഷണത്തിനായും, ആരോഗ്യത്തിനായും ഉപയോഗിച്ചുവരുന്നുണ്ട്. അത്ഭുതകരമായ ഗുണവിശേഷങ്ങളുള്ളതാണ് തേന്‍. തേന്‍ ഉപയോഗിക്കുന്നത് വഴി നേടാവുന്ന ആരോഗ്യപരമായ ഗുണങ്ങളാണ് ഇവിടെ പറയുന്നത്.

തേനില്‍ ഗ്ലൂക്കോസ്, ഫ്രൂട്ട്കോസ് തുടങ്ങിയ പഞ്ചസാരകളും, മഗ്നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം, സോഡിയം ക്ലോറിന്‍, സള്‍ഫര്‍, ഇരുമ്പ്, ഫോസ്ഫേറ്റ് തുടങ്ങിയ മിനറലുകളും അടങ്ങിയിരിക്കുന്നു.തേനിലെ ഗ്ലൂക്കോസിന്‍റെയും, ഫ്രൂട്കോസിന്‍റെയും രൂപത്തിലുള്ള കാര്‍ബോഹൈഡ്രേറ്റ്സ് ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുകയും,ക്ഷീണമകറ്റി സജീവമായിരിക്കാന്‍ സഹായിക്കുകയും, പേശിതളര്‍ച്ച കുറയ്ക്കുകയും ചെയ്യുന്നു.

തേനില്‍ സ്വാഭാവിക ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട്.പൂമ്പൊടിയിലും, പൂന്തേനിലുമുള്ള വിറ്റാമിനുകളായ ബി1, ബി 2, സി, ബി 6, ബി 5, ബി 3 എന്നിവ തേനിലും അടങ്ങിയിട്ടുണ്ട്. കോപ്പര്‍, അയഡിന്‍, സിങ്ക് എന്നിവയും ചെറിയ തോതില്‍ തേനില്‍ അടങ്ങിയിട്ടുണ്ട്.

ആരോഗ്യത്തിനും ചര്‍മത്തിനും മുടിസംരക്ഷണത്തിനുമെല്ലാം പല രീതിയില്‍ തേന്‍ ഉപയോഗിയ്ക്കുന്നുണ്ട്. മൂന്നു രീതിയിലും ശരീരത്തിന് സഹായകമായ ഒന്നാണിതെന്നര്‍ത്ഥം.

പല അസുഖങ്ങള്‍ക്കും ശരീരത്തിന് സ്വാഭാവിക പ്രതിരോധശേഷി നല്‍കാനുമുള്ള നല്ലൊരു വഴിയാണ് തേന്‍. ഇത് പല രൂപത്തിലും മരുന്നായി ഉപയോഗിയ്ക്കും. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു സ്വാഭാവിക ചേരുവ കൂടിയാണ് തേന്‍. പാലിലും ചെറുനാരങ്ങാനീരിലുമെല്ലാം തേന്‍ ഉപയോഗിയ്ക്കാറുണ്ട്. പ്രമേഹരോഗികള്‍ക്കും ഒരു പരിധി വരെ തേന്‍ ഉപയോഗിയ്ക്കാം.അലര്‍ജി പ്രശ്‌നങ്ങള്‍ക്കും രോഗപ്രതിരോധശേഷി കുറയുന്നവര്‍ക്കുമെല്ലാം ഇത് ദിവസവും ശീലമാക്കാം. കോള്‍ഡ്, തൊണ്ട വേദന എന്നിവയ്ക്കുള്ള സ്വാഭാവിക വഴിയാണിത്.

അമിതവണ്ണം

അമിതവണ്ണം

തേന്‍ ദിവസവും ഒരു സ്പൂണ്‍ വീതം കഴിയ്ക്കുന്നതു കൊണ്ടുണ്ടാകുന്ന പ്രയോജനങ്ങള്‍ ഏറെയാണ്.അമിതവണ്ണം തടയാന്‍ ഉപയോഗിക്കാവുന്ന ഒരു പ്രധാന ഔഷധമാണ് തേന്‍. ശാരീരികപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താനും അതുവഴി അധികമുള്ള കൊഴുപ്പിനെ ഇല്ലാതാക്കി തടികുറയ്ക്കാനും തേന്‍ സഹായിക്കും.തടി കുറയ്ക്കാന്‍ സഹായിക്കുന്ന സ്വാഭാവിക വഴിയാണ് തേന്‍. ഇത് ദിവസവും ഒരു സ്പൂണ്‍ വീതം കഴിയ്ക്കുന്നത് തടി കുറയാന്‍ നല്ലതാണ്. ചെറുനാരങ്ങാനീരും ചൂടുവെള്ളവും ചേര്‍ത്തു കുടിയ്ക്കുന്നതാണ് ഏറെ ഗുണകരം. ശരീരത്തിലെ കൊഴുപ്പു പുറന്തള്ളാന്‍ തേനിന് സാധിയ്ക്കും. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത ഒന്നാണിതെന്നുമോര്‍ക്കുക. വെറുവയറ്റില്‍ ഇതു കഴിയ്ക്കുന്നതാണ് ഏറ്റവും ഗുണകരം.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

തേനില്‍ കൊളസ്‌ട്രോള്‍ തീരെ അടങ്ങിയിട്ടില്ല. ഇതിലെ വൈറ്റമിനുകള്‍ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. നല്ല കൊളസ്‌ട്രോളിനും ഇത് ഏറെ സഹായകമാണ്. ഇതിനായി തികച്ചും സ്വാഭാവികമായ വഴിയാണ് ദിവസവും ഒരു സ്പൂണ്‍ തേന്‍ കുടിയ്ക്കുകയെന്നത്.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

തേനിലെ ആന്റിഓക്‌സിഡന്റുകള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇത് ധമനികള്‍ ചുരുങ്ങുന്നതു തടയാന്‍ സഹായിക്കും. ഇതുവഴി രക്തപ്രവാഹം ഏറെ വര്‍ദ്ധിപ്പിയ്ക്കാനുമാകും. ഹൃദയാരോഗ്യത്തിന് നേരായ രീതിയിലെ രക്തപ്രവാഹം ഏറെ അത്യാവശ്യമാണ്. ഇതിനായി തികച്ചും സ്വാഭാവികമായ വഴിയാണ് ദിവസവും ഒരു സ്പൂണ്‍ തേന്‍ കുടിയ്ക്കുകയെന്നത്.

ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും

ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും

ഇത് ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും മലബന്ധമകറ്റുന്നതിനുമെല്ലാം ഏറെ ഗുണകരമാണ്. വയറ്റിലെ എല്ലാ ടോക്‌സിനുകളും അകറ്റാനുള്ള വഴി.രാവിലെ കാപ്പിയ്ക്കു പകരം നല്ല ഉന്മേഷം ലഭിയ്ക്കാന്‍ ചെയ്യാവുന്ന വിദ്യയാണിത്. തേന്‍ നാഡികളെ ഉണര്‍ത്തുന്നു. ഇതിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ ശരീരത്തിന് ഊര്‍ജം നല്‍കുന്നു. ദിവസം മുഴുവന്‍ വേണ്ടുന്ന ഉന്മേഷം നല്‍കും.ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള നല്ലൊരു വഴിയാണ് തേന്‍ വെറുംവയറ്റില്‍ കുടിയ്ക്കുന്നത്. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്.ഗ്യാസ് പ്രശ്‌നങ്ങള്‍ അകറ്റാനുള്ള നല്ലൊരു വഴി കൂടിയാണിത്. പ്രത്യേകിച്ചു രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വയറ്റില്‍ ഗ്യാസെങ്കില്‍.

ജലാംശം

ജലാംശം

തേന്‍ ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ സഹായിക്കുന്നു. ഇത് ചര്‍മ, ശരീര ആരോഗ്യത്തിനു പ്രധാനമാണ്. പ്രത്യേകിച്ചു രാത്രി ഉറങ്ങിയ ശേഷം നീണ്ട നേരത്തേയ്ക്കു വെള്ളം കുടിയ്ക്കാതിരിയ്ക്കുമ്പോള്‍.ശ്വാസത്തിന്റെ ദുര്‍ഗന്ധം, വായ്‌നാറ്റമകറ്റാനുള്ള നല്ലൊരു വഴിയാണ് വെറുംവയറ്റില്‍ ഒരു സ്പൂണ്‍ തേന്‍ കഴിയ്ക്കുന്നത്. ഇത് ദുര്‍ഗന്ധമുണ്ടാക്കുന്ന, പല്ലു കേടു വരുത്തുന്ന ബാക്ടീരിയകളെ കൊന്നൊടുക്കുന്നു.വയറ്റിലെ അള്‍സര്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ് ദിവസവും തേന്‍ കുടിയ്ക്കുന്നത്. ബാക്ടീരിയല്‍ ഗ്യാസ്‌ട്രോഎന്‍ഡറൈറ്റിസ് പോലുള്ളവ ഒഴിവാക്കാന്‍ ഏറെ നല്ലത്. കുടലിനും വയറിനുമെല്ലാം അസിഡിറ്റിയുണ്ടെങ്കില്‍ ഇതൊഴിവാക്കിയാണ് തേന്‍ ഈ ഗുണം നല്‍കുന്നത്. കുടലിനെ സഹായിക്കുന്നതുകൊണ്ടുതന്നെ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് ഏറെ സഹായകമരമാണ്. ആന്റിസെപ്റ്റിക് ഗുണമുള്ളതുകൊണ്ടുതന്നെ ദഹനേന്ദ്രിയത്തെ ബാധിയ്ക്കുന്ന പല രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണിത്.

ക്യാന്‍സര്‍

ക്യാന്‍സര്‍

തേനില്‍ ഫ്‌ളേവനോയ്ഡുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയേറെ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ ഗുണകരമാണിത്. തേന്‍ ദിവസവും കഴിയ്ക്കുന്നത് ക്യാന്‍സറില്‍ നിന്നും സംരക്ഷണം നല്‍കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

നല്ല ഉറക്കത്തിന്

നല്ല ഉറക്കത്തിന്

നല്ല ഉറക്കത്തിന് സഹായിക്കുന്ന നല്ലൊരു വഴിയാണ് ദിവസവും ഒരു സ്പൂണ്‍ തേന്‍ കുടിയ്ക്കുകയെന്നത്. തേനിലെ ഷുഗര്‍ ശരീരത്തിലെ ഇന്‍സുലിന്‍ തോതു വര്‍ദ്ധിപ്പിയ്ക്കും. ഇത് സെറാട്ടനിന്‍ ലെവല്‍ കുറയ്ക്കും. ഇതുവഴി മെലാട്ടനിന്‍ എന്ന ഹോര്‍മോണ്‍ തോതു വര്‍ദ്ധിപ്പിയ്്ക്കും. ഇത് നല്ല ഉറക്കത്തിനു വഴിയൊരുക്കും. ഉറക്ക പ്രശ്‌നങ്ങളുള്ളവര്‍ ദിവസവു ഈ വഴി പരീക്ഷിയ്ക്കുന്നതേറെ ഗുണകരമാണ്.

കുട്ടികള്‍ക്കും

കുട്ടികള്‍ക്കും

നാഡികളുടേയും തലച്ചോറിന്റെയും ആരോഗ്യത്തിനു തേന്‍ ഏറെ സഹായകമാണ്. ഇത് ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കും. സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കും. കുട്ടികള്‍ക്കും ഇതു നല്ലതാണ്. കുട്ടികളുടെ ഓര്‍മശക്തിയ്ക്കും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിരോധശക്തിയ്ക്കുമെല്ലാം ഏറെ സഹായകം.

പ്രതിവിധി

പ്രതിവിധി

പല ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്.

ബാക്ടീരിയകളെയും, സൂക്ഷ്മാണുക്കളെയും ചെറുക്കാനുള്ള കഴിവ് തേനിനുണ്ട്. അതിനാല്‍തന്നെ മുറിവുകളിലും, പൊള്ളലുകളിലും, പോറലുകളിലും തേന്‍ പുരട്ടാറുണ്ട്.നിര്‍ജ്ജീവമായ ചര്‍മ്മം നീക്കം ചെയ്ത് പുതിയ ചര്‍മ്മം വളരാന്‍ തേന്‍ സഹായിക്കും.ഫംഗസുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ കഴിവുള്ളതിനാല്‍ വളംകടി, പുഴുക്കടി എന്നിവയ്ക്ക് പ്രതിവിധിയായി തേന്‍ ഉപയോഗിക്കാം.തേനില്‍ സ്വാഭാവിക ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷണം ലഭിക്കാന്‍ തേന്‍ ഉപയോഗിക്കാം.ചര്‍മ്മത്തിന്‍റെ മേല്‍പാളിയില്‍ പ്രവര്‍ത്തിച്ച് ചര്‍മ്മ സുഷിരങ്ങളിലെ അഴുക്കുകളെ പുറന്തള്ളാനും, നിര്‍ജ്ജീവമായ ചര്‍മ്മകോശങ്ങളെ നീക്കം ചെയ്യാനും തേനിന് കഴിവുണ്ട്. അതിനാല്‍ അണുബാധകളെയും, മുഖക്കുരുവിനെയും തടയാന്‍ തേനിനാവും.മികച്ചൊരു മോയ്സ്ചറൈസറാണ് തേന്‍. തേനുപയോഗിച്ചാല്‍ ചര്‍മ്മത്തിന് നല്ല നിറവും, ദൃഡതയും ലഭിക്കും.വരണ്ട, ചുളിവ് വീണ ചുണ്ടുകള്‍ക്ക് മിനുസവും, മൃദുത്വവും നല്കാന്‍ തേന്‍ പുരട്ടിയാല്‍ മതി.

പ്രോസസ് ചെയ്യാത്ത തേന്‍

പ്രോസസ് ചെയ്യാത്ത തേന്‍

കഴിവതും ശുദ്ധമായ, പ്രോസസ് ചെയ്യാത്ത തേന്‍ വേണം ഉപയോഗിയ്ക്കാന്‍. വെറുതേ കുടിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തി ഉപയോഗിയ്ക്കാം. തിളച്ച വെള്ളത്തില്‍ തേന്‍ കലര്‍ത്തരുത്. ഇത് ഇതിന്റെ രാസഘടനയ്ക്കു വ്യത്യാസം വരുത്തും.തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കു ചെയ്യാവുന്ന ആരോഗ്യകരമായ ഒരു വഴിയാണിത്. അല്‍പം ചെറുചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുന്നതാണ് തടി കുറയ്ക്കാന്‍ നല്ലത്.തേന്‍ കഴിച്ച ശേഷം അര മണിക്കൂര്‍ കഴിഞ്ഞ ശേഷം മാത്രം ഭക്ഷണം കഴിയ്ക്കുക.

Read more about: health body
English summary

Health Benefits Of Eating Honey Every Day

Health Benefits Of Eating Honey Every Day, read more to know about