For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യം കളയും ഭക്ഷണശീലങ്ങള്‍

|

ആരോഗ്യം നല്‍കാനുദ്ദേശിച്ചുള്ളതാണ്‌ ഭക്ഷണം. എന്നാല്‍ ചില ഭക്ഷണങ്ങശീലങ്ങളും ചില ഭക്ഷണങ്ങളുമെല്ലാം ചിലപ്പോള്‍ ആരോഗ്യത്തിന്‌ ദോഷം വരുത്തുകയും ചെയ്യും.

ആരോഗ്യത്തിന്‌ ദോഷം വരുത്തുന്ന ഇത്തരം ചില ഭക്ഷണകാര്യങ്ങളെക്കുറിച്ചറിയൂ,. പ്രോട്ടീന്‍ മാത്രം കഴിക്കരുത്. പ്രോട്ടീന്‍ കൂടുതല്‍ കഴിക്കുന്നത് നല്ലതാണെങ്കിലും കാര്‍ബോഹൈഡ്രേറ്റുകള്‍ പൂര്‍ണ്ണമായും അവഗണിക്കരുത്. അത് നിങ്ങളുടെ കരുത്ത് കുറയാന്‍ കാരണമാകും.

2. ഭക്ഷണം അധികം കഴിക്കുകയോ വളരെ കുറച്ച് കഴിക്കുകയോ ചെയ്യുന്നത് ആരോഗ്യത്തിന് അപകടകരമാണ്. നിങ്ങളുടെ പ്രായത്തിനും ഭാരത്തിനും അനുയോജ്യമായ ഭക്ഷണത്തിന്‍റെ അളവ് എത്രയാണെന്ന് ന്യൂട്രിഷനിസ്റ്റില്‍ നിന്ന് മനസിലാക്കുക.

3. കാര്‍ബോഹൈഡ്രേറ്റ് അധികമായടങ്ങിയ ഭക്ഷണം രാത്രിയിലേക്കാള്‍ പകല്‍ സമയത്ത് കഴിക്കുന്നതാണ് ശരീരഭാരം ആരോഗ്യകരമായി നിയന്ത്രിക്കുന്നതിന് ഉത്തമമെന്ന് ആരോഗ്യവിദഗ്ദര്‍ പറയുന്നു.

4. സപ്ലിമെന്‍റുകളെ ആശ്രയിക്കരുത്. ഗുളികരൂപത്തിലല്ല, ഭക്ഷണങ്ങളില്‍ നിന്ന് ആവശ്യമായ പോഷകങ്ങള്‍ നേടുന്നതാണ് ഉചിതം. സപ്ലിമെന്‍റുകള്‍ ഡോക്ടറുടെ ഉപദേശമില്ലാതെ ഉപയോഗിക്കുകയോ, അമിതമായി ഉപയോഗിക്കുകയോ ചെയ്യരുത്.

5. വ്യായാമങ്ങള്‍ അവഗണിക്കരുത്. ഏത് ഭക്ഷണക്രമത്തിനുമൊപ്പം അനുയോജ്യമായ വ്യായാമവും ഉണ്ടാകണം. അല്ലെങ്കില്‍ ആ ഭക്ഷണം ഫലപ്രദമാകില്ല.

6. ഭക്ഷണത്തിന്‍റെ അളവില്‍ ശ്രദ്ധിക്കുക. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നത് നല്ലതാണെന്നാണ് മിക്കവരും കരുതുന്നത്. എന്നാല്‍ അത് അമിതമാകുന്നത് ദോഷം ചെയ്യും.

7. വൈകി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഭക്ഷണം കഴിക്കാതിരിക്കുന്നത് ദോഷകരമാണ്. അത് നിങ്ങളെ സഹായിക്കുകയല്ല, ആരോഗ്യത്തിന് ഭീഷണിയാവുകയാണ് ചെയ്യുക.

Read more about: health ആരോഗ്യം
English summary

Unhealthy Food Habits That Destroys Your Health

Unhealthy Food Habits That Destroys Your Health
Story first published: Saturday, January 23, 2016, 23:37 [IST]
X
Desktop Bottom Promotion