പാലും പഴവും ചേര്‍ത്തു രാവിലെ കഴിയ്ക്കൂ, കാരണം....

Posted By:
Subscribe to Boldsky

പാലില്‍ പഴം നുറുക്കയിട്ട് വരനും വധുവിനും നല്‍കുന്നത് കേരളത്തിലെ ഹൈന്ദവവിവാഹാചാരങ്ങളില്‍ ഒന്നാണ്. ചിലര്‍ക്കെങ്കിലും ഇവ രണ്ടും ഒരുമിച്ചു കഴിയ്ക്കുന്നത് അത്ര താല്‍പര്യമുള്ള കാര്യമാകാനും വഴിയില്ല.

എന്നാല്‍ പാലും പഴവും ഒരുമിച്ചു കഴിയ്ക്കുന്നതു കൊണ്ട് ഗുണങ്ങള്‍ ഏറെയാണ്. ഇവ കഴിയ്ക്കരുതാത്ത കൂട്ടല്ല. ഇതു കൊണ്ട് ആരോഗ്യപ്രയോജനങ്ങള്‍ ലഭിയ്ക്കുമെന്ന കാര്യത്തില്‍ സംശയവും വേണ്ട.

പാലില്‍ പഴം ചേര്‍ത്തു കഴിയ്ക്കുമ്പോള്‍ സംഭവിയ്ക്കുന്നതിനെക്കുറിച്ചറിയൂ,

എല്ലുകളുടേയും പല്ലുകളുടേയും കരുത്തു വര്‍ദ്ധിപ്പിയ്ക്കും

എല്ലുകളുടേയും പല്ലുകളുടേയും കരുത്തു വര്‍ദ്ധിപ്പിയ്ക്കും

പഴത്തില്‍ വൈറ്റമിനുകളും ധാതുക്കളുമെല്ലാമുണ്ട്. പാലിലാകട്ടെ, കാല്‍സ്യമെന്ന പ്രധാനപ്പെട്ട ഒന്നും. ഇവ രണ്ടും ചേരുന്നത് എല്ലുകളുടേയും പല്ലുകളുടേയും കരുത്തു വര്‍ദ്ധിപ്പിയ്ക്കും.

പോഷകങ്ങള്‍ ഒരുമിച്ചു ലഭിയ്ക്കും.

പോഷകങ്ങള്‍ ഒരുമിച്ചു ലഭിയ്ക്കും.

പഴത്തില്‍ പൊട്ടാസ്യമടക്കമുള്ള ധാരാളം ഘടകങ്ങളുണ്ട്. പാലിലും ധാരാളം പോഷകങ്ങള്‍. ഇവ രണ്ടും ചേരുമ്പോള്‍ സമീകൃതാഹാരമായെന്നു പറയാം ശരീരത്തിനാവശ്യമുള്ള പോഷകങ്ങള്‍ ഒരുമിച്ചു ലഭിയ്ക്കും. സ്തനവലിപ്പംപറയും എത്തരക്കാരിയെന്ന്....

 മസില്‍

മസില്‍

പഴവു പാലും ചേരുന്നത് മസില്‍ വളരാനുള്ള നല്ലൊരു വഴിയാണ്. മസിലുകളുടെ കരുത്തു വര്‍ദ്ധിയ്ക്കും.

അമിത ഭക്ഷണവും തടിയും

അമിത ഭക്ഷണവും തടിയും

വിശപ്പൊഴിവാക്കും, ഇതുവഴി അമിത ഭക്ഷണവും തടിയും നിയന്ത്രിയ്ക്കാം.

ഊര്‍ജലഭ്യത

ഊര്‍ജലഭ്യത

ഇവ രണ്ടും ചേരുമ്പോള്‍ ശരീരത്തിന്റെ ഊര്‍ജലഭ്യത ഇരട്ടിയാകും. ഇതുകൊണ്ടുതന്നെ രാവിലെ പ്രാതലിന് ഇതു ശീലമാക്കുന്നത് നല്ലതാണ്. മൂന്നുനാലു ദിവസത്തേയ്ക്കു ശരീരത്തിനുള്ള ഊര്‍ജം ഈ കൂട്ടില്‍ നിന്നും ലഭ്യമാകും.

അസിഡിറ്റി

അസിഡിറ്റി

പാല്‍ കഴിച്ചാല്‍ ചിലര്‍ക്കു വയററില്‍ അസിഡിറ്റിയുണ്ടാകും. എന്നാല്‍ പഴം കൂടി കഴിയ്ക്കുമ്പോള്‍ ഇതിന് പ്രതിവിധിയാകും. പഴം വയര്‍ തണുപ്പിയ്ക്കും.രാത്രി പഴം കഴിയ്ക്കാറുണ്ടോ, എങ്കില്‍....

മലബന്ധത്തിനുള്ള പ്രതിവിധി

മലബന്ധത്തിനുള്ള പ്രതിവിധി

ഇവ രണ്ടും ചേരുന്നത് മലബന്ധത്തിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്.

Read more about: health body ആരോഗ്യം
English summary

Health Benefits Of Eating Banana And Milk Together

Health Benefits Of Eating Banana And Milk Together, read more to know about,
Story first published: Wednesday, November 9, 2016, 16:18 [IST]