ചെറുനാരങ്ങാവെള്ളത്തില്‍ മുളകുപൊടി ചേര്‍ത്താല്‍....

Posted By:
Subscribe to Boldsky

ചെറുനാരങ്ങാവെള്ളം ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. വൈറ്റമിന്‍ സിയുടെ പ്രധാന ഉറവിടം.

ചെറുനാരങ്ങാവെള്ളത്തില്‍ പലതരം കൂട്ടുകള്‍ ചേര്‍ത്ത് ആരോഗ്യകാര്യങ്ങള്‍ക്കുപയോഗിയ്ക്കാറുണ്ട്. ഇതില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നത് പൊതുവെ പ്രചാരത്തിലുള്ള ഒന്നുമാണ്.

എന്നാല്‍ ചെരുനാരങ്ങാവെള്ളത്തില്‍ മുളകുപൊടി ചേര്‍ത്തു കുടിച്ചാലോ, നമ്മുടെ ചുവന്ന ഉണക്കമുളകുപൊടിച്ചുണ്ടാക്കുന്ന മുളകുപൊടി തന്നെ. വല്ലാതെ എരിയുന്ന പാകത്തിലല്ല, അല്‍പം മാത്രം ചേര്‍ത്തു കുടിയ്ക്കുക. ഇതുകൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ ഏറെയാണ്.

ഇതെക്കുറിച്ചു കൂടുതലറിയൂ,

പ്രതിരോധശേഷി

പ്രതിരോധശേഷി

ചെറുനാരങ്ങയില്‍ വൈറ്റമിന്‍ സിയുണ്ട്. മുളകുപൊടിയില്‍ ക്യാപ്‌സിയാസിന്‍ എന്നൊരു ഘടകവും. ഇവ രണ്ടും പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. രണ്ടും ചേരുമ്പോള്‍ ഇരട്ടി പ്രതിരോധശേഷിയെന്നു പറയാം.

കരളിന്റെ ആരോഗ്യത്തിന്

കരളിന്റെ ആരോഗ്യത്തിന്

കരളിന്റെ ആരോഗ്യത്തിന് ഇത് ഏറെ ഗുണകരമാണ്. ഇതിലെ വൈറ്റമിനുകളും ധാതുക്കളും ശരീരത്തിലെ വിഷാംശം നീക്കാന്‍ സഹായിക്കുന്നതു വഴിയാണ് ലിവര്‍ ആരോഗ്യം മെച്ചപ്പെടുത്തുന്നത്.

ഗ്യാസ്

ഗ്യാസ്

ശുദ്ധമായ മുളകുപൊടി പാകത്തിനു കഴിയ്ക്കുന്നത് ദഹനത്തെ സഹായിക്കും. ഗ്യാസ് പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കും. ചെറുനാരങ്ങാവെള്ളവും ദഹനത്തെ സഹായിക്കുന്ന ഒന്നുതന്നെയാണ്. ഇത് വയറ്റിലെ അസിഡിറ്റി കുറയ്ക്കും. ഇവ രണ്ടും ചേരുന്നത് വയറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ആന്റിബാക്ടീരിയല്‍

ആന്റിബാക്ടീരിയല്‍

ഇവ രണ്ടും ബാക്ടീരിയകളെ തടയാന്‍ ഏറെ സഹായകമാണ്. ഇവ രണ്ടും ചേര്‍ന്നാല്‍ നല്ലൊരു ആന്റിബാക്ടീരിയല്‍ ക്ലീനറാണ്.

. ഇതുകൊണ്ടുതന്നെ ഇവയുണ്ടാക്കുന്ന അസുഖങ്ങള്‍ തടയാനും സഹായിക്കും.

ബിപി

ബിപി

രക്തപ്രവാഹം സുഗമമായി നടക്കാനും ഇതുവഴി ബിപി കുറയ്ക്കാനും മുളകുപൊടി ഏറെ നല്ലതാണ്. കൊളസ്‌ട്രോള്‍ പോലുള്ള ഘടകങ്ങള്‍ കുറച്ച് ചെറുനാരങ്ങയും ബിപി കുറച്ച് മുളകുപൊടിയും ഹൃദയാരോഗ്യത്തെ സംരക്ഷിയ്ക്കും.

അപചയപ്രക്രിയ

അപചയപ്രക്രിയ

ഇവ രണ്ടിനും വിശപ്പു കുറയ്ക്കാനും അപചയപ്രക്രിയ ശക്തിപ്പെടുത്താനുമുള്ള കഴിവുണ്ട്. ഇതുകൊണ്ടുതന്നെ അമിതഭക്ഷണം ഒഴിവാക്കാനും തടി കുറയ്ക്കാനുമെല്ലാം ഇതു സഹായിക്കും.

ലിംഫ്

ലിംഫ്

മുളകുപൊടി സുഗമമായ രക്തപ്രവാഹത്തിനു മാത്രമല്ല, ലിംഫ് ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. ചെറുനാരങ്ങയിലെ ആന്റിഓക്‌സിഡന്റുകളും ഈ ഗുണം നല്‍കും.

ക്യാന്‍സര്‍

ക്യാന്‍സര്‍

മുളകുപൊടിയിലെ ക്യാപ്‌സയാസിന് ക്യാന്‍സറിനെ തടയാനുള്ള 32 കഴിവുകളുണ്ട്. ചെറുനാരങ്ങയിലെ ആന്റിഓക്‌സിഡന്റുകളും ഈ കഴിവുള്ളതാണ്. സ്വാഭാവികമായും ഫലം ഇരട്ടി. ക്യാപ്‌സയാസിന്‍ ലംഗ്‌സ് ക്യാന്‍സര്‍ കുറയ്ക്കാന്‍ ഏറെ സഹായകമാണ്.

തൊണ്ടവേദന

തൊണ്ടവേദന

തൊണ്ടവേദന പോലുള്ള വൈറല്‍ അണുബാധകള്‍ തടയാന് ഈ കൂട്ട് ഏറെ നല്ലതാണ്. കോള്‍ഡ്, കഫക്കെട്ട് എന്നിവയ്‌ക്കെല്ലാം ഫലപ്രദം.

മോണ

മോണ

വൈറ്റമിന്‍ സിയും ക്യാപ്‌സയാസിനും മോണ, ദന്തരോഗങ്ങളും വേദനയുമെല്ലാം കുറയാന്‍ ഏറെ നല്ലതാണ്.

ചെറുനാരങ്ങാവെള്ളത്തില്‍ മുളകുപൊടി

ചെറുനാരങ്ങാവെള്ളത്തില്‍ മുളകുപൊടി

ഒരു കപ്പ് ഇളം ചൂടുവെള്ളത്തില്‍ അര ചെറുനാരങ്ങ പിഴിഞ്ഞത്, കാല്‍ ടീസ്പൂണ്‍ മുളകുപൊടി എന്നിവ ചേര്‍ത്തിളക്കാം. വേണമെങ്കില്‍ 1 ടീസ്പൂണ്‍ തേനും ചേര്‍ക്കാം.

തടി കുറയ്ക്കും കറുവാപ്പട്ട, തേന്‍

Read more about: health ആരോഗ്യം
English summary

Health Benefits Of Drinking Lemon Water and Cayenne Pepper

Health Benefits Of Drinking Lemon Water and Cayenne Pepper, read more to know about,
Story first published: Thursday, September 8, 2016, 13:06 [IST]