For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെറുംവയറ്റില്‍ പഴം കഴിച്ചാല്‍

|

ഏതു ഭക്ഷണമെങ്കിലും ആരോഗ്യകരമായ രീതിയില്‍ കഴിച്ചില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ ഏറെയുണ്ടാകും. ചിലത്‌ വെറുംവയറ്റില്‍ കഴിയ്‌ക്കുന്നതാണ്‌ നല്ലതെന്നു പറയും. ചിലതാകട്ടെ, അനാരോഗ്യകരവും.

വെറുംവയറ്റില്‍ കഴിയ്‌ക്കരുതാത്ത ചില ഭക്ഷണങ്ങളുണ്ട, ഇതില്‍ നാം ആരോഗ്യകരമെന്നു കരുതുന്ന, വെറുംവയറ്റില്‍ നാം കഴിയ്‌ക്കുന്ന ചിലതും പെടും.

വെറുംവയറ്റില്‍ കഴിയ്‌ക്കരുതാത്ത ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

മധുരമുള്ള ഭക്ഷണങ്ങള്‍

മധുരമുള്ള ഭക്ഷണങ്ങള്‍

വെറുംവയറ്റില്‍ മധുരമുള്ള ഭക്ഷണങ്ങള്‍ കഴിയ്‌ക്കുമ്പോള്‍ ശരീരത്തിന്‌ ആവശ്യമായ ഇന്‍സുലിന്‍ ഉല്‍പാദിപ്പിയ്‌ക്കാന്‍ കഴിയാതെ വരുന്നു. ഇത്‌ രക്തത്തിലെ ഗ്ലൂക്കോസ്‌ തോത്‌ പൊടുന്നനെ ഉയരാന്‍ കാരണമാകും. പ്രമേഹം പോലുള്ളവയ്‌ക്കു സാധ്യതയേറും.

തക്കാളി

തക്കാളി

തക്കാളി ആരോഗ്യകരമെങ്കിലും വെറുംവയറ്റില്‍ കഴിയ്‌ക്കുന്നതു നല്ലതല്ല. ഇതിലെ ആസിഡ്‌ വയറ്റിലെ ഗ്യാസ്‌ട്രോഇന്‍ഡസ്‌റ്റൈനല്‍ ആസിഡുമായി ചേര്‍ന്ന്‌ കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാക്കാനുള്ള സാധ്യതയേറെയാണ്‌.

മസാലയും എരിവുമുള്ളവ

മസാലയും എരിവുമുള്ളവ

മസാലയും എരിവുമുള്ളവ വെറുംവയറ്റില്‍ കഴിയ്‌ക്കുന്നത്‌ അസിഡിറ്റിയ്‌ക്കും വയറുവേദനയക്കും കാരണമാകും.

മധുരക്കിഴങ്ങ്‌

മധുരക്കിഴങ്ങ്‌

മധുരക്കിഴങ്ങ്‌ വെറുംവയറ്റില്‍ കഴിയ്‌ക്കുന്നതും നല്ലതല്ല. ഇതിലെ ടാനിന്‍, പെക്ടിക്‌ ഘടകങ്ങള്‍ ഗ്യാസ്‌ട്രിക്‌ ആസിഡ്‌ ഉല്‍പാദനത്തിന്‌ കാരണമാകും. ഇത്‌ നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കും.

സോഡ

സോഡ

സോഡ വെറുംവയറ്റില്‍ കുടിയ്‌ക്കുന്നത്‌ ഏറെ ദോഷം ചെയ്യും, ഇത്‌ വയറ്റിലെ ആസിഡുകളുമായി ചേര്‍ന്ന്‌ ഗുരുതമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.

 മദ്യപിയ്‌ക്കുന്നത്‌

മദ്യപിയ്‌ക്കുന്നത്‌

വെറുംവയറ്റില്‍ മദ്യപിയ്‌ക്കുന്നത്‌ വയറിന്റെ ലൈനിംഗിന്‌ കേടു വരുത്തും. വയറ്റില്‍ എരിച്ചിലുണ്ടാക്കും.

തൈര്‌

തൈര്‌

തൈര്‌ ആരോഗ്യകമെങ്കിലും വെറുംവയറ്റില്‍ നല്ലതല്ല. കാരണം ഇതിലെ നല്ല ബാക്ടീരിയ വയറ്റിലെ ജ്യൂസുമായി പ്രവര്‍ത്തിച്ച്‌ വയറിന്‌ പ്രശ്‌നങ്ങളുണ്ടാക്കും. പുലര്‍കാല സെക്‌സ് കൂടുതല്‍ നല്ലത്?

പഴം

പഴം

പഴം ആരോഗ്യകരമായ ഭക്ഷണമെങ്കിലും വെറുംവയറ്റില്‍ കഴിയ്‌ക്കുന്നത്‌ നല്ലതല്ല. ഇതിലെ മഗ്നീഷ്യം കാല്‍സ്യവുമായി പ്രവര്‍ത്തിച്ച്‌ ദോഷകരമായ ഫലങ്ങളുണ്ടാകും.

Read more about: health food
English summary

Foods That Should Avoid In An Empty Stomach

One should be watchful about what you eat and when you eat. There are certain foods which you should avoid eating on an empty stomach in order to preven...
Story first published: Wednesday, September 14, 2016, 9:22 [IST]
X
Desktop Bottom Promotion