For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡയറ്റ് സോഡ കുടിയ്ക്കരുത്, കാരണം??

By Super
|

അസ്‌പാര്‍ടേം, സുക്രലോസ്‌ എന്നിവ ചേര്‍ന്നിട്ടുള്ള ഡയറ്റ്‌ സോഡ കുടിക്കുന്നത്‌ ആരോഗ്യത്തിന്‌ മികച്ചതാണന്ന്‌ കരുതും എന്നാല്‍, ദീര്‍ഘകാലം ഡയറ്റ്‌ സോഡ കുടിക്കുന്നവരില്‍ നടത്തിയ ഗവേഷണം പറയുന്നത്‌ നേരെ മറിച്ചാണ്‌.

ഡയറ്റ്‌ സോഡ കുടിക്കുന്നത്‌ നിര്‍ത്തണമെന്ന്‌ പറയുന്നതിനുള്ള ആറ്‌ കാരണങ്ങളാണ്‌ ഇവിടെ പറയുന്നത്‌.

കോള്‍ഡ് ചെറുക്കാന്‍ വെളുത്തുള്ളി മരുന്നുകള്‍

1. ശരീര ഭാരം കൂടും

1. ശരീര ഭാരം കൂടും

ക്രൃത്രിമ മധുരം നല്‍കുന്ന പാനീയങ്ങള്‍ക്ക്‌ പഞ്ചാസാരയേക്കാള്‍ സ്വാദ്‌ കൂടുതല്‍ തോന്നിയേക്കാം. എന്നാല്‍ സംവേദനം കുറയ്‌ക്കുമ്പോഴും ഇന്‍സുലിന്റെ പ്രതികരണം പഞ്ചാസാരയുടേത്‌ പോലെയോ അതിലും കൂടുതലോ ആകാം. ഇത്‌ ശരീരത്തില്‍ കൊഴുപ്പടിയാന്‍ കാരണമാവുകയും അങ്ങനെ ശരീര ഭാരം കൂടുകയും ചെയ്യും. ഡയറ്റ്‌ സോഡ കുടിക്കുന്നവര്‍ക്ക്‌ ഇത്‌ കൂടുതല്‍ കഴിക്കാനുള്ള കാരണമാവുകയും അങ്ങനെയും ശരീര ഭാരം കൂടുകയും ചെയ്യും.

2. വിഷാദം ഉള്ളവരാക്കും

2. വിഷാദം ഉള്ളവരാക്കും

പത്ത്‌ വര്‍ഷത്തില്‍ കൂടുതല്‍ ദിവസവും നാലോ അതില്‍ കൂടുതലോ ഡയറ്റ്‌ സോഡ കുടിക്കുന്നവര്‍ക്ക്‌ അത്‌ കുടിക്കാത്തവരേക്കാള്‍ വിഷാദം ഉണ്ടാകാനുള്ള സാധ്യത 30 ശതമാനം കൂടുതലാണന്നാണ്‌ അമേരിക്കന്‍ അക്കാഡമി ഓഫ്‌ ന്യൂറോളജി അവതരിപ്പിച്ച ഒരു പഠനത്തില്‍ പറയുന്നത്‌. മധുരപാനീയങ്ങളിലും ഫലം സമാനമാണ്‌ , എന്നാല്‍ ഡയറ്റ്‌ പാനീയങ്ങളിലാണ്‌ സാധ്യത ഉയര്‍ന്നിരിക്കുന്നത്‌.

3. അസ്‌പാര്‍ടേം ആരോഗ്യപ്രശ്‌നം ഉണ്ടാക്കും

3. അസ്‌പാര്‍ടേം ആരോഗ്യപ്രശ്‌നം ഉണ്ടാക്കും

യുഎസ്‌ ഭക്ഷ്യ,ഔഷധ അധികൃതര്‍ക്ക്‌ ലഭിക്കുന്ന പരാതികളില്‍ 75 ശതമാനവും കൃത്രിമ മധുരമായ സ്‌പാര്‍ടേമിനെ സംബന്ധിച്ചുള്ളതാണ്‌ . രാസവസ്‌തുക്കള്‍ അടിസ്ഥാനമാക്കിയുള്ള എല്ലാ മധുരങ്ങള്‍ക്കും അപകട സാധ്യത ഉണ്ടെങ്കിലും അസ്‌പാര്‍ടെം ആണ്‌ ഏറ്റവും അപകടകരം. ഇതുമായി ബന്ധപ്പെട്ട്‌ 90 ല്‍പരം ലക്ഷണങ്ങളാണ്‌ കണ്ടെത്തിയിട്ടുള്ളത്‌. മൈഗ്രേന്‍,സന്നി, കാഴ്‌ച പ്രശ്‌ന, സ്‌പഷ്ടമല്ലാത്ത സംസാരം, ഓര്‍മ്മക്കുറവ്‌, ഉത്‌കണ്‌ഠ, സന്ധി വേദന, പേശി വലിച്ചില്‍ ,ഉറക്കമില്ലായ്‌മ എന്നിവ ഇതില്‍ ചിലതാണ്‌.

4. പല്ലുകള്‍ നശിപ്പിക്കും

4. പല്ലുകള്‍ നശിപ്പിക്കും

ഡയറ്റ്‌ സോഡയിലെ രാസവസ്‌തുക്കളും കാര്‍ബണൈസ്‌ ചെയ്യുന്നതിന്റെ അമ്ലഗുണവും നിങ്ങളുടെ ചിരിയെ ബാധിക്കും. കൊക്കെയ്‌നും മറ്റും ഉപയോഗിക്കുന്നവരുടേത്‌ പോലെ തന്നെ ഡയറ്റ്‌ സോഡ കുടിക്കുന്നവരുടെ പല്ലുകള്‍ ചീത്തയാവുന്നുണ്ടെന്ന്‌ ചില പഠനങ്ങള്‍ പറയുന്നു.

5. ടൈപ്പ്‌ 2 ഡയബറ്റിസിന്റെ സാധ്യത ഉയര്‍ത്തും

5. ടൈപ്പ്‌ 2 ഡയബറ്റിസിന്റെ സാധ്യത ഉയര്‍ത്തും

ദിവസം ഒരു കാന്‍ ഡയറ്റ്‌ സോഡ കുടിക്കുന്നവരില്‍ ടൈപ്പ്‌ 2 ഡയബറ്റിസും മെറ്റബോളിക്‌ സിന്‍ഡ്രോമും വരാനുള്ള സാധ്യത 36 ശതമാനം കൂടുതലാണന്നാണ്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ മൈന്‍സോട്ട നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്‌. ഗ്ലൂക്കോസിന്റെയും കൊളസ്‌ട്രോളിന്റെയും അളവ്‌ ഉയരുക, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, അരപ്രദേശം വലുതാവുക എന്നിവ അനുഭവപ്പെടുന്ന അവസ്ഥയാണ്‌ മെറ്റബോളിക്‌ സിന്‍ഡ്രോം.

6. ഹൃദ്രോഗ സാധ്യത ഉയര്‍ത്തും

6. ഹൃദ്രോഗ സാധ്യത ഉയര്‍ത്തും

ദിവസം ഒരു ഡയറ്റ്‌ സോഡ കഴിക്കുന്നത്‌ പോലും ഹൃദയാഘാതം പോലുള്ള ഹൃദ്രോഗ സാധ്യതകള്‍ 43 ശതമാനം ഉയര്‍ത്തുമെന്നാണ്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ മിയാമിയും കൊളംബിയ യൂണിവേഴ്‌സിറ്റിയും നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്‌.

കലോറി കുറയ്‌ക്കണം എന്നുണ്ടെങ്കില്‍ പ്രകൃതിദത്ത വഴികള്‍ തിരഞ്ഞെടുക്കുക. ഫില്‍റ്റര്‍ ചെയ്‌ത വെള്ള നല്ലതാണ്‌. പ്രകൃതിദത്ത മധുരങ്ങളായ മധുര തുളസി, മോങ്ക്‌ ഫ്രൂട്ട്‌ എന്നിവയും ആരോഗ്യദായകങ്ങളാണ്‌.

Read more about: health ആരോഗ്യം
English summary

Reasons To Stop Drinking Diet Soda

Drinking diet soda laced with aspartame, sucralose or saccharin can seem like a good idea for your health, but the research on long-term diet soda drinkers says otherwise. Here are six reasons you should stop drinking diet soda:
Story first published: Tuesday, July 7, 2015, 15:52 [IST]
X
Desktop Bottom Promotion