വയറ്റിലെ വിരകളെ അകറ്റാം

Posted By:
Subscribe to Boldsky

ശാരീരിക ആരോഗ്യത്തിന് വയറിന്റെ ആരോഗ്യവും വളരെ പ്രധാനമാണ്. വയറിന്റെ ആരോഗ്യത്തിന് തടസം നില്‍ക്കുന്ന ഘടകങ്ങളില്‍ വിരകളും പെടും.

സാധാരണ കുട്ടികള്‍ക്കാണ് ഈ പ്രശ്‌നം കൂടുതലെങ്കിലും മുതിര്‍ന്നവരും ഇതില്‍ നിന്നും മോചിതരല്ല. വിരശല്യം കൂടുന്നത് വയറിളക്കം, മനംപിരട്ടല്‍, പെട്ടെന്നു ഭാരം കുറയുക തുടങ്ങിയ വിവിധ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. പ്രോട്ടീന്‍ സമ്പുഷ്ടമായ പച്ചക്കറികള്‍

വിര ശല്യത്തിനും ചില വീട്ടുവൈദ്യങ്ങളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

പപ്പായയുടെ കുരു

പപ്പായയുടെ കുരു

പപ്പായയുടെ കുരു പച്ചയ്ക്കു കഴിയ്ക്കുക. ഇത് രുചികരമല്ലെങ്കിലും വിരശല്യം ഒഴിവാക്കാന്‍ സഹായിക്കും.

വെളുത്തുള്ളി

വെളുത്തുള്ളി

രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ രണ്ടല്ലി വെളുത്തുള്ളിയെടുത്ത് അരച്ച് ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി കുടിയ്ക്കാം. വെളുത്തുള്ളി ഭക്ഷണത്തില്‍ ഉപയോഗിയ്ക്കുന്നതും ഗുണം ചെയ്യും.

ബദാം

ബദാം

ബദാം വെള്ളത്തിലിട്ടു കുതിര്‍ത്തി രാവിലെ കഴിയ്ക്കുക. ഇത് വയറ്റിലെ വിരകളേയും ബാക്ടീരിയകളേയും കൊന്നൊടുക്കാന്‍ ഏറെ നല്ലതാണ്. 10 ദിവസം തുടര്‍ച്ചയായി ഇതു ചെയ്യുന്നത് ഫലം നല്‍കും.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴയുടെ ജ്യൂസ് രണ്ടു ടീസ്പൂണ്‍ വീതം ഒരാഴ്ചക്കാലം കുടിയ്ക്കുക. ഇത് നല്ലതാണ്.

പൈനാപ്പിള്‍

പൈനാപ്പിള്‍

പൈനാപ്പിള്‍ വയറ്റിലെ വിരകളെ കൊന്നൊടുക്കാന്‍ നല്ലതാണ്. ഇതിലെ ബ്രോമലിനാണ് ഗുണം ചെയ്യുന്നത്.

മത്തങ്ങയുടെ കുരു

മത്തങ്ങയുടെ കുരു

മത്തങ്ങയുടെ കുരു കഴിയ്ക്കുന്നത് വയറ്റിലെ വിരകളെ കൊന്നൊടുക്കാന്‍ നല്ലതാണ്.

Read more about: health, ആരോഗ്യം
English summary

How To Get Rid Of Intestinal Worms

How to get rid of intestinal worms? Do you know how intestinal parasites get into your system? Well, poor hygiene could be one reason,
Story first published: Wednesday, November 25, 2015, 10:17 [IST]
Please Wait while comments are loading...
Subscribe Newsletter