Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പ്രോട്ടീന്‍ സമ്പുഷ്ടമായ പച്ചക്കറികള്‍
ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളുമുണ്ട്. ഇവയെല്ലാം കൃത്യതോതില് ഉണ്ടാകുന്നത് ആരോഗ്യകരമായ ശരീരത്തിന്റെ ലക്ഷണവുമാണ്. ഒന്നല്ലെങ്കില്‍ മറ്റൊന്നിന്റെ കുറവ് രോഗവസ്ഥയുണ്ടാക്കുകയും ചെയ്യും.
ശരീരത്തിന് ആവശ്യമായ ഘടകങ്ങളില്‍ പ്രധാനമാണ് പ്രോട്ടീനുകള്‍. സാധാരണയായി മാംസവിഭവങ്ങളിയാണ് പ്രോട്ടീന്‍ കൂടുതല്‍ ഉണ്ടാവുകയെന്നു പറയും. അപ്പോള്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിയ്ക്കുന്നവര്‍ എന്തു ചെയ്യുമെന്നായിരിയ്ക്കും ചോദ്യം.
സോയ പോലുള്ള ഉല്പന്നങ്ങള് ധാരാളം പ്രോട്ടീന്‍ അടങ്ങിയവയാണ്. ഇതു കൂടാതെ ചില പച്ചകറികളും പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ഇത്തരം പച്ചക്കറികളെക്കുറിച്ചറിയൂ,

ബ്രൊക്കോളി
ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഒരു ഭക്ഷണമാണ് ബ്രൊക്കോളി. അര കപ്പ് ബ്രൊക്കോളിയില്‍ രണ്ടു ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

ശതാവരി
ശതാവരി ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. അരകപ്പ് അസ്പരാഗസില് 2 ഗ്രാമോളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെന്നു തന്നെ പറയാം.

സോയ
വെജിറ്റബിള്‍ മട്ടന്‍ എന്നാണ് സോയ അറിയപ്പെടുന്നത്. 100 ഗ്രാം സോയയില്‍ 35 ഗ്രാം പ്രോ്ട്ടീന്‍ അടങ്ങിയിട്ടുണ്ടെന്നു പറയാം.

ബീന്‍സ്
ബീന്‍സ് പ്രോട്ടീന്‍ സമ്പുഷ്ടമായ മറ്റൊരു ഭക്ഷണമാണ്. 100 ഗ്രാം ബീന്‍സില്‍ 20-25 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

ചീര
ധാരാളം പ്രോട്ടീന്‍ അടങ്ങിയ മറ്റൊരു ഭക്ഷണവസ്തുവാണ് ചീര. അര കപ്പ് ചീരയില്‍ ഒരു ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

ഉരുളക്കിഴങ്ങ്
പ്രോട്ടീന്‍ സമ്പുഷ്ടമായ മറ്റൊരു ഭക്ഷണമാണ് ഉരുളക്കിഴങ്ങ്. ഒരു കപ്പ് ഉരുളക്കിഴങ്ങില്‍ 1-2 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

കോളിഫഌര്‍
ഒരു കപ്പ് കോളിഫഌവറില്‍ രണ്ട ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

സുക്കിനി
സുക്കിനി എന്നൊരു പച്ചക്കറിയുണ്ട്. ഇതും പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ഒരു കപ്പില്‍ ഒരു ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

ക്യാബേജ്
ക്യാബേജ് പ്രോട്ടീന്‍ സമ്പുഷ്ടമായ മറ്റൊരു പച്ചക്കറിയാണ്. ഒരു കപ്പ് ക്യാബേജില്‍ 2 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.



Click it and Unblock the Notifications
