അടുക്കളപാത്രത്തിലെ അപകടം!!

Posted By: Super
Subscribe to Boldsky

വായു മലിനീകരണം, ജല മലിനീകരണം, ഗൃഹോപകരണങ്ങളിലെ രാസവസ്‌തുക്കള്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം പലര്‍ക്കും അറിയാം.

എന്നാല്‍, പാചകം ചെയ്യാന്‍ നമ്മള്‍ ഉപയോഗിക്കുന്ന ചില പാത്രങ്ങളും നമ്മുടെ ശരീരത്തെ മലിനമാക്കുമെന്ന്‌ അടുത്തിടെ നടന്ന ചില പഠനങ്ങള്‍ പറയുന്നു. തടി കുറയ്ക്കും ബ്രേക് ഫാസ്റ്റുകള്‍

എങ്ങനെയാണ്‌ നമ്മള്‍ കാലങ്ങളായി പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍ അപകടകരമാകുന്നത്‌ എന്ന്‌ നോക്കാം.

സ്‌റ്റെയിന്‍ലെസ്സ്‌ സ്‌റ്റീല്‍

സ്‌റ്റെയിന്‍ലെസ്സ്‌ സ്‌റ്റീല്‍

പല നിലവാരത്തിലുള്ള സ്റ്റെയിന്‍ലെസ്സ്‌ സ്റ്റീലുകള്‍ ലഭ്യമാകും. സാധാരണ സ്റ്റെയിന്‍ലെസ്സ്‌ സ്റ്റീല്‍ പാത്രം നിര്‍മ്മിക്കുന്നത്‌ ഉപയോഗ ശൂന്യമായ ലോഹങ്ങള്‍ ഉള്‍പ്പെടയുള്ള വ്യത്യസ്‌ത ലോഹസങ്കരം ഉപയോഗിച്ചാണ്‌." കടകളില്‍ വില്‍ക്കുന്ന മിക്ക സ്‌റ്റെയിന്‍ലെസ്സ്‌ പാത്രങ്ങളും ഉപ്പും ഭക്ഷണപദാര്‍ത്ഥങ്ങളിലെ അമ്ലാംശവും ചെല്ലുമ്പോള്‍ ക്രോം, നിക്കല്‍ എന്നിവ ഭക്ഷണങ്ങളിലേക്ക്‌ പകരുന്ന സ്വഭാവമുള്ളവയാണ്‌" ഡോ. ഷെല്‍ട്ടണ്‍ പറയുന്നു. സുരക്ഷയും , വൃത്തിയും ഉറപ്പാക്കാന്‍ ഭക്ഷണങ്ങള്‍ പാചകം ചെയ്യാന്‍ നിലവാരം കൂടിയ സര്‍ജിക്കല്‍ സ്റ്റെയിന്‍ലെസ്സ്‌ സ്റ്റീല്‍ പാത്രങ്ങള്‍ തിരഞ്ഞെടുക്കുക.

 കാസ്റ്റ്‌ അയണ്‍

കാസ്റ്റ്‌ അയണ്‍

ലോഹങ്ങളില്‍ വച്ച്‌ എറ്റവും സുഷിരമുള്ളത്‌ ഇതിനാണ്‌.അതിനാല്‍ ഭക്ഷണത്തിലെ കുഴമ്പുകള്‍ ഈ സുഷിരങ്ങളില്‍ അടിഞ്ഞ്‌ പുളിപ്പുള്ളതായി മാറും. കാസ്റ്റ്‌ അയണ്‍ പാത്രങ്ങളില്‍ നിന്നും ഇരുമ്പിന്റെ അംശം ലഭിക്കുമെന്നാണ്‌ ചിലരുടെ വിശ്വാസം. ഫെറസ്‌ , ഫെറിക്‌ അവസ്ഥകളിലാണ്‌ ഇരുമ്പ്‌ ലഭ്യമാകുന്നത്‌ എന്നതാണ്‌ വാസ്‌തവം. കാസ്റ്റ്‌ അയണ്‍ പാത്രങ്ങളില്‍ നിന്നുള്ള ഫെറിക്‌ രൂപത്തിലുള്ള ഇരുമ്പ്‌ ശരീരത്തിന്‌ ദഹിപ്പിക്കാന്‍ കഴിയില്ല.

ഗ്ലാസ്സ്‌/ഇനാമല്‍ പൂശിയ പാത്രം

ഗ്ലാസ്സ്‌/ഇനാമല്‍ പൂശിയ പാത്രം

ഇവയില്‍ ചൂടിന്റെ വിതരണം കുറവായിരിക്കും. ഭക്ഷണങ്ങള്‍ ഒട്ടിപ്പിടിക്കുകയും കരിയുകയും ചെയ്യും. ഇതില്‍ അടങ്ങിയിട്ടുള്ള ലെഡ്‌ പ്രത്യുത്‌പാദനത്തിന്‌ ഹാനികരമാവുകയും പഠന വൈകല്യങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. പ്രൊപോസിഷന്‍ 65 പ്രകാരം ഗ്യാസ്‌ ലെഡ്‌ ചേര്‍ക്കാത്തതാണെങ്കിലും പാചകം ചെയ്യുന്ന പാത്രങ്ങളും ലെഡ്‌ അടങ്ങിയതായിരിക്കരുത്‌.

 നോണ്‍-സ്‌റ്റിക്‌/ ടെഫ്‌ളോണ്‍

നോണ്‍-സ്‌റ്റിക്‌/ ടെഫ്‌ളോണ്‍

വര വീഴാനും, പൊടിയാനും അടര്‍ന്നു പോകാനും സാധ്യത ഉണ്ട്‌. 393 ഡിഗ്രി ഫാരന്‍ ഹീറ്റിന്‌ മുകളില്‍ ചൂടായ ടെഫ്‌ളോണ്‍ കറ ഏല്‍ക്കുന്നത്‌ പോളിമര്‍ ഫ്യൂം ഫീവര്‍ എന്ന അവസ്ഥയ്‌ക്ക്‌ കാരണമാകും. പനി, ശരീര വേദന, തുമ്മല്‍, മനംപിരട്ടല്‍, ഇടയ്‌ക്കിടെയുള്ള ഛര്‍ദ്ദി എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്‌" ഫെഡറല്‍ ഏവിയേഷന്‍ ഏജന്‍സി ഒക്യുപേഷണല്‍ ഹെല്‍ത്ത്‌ & സേഫ്‌റ്റി ബുള്ളറ്റിനില്‍ പറയുന്നു. നോണ്‍-സ്‌റ്റിക്‌ ആവരണമുള്ള പാനുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സി-8 എന്ന രാസവസ്‌തു ജനനവൈകല്യങ്ങള്‍ക്കും അര്‍ബുദത്തിനും ഉള്ള സാധ്യത ഉയര്‍ത്തും. നാല്‌ വര്‍ഷം വരെ ഈ രാസ വസ്‌തുവിന്റെ സാന്നിദ്ധ്യം രക്തത്തിലുണ്ടാവും മുലപ്പാലിലും ഇതിന്റെ സാന്നിദ്ധ്യം ഉണ്ടാവാം.

അലൂമിനിയം

അലൂമിനിയം

വളരെ മൃദുലമായ ലോഹമാണിത്‌. ഭക്ഷണവും പാത്രവും തമ്മിലുള്ള രാസപ്രവര്‍ത്തനം വളരെ കൂടുതലായിരിക്കും.

അലൂമിനിയം പാത്രത്തില്‍ പാകം ചെയ്യുന്ന എല്ലാ പച്ചക്കറികളും ഹൈഡ്രോക്‌സൈഡ്‌ ഉത്‌പാദിപ്പിക്കും ഇത്‌ ദഹന നീരിനെ നിര്‍ജ്ജീവമാക്കുകയും ആമാശയത്തിലും കുടലുകളിലും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. ഫെഡറല്‍ ട്രേഡ്‌ കോമിന്‌ വേണ്ടിയുള്ള കണ്ടെത്തലുകള്‍ അടങ്ങിയ ഡോ.എ മാക്‌ഗ്വിഗന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജര്‍മനി, ഫ്രാന്‍സ്‌, ബല്‍ജിയം, ഗ്രേറ്റ്‌ ബ്രിട്ടന്‍ , സ്വിസര്‍ലാന്‍ഡ്‌, ഹംഗറി, ബ്രസീല്‍ എന്നിവടങ്ങളില്‍ അലൂമിനിയം പാത്രങ്ങളില്‍ ആഹാരം പാകം ചെയ്യുന്നത്‌ നിരോധിച്ചിട്ടുണ്ട്‌.

 316ടിഐ സ്‌റ്റെയിന്‍ലെസ്സ്‌ സ്‌റ്റീല്‍

316ടിഐ സ്‌റ്റെയിന്‍ലെസ്സ്‌ സ്‌റ്റീല്‍

പാചകം ചെയ്യാനുള്ള പാത്രങ്ങളുടെ വിഭാഗത്തില്‍ ഏറ്റവും നിലവാരം കൂടിയത്‌ ഇതിനാണ്‌. ഇതില്‍ സുഷിരങ്ങള്‍ ഇല്ല. എണ്ണയില്ലാതെ തന്നെ ഇതില്‍ പാചകം ചെയ്യാം. സാധാരണ സ്റ്റെയിന്‍ലെസ്സ്‌ പാത്രങ്ങളേക്കാള്‍ വേഗത്തില്‍ ഇവ വൃത്തിയാക്കാം.

ലോഹം കണക്കാക്കുകയാണെങ്കില്‍ സ്‌റ്റോറുകളില്‍ വില്‍ക്കുന്ന മിക്ക പാത്രങ്ങളും 18/10ഗ്രേഡ്‌ സ്റ്റീലില്‍ ഉള്ളതാണ്‌. ഈ ഗ്രേഡിലുള്ള ലോഹത്തിന്റെ മൃദുലത കാരണം ചൂടാക്കുമ്പോള്‍ ഇവ വലിയുകയും ഭക്ഷണം പാത്രത്തില്‍ ഒട്ടി പിടിക്കുകയും ചെയ്യും. അതിനാല്‍ എണ്ണ ഒഴിച്ച്‌ പാചകം ചെയ്യാന്‍ നിര്‍ബന്ധിതരാകും അതോടെ പാത്രം വൃത്തിയാക്കാന്‍ കൂടുതല്‍ വിഷമമാകും.ഇതിന്‌ പുറമെ ഭക്ഷണത്തില്‍ സ്വാഭാവികമായി അടങ്ങിയിട്ടുള്ള ആസിഡുകളും ഉപ്പും സാധാരണ പാചകം ചെയ്യുന്ന പ്രതലവുമായി രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടും.

Read more about: health ആരോഗ്യം
English summary

Hidden Dangers In Cookware

Most people are aware of air pollution, water pollution and the dangers of household chemicals. Studies are now showing that certain cookware can also be polluting our bodies. Here are just some examples of how "traditional" cookware can be hazardous to you and you and your family's health.