For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സോയാസോസ് വരുത്തും ആരോഗ്യപ്രശ്‌നങ്ങള്‍

|

ചൈനീസ് ഭക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം തന്നെയുണ്ട്. ചൈനീസ് ഭക്ഷണങ്ങളില്‍ ഉപയോഗിയ്ക്കുന്ന ഒരു പ്രധാന ചേരുവയാണ് സോയാസോസ്.

സാധാരണ സോയ ഉല്‍പന്നങ്ങള്‍, അതായത് സോയാ മില്‍ക്, സോയ ഓയില്‍, സോയ ചങ്‌സ് എന്നിവ ആരോഗ്യത്തിന് ഗുണകരമാണെങ്കിലും ഇതില്‍ നിന്നു തന്നെയുളള സോയാ സോസ് ആരോഗ്യത്തിന് നല്ലതല്ല.

ഇതില്‍ ഐസോഫേവനോള്‍സ് എന്നൊരു ഫൈറ്റോഈസ്ട്രജന്‍ അടങ്ങിയിട്ടുണ്ട്. ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തെ ബാധിയ്ക്കുന്ന ഇത് പ്രത്യേകിച്ചു സ്ത്രീകള്‍ക്കു കൂടുതല്‍ ദോഷം വരുത്തും.

സോയാസോസ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചറിയൂ,

ക്യാന്‍സര്‍

ക്യാന്‍സര്‍

ഇവയിലെ ഐസോഫേവനോളുകള്‍ സ്തനത്തിലെ ക്യാന്‍സര്‍ കോശങ്ങളുടെ വേഗത്തിലുള്ള വളര്‍ച്ചയ്ക്ക് ഇടയാക്കും. ഇതുവഴി ബ്രെസ്റ്റ് ക്യാന്‍സറിന് കാരണമാകും. മാസമുറ പ്രശ്‌നങ്ങളും സോയാസോസ് വരുത്തി വയ്ക്കും.

ഹൈപ്പോതൈറോയ്ഡ്‌

ഹൈപ്പോതൈറോയ്ഡ്‌

സോയാസോസില്‍ ഗോയിട്രോജെന്‍ എന്നൊരു കെമിക്കലുണ്ട്. ഇത് ഹൈപ്പോതൈറോയ്ഡിസത്തിന് കാരണമാകും.

ബീജം

ബീജം

സോയാസോസ് പുരുഷന്മാരില്‍ സ്ത്രീ ഹോര്‍മോണ്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കും. ഇത് ബീജോല്‍പാദനത്തെ ബാധിയ്ക്കും.

 നാഡി

നാഡി

സോയാസോസ് ഉണ്ടാക്കുമ്പോള്‍ ഗ്ലൂട്ടമിക് ആസിഡ് ഉല്‍പാദിപ്പിക്കപ്പെടും. ഇത് നാഡികളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിയ്ക്കും.

ദഹനപ്രക്രിയ

ദഹനപ്രക്രിയ

ഇതിലെ ഫൈറ്റേറ്റുകള്‍ ദഹനപ്രക്രിയയെ തടസപ്പെടുത്തും. ഇതുവഴി ശരീരത്തിലെ ധാതു ആഗിരണ പ്രക്രിയ തടസപ്പെടും.

ദഹന, പാന്‍ക്രിയാറ്റിക് പ്രവര്‍ത്തനങ്ങള്‍

ദഹന, പാന്‍ക്രിയാറ്റിക് പ്രവര്‍ത്തനങ്ങള്‍

സോയാസോസിലെ ട്രിപ്‌സിന്‍ എന്ന ഘടകം ദഹന, പാന്‍ക്രിയാറ്റിക് വ്യവസ്ഥകളെ വിപരീതമായി ബാധിയ്ക്കും. ഇത് പല ദോഷഫലങ്ങള്‍ക്കും ഇട വരുത്തും.

അലര്‍ജി

അലര്‍ജി

കൃത്രിമമായി ഉല്‍പാദിപ്പിച്ച സോയ ഉല്‍പന്നങ്ങളില്‍ നിന്നുള്ള സോയാസോസ് അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്.

ഹാര്‍ട്ട് അറ്റാക്ക്

ഹാര്‍ട്ട് അറ്റാക്ക്

സോയാസോസിലെ ഹെമാഗ്ലൂട്ടനൈന്‍ രക്തകോശങ്ങളെ കട്ടി പിടിപ്പിയ്ക്കും. ഇത് ശരീരത്തിലെ ഓക്‌സിജന്‍ പ്രവാഹത്തെ തടസപ്പെടുത്തും. ഹാര്‍ട്ട് അറ്റാക്ക് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും.

ബിപി, കാര്‍ഡിയോ വാസ്‌കുലാര് പ്രശ്‌നങ്ങള്‍

ബിപി, കാര്‍ഡിയോ വാസ്‌കുലാര് പ്രശ്‌നങ്ങള്‍

സോയാസോസില്‍ ഉപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ബിപി, കാര്‍ഡിയോ വാസ്‌കുലാര് പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും.

ഗര്‍ഭിണികള്‍

ഗര്‍ഭിണികള്‍

ഗര്‍ഭിണികള്‍ സോയാസോസ് കഴിയ്ക്കുന്നത് കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് ദോഷമാകും.

കിഡ്‌നി

കിഡ്‌നി

സോയയിലെ ഓക്‌സലേറ്റുകള്‍, ഫൈറ്റോഈസ്ട്രജനുകള്‍ എന്നിവ കിഡ്‌നിക്കു ദോഷകരമാണ്. ആദ്യത്തേത് കിഡ്‌നി സ്‌റ്റോണിന് കാരണമാകും. രണ്ടാമത്തേത് കിഡ്‌നി പ്രവര്‍്ത്തനങ്ങളെ ബാധിയ്ക്കും.

ആസ്തമ

ആസ്തമ

സോയാസോസ് ഉപയോഗിയ്ക്കുന്നവരില്‍ ആസ്തമ പോലുള്ള പ്രശ്‌നങ്ങള്‍ കണ്ടുവരുന്നതായി പഠനങ്ങള്‍ പറയുന്നു.

Read more about: health ആരോഗ്യം
English summary

Health Effects Of Soy Sauce

Did you know that soy sauce can effect health? Yes, there are many health effects of soy sauce. Take a look at the health dangers and risks of soy sauce.
Story first published: Wednesday, July 8, 2015, 15:35 [IST]
X
Desktop Bottom Promotion