വിസ്മയാവഹം മുരിങ്ങയുടെ ഗുണങ്ങള്‍

Posted By:
Subscribe to Boldsky

മുരിങ്ങ നമ്മുടെ നാട്ടിന്‍പുറത്ത് സ്ഥിരം കാണപ്പെടുന്നതാണ്. എന്നാല്‍ പലപ്പോഴും അര്‍ഹിക്കുന്ന പ്രാധാന്യം നമ്മള്‍ മുരിങ്ങയ്ക്ക് കൊടുക്കാറുണ്ടോ എന്നത് സംശയമാണ്. നമ്മുടെ കാര്‍ന്നോന്‍മാരുടെയെല്ലാം ആരോഗ്യത്തിന്റെ രഹസ്യം മുരിങ്ങയും ചീരയും എല്ലാം ആണെന്ന കാര്യം പലപ്പോഴും നമ്മള്‍ വിസ്മരിക്കുന്നു. കയ്‌പ്പെന്നു പറഞ്ഞ് മാറ്റി നിര്‍ത്തല്ലേ....

ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല സ്വാദിന്റെ കാര്യത്തിലും മുരിങ്ങയെ തോല്‍പ്പിക്കാന്‍ ആരും വളര്‍ന്നിട്ടില്ല. ഇതിനു കാരണം മുരിങ്ങ നമുക്ക് നല്‍കുന്ന ആരോഗ്യം തന്നെ. എന്തായാലും മുരിങ്ങയുടെ ആരോഗ്യഗുണങ്ങള്‍ നമ്മുടെ അറിവിനുമപ്പുറത്താണ്. എന്തൊക്കെയാണ് മുരിങ്ങയുടെ ആരോഗ്യഗുണങ്ങള്‍ എന്നു നോക്കാം.

 കാരറ്റിനേക്കാള്‍ മികച്ചത്

കാരറ്റിനേക്കാള്‍ മികച്ചത്

എല്ലാ ആരോഗ്യഗുണവും ഒരുമിച്ച് തികഞ്ഞതാണ് കാരറ്റ്, കാരറ്റിനേക്കാള്‍ പത്തിരട്ടി മികച്ചതാണ് മുരിങ്ങ എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. കാരറ്റ്, ചീര, പാല്‍ തുടങ്ങിയവയേക്കാളെല്ലാം എല്ലാം കൊണ്ടും മികച്ചതാണ് മുരിങ്ങ.

 ആന്റി ഓക്‌സിഡന്റ്

ആന്റി ഓക്‌സിഡന്റ്

ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് മുരിങ്ങ. വിറ്റാമിന്‍ സിയും ബീറ്റആ, കരോട്ടിന്‍ തുടങ്ങിയവും മുരിങ്ങയില്‍ ധാരാളമാണ്. അതുകൊണ്ടു തന്നെ അകാലനരയേയും പ്രായാധിക്യം കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളേയും മുരിങ്ങ ഇല്ലാതാക്കുന്നു.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

രക്തസമ്മര്‍ദ്ദത്തിന്റെ അളവ് ക്രമപ്പെടുത്തുന്നുവെന്നതും മുരിങ്ങയുടെ സവിശേഷതയാണ്. മൂന്ന് മാസം തുടര്‍ച്ചയായി മുരിങ്ങ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി നോക്കൂ രക്തസമ്മര്‍ദ്ദം പിന്നീട് ഒരിക്കലും ക്രമാതീതമായി വര്‍ദ്ധിക്കുകയോ കുറയുകയോ ചെയ്യില്ല.

ശാരീരികോഷ്ണം കുറയ്ക്കുന്നു

ശാരീരികോഷ്ണം കുറയ്ക്കുന്നു

ശാരീരികോഷ്ണം കുറയ്ക്കുന്നതിന് മുരിങ്ങ കഴിഞ്ഞേ മറ്റുള്ളവയ്ക്ക് സ്ഥാനമുള്ളൂ. ഇത് വയറിന്റെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്.

 കൊളസ്‌ട്രോളിന്റെ അന്തകന്‍

കൊളസ്‌ട്രോളിന്റെ അന്തകന്‍

പ്രകൃതി കനിഞ്ഞു നല്‍കിയ ഭക്ഷ്യവസ്തുവാണ് മുരിങ്ങ, അതുകൊണ്ടു തന്നെ നമ്മുടെ ജീവിത ശൈലി കൊണ്ടുണ്ടാകുന്ന വിഷവിത്തായ കൊളസ്‌ട്രോളിനെ ചെറുക്കാന്‍ മുരിങ്ങയ്ക്ക് പ്രത്യേക കഴിവാണുള്ളത്.

ശരീരത്തിനുള്‍ഭാഗം ക്ലീനാക്കുന്നു

ശരീരത്തിനുള്‍ഭാഗം ക്ലീനാക്കുന്നു

ശരീരത്തിനുള്‍ഭാഗം ക്ലീനാക്കുന്ന തരത്തിലാണ് മുരിങ്ങയുടെ പ്രവര്‍ത്തനം. മുരിങ്ങ കഴിയ്ക്കുന്നത് ടോക്‌സിനുകളെ പുറന്തള്ളുകയും കരളിനെ വരെ സരക്ഷിയ്ക്കുകയും ചെയ്യുന്നു.

ക്യാന്‍സര്‍ ചെറുക്കുന്നു

ക്യാന്‍സര്‍ ചെറുക്കുന്നു

ക്യാന്‍സറിനെ ചെറുത്തു തോല്‍പ്പിക്കുന്നതിനും മുരിങ്ങയ്ക്ക് കഴിയും. മുരിങ്ങയും മുരിങ്ങക്കായും കഴിയ്ക്കുന്നത് ക്യാന്‍സറില്‍ നിന്നും രക്ഷ നേടാനുള്ള ഉപായമാണ്.

കണ്ണിന്റെ കാഴ്ചയ്ക്ക്

കണ്ണിന്റെ കാഴ്ചയ്ക്ക്

കണ്ണിന്റെ കാഴ്ചയ്ക്ക് ഏറ്റവും ഉത്തമമാണ് മുരിങ്ങ. മുരിങ്ങയും ചീരയും ധാരാളം കഴിയ്ക്കുന്നത് കാഴ്ചയെ ശക്തിപ്പെടുത്തും.

അള്‍സറിനെ ചെറുക്കും

അള്‍സറിനെ ചെറുക്കും

അള്‍സറിനെ പ്രതിരോധിയ്ക്കാന്‍ മുരിങ്ങ ബെസ്റ്റാണ്, എന്നാല്‍ ഉപ്പിടാതെ വേണം മുരിങ്ങ കഴിയ്ക്കാന്‍ എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

English summary

Amazing Health Benefits Of Drumstick Leaves

Moringa benefits us in various ways. It lowers blood sugar levels, used for stomach ulcers, reduce inflammation and arthritis.
Story first published: Monday, December 7, 2015, 14:44 [IST]