ഉപ്പില്ലെങ്കിലും ഉപ്പുള്ള പോലെ...

Posted By: Staff
Subscribe to Boldsky

രുചി നഷ്ടപ്പെടാതെ തന്നെ ദിവസേന കഴിക്കുന്ന ആഹാരത്തിലെ ഉപ്പിന്റെ അളവ്‌ കുറയ്‌ക്കണമെന്ന്‌ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?

ഉപ്പ്‌ കുറച്ച്‌ ആഹാരം ആസ്വദിക്കാനുള്ള ഏഴ്‌ മാര്‍ഗ്ഗങ്ങളാണ്‌ ഇവിടെ പറയുന്നത്‌.

Putting

1. ഉപ്പിന്റെ അളവ്‌ എത്ര ?

കഴിക്കുന്ന ഉപ്പിന്റെ അളവ്‌ എത്രയാണന്ന്‌ അറിയില്ല എങ്കില്‍ ഇതില്‍ കുറവ്‌ വരുത്തുക വിഷമമാണ്‌. ദിവസം 5 ഗ്രാം ഉപ്പ്‌ , ഏതാണ്ട്‌ ഒരു ടീസ്‌പൂണ്‍ നിറയെ, കഴിക്കാമെന്ന്‌ ലോകാരോഗ്യ സംഘടന പറയുന്നു. ആഹാരത്തിലെ ഉപ്പിന്റെ അളവ്‌ കുറയ്‌ക്കാന്‍ തയ്യാര്‍ എടുക്കുമ്പോള്‍ മനസ്സിലുണ്ടാവേണ്ട പരിധി ഇതാണ്‌. നിങ്ങള്‍ക്ക്‌ ആവശ്യമുള്ള സോഡിയത്തിന്റെ അളവ്‌ അറിയണമെന്നുണ്ടെങ്കില്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.

2. ഉപ്പു കുറഞ്ഞ ആഹാരങ്ങള്‍

എല്ലാവരുടെയും രുചികള്‍ക്ക്‌ ഇഷ്ടപ്പെടുന്ന ഉപ്പ്‌ കുറഞ്ഞ ആഹാരങ്ങള്‍ ഓണ്‍ലൈനിലും മറ്റും നോക്കി കണ്ടെത്തുക. നിരവധി വെബ്‌സൈറ്റുകള്‍ ആഹാരത്തിലെ ഉപ്പിന്റെ അളവ്‌ കുറയ്‌ക്കാന്‍ സഹായിക്കുന്ന വിവിധ ആഹാരങ്ങളെ കുറിച്ചുള്ള വിവരം തരുന്നുണ്ട്‌. ഇതില്‍ ഏതാണ്‌ നിങ്ങള്‍ക്കിഷ്ടമുള്ളതെന്ന്‌ കണ്ടെത്തുക.

3. ഉപ്പ്‌ കുറഞ്ഞ ഉത്‌പന്നങ്ങള്‍ വാങ്ങുക

ആഹാര ഉത്‌പന്നങ്ങള്‍ ഉപ്പ്‌ കുറഞ്ഞതാണോ കൂടിയതാണോ എന്ന്‌ അവയുടെ ലേബല്‍ നോക്കി വേണം വാങ്ങുന്നത്‌. മാഗ്ഗി സൂപ്പ്‌, നൂഡില്‍സ്‌,പിസ്സ പോലെയുള്ള വിവിധ ഉത്‌പന്നങ്ങളിലെ ഉപ്പിന്റെ ഉപയോഗം കുറയ്‌ക്കാനുള്ള ശ്രമം കമ്പനി തുടങ്ങിയിട്ടുണ്ട്‌.

4. ഉപ്പ്‌ കുറച്ച്‌ പാകം ചെയ്യുക

ഭക്ഷണം പാകം ചെയ്യുമ്പോള്‍ ആവശ്യത്തിന്‌ ഉപ്പ്‌ ചേര്‍ത്താലും പലരും വിളമ്പാന്‍ നേരം വീണ്ടും ഉപ്പ്‌ ചേര്‍ക്കുന്നതായി കാണാം. എന്തിനാണിങ്ങനെ രണ്ട്‌ പ്രാവശ്യം ഉപ്പിടുന്നത്‌? ഉപ്പ്‌ ഇടുന്നത്‌ ചില ഭക്ഷണങ്ങള്‍ പാകം ചെയ്യുന്നത്‌ എളുപ്പമാക്കും എന്നാല്‍, എല്ലാ ഭക്ഷണങ്ങളിലും തിന്റെ ആവശ്യമില്ല. പകരം പാകം ചെയ്‌തതിന്‌ ശേഷം ഓരോരുത്തരുടെയും രുചിയ്‌ക്കനുസരിച്ച്‌ ഉപ്പ്‌ ഉപയോഗിക്കാന്‍ അനുവദിക്കുന്നതാണ്‌ നല്ലത്‌.

5. രുചി നോക്കി ഉപ്പിടുക

നിങ്ങള്‍ക്ക്‌ ഭക്ഷണത്തില്‍ വീണ്ടും ഉപ്പ്‌ ആവശ്യമുണ്ടോ? കഴിക്കുന്നതിന്‌ മുമ്പുള്ള ഒരാചാരം പോലെയാണ്‌ നമ്മളില്‍ പലരും ഉപ്പ്‌ ചേര്‍ക്കുന്നത്‌. ഉപ്പ്‌ വീണ്ടും ചേര്‍ക്കുന്നതിന്‌ മുമ്പ്‌ ഭക്ഷണം ഒന്ന്‌ രുചിച്ചു നോക്കുക, സ്വാദില്‍ മാറ്റമില്ലെങ്കില്‍ വീണ്ടും ചേര്‍ക്കേണ്ട ആവശ്യമില്ല. ബിക്കിനിയിലെ ഹോട്ട്‌ സുന്ദരിമാര്‍

6. ഉപ്പ്‌ കുറവ്‌ ആസ്വദിക്കാന്‍ പഠിക്കൂ

ഉപ്പ്‌ കുറയ്‌ക്കാന്‍ ഭയക്കേണ്ട ആവശ്യമില്ല, നിങ്ങളുടെ രസമുകുളങ്ങള്‍ക്ക്‌ ഇത്‌ പരിചിതമായിക്കൊള്ളും. രുചിയില്‍ ഉണ്ടാകുന്ന മാറ്റം ഉള്‍ക്കൊള്ളാന്‍ സമയമെടുക്കുമെങ്കിലും പിന്നീടിത്‌ ശീലമായിക്കൊള്ളും.

7. പുതിയ രുചികള്‍ സ്വീകരിക്കുക

ഉപ്പ്‌ മാത്രമല്ല ആഹാരത്തിന്‌ രുചി നല്‍കുന്നത്‌. ഉപ്പിന്‌ പകരം ആഹാരങ്ങള്‍ക്ക്‌ രുചി നല്‍കുന്ന മറ്റ്‌ കൂട്ടുകളും പരീക്ഷിക്കുക. ഉപ്പിന്‌ പകരം മറ്റ്‌ സുഗന്ധവ്യഞ്‌ജനങ്ങളും ഇലകളും ചേര്‍ത്ത്‌ സ്വാദ്‌ വ്യത്യസ്‌തമാക്കുക.

English summary

Ways To Reduce Salt Form Food Tips

Here are seven tips to help ensure you're enjoying healthy food with great taste.
Subscribe Newsletter