ചോര കട്ടപിടിച്ചത് ഒഴിവാക്കാം

Posted By:
Subscribe to Boldsky

ശരീരത്തില്‍ എന്തെങ്കിലും ക്ഷതമേല്‍ക്കുമ്പോള്‍ ചിലപ്പോള്‍ അവിടെ രക്തം കട്ട പിടിച്ചു കിടക്കുന്നത് സാധാരണമാണ്. ചോര ചത്തുവെന്നാണ് നാടന്‍ ഭാഷയില്‍ പറയുക. ഇത മാറാന്‍ കുറച്ചു ദിവസങ്ങള്‍ എടുക്കുകയും ചെയ്യും.

ചര്‍മത്തിനടിയിലുള്ള രക്തക്കുഴലുകള്‍ക്കും നാഡികള്‍ക്കും എന്തെങ്കിലും ക്ഷതമേല്‍ക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം. ഇത് രക്തം നിറഞ്ഞു വീര്‍ത്ത പോളകളായി പ്രത്യക്ഷപ്പെടും.

ചോര ഈ രീതിയില്‍ കട്ട പിടിച്ചാല്‍ പെട്ടെന്നു തന്നെ മാറാന്‍ ചില വീട്ടുവൈദ്യങ്ങളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

ഇഞ്ചീനീര്

ഇഞ്ചീനീര്

ഇഞ്ചീനീര് ഇത്തരം പോളകള്‍ക്കു മുകളില്‍ പുരട്ടന്നത് നല്ലതാണ്. ഇത ദിവസം രണ്ടു മൂന്നു തവണ ചെയ്യുക.

ഐസ്

ഐസ്

ഒരു വസ്ത്രത്തില്‍ ഐസ് വച്ച് ഇത് രക്തം കട്ടപിടിച്ചതിനു മുകളില്‍ വയ്ക്കുക. ഇത് രക്തം കട്ട പിടിച്ചതു മാറ്റുമെന്നു മാത്രമല്ല, വേദനയുണ്ടെങ്കില്‍ ആശ്വാസം നല്‍കുകയും ചെയ്യും.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ പുരട്ടുന്നത് മറ്റൊരു പരിഹാരമാണ്. ഇത് ഇത്തരം പാടുകള്‍ മാറാന്‍ സഹായിക്കും.

കുക്കുമ്പര്‍ ജ്യൂസ്

കുക്കുമ്പര്‍ ജ്യൂസ്

രക്തം കട്ട പിടിച്ചതിനു മുകളില്‍ കുക്കുമ്പര്‍ ജ്യൂസ് പുരട്ടുക. ഇത് വേദനയും വീര്‍പ്പുമെല്ലാം മാറാനും സഹായിക്കും.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി ചതച്ച് ഇത്തരം പാടിനു മുകളില്‍ വയ്ക്കുന്നത് ഗുണം നല്‍കും.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴയുടെ ജെല്‍ ഇത്തരം പാടിനു മുകളില്‍ വയ്ക്കുന്നത് നല്ലതാണ്. ഇത് ആശ്വാസം നല്‍കും. രക്തം കട്ടി പിടിച്ചതു മാറുകയും ചെയ്യും.

എപ്‌സം സാള്‍ട്

എപ്‌സം സാള്‍ട്

എപ്‌സം സാള്‍ട്ട് മറ്റൊരു പ്രതിവിധിയാണ്. ഇത് രക്തം കട്ട പിടിച്ചതിനു മുകളില്‍ അല്‍പം ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തി പുരട്ടാം

Read more about: health ആരോഗ്യം
Story first published: Monday, October 13, 2014, 15:17 [IST]