യാത്ര ചെയ്യുമ്പോഴുള്ള ഛര്‍ദി ഒഴിവാക്കാം

Posted By: Super
Subscribe to Boldsky

യാത്രയെ കുറിച്ച്‌ സംസാരിക്കുമ്പോള്‍ നമ്മള്‍ എപ്പോഴും കേള്‍ക്കുന്ന പരാതികളില്‍ ഒന്നാണിത്‌. നിങ്ങള്‍ക്ക്‌ കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഛര്‍ദ്ദിയും മനംപിരട്ടലും മറ്റും ഉണ്ടാകാറുണ്ടെങ്കില്‍ റോഡ്‌ വഴിയുള്ള ഓരോ യാത്രയും ഏറെ വിഷമകരമായിരിക്കും. വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ചിലര്‍ക്ക്‌ അനുഭവപ്പെടുന്ന മോഷന്‍ സിക്‌നസ്സുകളില്‍ ഒരു തരമാണ്‌ കാര്‍ സിക്‌നസ്സ്‌.

മനംപുരട്ടല്‍, തളര്‍ച്ച, ഛര്‍ദ്ദി എന്നിവ യാത്രയെ അലങ്കോലമാക്കും. അതുകൊണ്ട്‌ എങ്ങനെ ഇത്‌ ഒഴിവാക്കാം എന്നതിനാണ്‌ ആദ്യം പ്രാധാന്യം നല്‍കുന്നത്‌ . ഇത്തരം അസ്വസ്ഥതകള്‍ ഇല്ലാതെ യാത്ര ആസ്വദിക്കാനുള്ള ചില മാര്‍ഗ്ഗള്‍ ഇതാ

എന്താണ്‌ മോഷന്‍ സിക്‌നസ്സിന്‌ കാരണം?

ഇന്ദ്രിയങ്ങള്‍ തമ്മില്‍ വിരുദ്ധത ഉണ്ടാകുമ്പോഴാണ്‌ മോഷന്‍ സിക്‌നസ്സ്‌ ഉണ്ടാകുന്നത്‌, പ്രത്യേകിച്ച്‌ കണ്ണും ചെവിയും തമ്മില്‍. ചലിക്കുന്നുണ്ട്‌ എന്ന്‌ തോന്നലുണ്ടാവും പക്ഷെ അത്‌ കാണില്ല( ഉദാഹരണത്തിന്‌ കാറില്‍ ആയിരിക്കുമ്പോള്‍ കണ്ണുകള്‍ കാറിനുള്ളില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെങ്കില്‍) , അകം ചെവി തലച്ചോറിന്‌ സൂചന നല്‍കും കാര്‍ ചലിക്കുന്നത്‌ അറിയുന്നതായി, അതേസമയം കണ്ണുകള്‍ തലച്ചോറിനെ അറിയിക്കുന്നത്‌ എല്ലാം നിശ്ചലാവസ്ഥയിലാണന്നും കാരണം നിങ്ങളുടെ ശ്രദ്ധ കാറിനകത്ത്‌ മാത്രമാണ്‌. അതിന്റെ ഫലമായി , തലച്ചോറില്‍ എത്തുന്ന സൂചനകള്‍ പരസ്‌പരവിരുദ്ധമാവുകയും ഏതോ ഒന്ന്‌ ഇതില്‍ വിഭ്രാന്തിയാണന്ന തീരുമാനത്തില്‍ എത്തുകയും ചെയ്യും. തുടര്‍ന്ന്‌ വിഷം അകത്തെത്തിയതിനാലാണ്‌ ഇതുണ്ടായതെന്ന അന്തിമ തീരുമാനത്തില്‍ തലച്ചോര്‍ എത്തി ചേരുകയും ഇത്‌ പുറന്തള്ളാനായി തലച്ചോര്‍ പ്രതികരിക്കുകയും ചെയ്യും . അതിന്റെ ഫലമായാണ്‌ ഛര്‍ദ്ദിക്കുന്നത്‌,

മോഷന്‍ സിക്‌നസ്സിന്റെ ലക്ഷണങ്ങള്‍

വിയര്‍പ്പ്‌, ഛര്‍ദ്ദി, വയറിളക്കം, വിളര്‍ച്ച, തലവേദന, മനംപുരട്ടല്‍

മുന്‍ ജാലകത്തിലൂടെ നോക്കുക

മുന്‍ ജാലകത്തിലൂടെ നോക്കുക

കാഴ്‌ചകള്‍ കടന്നു പോകുന്നത്‌ നോക്കി കൊണ്ടിരിക്കുക. ചലിക്കുന്നുണ്ടെന്ന തോന്നല്‍ സന്തുലന സംവിധാനത്തിന്‌ നല്‍കുന്നത്‌ അസ്വസ്ഥകള്‍ ഉണ്ടാകാനുള്ള കാരണം പരിഹരിക്കാന്‍ സഹായിക്കും.

ദൂരത്തുള്ള ചലിക്കാത്ത വസ്‌തുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. വായിക്കുക, കാര്‍ഡ്‌ കളിക്കുക തുടങ്ങി ഒരേ ബിന്ദുവില്‍ നോക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുക. ചുറ്റും നോക്കരുത്‌ . ഒരു വശത്തു നിന്നും മറ്റൊരു വശം വരെയും കൂടുതല്‍ നോക്കരുത്‌.

മുമ്പില്‍

മുമ്പില്‍

പറ്റുമെങ്കില്‍ കാര്‍ ഡ്രൈവ്‌ ചെയ്യുന്നതായി കരുതുക. റോഡില്‍ തന്നെ ശ്രദ്ധിക്കുന്നതിനാല്‍ ഡ്രൈവര്‍മാര്‍ക്ക്‌ ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാവില്ല.

കണ്ണടയ്‌ക്കുക

കണ്ണടയ്‌ക്കുക

ഉറങ്ങാന്‍ പറ്റുമെങ്കില്‍ ഉറങ്ങുക. കണ്ണുകള്‍ അടയ്‌ക്കുമ്പോള്‍ നിങ്ങള്‍ക്ക്‌ ഒന്നും കാണാന്‍ കഴിയില്ല അങ്ങനെ ഛര്‍ദ്ദിയും മനംപിരട്ടലും ഉണ്ടാകാനുള്ള കാരണം ഇല്ലാതാവും.

വെള്ളം

വെള്ളം

സോഡയ്‌ക്ക്‌ പകരം ധാരാളം വെള്ളം കുടിക്കുക

എതിര്‍ ദിശ

എതിര്‍ ദിശ

യാത്ര ചെയ്‌തുകൊണ്ടിരിക്കുന്നതിന്റെ എതിര്‍ ദിശയിലേക്ക്‌ ഇരിക്കരുത്‌.

 മണം

മണം

ഭക്ഷണങ്ങളുടെ രൂക്ഷമായ മണം ഒഴിവാക്കുന്നത്‌ മനംമറിച്ചില്‍ തടയാന്‍ സഹായിക്കും.

മറ്റുള്ളവരില്‍ നിന്നും

മറ്റുള്ളവരില്‍ നിന്നും

ഈ പ്രശ്‌നമുള്ള മറ്റുള്ളവരില്‍ നിന്നും അകന്നിരിക്കുക. ഇതിനെ കുറിച്ച്‌ പറയുന്നത്‌ കേള്‍ക്കുന്നതും ഈ അസ്വസ്ഥതകള്‍ കാണുന്നതും ചിലപ്പോള്‍ നിങ്ങളിലും പ്രശ്‌നം ഉണ്ടാക്കും.

ജനല്‍ തുറക്കുക.

ജനല്‍ തുറക്കുക.

ജനല്‍ തുറക്കുക. ശുദ്ധവായു ലഭിക്കുന്നത്‌ പലര്‍ക്കും ആശ്വാസം നല്‍കും. ഇതിന്റെ കാരണമെന്താണന്ന്‌ അറിയില്ല. സാധിക്കുമെങ്കില്‍ ജനല്‍ തുറന്ന്‌ താഴേക്ക്‌ കുനിഞ്ഞ്‌ നന്നായി ശ്വസിക്കുക.

ഇറുകിയ വസ്‌ത്രങ്ങള്‍

ഇറുകിയ വസ്‌ത്രങ്ങള്‍

ഇറുകിയ വസ്‌ത്രങ്ങള്‍ ധരിക്കരുത്‌. അയഞ്ഞ വസ്‌ത്രങ്ങളായിരിക്കും യാത്രയ്‌ക്ക്‌ സൗകര്യപ്രദം

ഇരുണ്ട സണ്‍ഗ്ലാസ്സുകള്‍

ഇരുണ്ട സണ്‍ഗ്ലാസ്സുകള്‍

ഇരുണ്ട സണ്‍ഗ്ലാസ്സുകള്‍ വയ്‌ക്കുക. അപ്പോള്‍ മിന്നിമറയുന്നത്‌ കണ്ണകള്‍ വളരെ കുറച്ചെ അറിയൂ.

ആഹാരം

ആഹാരം

യാത്ര ചെയ്യുമ്പോഴും അതിന്‌ മുമ്പും കഴിക്കുന്ന ആഹാരം ശ്രദ്ധിക്കുക. മദ്യവും ആഹാരവും നിങ്ങള്‍ക്ക്‌ പിടിക്കാത്ത പാനീയങ്ങളും അമിതമായി കഴിക്കരുത്‌. കട്ടിയ കൂടിയതും എരിവുള്ളതും കൊഴുപ്പ്‌ നിറഞ്ഞതുമായ ആഹാരങ്ങള്‍ ചിലര്‍ക്ക്‌ യാത്രയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

ഇടവേളകള്‍ എടുക്കുക.

ഇടവേളകള്‍ എടുക്കുക.

ഇടവേളകള്‍ എടുക്കുക. പുറത്തേക്കിറങ്ങി കൈയും കാലും നിവര്‍ത്തുക. ബെഞ്ചിലോ മരച്ചുവട്ടിലോ ഇരുന്ന്‌ വായിലൂടെ ആഴത്തില്‍ ശ്വാസം എടുക്കുക. ആയാസം കുറയ്‌ക്കാന്‍ ഇത്‌ സഹായിക്കും.

പാട്ട്‌

പാട്ട്‌

ഇയര്‍ഫോണിലൂടെ പാട്ട്‌ കേള്‍ക്കുക, എംപി3 പ്ലേയര്‍ ഉപയോഗിക്കുക. നിങ്ങളുടെ ഇഷ്ടപാട്ട്‌ അകം ചെവിയുടെ തലച്ചോറുമായുള്ള ആശയവിനിമയത്തെ സ്വാധീനിക്കും.

കുട്ടികള്‍ക്ക്‌

കുട്ടികള്‍ക്ക്‌

വാഹനങ്ങളില്‍ യാത്രചെയ്യുമ്പോള്‍ കുട്ടികള്‍ക്ക്‌ ഉണ്ടാകുന്ന പ്രശ്‌നം കുറയ്‌ക്കാന്‍ പുറത്തേക്ക്‌ കാണാവുന്ന തരത്തിലുള്ള ഉയര്‍ന്ന സീറ്റ്‌ അവര്‍ക്ക്‌ നല്‍കുക. പുറത്തേക്ക്‌ നോക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന കളികളില്‍ ഏര്‍പ്പെടുക. കാറിലിരുന്ന്‌ മൂവികള്‍ കാണാന്‍ അനുവദിക്കരുത്‌.

ഇഞ്ചി

ഇഞ്ചി

ഛര്‍ദ്ദിയെ പ്രതിരോധിക്കാന്‍ ഇഞ്ചി വളരെ നല്ലതാണ്‌. സാധാരണ ഛര്‍ദ്ദിയ്‌ക്കും മനംപിരട്ടലിനും ഉപയോഗിക്കുന്ന പല മരുന്നുകളും വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക്‌ ഫലപ്രദമായി എന്നു വരില്ല.

ഉപ്പ്‌

ഉപ്പ്‌

ഉപ്പ്‌ രസമുള്ള എന്തെങ്കിലും കഴിക്കുക.

പുതിന ഇല

പുതിന ഇല

പുതിന ഇലയും മനംപിരട്ടല്‍ ശമിപ്പിക്കാന്‍ നല്ലതാണ്‌. മറ്റ്‌ മരുന്നകള്‍ക്കുള്ള പാര്‍ശ്വഫലങ്ങള്‍ ഇവയ്‌ക്കുണ്ടാകില്ല. രണ്ട്‌ ഇലകള്‍ ആദ്യം കഴിക്കുക. ആവശ്യമെങ്കില്‍ കൂടുതല്‍ കഴിക്കാം.

 നാരങ്ങ

നാരങ്ങ

ഒരു കഷ്‌ണം നാരങ്ങ വലിച്ച്‌ കുടിച്ചു കൊണ്ടിരിക്കുന്നതും ആശ്വാസം നല്‍കും.

Read more about: health ആരോഗ്യം
English summary

Ways To Avoid Sickness While Travelling

Here are some tips to avoid car sickness while travelling. Read more to know about,
Story first published: Saturday, November 29, 2014, 11:38 [IST]