ഗാഡ്ജറ്റുകള്‍ ആരോഗ്യത്തെ ബാധിയ്ക്കുന്നുവോ??

Posted By:
Subscribe to Boldsky

ഇത് ടെക്‌നോളജി യുഗമാണെന്നു പറയാം. മൊബൈലും ലാപ്‌ടോപ്പുമെല്ലാം ഓരോരുത്തരുടേയും ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായി മാറിയിരിയ്ക്കുന്നു. എന്തിന്, കുട്ടികള്‍ക്കു പോലും മൊബൈലും ഐ പാഡുമെല്ലാം അവരുടെ കളിയുടെ ഭാഗമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു.

ലോകം കൈപ്പിടിയില്‍ ഒതുക്കാനും ഏതു വിവരങ്ങളും ഞൊടിയിടയില്‍ അറിയിക്കാനും സഹായിക്കുന്നവയാണ് ഇവയെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇവ ഇത്തരം ഗുണങ്ങള്‍ക്കൊപ്പം ദോഷങ്ങളും വരുത്തുന്നുണ്ട്.

അല്‍ഷീമേഴ്‌സ് ലക്ഷണങ്ങള്‍ തിരിച്ചറിയൂ

ഇത്തരം ഗാഡ്ജറ്റുകള്‍ വരുത്തുന്ന ദോഷങ്ങളെക്കുറിച്ചറിയൂ,

അക്രമണോത്സുകത

അക്രമണോത്സുകത

ഇത്തരം ഗാഡ്ജറ്റുകള്‍ അക്രമണോത്സുകത വര്‍ദ്ധിപ്പിയ്ക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മുതിര്‍ന്നവരി്ല്‍ മാത്രമല്ല, കുട്ടികളിലും.

അമിതവണ്ണം

അമിതവണ്ണം

അമിതവണ്ണം ഇവയുണ്ടാക്കുന്ന മറ്റൊരു ദോഷമാണ്. ഇവയ്ക്കു മുന്നിലിരിയ്ക്കുന്നത് വ്യായാമക്കുറവാണ്. ചിലരാകട്ടെ, എന്തെങ്കിലും കൊറിച്ചു കൊണ്ടുമിരിയ്ക്കും.

ഉറക്കസംബന്ധമായ പ്രശ്‌നങ്ങള്‍

ഉറക്കസംബന്ധമായ പ്രശ്‌നങ്ങള്‍

ഉറക്കസംബന്ധമായ പ്രശ്‌നങ്ങള്‍ ഗാഡ്ജറ്റുകള്‍ ഉണ്ടാക്കുന്ന മറ്റൊരു പ്രശ്‌നമാണ്. ഏറെ വൈകി ഉറങ്ങുന്നതും ഉണരുന്നതും ഇടയ്ക്കിടെ മൊബൈല്‍ പരിശോധിയ്ക്കുന്നതുമെല്ലാം നല്ലതല്ല.

ഡ്രൈ ഐ

ഡ്രൈ ഐ

കമ്പ്യൂട്ടര്‍ സ്ഥിരമായി ഉപയോഗിയ്ക്കുന്നവരില്‍ കണ്ടുവരുന്ന ഒരു അവസ്ഥയാണ് ഡ്രൈ ഐ. കണ്ണിനുണ്ടാകുന്ന ഈര്‍പ്പക്കുറവ് കണ്ണിന്റെ ആരോഗ്യത്തെ ബാധിയ്ക്കും.

ചെവി

ചെവി

ചെവിയില്‍ ഹെഡ്‌ഫോണ്‍ വച്ചു പാട്ടു കേള്‍ക്കുന്നത് ചെവിയുടെ ആരോഗ്യത്തിന് ദോഷം വരുത്തും.

ബീജസംബന്ധമായ പ്രശ്‌നങ്ങള്‍

ബീജസംബന്ധമായ പ്രശ്‌നങ്ങള്‍

ദിവസം 18 മണിക്കൂറില്‍ കൂടുതല്‍ നേരം മൊബൈല്‍ ഉപയോഗിയ്ക്കുന്നത് പുരുഷന്മാരില്‍ ബീജസംബന്ധമായ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും. ലാപ്‌ടോപ്പ് മടിയില്‍ വച്ചുപയോഗിയ്ക്കുന്നതും ഇതേ പ്രശ്‌നത്തിനുള്ള ഒരു കാരണമാണ്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ഇത്തരം ഉപകരണങ്ങളില്‍ നിന്നുണ്ടാകുന്ന റേഡിയേഷനുകള്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകും.

കമ്പ്യൂട്ടര്‍

കമ്പ്യൂട്ടര്‍

കമ്പ്യൂട്ടര്‍ പലരിലും നടുവേദന വരുത്തി വയ്ക്കുന്നത് സാധാരണമാണ്.

 സ്‌ട്രെസ്

സ്‌ട്രെസ്

ഇത്തരം ഉപകരണങ്ങള്‍ സ്‌ട്രെസ് കാരണവുമാകുന്നുണ്ട്.

പരിസരം മറന്നാല്‍

പരിസരം മറന്നാല്‍

പലരും മൊബൈല്‍, കമ്പ്യൂട്ടര്‍ എന്നിവ ഉപയോഗിയ്ക്കുമ്പോള്‍ പരിസരം മറുന്നു പോകാറുണ്ട്. ഇത് ആക്‌സിഡന്റുകള്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ക്കുള്ള കാരണവുമാകും.

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത് ഗാഡ്ജറ്റുകളുടെ ഉപയോഗം കുഞ്ഞിന്റെ ബുദ്ധിവളര്‍ച്ചെയ ബാധിയ്ക്കും.

ഡിപ്രഷന്‍

ഡിപ്രഷന്‍

ഇത്തരം ഉപകരണങ്ങളോടുള്ള താല്‍പര്യം പലപ്പോഴും ഒരു മാനിയ ആയി മാറാറുമുണ്ട്. ഇവയില്ലാതെ പറ്റില്ലെന്ന അവസ്ഥ. ഇവയില്ലെങ്കില്‍ ഡിപ്രഷന്‍ പോലുള്ള അവസ്ഥകളും ഉണ്ടാകുന്ന ഒരു സാഹചര്യം.

Read more about: health ആരോഗ്യം
English summary

Negative Effects Of Gadgets On Your Health

Fond of gadgets? You might want to think again, as they have serious effects on your health. Here are some of the effects gadgets have on human health.
Story first published: Thursday, April 3, 2014, 12:12 [IST]