ആയുര്‍വേദം പരിഹാരങ്ങള്‍ പറയുന്നു

Posted By:
Subscribe to Boldsky
Ayurveda
പാര്‍ശ്വഫലങ്ങളില്ലാത്ത ചികിത്സാരീതിയെന്നതു കൊണ്ടുമാത്രമല്ല, ശരീരത്തിനും മനസിനും സുഖം നല്‍കും എന്നതു കൊണ്ടും കൂടിയാണ് ആയുര്‍വേദത്തില്‍ പലരും വിശ്വാസമര്‍പ്പിക്കുന്നത്. സ്‌ട്രെസടക്കമുള്ള പലതരം രോഗങ്ങള്‍ക്ക് ആയുര്‍വേദം പരിഹാരം പറയുന്നുണ്ട്.

സ്‌ട്രെസ് വരുത്തുവയ്ക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഹൃദയരോഗങ്ങള്‍, ബിപി, മാനസിക പ്രശ്‌നങ്ങള്‍ എന്നിവ ഇക്കൂട്ടത്തില്‍ പെടുന്നു. തലച്ചോറിന് വിശ്രമം നല്‍കാതെ ചിന്തിക്കുന്നതു വഴിയാണ് സ്‌ട്രെസ് വരുന്നതെന്ന് ആയുര്‍വേദം പറയുന്നു. വാത, പിത്ത, കഫദോഷങ്ങളാണ് ഇതിന് കാരണമായി ആയുര്‍വേദം വിശദീകരിയ്ക്കുന്നത്.

ശിരോധാര, ക്ഷീരധാര, തക്രധാര, ശിരോവസ്തി, സര്‍വാംഗധാര എന്നിവയാണ് ഇതിന് നിര്‍ദേശിക്കുന്ന പ്രതിവിധികള്‍.

മഞ്ഞുകാലത്ത് സന്ധിവേദനകള്‍ പതിവാണ്. വാത, കഫദോഷങ്ങള്‍ വര്‍ദ്ധിയ്ക്കുന്നതു കൊണ്ട് ഒരു വിഷവസ്തു സന്ധികളില്‍ അടിഞ്ഞുകൂടുന്നതാണ് ഇതിന് കാരണമായി പറയാറുള്ളത്.

അഭയാംഗ, ചൂര്‍ണസ്വേദനം, സര്‍വാംഗധാര, അനുവാസന ബസ്തി, നിരൂഹ ബസ്തി, ആയുര്‍വേദ മരുന്നുകളിട്ട ആവി പിടിയ്ക്കല്‍ എന്നിവയാണ് ഇതിന് പരിഹാരമായി പറയുന്നത്.

ചര്‍മരോഗങ്ങള്‍ക്കും ആയുര്‍വേദം പരിഹാരം നിര്‍ദേശിക്കുന്നുണ്ട്. വിയര്‍ക്കുക, ശരീരത്തില്‍ ചൊറിച്ചിലുകളോ അലര്‍ജിയോ ഉണ്ടാവുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദം കാരണവും പരിഹാരവും പറയുന്നുണ്ട്. സ്‌ട്രെസ്, ഉറക്കക്കുറവ്, ഓര്‍യില്ലാതാവുക, ബിപി തുടങ്ങിയ പ്രശ്‌നങ്ങള്‍ ചര്‍മത്തെയും ബാധിയ്ക്കുമെന്നാണ് ആയുര്‍വേദം പറയുന്നത്.

മുഖലേപം, ആയുര്‍വേദ സ്‌നാനം, ശിരോധാര എന്നിവയാണ് ഇതിന് പരിഹാരമായി പറയുന്നത്.

തടി നിയന്ത്രിക്കാനും ആയുര്‍വേദം മാര്‍ഗങ്ങള്‍ പറയുന്നുണ്ട്. ഡയറ്റും ചര്‍മത്തിലെ വിഷാംശം നീക്കം ചെയ്യുന്നതും ഉള്‍പ്പെടെയുള്ള ചികിത്സയാണ് ഇതിന് നിര്‍ദേശിയ്ക്കുന്നത്.

ആന്റി സെല്ലുലൈറ്റ് ഓയില്‍ മസാജ്, ഉദ്ധവര്‍ധനം മസാജ്, ശിരോധാര എന്നിവയാണ് ഇതിനുള്ള ചില ചികിത്സാരീതികള്‍.

Read more about: health, ആരോഗ്യം
English summary

Ayurveda, Health, Body, Oil Massage, Diet, Weight, ആയുര്‍വേദം, ആരോഗ്യം, ശരീരം, ഓയില്‍ മസാജ്, ഡയറ്റ്, തടി

We live in truly stressful times, where every day, our body and mind is subject to the ravages of our daily routine. All this can take a toll on one's health if not addressed timely and in a proper way. Mantra, The Vedic Spa, offers a permanent solution from some of the lifestyle diseases through Ayurveda.
Subscribe Newsletter