അരിമ്പാറ പോകാന്‍ വെളുത്തുള്ളി നാരങ്ങവിദ്യ

Posted By:
Subscribe to Boldsky

അരിമ്പാറ അഥവാ വാര്‍ട്‌സ് ആര്‍ക്കും ഇഷ്ടപ്പെടുന്ന ഒന്നാകില്ല. ചിലരുടെ ശരീരത്തില്‍ ഇത് ധാരാളം ഉണ്ടാവുകയും ചെയ്യും. ഇത് അഭംഗി തന്നെയാണ്, കാണുന്നവരില്‍ അസ്വസ്ഥതയുമുണ്ടാക്കും.

അരിമ്പാറ വരുന്നതിനു കാരണം ഒരുതരം വൈറസാണ്. എച്ച്പിവി വൈറസാണ് ഇതിനു പുറകിലെ കാരണവും. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നതിന്റെ ഒരു ലക്ഷണം കൂടിയാണിത്. ഇത് പെട്ടെന്നു തന്നെ പടര്‍ന്നു പിടിയ്ക്കാനും സാധ്യതയുണ്ട്.

അരിമ്പാറ കളയാന്‍ വളരെയേറെ വീട്ടുവൈദ്യങ്ങളുണ്ട്. ഇതിലൊന്നാണ് വെളുത്തുള്ളി, ചെറുനാരങ്ങ എന്നിവ ഉപയോഗിച്ചുള്ള വളരെ എളുപ്പത്തിലുള്ള ഒരു വഴി.

അരിമ്പാറ പോകാന്‍ വെളുത്തുള്ളി നാരങ്ങ....

അരിമ്പാറ പോകാന്‍ വെളുത്തുള്ളി നാരങ്ങ....

ചെറുനാരങ്ങ ശരീരത്തിലെ അസിഡിറ്റി നിയന്ത്രിയ്ക്കാനും ഇതുവഴി വൈറല്‍ ഇന്‍ഫെക്ഷനുകള്‍ തടയാനും ഏറെ നല്ലതാണ്. ഇതിന് ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയെ ചെറുക്കാന്‍ സാധിയ്ക്കുകയും ചെയ്യും.

അരിമ്പാറ പോകാന്‍ വെളുത്തുള്ളി നാരങ്ങ....

അരിമ്പാറ പോകാന്‍ വെളുത്തുള്ളി നാരങ്ങ....

വെളുത്തുള്ളിയ്ക്ക് ആന്റിബയോട്ടിക് ഗുണങ്ങള്‍ ധാരാളമുണ്ട്. ഇതിലെ അലിസിന്‍ എന്ന ഘടകം വൈറസുകളെ ചെറുക്കാന്‍ ഏറെ നല്ലതുമാണ്.

അരിമ്പാറ പോകാന്‍ വെളുത്തുള്ളി നാരങ്ങ....

അരിമ്പാറ പോകാന്‍ വെളുത്തുള്ളി നാരങ്ങ....

ഒരല്ലി വെളുത്തുള്ളി, പകുതി ചെറുനാരങ്ങയുടെ നീര്, ഒരു കഷ്ണം ടേപ്പ് അല്ലെങ്കില്‍ പശയുള്ള മരുന്നില്ലാത്ത തരം ബാന്‍ഡേജ്എന്നിവയാണ് വേണ്ടത്.

അരിമ്പാറ പോകാന്‍ വെളുത്തുള്ളി നാരങ്ങ....

അരിമ്പാറ പോകാന്‍ വെളുത്തുള്ളി നാരങ്ങ....

വെളുത്തുള്ളി നല്ലപോലെ ചതച്ചരക്കുക. ഇത് ചെറുനാരങ്ങയുടെ നീരില്‍ കലര്‍ത്താം.

അരിമ്പാറ പോകാന്‍ വെളുത്തുള്ളി നാരങ്ങ....

അരിമ്പാറ പോകാന്‍ വെളുത്തുള്ളി നാരങ്ങ....

ഇത് ഇളക്കി അരിമ്പാറയുള്ളിടത്തു പുരട്ടി ടേപ്പ് കൊണ്ടു ചുറ്റി വയ്ക്കുക.

അരിമ്പാറ പോകാന്‍ വെളുത്തുള്ളി നാരങ്ങ....

അരിമ്പാറ പോകാന്‍ വെളുത്തുള്ളി നാരങ്ങ....

ഇത് രാത്രി മുഴുവന്‍ ഇങ്ങനെ വയ്ക്കണം. രാവിലെ ഇതു നീക്കി വെള്ളം കൊണ്ടു വൃത്തിയായി കഴുകി ഉണക്കണം.

അരിമ്പാറ പോകാന്‍ വെളുത്തുള്ളി നാരങ്ങ....

അരിമ്പാറ പോകാന്‍ വെളുത്തുള്ളി നാരങ്ങ....

ഇത് അടുപ്പിച്ചു ചെയ്യുക. അരിമ്പാറ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പോകും.

അരിമ്പാറ പോകാന്‍ വെളുത്തുള്ളി നാരങ്ങ....

അരിമ്പാറ പോകാന്‍ വെളുത്തുള്ളി നാരങ്ങ....

അരിമ്പാറ ഒരിക്കലും ബലം പ്രയോഗിച്ചോ മുറിവുണ്ടാക്കിയോ നീക്കാന്‍ ശ്രമിയ്ക്കരുത്. ഇത് അണുബാധയ്ക്കിട വരുത്തും. ഇതിലെ വൈറസ് പടര്‍ന്ന് കൂടുതല്‍ അരിമ്പാറകള്‍ക്കു വഴിയൊരുക്കും.

അരിമ്പാറ പോകാന്‍ വെളുത്തുള്ളി നാരങ്ങ....

അരിമ്പാറ പോകാന്‍ വെളുത്തുള്ളി നാരങ്ങ....

അരിമ്പാറയിലെ സ്രവം മറ്റുള്ളവരുടെ ദേഹത്തായാല്‍ അവര്‍ക്കും വൈറസ് ബാധ കാരണം അരിമ്പാറയുണ്ടാകാന്‍ സാധ്യതയേറെയാണ്. ഇത് പടരുന്ന വൈറസായതു തന്നെ കാരണം.

Read more about: skincare
English summary

Home Remedy Using Garlic And Lemon To Treat Warts

Home Remedy Using Garlic And Lemon To Treat Warts
Story first published: Tuesday, August 22, 2017, 14:24 [IST]
Subscribe Newsletter