ഉരുളക്കിഴങ്ങു കൊണ്ടു വെളുക്കാം,എളുപ്പം

Posted By:
Subscribe to Boldsky

ചര്‍മത്തിന് വെളുപ്പുനിറം എല്ലാവരും ആഗ്രഹിയ്ക്കുന്ന ഒന്നാണ്. ഇതിനായി കൃത്രിമ വഴികള്‍ പരീക്ഷിയ്ക്കുന്നത് ഗുണത്തേക്കാളേറെ ദോഷം വരുത്തുന്ന ഒന്നുമാണ്.

വെളുക്കാന്‍ പല വീട്ടുവൈദ്യങ്ങളുമുണ്ട്. പലതും നമ്മുടെ അടുക്കളക്കൂട്ടുകള്‍. നമുക്കു യാതൊരു ദോഷവും നല്‍കാത്ത ചിലത്.

ഭക്ഷണത്തിനായി ഉപയോഗിയ്ക്കുന്ന ഒരു പ്രധാന വസ്തുവാണ് ഉരുളക്കിഴങ്ങ്. ഇത് ചര്‍മസംരക്ഷണത്തിനും ഉപയോഗിയ്ക്കാം. ഇതിലെ നാച്വറല്‍ ബ്ലീച്ചിംഗ് ഏജന്റുകള്‍ മുഖത്തിന് നിറം നല്‍കുന്ന ഒന്നാണ്. ഡാര്‍ക് സര്‍ക്കിള്‍, ഡാര്‍ക് സ്‌പോട്‌സ്, പിഗ്മെന്റേഷന്‍ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ഇത്.

ഉരുളക്കിഴങ്ങ് പല വിധത്തിലും ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഉപയോഗിയ്ക്കാം. ഇത് എങ്ങനെ ഉപയോഗിയ്ക്കാമെന്നു നോക്കൂ,

ഉരുളക്കിഴങ്ങ് ജ്യൂസില്‍ തേനും ചെറുനാരങ്ങാനീരും

ഉരുളക്കിഴങ്ങ് ജ്യൂസില്‍ തേനും ചെറുനാരങ്ങാനീരും

ഉരുളക്കിഴങ്ങ് ജ്യൂസില്‍ തേനും ചെറുനാരങ്ങാനീരും കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖത്തിന് നിറം വര്‍ദ്ധിയ്ക്കാനുള്ള നല്ലൊരു വഴിയാണ്. തുല്യ അളവില്‍ ചെറുനാരങ്ങാനീരും ഉരുളക്കിഴങ്ങ് നീരും ചേര്‍ത്തിളക്കി ഇതില്‍ ഒരു നുള്ളു തേനും കലര്‍ത്തി മുഖത്തു പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം.

ഉരുളക്കിഴഞ്ഞ്

ഉരുളക്കിഴഞ്ഞ്

ഉരുളക്കിഴഞ്ഞ് കനം കുറച്ചു വട്ടത്തില്‍ അറിഞ്ഞ് മുഖത്തുരസുക. ഇത് 15 മിനിറ്റു ചെയ്ത് കഴുകാം. ഉരുളക്കിഴങ്ങിന്റെ നീരിന് ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ഇത് ചര്‍മത്തിന് വെളുപ്പു നല്‍കും.

തൈര്‌

തൈര്‌

ഉരുളക്കിഴങ്ങും തൈരുമാണ് മറ്റൊരു മിശ്രിതം. ഇവ രണ്ടിനും ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ഇവ രണ്ടും കലര്‍ത്തി മുഖത്തു പുരട്ടുക.

കുക്കുമ്പര്‍ ജ്യൂസ്

കുക്കുമ്പര്‍ ജ്യൂസ്

ഉരുളക്കിഴങ്ങ്, കുക്കുമ്പര്‍ ജ്യൂസ് എന്നിവ കലര്‍ത്തി പുരട്ടുന്നതും നല്ല നിറം നല്‍കാന്‍ സഹായിക്കും. മുഖത്തെ കുത്തുകള്‍ മാറാന്‍ ഇത് നല്ലതാണ്. മുഖത്തിന് തിളക്കവും നല്‍കും.

ഉരുളക്കിഴങ്ങ്, പാല്‍, ഗ്ലിസറീന്‍

ഉരുളക്കിഴങ്ങ്, പാല്‍, ഗ്ലിസറീന്‍

ഉരുളക്കിഴങ്ങ്, പാല്‍, ഗ്ലിസറീന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം ഇതും ചര്‍മത്തിന് വെളുപ്പു നല്‍ുകം. മുഖത്തിനു മിനുസവുമുണ്ടാകും. തിളപ്പിയ്ക്കാത്ത പാല്‍ ഉപയോഗിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഉരുളക്കിഴങ്ങ് വേവിച്ച് ഇതില്‍ ഒലീവ് ഓയില്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഇതും മുഖത്തിന് നിറം നല്‍കാന്‍ ഏറെ നല്ലതാണ്.

 മുള്‍ത്താണി മിട്ടി

മുള്‍ത്താണി മിട്ടി

ഉരുളക്കിഴങ്ങ്, മുള്‍ത്താണി മിട്ടി എന്നിവ കലര്‍ത്തിയും മുഖത്തു പുരട്ടാം. ചര്‍മത്തിന് നിറം നല്‍കുന്ന ഒന്നാണിത്.

ഉരുളക്കിഴങ്ങ് നീരും തക്കാളി നീരും

ഉരുളക്കിഴങ്ങ് നീരും തക്കാളി നീരും

ഉരുളക്കിഴങ്ങ് നീരും തക്കാളി നീരും ചേര്‍ത്തു മുഖത്തു പുരട്ടുന്നതും നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.

Read more about: skincare beauty
English summary

Home Remedies Using Potato For Fair Skin

Home Remedies Using Potato For Fair Skin, read more to know about