മുഖത്തെ കറുത്ത പാടുകള്‍ മാറ്റാം

Posted By:
Subscribe to Boldsky

മുഖസൗന്ദര്യമാണ് എല്ലാവരും ആരും ശ്രദ്ധിയ്ക്കുക. പാടുകളും വടുക്കളുമില്ലാത്ത ചര്‍മം സൗന്ദര്യത്തിന് കൂടുതല്‍ മാറ്റേകും.

മുഖത്തുണ്ടാകുന്ന കറുത്ത പാടുകള്‍ പലരുടേയും ഒരു പ്രധാന സൗന്ദര്യപ്രശ്‌നമാണ്. മുഖക്കുരു, മുറിവ് തുടങ്ങിയവയെല്ലാം ഇത്തരം കറുത്ത പാടുകള്‍ക്ക് കാരണമാകാം.

മുഖത്തെ കറുത്ത പാടുകള്‍ മാറ്റുന്നതിന് ചില വീട്ടുവൈദ്യങ്ങളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

തേന്‍

തേന്‍

തേന്‍ മുഖത്തു പുരട്ടുന്നത് ഇത്തരം കറുത്ത പാടുകള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. മൃതകോശങ്ങള്‍ അകറ്റി പുതിയ കോശങ്ങള്‍ രൂപം കൊള്ളാന്‍ ഇത് സഹായിക്കും.

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര്

ചെറുനാരങ്ങെ സ്വാഭാവിക ബ്ലീച്ചിംഗ് ഏജന്റിന്റെ ഗണത്തില്‍ കൂട്ടാം. മുഖത്തെ കറുത്ത പാടുകള്‍ക്കു മുകളില്‍ ചെറുനാരങ്ങാനീര് പുരട്ടാം. അല്ലെങ്കില്‍ ചെറുനാരങ്ങ കൊണ്ട് മസാജ് ചെയ്യാം. ഇതു പുരട്ടി ചൊറിച്ചില്‍ തോന്നുകയാണെങ്കില്‍ അല്‍പം വെള്ളം ചേര്‍്ത്തു പുരട്ടാം.

വൈറ്റമിന്‍ ഇ

വൈറ്റമിന്‍ ഇ

വൈറ്റമിന്‍ ഇ ചര്‍മത്തിലെ കറുത്ത പാടുകള്‍ മാറ്റാന്‍ ഏറെ നല്ലതാണ്. വൈറ്റമിന്‍ ഇ ക്യാപ്‌സൂളുകള്‍ ലഭ്യമാണ്. ഇവ മുഖത്തു പുരട്ടാം.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ മുഖത്തെ പാടുകള്‍ മായ്ക്കുന്നതിനും നിറം വര്‍ദ്ധിപ്പിയ്ക്കുന്നതിനും നല്ലതാണ്. ഇത് പാലിലോ തൈരിലോ വെള്ളത്തിലോ കലര്‍ത്തി പുരട്ടാം.

പാല്‍, പാലുല്‍പന്നങ്ങള്‍

പാല്‍, പാലുല്‍പന്നങ്ങള്‍

പാല്‍, പാലുല്‍പന്നങ്ങള്‍ എന്നിവ ലാക്ടിക് ആസിഡ് അടങ്ങിയവയാണ്. ഇത് കറുത്ത പാടുകള്‍ മായുന്നതിന് നല്ലതാണ്. തിളപ്പിക്കാത്ത പാല്‍, പാല്‍പ്പാട, തൈര് എന്നിവയെല്ലാം ചര്‍മത്തിന് ഏറെ നല്ലതാണ്.

രക്തചന്ദനം

രക്തചന്ദനം

മുഖത്തെ കറുത്ത പാടുകള്‍ മാറ്റാന്‍ രക്തചന്ദനം ഏറെ നല്ലതാണ്.

English summary

Skin Care Tips For Dark Spots

These beauty tips for dark spots help in improving skin tone and making it even. Follow these tips regularly to have a flawless skin.