തിളങ്ങും ചര്‍മം നിങ്ങള്‍ക്കും നേടാം

Posted By:
Subscribe to Boldsky

തിളങ്ങുന്ന ചര്‍മം പലരുടേയും ഒരു സ്വപ്‌നം മാത്രമാണെന്നു പറയാം. പല ഘടകങ്ങളേയും ആശ്രയിച്ചിരിയ്‌ക്കും. ഇത്‌.

ചര്‍മസംരക്ഷണത്തിലും ഭക്ഷണകാര്യത്തിലും ശ്രദ്ധ വച്ചാല്‍ തിളങ്ങുന്ന ചര്‍മം ലഭിയ്‌ക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമുണ്ടാകില്ല. ഇതിനുള്ള ചില സിംപിള്‍ വഴികളെക്കുറിച്ചറിയൂ,

ആഴ്ചയില്‍ ഒരിക്കലെങ്കിലും മുഖത്ത് ആവി പിടിക്കുകയും സ്‌ക്രബര്‍ ഉപയോഗിക്കുകയും വേണം. മുഖത്തെ മൃതകോശങ്ങള്‍ നീക്കേണ്ടത് നല്ല ചര്‍മം ലഭിക്കാന്‍ അത്യാവശ്യമാണ്.

മുഖത്തു വരുന്ന പാടുകളും കുരുക്കളും അവഗണിയ്ക്കുന്നവരുണ്ട്. ഇത് നല്ല പ്രവണതയല്ല. ചര്‍മപ്രശ്‌നങ്ങള്‍ എന്തൊക്കെയായാലും ഇതിന് ഉടനടി പ്രതിവിധി തേടുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഇത് ഗുരുതരമാകാന്‍ ഇടയുണ്ട്.

വെള്ളം കുടിയ്‌ക്കേണ്ടത് ചര്‍മസൗന്ദര്യത്തിന് അത്യാവശ്യമാണ്. ചര്‍മത്തിലെ വിഷാംശം നീക്കം ചെയ്യുന്നതിന് ഇത് വളരെ നല്ലതാണ്.

നല്ല ചര്‍മത്തിന് നല്ല ഭക്ഷണം വളരെ പ്രധാനം. വറുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കി പകരം പോഷകമുള്ളവ കഴിയ്ക്കുക. ആന്റി ഓക്‌സിഡിന്റുകള്‍ കലര്‍ന്ന ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിക്കണം. ചര്‍മത്തിന് ഇവ ഗുണം ചെയ്യും.

Cosmetics

ആവശ്യമില്ലാത്ത സൗന്ദര്യവര്‍ദ്ധക വസ്‌തുക്കളുടെ ഉപയോഗം നിയന്ത്രിയ്‌ക്കുക. ഇവ പലപ്പോഴും ഗുണത്തേക്കാളേറെ ദോഷം വരുത്തും.

English summary

Simple tips for glowing skin

Here are some basic tips for getting glowing skin. Try these methods,
Story first published: Friday, October 24, 2014, 17:18 [IST]