കടലമാവു കൊണ്ടു സൗന്ദര്യം

Posted By:
Subscribe to Boldsky

കടലമാവ് ഒരു ഭക്ഷ്യവസ്തുവാണ്. പല വിഭവങ്ങളും ഉണ്ടാക്കാന്‍ ഇത് ഉപയോഗിക്കാറുണ്ട്. പ്രത്യേകിച്ച് സ്‌നാക്‌സുകള്‍.

ഭക്ഷണവസ്തുവെന്ന നിലയില്‍ മാത്രമല്ല, നല്ലൊരു സൗന്ദര്യവര്‍ദ്ധക ഉപാധിയെന്ന വിധത്തിലും കടലമാവ് ഉപകാരപ്രദമാണ്.

Besan

കടലമാവ് ഉപയോഗിച്ച് ഫേസ് പായ്ക്കുകളുണ്ടാക്കാം. വരണ്ട ചര്‍മമാണെങ്കിലും എണ്ണമയമുള്ള ചര്‍മമാണെങ്കിലും കടലമാവുപയോഗിച്ച് ഫേസ് പായ്ക്കുകളുണ്ടാക്കാം. വരണ്ട ചര്‍മമുള്ളവര്‍ക്ക് കടലമാവില്‍, പാല്‍,തേന്‍, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തുള്ള ഫേസ് പായ്ക്കുപയോഗിക്കാം. എന്നാല്‍ എണ്ണമയമുള്ള ചര്‍മമാണെങ്കില്‍ കടലമാവ്, തൈര്, പനിനീര് തുടങ്ങിയവ ചേര്‍ത്തും ഫേസ് പായ്ക്കുണ്ടാക്കാം.

സണ്‍ടാന്‍ മാറാനുള്ള നല്ലൊരു ഉപാധി കൂടിയാണിത്. ബദാം പൊടിച്ചത്, പാല്‍, ചെറുനാരങ്ങാനീര് എ്ന്നിവ കടലമാവുമായി ചേര്‍ത്ത് മുഖത്തു പുരട്ടുക. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ടാന്‍ മാറാനുളള പ്രകൃതിദത്ത മാര്‍ഗമാണിത്.

കടലമാവ്, പാല്‍, ചന്ദനപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് ഫേസ് പായ്ക്കുണ്ടാക്കി മുഖത്തു പുരട്ടുന്നത് മുഖക്കുരു മാറ്റാന്‍ സഹായിക്കും. ആഴചയില്‍ മൂന്നു ദിവസമെങ്കിലും ഇതുപയോഗിക്കാം.

മഞ്ഞള്‍പ്പൊടിയും കടലമാവും ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് മുഖത്തെ രോമങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ചര്‍മത്തിന് നിറം നല്‍കുന്ന ഒരു വഴി കൂടിയാണിത്.

കൈകളിലേയും കഴുത്തിലേയും ഇരുണ്ട നിറം അകലാന്‍ കടലമാവ് തൈരില്‍ ചേര്‍ത്തു പുരട്ടിയാല്‍ മതിയാകും.

മുടിസംരക്ഷണത്തിനും കടലമാവ് നല്ലതു തന്നെ. വരണ്ട ഭംഗിയില്ലാത്ത മുടിയാണെങ്കില്‍ കടലമാവ് തൈരില്‍ കലര്‍ത്തി മുടിയില്‍ തേച്ചു നോക്കൂ. ഗുണമുണ്ടാകും. താരന്‍ മാറാനുള്ള നല്ലൊരു വഴി കൂടിയാണിത്. തൈര് മുടിയ്ക്ക് ഈര്‍പ്പം നല്‍കും. കടലമാവ് കൂടുതലുള്ള എണ്ണമയം നീങ്ങാന്‍ സഹായിക്കുകയും ചെയ്യും.

English summary

Besan Beauty Care

There are many beauty benefits of besan. It is a great moisturizer, exfoliator and still a famous home remedy to get rid of pimples, dry and oily skin, facial hair growth, dark arms and neck, for dry and dull hair and many of them. There are also many other beauty benefits of besan. Let see how is it used in beauty treatments.
 
 
Story first published: Tuesday, June 25, 2013, 15:29 [IST]
Please Wait while comments are loading...
Subscribe Newsletter