Just In
- 17 min ago
ശിവചൈതന്യം ഭൂമിയിലൊഴുകും പുണ്യദിനം; ശിവരാത്രി ശുഭമുഹൂര്‍ത്തം, പൂജാവിധി, ആരാധനാരീതി
- 1 hr ago
ബുധന്റെ രാശിമാറ്റം: കാത്തിരുന്ന സമയമെത്തി, ആഗ്രഹിച്ചത് നടക്കും; 12 രാശിക്കും ഗുണദോഷഫലം
- 6 hrs ago
Horoscope Today, 6 February 2023: വിദേശമോഹങ്ങള്‍ പൂവണിയും, എല്ലാ കാര്യത്തിലും വിജയം; രാശിഫലം
- 17 hrs ago
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനം
Don't Miss
- Technology
പരാതികളും പരിഭവങ്ങളും തത്കാലം മറക്കാന്നേ... ബിഎസ്എൻഎൽ ഇങ്ങനെയും ചിലർക്ക് പ്രയോജനപ്പെടും
- Automobiles
ഓടിക്കാന്‍ ലൈസന്‍സ് വേണ്ട; പുതിയ 3 ക്യൂട്ട് ഇലക്ട്രിക് ബൈക്കുകള്‍ അവതരിപ്പിച്ച് ഹോണ്ട
- News
തുർക്കിയിൽ ഭൂചലനത്തിൽ മരണസംഖ്യ 100 ആയി; ഇറ്റലിയിൽ സുനാമി മുന്നറിയിപ്പ്
- Movies
ദാമ്പത്യം തകര്‍ന്നു, സിനിമാ ജീവിതം ഉപേക്ഷിച്ചു; എല്ലാം കാമുകിയ്ക്ക് വേണ്ടി; പ്രണയം പരസ്യമാക്കി ഇമ്രാന് ഖാന്
- Sports
ഞാന്‍ കളിച്ചത് ധോണിക്കായി, പിന്നീടാണ് രാജ്യം-ഇങ്ങനെയും ആരാധനയോ? പ്രതികരണങ്ങള്‍
- Finance
ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ പലിശ; ഇനി നിക്ഷേപകര്‍ക്ക് ആശ്രയിക്കാം ഈ പോസ്റ്റ് ഓഫീസ് പദ്ധതികൾ
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
ഓണനാളിന് അവസാനം കരിക്ക് പായസം
മധുരം കഴിക്കാന്‍ നമുക്കെല്ലാം ഇഷ്ടമാണ്. ഓണക്കാലം അവസാനിക്കുമ്പോള്‍ നമുക്ക് അല്പം കരിക്ക് പായസം തയ്യാറാക്കിയാലോ? വളരെ എളുപ്പത്തില്‍ എപ്പോള്‍ വേണമെങ്കിലും വെറും ചുരുങ്ങിയ സമയം കൊണ്ട് നമുക്ക് കരിക്ക് പായസം തയ്യാറാക്കാവുന്നതാണ്. പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ഈ പായസത്തിലൂടെ ലഭിക്കുന്നു എന്നുള്ളത് തന്നെയാണ് ഏറ്റവും വലിയ കാര്യം. ആരോഗ്യത്തിനും രുചിക്കും ഒരു പോലെ പ്രാധാന്യം നല്കി കൊണ്ട് തന്നെ നമുക്ക് കരിക്ക് പായസം തയ്യാറാക്കി നോക്കാം. പാചകം ഇഷ്ടപ്പെടുന്നവര്‍ക്കും എന്തെങ്കിലും മാറ്റി തയ്യാറാക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്കും തിരഞ്ഞെടുക്കാവുന്ന ഒരു നല്ല ഓപ്ഷന് തന്നെയാണ് കരിക്ക് പായസം. ഇതെങ്ങനെ തയ്യാറാക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.
ആവശ്യമുള്ള സാധനങ്ങള്‍
കരിക്ക് - 2 കപ്പ്
പാല് - 1 ലിറ്റര്‍
ഏലക്കപ്പൊടി - കാല് സ്പൂണ്‍
അണ്ടിപ്പരിപ്പ് - 8-10 എണ്ണം
ഉണക്കമുന്തിരി- 8-10 എണ്ണം
നെയ്യ് - രണ്ട് ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്ളോര്‍ - 1 സ്പൂണ്‍
കണ്ടന്‍സ്ഡ് മില്‍ക് - 4 സ്പൂണ്‍ (മധുരത്തിന്)
തയ്യാറാക്കുന്ന വിധം
ആദ്യം വേണ്ടത് കരിക്ക് നല്ലതുപോലെ അരച്ചെടുക്കുകയാണ് ചെയ്യേണ്ടത്. അതിന് വേണ്ടി മിക്സിയില്‍ കരിക്ക് ഇട്ട് അതിലേക്ക് അല്പം കരിക്ക് വെള്ളം മിക്സ് ചെയ്ത് ഇത് നല്ലതുപോലെ അരച്ചെടുക്കാം. വെള്ളം അധികം ചേര്‍ക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ശേഷം പാല് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. അത് കഴിഞ്ഞ് തീ ഓഫ് ചെയ്ത ശേഷം ഇതിലേക്ക് കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ക്കാവുന്നതാണ്. ഈ സമയം തീ ചെറുതായി കത്തിക്കണം. ഇത് ഒന്ന് കുറുകി വരുമ്പോള്‍ അതിലേക്ക് നമ്മള് അരിഞ്ഞ് വെച്ചിരിക്കുന്ന കരിക്ക് ചേര്‍ക്കാവുന്നതാണ്. ഇത് നല്ലതുപോലെ കുറുകി വരുമ്പോള്‍ അതിലേക്ക് നമുക്ക് ഏലക്കപ്പൊടി ചേര്‍ക്കാവുന്നതാണ്.
most read: ഓണസദ്യക്ക് കൂട്ടായി 3 കിടിലന്‍ വിഭവങ്ങള്‍
ഇതിന് ശേഷം അല്പം കരിക്ക് അരിഞ്ഞതും കൂടി ചേര്‍ക്കാവുന്നതാണ്. പായസം ഗ്യാസില്‍ നിന്നും വാങ്ങി വെച്ച് അല്പം നെയ്യില്‍ അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുത്ത് ഇതിലേക്ക് ചേര്‍ക്കാവുന്നതാണ്. പായസം തയ്യാര്‍. എന്നാല്‍ പൂര്‍ണ സ്വാദ് വേണമെന്നുണ്ടെങ്കില്‍ ഒന്ന് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചെടുക്കാവുന്നതാണ്. ഇത് കുറച്ച് കൂടി ടേസ്റ്റ് നിങ്ങളുടെ പായസത്തിന് നല്‍കുന്നുണ്ട്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.