Notifications
Settings
Clear Notifications
Notifications
Settings
Clear Notifications

നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയ കേക്ക്: മാമ്പഴകേക്ക് തയ്യാറാക്കാം

ഇപ്പോള്‍ മാമ്പഴക്കാലമാണ് എന്ന് നമുക്കറിയാം. മാങ്ങ കൊണ്ട് എന്തൊക്കെ വിഭവങ്ങള്‍ തയ്യാറാക്കാന്‍ സാധിക്കുമോ അതെല്ലാം തയ്യാറാക്കി മടുത്തവര്‍ക്ക് ഇനി അല്‍പം വെറൈറ്റിയായി ഒരു കേക്ക് കൂടി പരീക്ഷിക്കാം. മാമ്പഴം കൊണ്ട് നല്ല കിടിലന്‍ ഒരു കേക്ക് തയ്യാറാക്കി നോക്കിയാലോ? അധികം കഷ്ടപ്പാടില്ലാതെ അധികം ചേരുവകളില്ലാതെ വളരെ എളുപ്പത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന കിടിലന്‍ ടേസ്റ്റില്‍ അല്‍പം മാമ്പഴ കേക്ക് ആവട്ടെ ഇന്നത്തെ റെസിപ്പി.

ഇത് നല്ല സോഫ്റ്റ് ആണ് അതോടൊപ്പം തന്നെ ടേസ്റ്റിയാണ്, വീട്ടില്‍ തയ്യാറാക്കുന്നത് കൊണ്ട് യാതൊരു വിധത്തിലുള്ള പ്രിസര്‍വേറ്റിവ്‌സും കൃത്രിമത്വങ്ങളും ചേര്‍ക്കുന്നുമില്ല. അതുകൊണ്ട് തന്നെ കുട്ടികള്‍ക്കെല്ലാം ധൈര്യത്തോടെ തന്നെ നല്‍കാം. വളരെ എളുപ്പത്തില്‍ ഇനി വീട്ടില്‍ തയ്യാറാക്കിയ കിടിലന്‍ കേക്ക് വിരുന്നുകാര്‍ വരുമ്പോഴും നല്‍കാം. എങ്ങനെ ഇത് തയ്യാറാക്കാം എന്ന് നോക്കാം.

Mango Cake

ആവശ്യമുള്ള ചേരുവകള്‍:
*മധുരമുള്ള മാങ്ങാ കഷ്ണങ്ങള്‍- ഒരു കപ്പ്
* മൈദ - 2 കപ്പ്
* പഞ്ചസാര - 3/4 കപ്പ്
* എണ്ണ /വെണ്ണ - 1/2ക്കപ്പ്
* പാല്‍ - 1/4കപ്പ്
* വിനാഗിരി - 1 സ്പൂണ്‍
* ബേക്കിംഗ് പൗഡര്‍ - ഒരു സ്പൂണ്‍
* ബേക്കിംഗ് സോഡ - കാല്‍ സ്പൂണ്‍
* ഉപ്പ് - ഒരു നുള്ള്

തയ്യാറാക്കുന്ന വിധം:
* ആദ്യം തന്നെ കേക്ക് ബേക്ക് ചെയ്യേണ്ട പാത്രത്തില്‍ അല്‍പം എണ്ണ പുരട്ടി ബട്ടര്‍ പേപ്പര്‍ വെക്കുക
* പിന്നീട് മാങ്ങക്കഷ്ണങ്ങള്‍ നല്ലതുപോലെ പഞ്ചസാര മിക്‌സ് ചെയ്ത് മിക്‌സിയില്‍ അരച്ചെടുക്കാം
* പത്ത് മിനിറ്റോളം ഒരു വലിയ അടപ്പുള്ള പാത്രത്തിനുള്ളില്‍ ഒരു തട്ട് വെച്ച് അടുപ്പില്‍ വെച്ച് ചൂടാക്കണം
* ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന മാങ്ങയിലേക്ക് അല്‍പം എണ്ണയും വിനാഗിരിയും ചേര്‍ത്തു നല്ലപോലെ മിക്‌സ് ചെയ്യുക.
* പിന്നീട് ഒരു അരിപ്പ ഉപയോഗിച്ച് ഇതേ കൂട്ടിലേക്ക് അല്‍പം മൈദയും ബേക്കിംഗ് പൗഡറും ബേക്കിംഗ് സോഡയും ഉപ്പും കൂടെ ചേര്‍ക്കണം
* ഇവയെല്ലാം നല്ലതുപോലെ മിക്‌സ് ചെയ്യണം. എന്നാല്‍ മിക്‌സ് ചെയ്യുമ്പോള്‍ അമിതമായി മിക്‌സ് ചെയ്യാതിരിക്കുന്നതിന് ശ്രദ്ധിക്കണം
* ശേഷം ഇതിലേക്ക് പാല്‍ ചേര്‍ക്കണം
* ബേക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന പാത്രത്തിലേക്ക് ഈ മിശ്രിതം പതുക്കെ ഒഴിച്ച് കൊടുക്കാം
* പിന്നീട് ഇതിലെ കുമിളകള്‍ പോവുന്നത് വരെ ടാപ്പ് ചെയ്ത് കൊണ്ടിരിക്കണം
* ശേഷം ഈ പാത്രം നമ്മള്‍ ചൂടാക്കാന്‍ വെച്ചിരിക്കുന്ന പാത്രത്തിലെ തട്ടിനുള്ളിലേക്ക് ഇറക്കി വെച്ച് 40 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കാം
* നാല്‍പ്പത് മിനിറ്റ് കഴിഞ്ഞ് ഇറക്കി വെച്ച് തണുത്ത ശേഷം മുറിച്ച് കഴിക്കാം

Recipe & PC: ഇഞ്ചിപ്പെണ്ണ്‌

[ of 5 - Users]

English Summary

Here in this article we are discussing about a special cake recipe o mango. Take a look.
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+