For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗുരുവായൂര്‍ ഏകാദശി: വ്രതപുണ്യത്തിന് ഭക്ഷണം തയ്യാറാക്കേണ്ടത്

Posted By:
|

ഗുരുവായൂര്‍ ഏകാദശി എന്നത് വളരെയധികം പ്രധാനപ്പെട്ട ഒരു ദിനമാണ്. ഹിന്ദുവിശ്വാസമനുസരിച്ച് ഭക്തരെല്ലാവരും തന്നെ ഈ ദിനത്തില്‍ വളരെ ഭക്തിയോടെ ഈ ദിനത്തെ കൊണ്ടാടുന്നു. ഒരു വര്‍ഷം 24 ഏകാദശികളാണ് ഉള്ളത് എന്ന് നമുക്കറിയാം. ഓരോന്നിനും അതിന്റേതായ പ്രാധാന്യവും ഉണ്ട്. ഗുരുവായൂര്‍ ഏകാദശി, വൈകുണ്ഠ ഏകാദശി, നിര്‍ജ്ജല ഏകാദശി, വിജയ ഏകാദശി എന്നിവയെല്ലാം ഇതില്‍ പ്രധാനപ്പെട്ടതാണ്.

ഈ ദിനത്തില്‍ വ്രതമനുഷ്ഠിക്കുന്നതാണ് ഉത്തമം. അതുകൊണ്ട് തന്നെ നാം വളരെയധികം ഭക്തിയോടെ ഈ ദിനത്തെ കണക്കാക്കുന്നു. എന്നാല്‍ ഫാസ്റ്റിംഗ് അല്ലെങ്കില്‍ വ്രതമനുഷ്ഠിക്കുന്നത് നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ആരോഗ്യപരമായും നല്‍കുന്നുണ്ട്. എന്നാല്‍ ഈ ദിനത്തില്‍ ഭക്ഷണത്തോടെയുള്ള വ്രതമാണ് അനുഷ്ഠിച്ച് പോവുന്നത്. എന്നാല്‍ അരി ഭക്ഷണം കഴിക്കാതെയാണ് ഗുരുവായൂര്‍ ഏകാദശി അനുഷ്ഠിക്കുന്നത്. ഈ ദിനത്തില്‍ പുഴുക്കാണ് പ്രധാനമായും പല വീടുകളിലും തയ്യാറാക്കുന്നത്.

Guruvayur Ekadashi Fasting

എന്തുകൊണ്ടാണ് ഇത്തരം ഒരു ശീലത്തോടെ ഏകാദശി അനുഷ്ഠിക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ? കാരണം ഏകാദശി നാളില്‍ വ്രതമെടുക്കുമ്പോള്‍ ഉറക്കം എന്നത് വ്രതം മുടക്കുന്നതാണ്. എന്നാല്‍ ഏകാദശി നാളില്‍ ദഹിക്കാന്‍ പ്രയാസമുള്ള ഭക്ഷണം കഴിച്ചാല്‍ അത് ദഹിപ്പിക്കുന്നതിന് വേണ്ടി ശരീരം അതിന്റെ എല്ലാ ഊര്‍ജ്ജത്തേയും ഉപയോഗിക്കുകയും അത് വഴി നിങ്ങള്‍ക്ക് ഉറക്കം വരുകയും ചെയ്യുന്നു. ആത്മീയതയില്‍ പുരോഗതി കൈവരിക്കാന്‍ വളരെ ശക്തമായ ദിവസമാണ് ഏകാദശി. ഏകാദശിക്ക് എങ്ങനെ പുഴുക്ക് തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍

ചേന
കായ
മത്തന്‍
കാച്ചില്‍
ചേമ്പ്
ചെറുകിഴങ്ങ്
കൂര്‍ക്ക

പച്ചമുളക്
തേങ്ങ ചിരവിയത്
മഞ്ഞള്‍പ്പൊടി
ഉപ്പ്
കടുക്
കറിവേപ്പില
ഉഴുന്ന് പരിപ്പ്
വെളിച്ചെണ്ണ

fasting

തയ്യാറാക്കേണ്ട വിധം

എല്ലാ പച്ചക്കറികളും കുറച്ച് വലുപ്പത്തില്‍ മുറിച്ച് നല്ലതുപോലെ കഴുകിയെടുക്കുക. ഇത് ഒരു കുക്കറിലേക്ക് മാറ്റി അതിലേക്ക് അല്‍പം ഉപ്പും മഞ്ഞള്‍പ്പൊടിയും മിക്‌സ ചെയ്ത് അല്‍പം വെള്ളം ഒഴിച്ച് വേവിക്കാന്‍ വെക്കുക. നാല് വിസില്‍ വന്നതിന് ശേഷം കുക്കര്‍ ഓഫ് ചെയ്യണം. വെള്ളം കുറവാണെങ്കില്‍ വെള്ളമൊഴിച്ച് നല്ലതുപോലെ തിളപ്പിച്ചെടുക്കണം. പിന്നീട് തേങ്ങ ചിരകി അതിലേക്ക് രണ്ടോ മൂന്നോ പച്ചമുളക് ചേര്‍ത്ത് ഒന്ന് നല്ലതുപോലെ ചതച്ച് എടുക്കാം. തേങ്ങ ചതച്ചതും കൂടി കുക്കറില്‍ വേവിച്ച് വെച്ചിരിക്കുന്ന കഷ്ണത്തിലേക്ക് ചേര്‍ക്കണം. അതിന് ശേഷം നല്ലതുപോലെ ഇളക്ക് തീ ഓഫ് ചെയ്യണം. ശേഷം ഒരു ചട്ടിയില്‍ അല്‍പം വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കടുകും ഉഴുന്ന് പരിപ്പും ചുവന്ന മുളകും കറിവേപ്പിലയും ചേര്‍ത്ത് വറുത്തിടണം. ഇപ്പോള്‍ നല്ല ഏകാദശി പുഴുക്ക് തയ്യാര്‍.

ഗുണങ്ങള്‍

പുഴുക്ക് കഴിക്കുന്നത് ശരീരത്തിന് അധികം പ്രശ്‌നമോ ആലസ്യമോ ക്ഷീണമോ ഉണ്ടാക്കുന്നില്ല. അതുകൊണ്ട് തന്നെ വ്രതമെടുക്കുന്ന ദിവസങ്ങളില്‍ ഉറക്കമോ മറ്റ് പ്രശ്‌നങ്ങളോ നിങ്ങളെ തടസ്സപ്പെടുത്തുന്നില്ല. മാത്രമല്ല നിങ്ങള്‍ക്ക് ആരോഗ്യത്തോടെ ഭഗവാന്റെ കാര്യങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്തുകയും നാമം ജപിക്കുകയും എല്ലാം ചെയ്യാം. അത് മാത്രമല്ല മാസത്തില്‍ ഒരു തവണ വ്രതമെടുക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിനും നല്ലതാണ്. ഇത് നിങ്ങള്‍ക്ക് കൂടുതല്‍ ആരോഗ്യ ഗുണങ്ങളും രോഗപ്രതിരോധ ശേഷിയും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കൂടാതെ ദഹന സംബന്ധമായ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും ഈ ഭക്ഷണം സഹായിക്കുന്നു. കാരണം ഇതിലുള്ള ചേരുവകളെല്ലാം തന്നെ ഉയര്‍ന്ന ഫൈബര്‍ അടങ്ങിയിട്ടുള്ളതാണ്. ഇത് നിങ്ങള്‍ക്ക് മികച്ച ആരോഗ്യത്തിന് സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

Image Courtesy: archanaskitchen

most read: ഒരു ഗ്ലാസ്സ് കുക്കുമ്പര്‍ സ്മൂത്തി: ആഗ്രഹം പോലെ തടി കുറക്കാം ദിവസങ്ങള്‍ക്കുള്ളില്‍

most read: ശ്വാസകോശം സ്‌ട്രോംങ് ആക്കും ബ്രോക്കോളി ബദാം സൂപ്പ്‌

[ of 5 - Users]
X
Desktop Bottom Promotion